നുണ്‍ഷ്യോമാര്‍ വത്തിക്കാനില്‍ സമ്മേളിച്ചു

Published on

ലോകരാജ്യങ്ങളില്‍ മാര്‍പാപ്പയുടെ നയതന്ത്ര പ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന നുണ്‍ഷ്യോമാരുടെ യോഗം വത്തിക്കാനില്‍ നടത്തി. മൂന്നു വര്‍ഷം കൂടുമ്പോഴാണ് നുണ്‍ഷ്യോമാരെല്ലാവരും വത്തിക്കാനില്‍ ഒന്നു ചേരുന്നത്. രാജ്യങ്ങളിലെ പേപ്പല്‍ സ്ഥാനപതിമാരായി പ്രവര്‍ത്തിക്കുന്ന 98 പേരും ഐക്യരാഷ്ട്രസംഘടനയിലും മറ്റ് അന്താരാഷ്ട്രസംഘടനകളിലും സ്ഥിരം നിരീക്ഷകരായി വര്‍ത്തിക്കുന്ന 5 പേരും ആണ് യോഗത്തില്‍ പ്രധാനമായും പങ്കെടുക്കുന്നത്. വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന 46 പേരും യോഗത്തിലേയ്ക്കു ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ചില സ്ഥാനപതിമാര്‍ ഒന്നിലധികം രാജ്യങ്ങളില്‍ പ്രതിനിധികളായി പ്രവര്‍ത്തിക്കുന്നുണ്ട്. വത്തിക്കാന് ഇപ്പോള്‍ 183 രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org