നീതിയില്ലാത്ത ലോകത്തില്‍ നിയമവിരുദ്ധത പെരുകും -ഫ്രാന്‍സിസ് മാര്‍പാപ്പ

നീതിയില്ലാത്ത ലോകത്തില്‍ നിയമവിരുദ്ധത പെരുകും -ഫ്രാന്‍സിസ് മാര്‍പാപ്പ

വിവേകവും സഹനശക്തിയും ആത്മസംയമനവും പോലെ ഒരു മൗലികപുണ്യമാണ് നീതിയെന്നും സമൂഹത്തിന്‍റെ നന്മയ്ക്കായ് നീതി എപ്പോഴും സംരക്ഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. നീതിയില്ലാത്ത സമൂഹത്തിന്‍റെ ഘടന തന്നെ ബലഹീനമാകും എന്ന അപകടമുണ്ട്. അവിടെ നിയമവിരുദ്ധത പെരുകും. നീതിയില്ലെങ്കില്‍ സമൂഹജീവിതം തകരാറിലാകും -പാപ്പ വിവരിച്ചു. ഇറ്റലിയിലെ ജഡ്ജിമാരുടെ സംഘടനയുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. 1909-ല്‍ സ്ഥാപിതമായ ഈ സംഘടനയില്‍ 8,300 ഇറ്റാലിയന്‍ ജഡ്ജിമാര്‍ അംഗങ്ങളാണ്.

നീതി നടപ്പാക്കുമ്പോള്‍ കരുണയുണ്ടാകണമെന്നു മാര്‍പാപ്പ ജഡ്ജിമാരോട് നിര്‍ദേശിച്ചു. നിങ്ങള്‍ക്കു വിധിയെഴുതേണ്ടവരെ നോക്കുന്നത് നന്മ നിറഞ്ഞ ദൃഷ്ടികള്‍ കൊണ്ടായിരിക്കണം. ആശയങ്ങള്‍ക്കു മേല്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള മേല്‍ക്കൈ ജഡ്ജിമാര്‍ അംഗീകരിക്കണം. സത്യത്തെ തെറ്റായി ചിത്രീകരിക്കുമ്പോള്‍ ഇതാവശ്യമാണ്. വിവരങ്ങളുടെ ചുഴിയില്‍ പെട്ടുപോകുകയാണു നാം പലപ്പോഴും. വ്യക്തികളെ സമൂഹത്തിലേയ്ക്ക് കൂടുതല്‍ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കണം വിധികള്‍. -മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org