Latest News
|^| Home -> International -> പീഢനങ്ങള്‍ക്കിടയിലും ഉത്തര കൊറിയന്‍ സഭ വളര്‍ച്ചയുടെ പാതയില്‍

പീഢനങ്ങള്‍ക്കിടയിലും ഉത്തര കൊറിയന്‍ സഭ വളര്‍ച്ചയുടെ പാതയില്‍

Sathyadeepam

കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ സര്‍ക്കാരിന്‍റെ കൊടിയ പീഡനങ്ങള്‍ക്കിടയിലും ഉത്തര കൊറിയയിലെ രഹസ്യ കത്തോലിക്കാസഭ വളര്‍ച്ചയുടെ പാതയില്‍ നീങ്ങുന്നു. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും മാരകമായ സ്ഥലം ഉത്തര കൊറിയ ആണെന്നാണ് ഓപണ്‍ ഡോര്‍സ് എന്ന സന്നദ്ധ സംഘടനയുടെ സര്‍വേ ഫലം. കഴിഞ്ഞ ആറു വര്‍ഷമായി ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ഉത്തര കൊറിയ നിലനിറുത്തി വരികയാണ്. എന്നിട്ടും അവിടെ ഇപ്പോള്‍ 90 ലക്ഷത്തോളം ക്രൈസ്തവരുണ്ടെന്നാണ് കണക്ക്. ആകെ ജനസംഖ്യയുടെ 35 ശതമാനമാണിത്.

ഭരണഘടനാപരമായി മതസ്വാതന്ത്ര്യമുള്ള രാഷ്ട്രമാണു ഉത്തര കൊറിയയെങ്കിലും ഇതു സന്ദര്‍ശകരായി എത്തുന്ന വിദേശികളെ പ്രീതിപ്പെടുത്താന്‍ മാത്രം ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സന്ദര്‍ശകരെ പള്ളികളും മോസ്കുകളും ഒക്കെ കൊണ്ടു നടന്നു കാണിക്കാറുണ്ട്. സന്ദര്‍ശകരെത്തുമ്പോള്‍ പള്ളികളില്‍ തിരുവസ്ത്രങ്ങള്‍ ധരിച്ച പുരോഹിതരെയും ആരാധനയില്‍ പങ്കെടുക്കുന്ന വിശ്വാസികളെയും വിശ്വാസികള്‍ക്കിടയില്‍ സ്ത്രോത്ര കാഴ്ചയ്ക്കായി കൂടയുമായി വരുന്നവരെയും ഒക്കെ കാണും. പക്ഷേ ഇതു സന്ദര്‍ശകരെ കാണിക്കുന്നതിനു സര്‍ക്കാര്‍ സജ്ജമാക്കുന്നതാണെന്നാണ് ആരോപണം. ഈ പള്ളികളും ഇവിടത്തെ വിശ്വാസികളുമെല്ലാം സര്‍ക്കാര്‍ ജോലിക്കാരായിരിക്കും.

ക്രൈസ്തവരെ സാമ്രാജ്യത്വവാദികളായും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മറിച്ചിടാന്‍ നടക്കുന്നവരായും ആണു ആഭ്യന്തര തലത്തില്‍ ചിത്രീകരിക്കുന്നത്. ക്രൈസ്തവവിശ്വാസം അനുഷ്ഠിക്കുന്നതായി കണ്ടെത്തിയാല്‍ അവരെ പിടികൂടി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലയയ്ക്കുന്ന സംവിധാനം ഉത്തരകൊറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. ഇപ്പോള്‍ 70,000 ക്രൈസ്തവര്‍ ഇപ്രകാരം ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ക്യാമ്പുകളില്‍ അകപ്പെടുന്നവര്‍ ജീവനോടെ പുറത്തുവരിക പതിവില്ലെന്നും പറയുന്നു. സ്വന്തം മക്കള്‍ക്കു പോലും വിശ്വാസം പകര്‍ന്നു കൊടുക്കാനും കൊറിയയിലെ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്കു വിലക്കുകളുണ്ട്. ഇത്തരത്തില്‍ ക്രൈസ്തവവിശ്വാസം തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും അവിടെ ക്രൈസ്തവസഭ വളരുന്നതായാണ് ഫോക്സ് ന്യൂസിന്‍റെ വെളിപ്പെടുത്തല്‍.

Leave a Comment

*
*