ഉല്ലാസയാത്ര – അദ്ധ്യായം 5

ഉല്ലാസയാത്ര – അദ്ധ്യായം 5


-കുര്യന്‍ പി.എം. എണ്ണപ്പാറ

വണ്ടി ഇടിച്ചപ്പോള്‍ത്തന്നെ കു ട്ടികള്‍ ഉണര്‍ന്നിരുന്നു. പക്ഷേ, ഉറക്കത്തിന്‍റെ ആലസ്യം മൂലം എ ന്താണ് സംഭവിക്കുന്നതെന്ന് അ വര്‍ക്ക് മനസ്സിലായില്ല. കണ്ണുകള്‍ അടച്ചു തുറക്കുന്ന വേഗത്തില്‍ വ ണ്ടിയില്‍ നിന്നും പുറത്തേയ്ക്ക് തെറിച്ചുപോയി. "ചേച്ചീ… പപ്പേ…" ടോം ഉറക്കെ നിലവിളിച്ചു കരഞ്ഞു. പക്ഷേ, ശബ്ദം പുറത്തേക്ക് വന്നില്ല. അവര്‍ രണ്ടു പാറകള്‍ക്കിടയിലുള്ള പുല്ലു നിറഞ്ഞ ചരുവിലൂടെ താഴേക്ക് ഉരുണ്ടുരുണ്ടുപോയി. നില്ക്കാനാവുന്നില്ല. ശക്തിയിലാണ് ഉരുളിച്ച. എത്ര നേരം ഉരു ണ്ടു എന്ന് അറിയില്ല. ഇലവീണ് മെത്തപോലെയായ തറയിലാണ് അത് അവസാനിച്ചത്. കുട്ടികള്‍ ബോധമറ്റുകിടന്നു. രണ്ടുപേരും അധികം അകലെയല്ലാതെയാണ് കിടന്നത്. ശരീരത്തില്‍ അവിടവിടെയായി ഉരഞ്ഞുപൊട്ടിയിട്ടുണ്ട്. കുറച്ചു സമയം കടന്നുപോയി. ഒ രു കാട്ടുചെടിയുടെ ഇലയില്‍ നി ന്ന് ഒരു മഞ്ഞുതുള്ളി ആല്‍ഫിയു ടെ മുഖത്തു വീണു. അവള്‍ മെല്ലെ കണ്ണു തുറന്നു. അവള്‍ ചുറ്റും നോ ക്കി പകച്ചു. വെളിച്ചം ശരിക്കും വീ ണിരുന്നില്ല. അവള്‍ക്ക് ഒന്നും മനസ്സിലായില്ല. താനെവിടെയാണ്, കാറെവിടെ, പപ്പയുമമ്മയും കുട്ടനുമൊക്കെയെവിടെ, അവള്‍ ചു റ്റും കണ്ണോടിച്ചു. താന്‍ കാടിനകത്താണെന്ന് തോന്നുന്നു. ആല്‍ ഫിക്ക് സങ്കടം വന്നു. താനെങ്ങ നെ ഇവിടെയെത്തി. തങ്ങള്‍ക്ക് എ ന്താണ് സംഭവിച്ചത്? അവളുടെ കുരുന്നു മനസ്സില്‍ സങ്കടം അലതല്ലി. വണ്ടിക്കിട്ട് എന്തോ ഇടിച്ചതുപോലെ തോന്നിയിരുന്നു. അ വള്‍ എഴുന്നേറ്റ് ഇരിക്കാന്‍ നോ ക്കി. പക്ഷേ, സാധിച്ചില്ല. ശരീര മാസകലം വേദന. താന്‍ എങ്ങോട്ട് പോകും? അവരെ എവിടെനിന്ന് കണ്ടെത്തും. അവള്‍ പ്രതീക്ഷയറ്റ് അവിടെത്തന്നെ കിടന്നു. കൊടുംവനത്തില്‍ ദിശയറിയാതെ ആ കൊച്ചുപെണ്‍കുട്ടി വിവശയായി. അവള്‍ക്കു വീണ്ടും തലകറങ്ങി മയക്കത്തിലാണ്ടു. "ചേച്ചീ, ചേച്ചീ ഏക്ക് ഇന്നാ ചായകുടി" ടോം വി ളിക്കുകയാണ്. "നീയത് അവിടെവയ്ക്ക്. ഇത്തിരികൂടി ഉറങ്ങട്ടെ" ആല്‍ഫി ചുരുണ്ടുകൂടി. "ചേച്ചി ഏക്ക് ചേച്ചീ" ടോമിന്‍റെ പരിഭ്രാന്ത സ്വരം. "എനിക്ക് പേടിയാവുന്നു." ടോം ആല്‍ഫിയെ കുലുക്കി. എ ന്തിനാ ഇവന്‍ പേടിക്കുന്നത് ഇവിടെയാരുമില്ലേ? ആല്‍ഫിയൊന്നുകൂടി ചുരുണ്ടുകൂടി.
"പപ്പ എന്തിയേടാ" അവള്‍ ക ണ്ണു തുറക്കാതെ ചോദിച്ചു. "ആ, അറിയത്തില്ല ചേച്ചീ ഏക്ക്" അ വന്‍ വീണ്ടും കുലുക്കി വിളിച്ചു. "അമ്മനേം കാണുന്നില്ല ചേച്ചീ. ഏറ്റേ." അവന്‍ ആല്‍ഫിയെ വീ ണ്ടും കുലുക്കി. അവള്‍ കണ്ണു തുറന്നു. സ്വപ്നത്തിന്‍റെ കട്ടിലില്‍ നിന്നും യാഥാര്‍ത്ഥ്യത്തിന്‍റെ കാടിനുള്ളിലേയ്ക്ക് അവര്‍ വഴുതി വീ ണു. അപ്പോള്‍ കാപ്പി, വീട് എല്ലാം സ്വപ്നമായിരുന്നോ? ആല്‍ഫി ടോമിനെ പകച്ചുനോക്കി. "ചേച്ചീ" "കുട്ടാ" അവര്‍ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. "ചേച്ചീ, പപ്പായും അമ്മയും എന്തിയേ? ബ്ലാക്കിയേയും കാണുന്നില്ലല്ലോ." ആല്‍ഫിയുടെ മുഖത്ത് നോക്കി ടോം. ആല്‍ഫി അവന്‍റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. കുറച്ചു സമ യം കടന്നുപോയി. കരച്ചിലടങ്ങിയപ്പോള്‍ ആല്‍ഫി പറഞ്ഞു: "കു ട്ടാ യാത്രയ്ക്കിടയില്‍ നമുക്കെ ന്തോ അപകടം സംഭവിച്ചു. നമ്മു ടെ വണ്ടി എന്തിലോ ഇടിച്ച് തകര്‍ ന്നു. പപ്പയും അമ്മയും മറ്റും ഇവി ടെ എവിടെയോ അകപ്പെട്ടു. വണ്ടി യും കാണുന്നില്ല. അവരെയും കാ ണുന്നില്ല. അവരെവിടെയാണെന്ന് കണ്ടെത്തണം. അവള്‍ അവനെ ആശ്വസിപ്പിച്ചു. "പക്ഷേ, നമ്മളെ ന്തു ചെയ്യാനാണ് ചേച്ചീ, അവരെ എവിടുന്ന് കണ്ടെത്താനാണ്." ആല്‍ഫി നിശബ്ദയായിരുന്നു. ടോമിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്‍ ഭയത്തോടെ ചുറ്റും നോക്കി. നേരം ഏറെക്കുറെ വെളുത്തിരുന്നു. പരിസരം വ്യക്തമാണ്. മരക്കൊമ്പുകളിലിരുന്ന് പക്ഷികള്‍ പാട്ടുപാടി. ചില ചെറുമൃഗങ്ങള്‍ അങ്ങിങ്ങ് ഓടിമറയുന്നത് കാണാമായിരുന്നു. ഏതോ കൊടുംവനത്തിലാണ് തങ്ങള്‍ അകപ്പെട്ടതെ ന്ന് അവര്‍ക്കു മനസ്സിലായി. ആല്‍ ഫി അല്പനേരം എന്തോ ചിന്തിച്ചിരുന്നു. പിന്നെ പറഞ്ഞു: "എടാ കുട്ടാ ഇതൊരു വലിയ കാടാണ്. നമ്മുടെ വണ്ടി ഈ കാട്ടിലെവിടെയോ ഉണ്ട്. നമുക്കത് അന്വേഷിച്ചു കണ്ടെത്തണം. ഈ കാടിനപ്പുറം നമ്മുടെ നാടാണെന്നാണ് എനിക്കു തോന്നുന്നത്. കാടിനു വെളിയിലെത്തി അച്ചാച്ചന്മാരെ കൂട്ടിവരണം. അവര് കണ്ടുപിടിച്ചുതരും." ടോം പ്രതീക്ഷയോടെ അ വളെ നോക്കി. അലക്സാണ്ടറുടെ ജ്യേഷ്ഠന്മാരെ അവര്‍ അങ്ങനെയാണ് വിളിക്കുന്നത്. ആ കൊച്ചുകുട്ടികളുടെ മനസ്സില്‍ ലോകം എത്ര ചെറുതാണ്. അതാണല്ലോ ഈ വനത്തിനപ്പുറം വീടാണെന്ന് ചിന്തിക്കാന്‍ കാരണം. അവര്‍ പെ ട്ടിരിക്കുന്ന അപകടത്തിന്‍റെ വ്യാ പ്തി അവരുടെ ചിന്തകള്‍ക്കും അ പ്പുറമാണ്. ഈ അപകടം അവര്‍ തരണം ചെയ്യുമോ? അച്ചാച്ചന്മാ രെ വിളിക്കാമെന്ന ആശയം നല്ലതാണെന്ന് ടോമിനും തോന്നി. അ വര്‍ വന്നാല്‍ പിന്നെ കാര്യങ്ങളെ ല്ലാം എളുപ്പത്തിലാകുമെന്ന് അവനറിയാം. ഈ ലോകത്തില്‍ എല്ലാ പ്രശ്നത്തിനുമുള്ള പരിഹാരമാണ് അവന് അച്ചാച്ചന്മാര്‍. അവര്‍ക്ക് ഉത്സാഹം തോന്നി. അവര്‍ എഴുന്നേറ്റു. ശരീരത്തിന് ഭയങ്കര വേദന. വിശക്കുന്നുമുണ്ട്. ഭയന്നിട്ട് കാ ര്യമില്ല. അവര്‍ ചുറ്റും നോക്കി. കഴുത്തില്‍ കിടന്ന ജപമാലയുടെ കുരിശുരൂപത്തില്‍ അവള്‍ മുറുകെ പിടിച്ചു. പപ്പയും അമ്മയും എവിടെയെങ്കിലുമുണ്ടോ? "അമ്മേ…. പപ്പേ…." അവള്‍ ഉറക്കെ വിളിച്ചു. നേരം നന്നേ വെളുത്തു. നന്നായി വിശക്കുന്നുണ്ട് ആല്‍ഫി ചുറ്റിലും വീണ്ടും നോക്കി. പെട്ടെന്ന് വെളു ത്ത ഒരു വസ്തു അവളുടെ ക ണ്ണില്‍ പതിഞ്ഞു. അവള്‍ ഓടിച്ചെ ന്ന് അതെടുത്തു. "ങേ! തന്‍റെ ബാ ഗ്." അവള്‍ വേഗം അത് തുറന്നുനോക്കി. തങ്ങളുടെ മൊബൈല്‍ ഫോണ്‍, പവര്‍ ബേങ്ക്, രണ്ടു പായ്ക്കറ്റ് പലഹാരങ്ങള്‍, പിന്നെ ഒരു പായ്ക്കറ്റ് ഹല്‍വ. ഒരു കുപ്പി വെള്ളവും. ഇന്നലെ അമ്മയുടെ കൈയ്യില്‍ നിന്ന് എടുത്തുവച്ചതാണ്. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. വിശന്നിരിക്കുകയാണ് രണ്ടാളും. ടോം ആല്‍ഫിയുടെ അടുത്തേയ്ക്ക് ഓടി വന്നു. "എന്താ ചേച്ചീ" അവന്‍ ആകാംക്ഷയോടെ ചോദിച്ചു. "കണ്ടോ ടാ" അവള്‍ തന്‍റെ ബാഗും സാധനങ്ങളും ടോമിനെ കാട്ടി. അവന് ഭയങ്കര സന്തോഷമായി. മാതാവ് കാത്തു. ഇരുവരും ഒരു വലിയ മരത്തിന്‍റെ ചുവട്ടിലിരുന്നു. വളഞ്ഞ് ഇരിപ്പിടം പോലെ വേരുള്ള വലിയൊരു മരം. അവിടെയുള്ളതില്‍ വച്ച് ഏറ്റവും വണ്ണമേറിയതും ഉയ രം കൂടിയതുമായിരുന്നു അത്. അ വര്‍ അവിടെയിരുന്നുകൊണ്ട് പലഹാരം കഴിക്കാന്‍ ആരംഭിച്ചു. "മൊത്തം തീര്‍ക്കെണ്ടെടാ പിന്നെത്തിന്നാം. അച്ചാച്ചന്മാരെ കാണുന്നതുവരെ തിന്നേണ്ടതല്ലേ." ആല്‍ ഫി ഉപദേശിച്ചു. ആ വലിയ മരത്തിന്‍റെ ചുവട്ടിലിരുന്ന് അവര്‍ വലി യ യാത്ര പ്ലാന്‍ ചെയ്യുമ്പോഴും ആ വന്‍മരത്തിന്‍റെ മുകളില്‍ കെണിയില്‍ കുടുങ്ങിയ പക്ഷികളെപ്പോലെ, തങ്ങളുടെ വണ്ടിയില്‍ കുരുങ്ങി, നിലയറിയാതെ, നിഴലറിയാതെ, ദിശയറിയാതെ മക്കളെ ഓര്‍ ത്ത് നീറി നീറി ഉരുകുന്ന നിര്‍ഭാഗ്യരായ ആ മാതാപിതാക്കള്‍ കിടന്നു. അലക്സാണ്ടറും മേഴ്സിയും! മരത്തില്‍ കുടുങ്ങിയ അതിഥികളെ കാണാന്‍ ചില ആതിഥേയരെത്തി. ചോരയുടെ മണമടിച്ച ക്രൂരപക്ഷികളായ കാട്ടുകാക്കകള്‍. അ വറ്റകള്‍ കാറിനു ചുറ്റും മരക്കൊമ്പിലുമായി തമ്പടിച്ചു. ഏതോ പു തിയ വസ്തുവിനെ കണ്ട കാട്ടുകുരങ്ങുകളും ആ മരത്തില്‍ വന്നടുത്തിട്ടുണ്ടായിരുന്നു. കാട്ടുകാക്കകള്‍ കാറിനു ചുറ്റും പറന്നു നടന്നു. ഉള്ളില്‍ കടക്കാന്‍ പഴുതുനോക്കി. മൂന്ന് ഡോറും ഗ്ലാസും അടച്ചിരുന്നതുകൊണ്ട് അകത്തു കടക്കാന്‍ പറ്റുന്നില്ല. ഡ്രൈവിംഗ് സൈഡിലെ തകര്‍ന്ന ഗ്ലാസ്സാണെങ്കില്‍ മരത്തിന്‍റെ ശിഖരങ്ങളും തടിയും മറവുതീര്‍ത്തു. ഫലത്തില്‍ ഗ്ലാസ്സ് താഴ്ത്താനോ, ഒന്നനങ്ങാനോ വയ്യാത്ത അവസ്ഥയിലായിരുന്നു അലക്സിയും മേഴ്സിയും. ഗ്ലാസ്സ് പൊട്ടിയ ഭാഗത്തുകൂടി കയറുന്ന കാറ്റാണ് അല്പം ആശ്വാസം. മേഴ്സി സൈഡ് ഗ്ലാ സ്സ് അല്പം താഴ്ത്തി അതിലൂടെ തണുത്ത കാറ്റ് അരിച്ചിറങ്ങി. ഒരു വലിയ മരത്തിന്‍റെ ശിഖരങ്ങള്‍ക്കിടയില്‍ ഒരേറുമാടം പോലെ വണ്ടി കുടുങ്ങിക്കിടക്കുന്നു. ഏകദേശം നൂറ്റമ്പത് അടി ഉയരത്തിലാണ് വ ണ്ടി. കാറ്റ് ചൂളംകുത്തി വണ്ടിയെ ചുറ്റിക്കടന്നുപോകുന്നു. ശക്തിയേറിയ കാറ്റടിക്കുമ്പോള്‍ മരം ഒന്നാ കെ അനങ്ങുന്നുണ്ട്, ഓരോ തവണയും വണ്ടി അനങ്ങുമ്പോള്‍ ത കരപ്പാട്ട ഞെരിയുന്ന ഒച്ച കേള്‍ ക്കാം. അപ്പോഴൊക്കെ വണ്ടി ത കര്‍ന്നുവെന്ന ഭയത്താല്‍ അലക്സിയും മേഴ്സിയും നടുങ്ങും.
(തുടരും…)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org