നിപ്പാ വൈറസ് ബോധവല്‍ക്കരണ ക്ലാസ്സും തെരുവുനാടകവും

നിപ്പാ വൈറസ്  ബോധവല്‍ക്കരണ ക്ലാസ്സും തെരുവുനാടകവും

ഏങ്ങണ്ടിയൂര്‍: നിപ്പാ വൈറസ് രോഗബാധയെകുറിച്ച് രോഗീശുശ്രൂഷകരും പൊതുജനങ്ങളും പാലിക്കേണ്ട നടപടികളെക്കുറിച്ച് ഏങ്ങണ്ടിയൂര്‍ എം. ഐ. മിഷനാസ്പത്രിയിലെ സ്ക്കൂള്‍ ഓഫ് നേഴ്സിംങ്ങ് വിദ്യാര്‍ത്ഥിനികള്‍ ബോധവല്‍ക്കരണ ക്ലാസ്സും തെരുവുനാടകവും സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉദയന്‍ തോട്ടപ്പുള്ളി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടര്‍ ഫാ. സണ്‍ജയ് തൈക്കാട്ടില്‍ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. സിസ്റ്റര്‍ നിര്‍മ്മല ക്ലാസ്സെടുത്തു. പ്രതിരോധത്തിന്‍റെ ഭാഗമായി നേഴ്സുമാരും മറ്റ് ആസ്പത്രി ജീവനക്കാരും മാസ്ക് ഉപയോഗിച്ചാണ് രോഗികളെ പരിശോധിച്ചതും ശുശ്രൂഷിച്ചതും. എല്ലാ വാര്‍ഡുകളിലും ഹോസ്റ്റലുകളിലും കൈകഴുകുന്നതിലേക്ക് അണുവിമുക്തലായനി കരുതിയിട്ടുണ്ട്. ബോധവല്‍ക്കരണ പരസ്യങ്ങള്‍ ആസ്പത്രി പരിസരത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേയ്സ് മരിയ, മേട്രന്‍ സിസ്റ്റര്‍ ഫ്ളോറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org