”ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍” പ്രകാശനം

കൊച്ചി: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു അടിത്തറ പാകുകയും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്ത ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ എസ്‌ജെയെക്കുറിച്ചുള്ള പുസ്തകം "ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍" ജൂലൈ 26-നു പുറത്തിറങ്ങും. അച്ചനുമായി അടുത്തബന്ധമുള്ള അല്മായരും വൈദികരും സന്യസ്തരുമടങ്ങുന്ന അറുപതുപേരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്‌റോസ് പബ്ലിക്കേഷനാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കരിസ്മാറ്റിക്, ജീസസ് യൂത്ത് മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ തലമുറക്കാരുടെ അനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുസ്‌കത്തിന്റെ കവര്‍ തയ്യാറാക്കിയിരിക്കുന്നത് ശരവണന്‍ ആണ്. ജൂലൈ 26 നു വൈകീട്ട് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പ്രകാശനം നിര്‍വ്വഹിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org