Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസയാത്ര – അദ്ധ്യായം 1

ഉല്ലാസയാത്ര – അദ്ധ്യായം 1

Sathyadeepam

“തന്നന്നം താനന്നം താളത്തിലാടി,
മന്താര കൊമ്പത്തൊരൂഞ്ഞാലിലാടി.”
ടോം അലക്സ് കൈകള്‍ ആം ഗ്യത്തിലെടുത്ത് ഉറക്കെപാടി. “വീ ണ്ടും” ആല്‍ഫി പറഞ്ഞു. ‘തന്ന ന്നം താനന്നം താഴത്തിലാടി മന്ദാരകൊമ്പത്തൊരുഞ്ഞാലിലാടി. “വീണ്ടും” ടോം അലക്സി ആവര്‍ ത്തിച്ചു. ‘അപ്പോ ബാക്കി അറിയി ല്ല അല്ലേ? വല്യപാട്ടുകാരനാണ്.’ ആല്‍ഫി കളിയാക്കി. “വല്ല ഭക്തിഗാനവും പാട് പിള്ളേരെ?” മേഴ്സി ഉപദേശിച്ചു. ഉടനെ ടോം പാടി “അമ്മ മനസ്സ്, ഭക്തമനസ്സ്, പള്ളിയിലെ മദറ് പോലെ’ എല്ലാവരും ചിരിച്ചു. “നീയാര് വി.ഡി. രാജപ്പനോ. സ്പോട്ടില്‍ പാരഡി പാ ടാന്‍” ആല്‍ഫിയുടെ കമന്‍റ്. ടോം ബാക്ക് സീറ്റില്‍നിന്ന് ഒന്നും അറിയാത്ത മട്ടില്‍ ചിപ്സ് തിന്നു. “ങ്ഹാ,” “എനിക്കും താടാ കുട്ടാ.” ആല്‍ഫി പായ്ക്കറ്റ് പിടിച്ചു. അ വന്‍ ആല്‍ഫിക്കും കൊടുത്തു. തൊട്ടടുത്ത് ഇരുന്ന അവരുടെ പ്രി യപ്പെട്ട പട്ടിക്കുട്ടി ‘ബ്ലാക്കി’ അവരുടെ തീറ്റികണ്ടപ്പം ഒരു തരം ശ ബ്ദം പുറപ്പെടുവിച്ചു. “അതിനും കൊടെടാ” – ഡ്രൈവിംഗില്‍ ശ്ര ദ്ധിച്ചിരുന്ന അലക്സാണ്ടര്‍ പറഞ്ഞു. പിന്നെ ബ്ലാക്കിക്ക് പ്രത്യേ കം മാറ്റിവെച്ചിട്ടുണ്ട്.” ടോം ഒരു പേപ്പറില്‍ ചിപ്സ് എടുത്ത് ബ്ലാ ക്കിക്ക് കൊടുത്തു. ടോം വീണ്ടും പാടി… കാറ്റാടിത്തണലും തണലത്തറ മതിലും, മതിലില്ലാ… മനസ്സുകളുടെ….
വായില്‍ ചിപ്സ് തിരികിയതുകൊണ്ട് ബാക്കി ലൈനുകള്‍ പു റത്ത് വന്നില്ല. ഒരു തരം ശബ്ദം മാത്രം കേട്ടു. “…. “ങാ മറന്നുപോ യി ഫോണ്‍ എടുത്തേ.” ടോം ആല്‍ഫിയോടു പറഞ്ഞു. ആല്‍ ഫി ഫോണെടുത്തു. “ഫോട്ടോ യെടുക്കാന്‍ മറന്നുപോയില്ലേ?” കുട്ടികള്‍ വലിയ തെറ്റു കണ്ടുപിടിച്ചമാതിരി ഫോട്ടോയെടുക്കാന്‍ തുടങ്ങി. ആദ്യം ടോമിന്‍റെ ഫോ ട്ടോ. പിന്നെ ആല്‍ഫിയുടെ സെല്‍ഫി. ടോം വേഗം പറഞ്ഞു: “ഫോണ്‍ താ ഇനി ഞാന്‍ ഫോ ട്ടോയെടുക്കട്ടെ.” ടോം ഫോണ്‍ വാങ്ങി. “ഇനി ബ്ലാക്കി” എന്നു പറഞ്ഞ് ബ്ലാക്കിയുടെ ഫോട്ടോയെടുത്തു. ആ പട്ടിക്കുട്ടി ഫോട്ടോ യ്ക്ക് ശരിക്കും പോസു ചെയ്തു. അമ്മേ എന്നു വിളിച്ച് മേഴ്സിയു ടെ ഇരുതോളിലൂടെയും കൈയിട്ട് ക്യാമറ മുമ്പില്‍ പിടിച്ച് ടോം അമ്മയുടെ ഫോട്ടോയെടുത്തു. പിന്നെ അലക്സാണ്ടര്‍ ഡ്രൈവ് ചെയ്യുന്ന ഉഗ്രന്‍ ഫോട്ടോ. ടോം ഓരോ ഫോട്ടോയും ഓപ്ഷന്‍ എടുത്ത് പേരിട്ടു. “ഇനി നമ്മളെ കണ്ടാല് തിരിച്ചറിയാതിരിക്കരുത്.” “മതിയെ ടാ നമ്മള്‍ ഇപ്പം തന്നെ വേളാങ്കണ്ണിയില്‍ എത്തും.” അലക്സ് അ വരെ ശാസിച്ചു.
അയാള്‍ കാര്‍ മുന്നോട്ട് ഓടിച്ചു. ഉത്തരമലബാറിലെ ഒരു സാ ധാരണ ഗ്രാമത്തിലാണ് അലക്സാണ്ടര്‍ ജീവിക്കുന്നത്. അലക്സാണ്ടര്‍-മേഴ്സി ദമ്പതികള്‍ക്ക് രണ്ട് മക്കള്‍. പതിനൊന്നുകാരി ആല്‍ഫി അലക്സും, ഒമ്പതുകാരന്‍ ടോം അലക്സും. ഈ അവധിക്കാലത്ത് ഒരു തീര്‍ത്ഥയാത്ര ആണ് ഇവരുടെയീയാത്ര. അലക്സാണ്ടര്‍ക്ക് മൂന്ന് ജേഷ്ഠന്മാരും ഒരു ചേച്ചിയുമാണ് ഉള്ളത്. സാധാരണ അവര്‍ എല്ലാവരും ഒരുമിച്ചാ ണ് യാത്രകള്‍ ചെയ്യാറ്. എന്നാല്‍ ഇത്തവണ പ്രത്യേക ചില കാരണങ്ങളാല്‍ ഒന്നിച്ചു യാത്ര സാധിച്ചില്ല. തനിച്ചുള്ള യാത്രാ തീരുമാനത്തിന് അലക്സ് വലിയ വില ന ല്കേണ്ടി വന്നുവെന്നു മാത്രം.
അവര്‍ വേളാങ്കണ്ണിയിലെത്തി. റൂം എടുത്ത് ഫ്രഷായി പള്ളിക ളില്‍ നേര്‍ച്ച കാഴ്ചകള്‍ പ്രാര്‍ത്ഥന എന്നിവ നടത്താന്‍ അവര്‍ ആ രംഭിച്ചു. സമയം ഏകദേശം മൂന്നു മണി ആയി. ആള്‍ക്കൂട്ടങ്ങളില്‍ അവരും ലയിച്ചു.
അലക്സാണ്ടറും, കുടുംബ വും വളരെ സ്നേഹത്തിലും ദൈ വവിശ്വാസത്തിലുമാണ് ജീവിക്കുന്നത്. മക്കള്‍ പഠിക്കുന്നു. അല ക്സ് ബിസിനസ്സും കൃഷിയും ഒ ന്നിച്ചു നോക്കി നടത്തുന്നു. ഭാര്യ മേഴ്സി എന്തിനും സഹായവുമാ യി എല്ലായ്പ്പോഴും കൂടെയുണ്ട്. പ്രത്യേക സ്വഭാവ വൈകൃതങ്ങ ളോ മദ്യപാനമോ ഇല്ലാത്തതിനാല്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ ക്കും പ്രിയങ്കരനാണ് അലക്സി എന്ന് എല്ലാവരും വിളിക്കുന്ന അ ലക്സാണ്ടര്‍. മേഴ്സിയാണെങ്കി ലും കുടുംബശ്രീ. അയല്‍ക്കൂട്ട പ്ര വര്‍ത്തനങ്ങളിലും, പള്ളിയിലെ ഭക്തപ്രവര്‍ത്തനത്തിലും നല്ല ത ത്പരയാണ്. അവര്‍ നാലുപേരും നാട്ടിലെ മാതൃകാ കുടുംബാംഗങ്ങളാണ്. അവരുടെ ഓമനയായ വളര്‍ത്തുനായാണ് ബ്ലാക്കി എന്ന പെണ്‍പട്ടിക്കുട്ടി. നല്ല കറുത്ത നാ യ്ക്കുട്ടി. ആറേഴു മാസം മുമ്പ് മഴയുള്ള ഒരു രാത്രി, വീടിന്‍റെ കാര്‍ ഷെഡില്‍ നിന്നും നിര്‍ത്താതുള്ള കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ നല്ല കറുകറുത്തൊരു പട്ടിക്കുഞ്ഞ് ആകെ നനഞ്ഞ് ഒലിച്ച് നില്‍ക്കുന്നു. ഒരു ചെറിയ തേള് കാലില്‍ ഇറുക്കിയിട്ടുണ്ട്. പട്ടിക്കുഞ്ഞ് നിര്‍ത്താതെ കരയുകയാണ് അലക്സി പെട്ടെന്ന് തേളി നെ കൊന്ന് പട്ടിക്കുഞ്ഞി നെ തൂക്കിയെടുത്തു. മേഴ്സി തോര്‍ത്തുകൊണ്ടുവന്ന് അതിനെ തുടച്ചു. കുറച്ച് പാല് കാച്ചി പട്ടിക്കുഞ്ഞിന് കുടിക്കാന്‍ കൊടുത്തു. ഇളംചൂടുപാല്‍ ആര്‍ത്തിയോടെ കുടിച്ച് അ വരെ നോക്കി വാലാട്ടിക്കാണിച്ചു. കാര്‍ഷെഡില്‍ ഒരു പെട്ടിയില്‍ പട്ടിക്കുഞ്ഞിനെ അവര്‍ കിടത്തി. നേ രംവെളുത്ത് ഉറക്കം ഉണര്‍ന്ന കുട്ടികള്‍ പൂമുഖത്ത് വന്നപ്പോഴാണ് പട്ടിക്കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. അവര്‍ നോക്കിയപ്പോള്‍ പെട്ടിയു ടെ മുകളില്‍ കൈകള്‍ വച്ച് അവ രെ എത്തിനോക്കിക്കൊണ്ട് ഒരു പട്ടിക്കുഞ്ഞ് വാലാട്ടുന്നു. “അമ്മേ, ദേ ഒരു പട്ടിക്കുഞ്ഞ് ടോം അടുക്കളയിലേക്ക് ഓടി. അപ്പോള്‍ അവിടേയ്ക്ക് വന്ന അലക്സി ഇ ന്നലെ പട്ടിക്കുഞ്ഞിനെ കിട്ടിയ കഥ പറഞ്ഞു. നമുക്കിതിനെ വളര്‍ ത്താം ആല്‍ഫി പട്ടിക്കുഞ്ഞിനെ എടുത്തു. “ഇതിന് എന്ത് പേരി ടും?” ടോം താടിക്ക് കൈയ്യും കൊടുത്തു ആലോചിച്ചു. “കറു ത്ത പട്ടിയല്ലേടാ ‘ബ്ലാക്കി’ എന്നു പേരിടാം.” അലക്സി പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെ ആ വീട്ടിലെ അഞ്ചാമത്തെ അംഗമാണ് ബ്ലാക്കി. ബ്ലാക്കിക്കും ആ പേര് വലിയ ഇഷ്ടമാണ്. ബ്ലാക്കിയെ ‘പട്ടി’ എന്നു വിളിച്ചാല്‍ തിരിഞ്ഞുപോലും നോക്കില്ല. പകരം ‘ബ്ലാ’ എന്നു വിളിച്ചാല്‍ ഓടിയെത്തും. ചങ്ങലയും കൂടുമൊക്കെയുണ്ടെങ്കിലും ബ്ലാക്കിയുടെ കിടപ്പ് പഴയ കാര്‍ ഷെഡിലെ പഴയ സ്ഥലത്തു തന്നെ. കുട്ടികള്‍ക്കും ഓമനയാണ് ബ്ലാക്കി. അവര്‍ക്ക് എന്തു കിട്ടിയാ ലും ഒരു പങ്ക് ബ്ലാക്കിക്ക് ഉണ്ടാ കും.
മഹാ കുസൃതിക്കാരിയാണ് ബ്ലാക്കി. കുട്ടികളുടെ ചെരുപ്പ് ഒളിപ്പിച്ചു വെയ്ക്കുക, ചാടിയുയര്‍ന്ന് കോളിംഗ് ബെല്‍ അടിക്കുക തുടങ്ങിയവയാണ് കുസൃതികള്‍!! പതിവായി ഗേറ്റില്‍ നിന്നും പത്രങ്ങള്‍ എടുക്കുന്നത് ബ്ലാക്കിയുടെ ജോ ലിയാണ്. നല്ല ബുദ്ധിസാമര്‍ത്ഥ്യ വും കാര്യശേഷിയുമുള്ള നായയാ യി ബ്ലാക്കിയും അവരുടെ കൂടെ തന്നെ വളരുന്നു.
പിറ്റേന്ന് വൈകുന്നേരം മൂന്ന് മണി. പള്ളിയിലെ നേര്‍ച്ചകാഴ്ചകളും കുര്‍ബാന പ്രാര്‍ത്ഥനകളും കഴിഞ്ഞശേഷം സമീപത്തെ കടലില്‍ കളിക്കുകയാണ് നാലുപേരും. ബ്ലാക്കി കരയില്‍ സാധനങ്ങള്‍ക്കു കാവലിരിക്കുന്നു. തിരകള്‍ക്കൊപ്പം ഉയര്‍ന്നു ചാടിയും, നീന്തിയും മുങ്ങിയും കളിക്കുകയാണ് സ്ത്രീകളും പുരുഷന്മാരും, കുട്ടികളും. എല്ലാവരും ആഹ്ളാദത്തിമര്‍പ്പിലാണ്. ചിലര്‍ കടലില്‍ മുങ്ങി വീണ് ഉപ്പുവെള്ളം കുടിക്കുന്നുണ്ട്. കരയില്‍ നിന്ന് അധികം അകലെയല്ലാതെയാണ് എല്ലാവരും കളിക്കുന്നത്. എന്നാല്‍ ചിലര്‍ കുറെക്കൂടി അകലേയ്ക്ക് പോകുന്നു. നല്ല ധൈര്യശാലിയെന്നു ഭാവിക്കുന്നവര്‍ കുറെക്കൂടി അകലേയ്ക്ക് പോകുന്നു. ടോം അത് നിര്‍ന്നിമേഷനായി നോക്കി നിന്നു. പപ്പാ ഞാനും അവരുടെ കൂടെ പൊയ്ക്കോട്ടെ.”

Leave a Comment

*
*