Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസയാത്ര – അദ്ധ്യായം 2

ഉല്ലാസയാത്ര – അദ്ധ്യായം 2

sathyadeepam

പക്ഷേ, അലക്സി വിട്ടില്ല. ടോമിനു വിഷമമായി. ചേട്ടായിമാരുണ്ടായിരുന്നെങ്കില്‍ അവര്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ഒരുത്തന്‍ വരുന്നോ എന്നു ചോദിച്ചതാണ്. അവന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അലക്സി കണ്ണുരുട്ടി കാ ണിച്ചു. പിന്നെ ടോം പോയില്ല. അങ്ങനെയിരുന്നപ്പോഴാണു ടോമി നു കൗശലം തോന്നിയത്. അവന്‍ വേഗം കരയിലേക്കു ചെന്നു കളികള്‍ കണ്ടു രസിച്ചിരുന്ന ബ്ലാക്കി യെ എടുത്തു തിരികെ കടലിലേ ക്കു നടന്നു. ടോമിന്‍റെ ലക്ഷ്യം മനസ്സിലാക്കിയ ബ്ലാക്കി കുതിച്ചുചാടി നോക്കി. പക്ഷേ, അവന്‍ വിട്ടില്ല. ബ്ലാക്കിയുടെ ഇരുകൈകളും പിടി ച്ച് അവന്‍ വെള്ളത്തില്‍ മുക്കി. ബ്ലാ ക്കിക്കു ലോകത്തില്‍വച്ച് ഏറ്റവും വെറുപ്പുള്ളതാണു കുളി. മേഴ്സി ദിവസവും കുളിപ്പിക്കാറുണ്ടെങ്കി ലും അതിനോടു മാത്രം യോജിച്ചി ട്ടില്ല. ഇപ്പോഴും ഒരു തുള്ളി വെള്ളം ദേഹത്തു വീണാല്‍ ഓടി മാറും. ആ ബ്ലാക്കിയെയാണു ടോം കടലില്‍ മുക്കിയത്. ബ്ലാക്കി ദയനീയമായി അലക്സിയെ നോക്കി.
“കൊണ്ടുവിടടാ” – അലക്സി മകനെ ശാസിച്ചു.
ടോം ചിരിച്ചുകൊണ്ടു ബ്ലാക്കി യെ കരയിലെത്തിച്ചു.
“എന്തിനാ കുട്ടാ ബ്ലാക്കിയെ നനച്ചത്?” – ആല്‍ഫി ചോദിച്ചു.
“നമ്മുടെ കൂടെ എല്ലായിടത്തും വരുന്നതല്ലേ; ഇവിടെയും വരട്ടെ അല്ലമ്മേ” – ടോം പറഞ്ഞു.
“അതേയതേ, അല്ലാതെ നി ന്നെ കടലിന്‍റെയുള്ളിലേക്കു വിടാഞ്ഞിട്ടല്ല” – ആല്‍ഫിയുടെ കമന്‍റ്.
എല്ലാവരും ചിരിച്ചു. ടോം ചമ്മലോടെ നിന്നു.
“മതി, ഇനി കയറിക്കോ” – അ ലക്സി കരയ്ക്കു കയറി.
ബ്ലാക്കി സ്വയം ശരീരം കുട ഞ്ഞു കുടഞ്ഞ് ഉപ്പിന്‍റെ അംശവും വെള്ളവും കളയുന്നുണ്ടായിരുന്നു.
എല്ലാവരും വസ്ത്രങ്ങള്‍ മാറി ചെരിപ്പു ധരിച്ചു മടക്കയാത്രയ്ക്ക് ഒരുങ്ങി. എന്നാല്‍ ടോമിന്‍റെ ഒരു ചെരിപ്പു മാത്രം കാണുന്നില്ല. ഒ ന്നെവിടെ? ഒരെണ്ണം കാണന്നുണ്ട്. ടോം ബ്ലാക്കിയെ സംശയത്തോ ടെ നോക്കി. ബ്ലാക്കിയൊന്നുമറിയാത്ത മട്ടില്‍ നില്ക്കുകയാണ്.
“പോട്ടെടാ. ചിലപ്പോള്‍ കടല്‍ ത്തിരയില്‍പ്പെട്ടു പോയിക്കാണും. നമുക്കു പോണ വഴിക്ക് പുതിയതു വാങ്ങാം” – അലക്സി പറഞ്ഞു.
നല്ല ചെരിപ്പായിരുന്നു. ശ്ശേ. ടോം നിരാശയോടെ പപ്പയുടെ ഒപ്പം നടന്നു. കുറച്ചു ദൂരം ചെന്നപ്പോള്‍ ബ്ലാക്കിയുടെ കുര കേട്ടു. ടോം തിരിഞ്ഞുനോക്കി. കുറേ പിറകില്‍ ഒരു മണല്‍ക്കുഴിക്കരികില്‍ തന്‍റെ ചെരിപ്പ്, അടുത്തുനിന്നു ബ്ലാക്കി കുരയ്ക്കുന്നു, വാലാട്ടുന്നുമുണ്ട്.
“നിനക്ക് അങ്ങനെ വേണം. ബ്ലാക്കിയെ കുളിപ്പിച്ചതിന്‍റെ പ്രതികാരമാ” – ആല്‍ഫി കളിയാക്കി.
ടോം ചമ്മലോടെ തിരികെപ്പോ യി ചെരിപ്പ് എടുത്തുകൊണ്ടുവന്നു.
ബ്ലാക്കി ടോമിന്‍റെ കാലുകളില്‍ “പോട്ടെ ചേട്ടാ” എന്ന മട്ടില്‍ ഉരുമി. ടോം ബ്ലാക്കിയെ നോക്കി ചിരിച്ചു. എല്ലാവരും ചിരിച്ചുകൊ ണ്ടു നടന്നു.
വരുന്ന വഴിക്ക് അവര്‍ വഴിയരി കിലുള്ള കടല്‍മത്സ്യം തത്സമയം വറുത്തു കൊടുക്കുന്നവരില്‍ നിന്നു വാങ്ങിക്കഴിക്കാന്‍ ഊഴം കാത്തുനിന്നു. നല്ല തിരക്കാണ് അവിടെ. ഉപ്പും മുളകും തിരുമ്മിവച്ചിരുന്ന പേരറിയാത്ത നല്ല മുഴുത്ത മീന്‍ വിറകെരിയുന്ന അടുപ്പിന്‍റെ മുകളില്‍ ചട്ടിയില്‍വച്ചു വറുത്തെടുത്ത്, ചുട്ടെടുത്ത അപ്പവും കൂട്ടി വാഴയിലയിലോ പേപ്പര്‍ ഇലയിലോ വ ച്ചുകൊടുത്തുകൊണ്ടിരിക്കുന്നതു ടോം കൗതുകത്തോടെ നോക്കിനിന്നു.
“ദാ ശേട്ടാ പിടി” – വില്പനക്കാ രി സ്ത്രീ ഒരു പൊതി അലക്സിയുടെ കയ്യില്‍ കൊടുത്തു. അങ്ങ നെ നാലുപേര്‍ക്കും കിട്ടി. വില്പനക്കാരി അടുത്തയാള്‍ക്കു പൊതി കൊടുത്തു.
പെട്ടെന്ന് ഒരു കുര. സ്ത്രീ താ ഴോട്ടു നോക്കി. “പോ, നായേ” – അവര്‍ ആക്രോശിച്ചു.
“അയ്യോ ബ്ലാക്കി” – ആല്‍ഫി ബ്ലാക്കിയെ നോക്കി.
“അമ്മാ ഇതു ഞങ്ങള്‍തന്‍ പട്ടി.” ആല്‍ഫി ചിരിച്ചുകൊണ്ടു പറഞ്ഞു: “ഒരു പൊതി അതിനും കൊടുത്തേക്കൂ.”
അങ്ങനെ ബ്ലാക്കിക്കും കിട്ടി അപ്പവും മീനും. ഭക്ഷണം കഴിച്ച് എല്ലാവരും മടക്കയാത്രയ്ക്കൊരുങ്ങി. മേഴ്സിയും അലക്സിയും കു റച്ചു പര്‍ച്ചേസിംഗ് നടത്തി. ടോം ഒരു തെറ്റാലി വാങ്ങി. ആല്‍ഫിക്കുള്ളതും ആല്‍ഫി സെലക്ട് ചെ യ്യുന്നുണ്ടായിരുന്നു. പര്‍ച്ചേസിംഗ് കഴിഞ്ഞ് അലക്സിയും മേഴ്സി യും മുറി കാലിയാക്കി ബാഗുക ളും മറ്റും വണ്ടിയുടെ ഡിക്കിയില്‍ വച്ചു. വെള്ളം നിറച്ച കുപ്പികളും പലഹാരങ്ങളും വണ്ടിയുടെ ഉ ള്ളില്‍ത്തന്നെ മേഴ്സി സുരക്ഷിതമായി വച്ചു. അവര്‍ മടക്കയാത്ര ആരംഭിച്ചു.
ടോം മുറിയില്‍വച്ചു മൊബൈലും പവര്‍ ബേങ്കും ഫുള്‍ചാര്‍ജ് ചെയ്തിരുന്നു. “എന്തിനാടാ ഇനി ചാര്‍ജ് ചെയ്യുന്നേ?” – ആല്‍ഫി ചോദിച്ചു.
“ങാ… ഇരിക്കട്ടെ ഒരു രസത്തി ന്” – അലക്സി ഇതിനിടയ്ക്കു ചേട്ടന്മാരുമായി ഫോണില്‍കൂടി ബന്ധപ്പെടുന്നുണ്ടായിരുന്നു. ചേച്ചി യെയും വിളിച്ചു വിവരം പറഞ്ഞു. അവര്‍ അങ്ങനെയാണ്. ദിവസവും രണ്ടു പ്രാവശ്യം വിളിക്കും.
എല്ലാവരും പരസ്പരം വിവരങ്ങള്‍ അന്വേഷിക്കും. അത്രയ്ക്കും നല്ല ബന്ധത്തിലാണ് അവര്‍. ഇ പ്രാവശ്യം അലക്സി ഒറ്റയ്ക്കു പോ ന്നത്, ഈ ആഴ്ച കഴിഞ്ഞാല്‍ അ ലക്സിക്കു ബിസിനസ്സ് സംബന്ധ മായി ചില പരിപാടികളുള്ളതിനാ ലും വേറെ ഒന്നുരണ്ടു കൃഷിസംബന്ധമായ യാത്രകള്‍ ഉള്ളതിനാലുമാണ്. അതു ചേട്ടന്മാര്‍ക്ക് അറിയാവുന്നതിനാലാണ് അലക്സി യെ തനിയെ വരാന്‍ സമ്മതിച്ചത്. അവര്‍ മടങ്ങുന്ന വിവരം എല്ലാവരെയും വിളിച്ചറിയിച്ചു.
സമയം സന്ധ്യയാകുന്നു. ഇ പ്പോള്‍ വിട്ടാല്‍ നാളെ രാവിലെയാകുമ്പോഴേക്കും വീട്ടിലെത്താം. അലക്സി കണക്കു കൂട്ടി.
“ചേട്ടായി ഇപ്പോള്‍ രാത്രിയായില്ലേ; വണ്ടിയോടിക്കാന്‍ വിഷമമ ല്ലേ?”-മേഴ്സി സംശയം ചോദിച്ചു.
“സാരമില്ലെടി സാവകാശം വ ണ്ടിയോടിക്കാം; നാളെ പത്താകുമ്പോഴേക്കും നമുക്കു വീടു പറ്റാം.”
പെട്ടെന്നു ബ്ലാക്കി അയാളുടെ വസ്ത്രത്തില്‍ കടിച്ചുവലിച്ചു തടയന്നതുപോലെ. “ഈ ബ്ലാക്കിക്ക് എന്നാ പറ്റി?”-അലക്സി ചോദിച്ചു.
“പാവത്തിന് ഇനിയും മീന്‍ വേ ണമായിരിക്കും; നല്ല രുചിയല്ലായിരുന്നോ.” ടോം ബ്ലാക്കിയെ എടുത്തു. ബ്ലാക്കി പ്രത്യേക ശബ്ദം ഉ ണ്ടാക്കി.
“നമ്മള്‍ റൂം ഒഴിഞ്ഞുകഴിഞ്ഞ തല്ലേ, ഇനി റൂം എടുക്കണമെങ്കില്‍ ആദ്യമേ പൈസ കൊടുക്കണം” – അലക്സി വിശദീകരിച്ചു.
“എന്നാല്‍ പോയേക്കാം” – മേഴ്സി സമ്മതിച്ചു. മടക്കയാത്ര ആരംഭിച്ചു. നഗരം മുഴുവന്‍ വര്‍ണപ്രഭ ചിതറി വൈദ്യുതി വിളക്കുകള്‍. കുട്ടികള്‍ കൗതുകത്തോടെ വഴിവക്കിലെ കാഴ്ചകള്‍ കണ്ടു. വണ്ടി സാവകാശം മുന്നോട്ടു നീ ങ്ങിക്കൊണ്ടിരുന്നു. വലിയ തീക്കണ്ണുകള്‍ ജ്വലിപ്പിച്ചു വലിപ്പമേറിയ വാഹനങ്ങള്‍ തങ്ങളുടെ വാഹനത്തിനു നേരെ വരുകയും പെട്ടെ ന്നു വെട്ടിയൊഴിഞ്ഞു പോകുക യും ചെയ്യുന്നതു കുട്ടികള്‍ അതിശയത്തോടെയും അതിലേറെ ഭയത്തോടെയും കണ്ടിരുന്നു. ബ്ലാക്കി യും വര്‍ണവിളക്കുകള്‍ ശ്രദ്ധിച്ച് ആസ്വദിക്കുന്നുണ്ട്.
ആല്‍ഫി ഒരു പലഹാരപ്പൊതി പൊട്ടിച്ചു. വര്‍ണവിളക്കുകള്‍ പി ന്നിലേക്ക്, പിന്നിലേക്ക് ഓടിക്കൊണ്ടിരുന്നു. ദൂരെയുള്ള ദീപാലങ്കാരങ്ങള്‍ വട്ടം കറങ്ങി പിന്നിലേക്കു മറയുന്നു. ചിലയിടങ്ങളില്‍ പുഴയില്‍ ദീപപ്രഭ സ്വര്‍ണലായനിപോ ലെ തിളങ്ങി. കുട്ടികള്‍ എല്ലാം വള രെ ആസ്വദിച്ചു കണ്ടു. ബ്ലാക്കി രണ്ടു കോട്ടുവായിട്ടു സീറ്റില്‍ ചുരുണ്ടുകൂടി.
“ബ്ലാക്കി സൈഡായി” – ആന്‍ സി പറഞ്ഞു.
സമയം കടന്നുപൊയ്ക്കൊണ്ടി രുന്നു. ഇടയ്ക്കു പമ്പില്‍ നിര്‍ത്തി എണ്ണയടിച്ചു. ഒരു ഹോട്ടലില്‍ കയ റി ഭക്ഷണവും കഴിച്ചു യാത്ര തു ടര്‍ന്നു.
കുട്ടികള്‍ ക്ഷീണിതരായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബാക്ക് സീറ്റില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാതെയായി. മേഴ്സി തിരിഞ്ഞുനോക്കി.
കുട്ടികള്‍ രണ്ടും നല്ല ഉറക്കം പിന്നെ ബ്ലാക്കിയും. പൊടുന്നനെ ബ്ലാക്കി തലയുയര്‍ത്തി മേഴ്സിയെ നോക്കി ചുരുണ്ടുകിടന്ന വാലിന്‍റെ അഗ്രം ഇളക്കി കാണിച്ചു. ആ നിമി ഷം തന്നെ കണ്ണടച്ച് ഉറക്കം തുടര്‍ ന്നു. “എല്ലാം ഉറക്കമായി” – മേ ഴ്സി അലക്സിയോടു പറഞ്ഞു.
അലക്സി ചിരിച്ചു. മേഴ്സിക്ക് ഉറക്കം വന്നെങ്കിലും ഭര്‍ത്താവിനു കൂട്ടിനുവേണ്ടി ഉറക്കത്തെ വഴിതിരിച്ചുവിട്ടു. അപ്പോള്‍ ഫോണ്‍ ശ ബ്ദിച്ചു. മേഴ്സി ഫോണ്‍ നോക്കി; സേവിച്ചനാണ്.
“ഹലോ സേവിച്ചാ.”
“…..”
“എവിടെയാണെന്നു കാണത്തി ല്ല, ഇരുട്ടല്ലേ.”
“രാവിലെയെത്തും; പത്തു മ ണിയാവും.”
“….”
“കഴിച്ചു, കഴിച്ചു.”
“….”
“നല്ല ഉറക്കമാ.”
“….”
“അവള്‍ ആദ്യംതന്നെ ഉറങ്ങി.”
“….”
“ങാ, അടിച്ചു, ഫുള്ളാണ്.”
“എന്നാ ശരി”-മേഴ്സി ഫോണ്‍ കട്ടാക്കി.
“സേവിച്ചായന്‍റെ കാര്യം, ബ്ലാ ക്കി ഉറങ്ങിയോന്ന്” -മേഴ്സി ചിരിച്ചുകൊണ്ടു പറഞ്ഞു.
ബ്ലാക്കിയെന്നു പറഞ്ഞപ്പോള്‍ ബ്ലാക്കി തലയുയര്‍ത്തി അവരെ നോക്കി വീണ്ടും കിടന്നു.
“സേവിച്ചന്‍ എല്ലാവരോടും വി ളിച്ചു പറഞ്ഞോളും” – മേഴ്സി വെ ള്ളമെടുത്തു കുടിച്ചു; അലക്സി ക്കും കൊടുത്തു. വണ്ടി സാവകാ ശം അമ്പതറുപതില്‍ മുന്നോട്ടു നീങ്ങി.

Leave a Comment

*
*