ഉല്ലാസയാത്ര – അദ്ധ്യായം 7

ഉല്ലാസയാത്ര – അദ്ധ്യായം 7

-കുര്യന്‍ പി.എം. എണ്ണപ്പാറ

സമയം ഏകദേശം 4 മണി കഴിഞ്ഞിട്ടുണ്ടാവും ടോം പെട്ടെന്ന് നിന്നു. താഴേക്ക് നോക്കി. ആല്‍ഫിയും നിന്നു. ടോം ചൂണ്ടിക്കാട്ടിയിടത്തേക്ക് നോക്കി. വലുപ്പമുള്ള ഉറുമ്പുകള്‍ കാലുകളില്‍ പൊങ്ങി പൊങ്ങി മാര്‍ച്ചു ചെയ്യുകയാണ്. ഗുഡ്സ് ട്രെയിനിന്‍റെ ദൂരക്കാഴ്ച പോലെ തന്നെ. അതിനെ മറികടക്കാന്‍ അവര്‍ക്ക് ഭയം തോന്നി. അവരുടെ കണ്ണില്‍പ്പെടാതെ അവര്‍ അനങ്ങാതെ നിന്നു. കുറച്ചധികം സമയം കാത്തു നിന്നപ്പോഴാണ് 'മാര്‍ച്ച്' തീര്‍ന്നത്. ഭയത്തിന്‍റെ നിമിഷങ്ങളാണ് കടന്നുപോയത്. അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. വിശപ്പ് വീണ്ടും അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും അവര്‍ നടത്തം തുടര്‍ന്നു. അവര്‍ നടന്നുചെന്നത് കഴിഞ്ഞുവന്നതിലും വലിയ അപകടത്തിലേയ്ക്ക് ആയിരുന്നു. അവരെ കാത്തിരുന്ന അപകട പരമ്പരയുടെ രണ്ടാം ഭാഗം. ഒരു ഇറക്കമിറങ്ങി താഴ്വാരത്തിലെത്തി. വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞുമാറ്റി മുന്നോട്ടു നടക്കുന്നതിനിടയിലായിരുന്നു. അത് ഒരു വലിയ മരത്തില്‍ നിന്നും താഴേയ്ക്ക് തൂങ്ങിക്കിടന്ന വള്ളിയില്‍ പിടിച്ചതേ ആല്‍ഫിക്ക് ഓര്‍മ്മയുള്ളൂ. ശ്ശൂ… എന്ന ശബ്ദത്തോടെ ആ വള്ളി ആല്‍ഫിയെയും കൊണ്ട് മുകളിലേയ്ക്കുയര്‍ന്നു. അമ്മേ ഒരു നിലവിളി ആല്‍ഫിയില്‍ നിന്നും ഉയര്‍ന്നു. അവള്‍ മരത്തില്‍ തലകീഴായി തൂങ്ങിക്കിടന്നാടി. ടോം അലറി വിളിച്ചു. "ചേച്ചീ…" എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. എന്തു ചെയ്യുമെന്നും. ദൈവമേ എല്ലാം ഇവിടെത്തീരുകയാണോ? ഫോണിന്‍റെ പ്ലാസ്റ്റിക്ക് വള്ളി കൈയില്‍ തൂങ്ങിക്കിടന്നു. ടോം ഫോണ്‍ വലിച്ചെടുത്തു. അവന്‍ കരഞ്ഞു കൊണ്ട് താഴെ നിന്നും മുകളിലേക്ക് നോക്കി. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. "ചേച്ചീ"… അവന്‍ വിതുമ്പിക്കരഞ്ഞു.
ടോം മുകളിലേയ്ക്ക് കൈകള്‍ ഉയര്‍ത്തി. ആല്‍ഫി അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു. കാട്ടുമനുഷ്യരുടെ കെണിയാണെന്ന ചിന്ത അവളില്‍ ഉള്‍ക്കിടിലമുണ്ടാക്കി. "മാതാവേ…" അവര്‍ മനമുരുകി വി ളിച്ചു. ചില സിനിമകളില്‍ കണ്ടിട്ടുള്ളതുപോലെ അവര്‍ തങ്ങളെ കൊണ്ടുപോയി തിന്നുമോ… അവള്‍ നടുങ്ങി. പൊടുന്നനെ അകലെനിന്നും ചില ശബ്ദങ്ങള്‍ കേ ട്ടു തുടങ്ങി. "ഹുറേയ്… ഹുറേയ്… ഹുറേയ്… ഹു…" ശബ്ദം അടുത്തടുത്ത് വന്നു….
* * * * *
അലക്സി ചുറ്റും കണ്ണോടിച്ചു. നേരം ഉച്ചയൊക്കെ കഴിഞ്ഞിരിക്കുന്നു. വാച്ചുനോക്കി മൂന്നേ നാല്പത്. രണ്ടു കുപ്പി വെള്ളവും, രണ്ടു പായ്ക്കറ്റ് ചിപ്സും മൂന്ന് ജീ വിതവും എത്ര ദിവസം!! അലക്സി മേഴ്സിയെ നോക്കി. അവള്‍ പ്രാര്‍ത്ഥന ചൊല്ലുകയാണ്. "ഈശോയുടെ അതിദാരുണമാം പീഢാസഹനങ്ങളെയോര്‍ത്തെന്നും, പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്‍റെ മേലും കരുണ തോന്നേണമെ." അലക്സാണ്ടറും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. "ദൈവമേ – തന്‍റെ മക്കള്‍ എവിടെയായിരിക്കും." തന്നെ ചതിച്ച നീചര്‍ അവരെ അപകടപ്പെടുത്തിക്കാണുമോ? ആ ഓര്‍മ്മയില്‍ അലക്സി നടുങ്ങി. അവരാ ദുഷ്ടന്മാരുടെ കൈയില്‍പ്പെട്ടാല്‍?… ആരായിരിക്കും അവര്‍? എന്തായിരിക്കും അവരുടെ ഉദ്ദേശം? മോഷണമോ? കൊലപാതകമോ? തട്ടിക്കൊണ്ടുപോകലോ? ഏതായാ ലും അവരുടെ കൈയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എരി തീയില്‍ നിന്നും വറചട്ടിയിലേ യ്ക്ക്….
മേഴ്സി, ബ്ലാക്കിയെ നോക്കി പാവം. മേഴ്സി, ബ്ലാക്കിക്ക് ഇത്തിരി ചിപ്സും, വെള്ളവും, ഒരു പ്ലാസ്റ്റിക്ക് പാത്രത്തിന്‍റെ അടുപ്പില്‍ വ ച്ചു കൊടുത്തു. കൂടെ ഒരുപദേശവും, "കുറേശ്ശെ കുടിക്കണം. ഇത്തിരിയേയുള്ളൂ." ആ കൊച്ചു പട്ടി വാലാട്ടിക്കൊണ്ട് സമ്മതിച്ച്, …ബ്ലാക്കി വെള്ളം അല്പം കുടിച്ചിട്ട് തല ഉയര്‍ത്തി. അപ്പോള്‍ കാറിന്‍റെ ഡോര്‍ലോക്ക് കണ്ണിലുടക്കി. അത് കണ്ടപ്പോള്‍ അവള്‍ ക്ക് ടോമിനേയും ആല്‍ഫിയേയും ഓര്‍മ്മവന്നു. ആ ഓര്‍മ്മയില്‍ ബ്ലാ ക്കിക്ക് കണ്ണു നിറഞ്ഞു. അതിന്‍റെ പ്രവര്‍ത്തന രീതി അവര്‍ പഠിപ്പിച്ച് തന്നിരുന്നതും ബ്ലാക്കി ഓര്‍ത്തു. കാറിന്‍റെ മുകളില്‍ കയറി നോക്കി യാലോ? താമസിച്ചില്ല. ബ്ലാക്കി ഡോറിന്‍റെ ചില്ല് താഴ്ത്തി ആ വിടവിലൂടെ കാറിന് മുകളിലേക്ക് വ ലിഞ്ഞു കയറി. ഉദ്ദേശിച്ചപോലെ എളുപ്പമായിരുന്നില്ല ആ ദൗത്യം! വല്ല വിധേനയും മുകളില്‍ പറ്റി. വ ണ്ടി മെല്ലെ ഒന്നനങ്ങി കാലുകള്‍ ഒന്ന് തെന്നി. ബാലന്‍സ് ചെയ്ത് ബ്ലാക്കി ദൂരേയ്ക്ക് നോക്കി. പര ന്നു കിടക്കുന്ന വൃക്ഷത്തലപ്പുകള്‍ മാത്രം! തൊട്ടു മുന്നില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ശിഖരം! അ പ്പോഴാണ് ബ്ലാക്കി നടുക്കുന്ന ആ കാഴ്ച കണ്ടത്. തന്നെ മാത്രം നോക്കിയിരിക്കുന്ന വലിയ പക്ഷി! പക്ഷി ഏതെന്ന് മനസ്സിലായില്ലെ ങ്കിലും സഹജ വാസന തിരിച്ചറിഞ്ഞു. അപ്പോള്‍ ചുറ്റും ചില മര്‍മ്മരങ്ങള്‍! തന്നെ ലാക്കാക്കിയിരിക്കു ന്ന മറ്റ് ധാരാളം പക്ഷികള്‍! ചിലര്‍ അങ്ങിങ്ങ് ചാടി ഉന്നം ഉറപ്പിക്കുന്നു. ഇങ്ങോട്ട് കയറേണ്ടിയിരുന്നി ല്ല എന്ന് ബ്ലാക്കിക്ക് തോന്നി. ആ വലിയ പക്ഷി ഇപ്പം തന്നെ പിടിക്കും. ബ്ലാക്കിയുടെ ചോര മരവിച്ച് പോയി! പെട്ടു!! അവള്‍ താഴേക്കിറങ്ങാന്‍ നോക്കി. ഒരു വിധത്തില്‍ ഇഴഞ്ഞും വലിഞ്ഞും താഴേക്കിറ ങ്ങി! ഒരുവേള അവള്‍ താഴേക്ക് പോകേണ്ടതായിരുന്നു. ആ പരുന്ത് ഇര രക്ഷപ്പെടുന്നത് കണ്ട് പാഞ്ഞ് വന്നു. അപ്പോഴേക്കും ബ്ലാക്കി തല യും കൈയും അകത്തേക്ക് കടത്തിയിരുന്നു. അവള്‍ കാറിനകത്തേക്ക് ചാടി. പിറകേ വന്ന പരു ന്ത് ബ്ലാക്കിയുടെ വാലില്‍ കൊ ത്തി. അവള്‍ ഭയാനകമായി കരഞ്ഞു. എങ്കിലും പരുന്തിന് അവളെ തൊടാന്‍ പറ്റിയില്ല. ബ്ലാക്കിയുടെ കരച്ചില്‍ കേട്ട് മേഴ്സി ഞെട്ടിത്തിരിഞ്ഞ് നോക്കി. ഒരു ഭീകരരൂപിയായ പരുന്ത് ചില്ലു താഴ്ന്ന ഭാഗത്തുകൂടി തല അകത്തേക്ക് ഇടുന്നു. ദൈവമേ എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് മേഴ്സി ചില്ലുയര്‍ ത്തി. പരുന്ത്, സാവകാശം തല പു റത്തേക്ക് വലിച്ചു. തിരികെ പറന്നുപോയി സ്വസ്ഥാനത്തിരുന്നു. മറ്റു കാക്കകള്‍ അതിനെ പരിഹാസത്തോടെ നോക്കി. മേഴ്സി ഭയന്നുപോയിരുന്നു. "ചേട്ടായികണ്ടോ? കാറിനു ചുറ്റും കാക്കകളും, പരുന്തുകളും. അവ നമ്മളെ ഉപദ്രവിക്കുമോ?" മേഴ്സി ഭീതിയോടെ ചോദിച്ചു. "ഡോറെല്ലാം അടച്ചത ല്ലേ അകത്തു കയറാന്‍ പറ്റുകയില്ല. ഒന്നും കിട്ടാതാവുമ്പോള്‍ അവറ്റകള്‍ പൊയ്ക്കൊളളും." ഉള്ളില്‍ ഭയം ഉണ്ടെങ്കിലും അയാള്‍ ഭാര്യ യെ ആശ്വസിപ്പിച്ചു.
* * * * *
ഹുറേയ്…. ഹുറേ… ശബ്ദം അടുത്തടുത്തു വന്നു. "നരഭോജികളാണെന്ന് തോന്നുന്നു കുട്ടാ. മോനോടിക്കോ അല്ലെങ്കില്‍ നി ന്നെയും അവര്‍ പിടിക്കും" ആല്‍ ഫി ഭീതിയോടെ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. "ചേച്ചീ"… കുട്ടന്‍ കരഞ്ഞുകൊണ്ട് വിളിച്ചു. "ഇല്ല ചേച്ചീ, ചേച്ചിയില്ലാ തെ ഞാന്‍ പോവില്ല. ഞാന്‍ അവരെയെല്ലാം ഓടിക്കും." ടോം വീ റോടെ പറഞ്ഞു. അവന്‍റെയും ക ണ്ണുകള്‍ നിറഞ്ഞൊഴുകി. "വേണ്ട കുട്ടാ." വായില്‍ വന്ന ഉമിനീരിറക്കിക്കൊണ്ട് ആല്‍ഫി പറഞ്ഞു. "നീ പൊയ്ക്കോ പോയി ഒളി ച്ചോ." "നിന്നെയും അവര്‍ കൊല്ലുമെടാ." പറഞ്ഞു തീര്‍ന്നതും ആല്‍ഫി കരഞ്ഞു. പൊയ്ക്കോ. അവള്‍ പറഞ്ഞു. ടോം ആല്‍ഫിയുടെ കൈയില്‍ പിടിച്ചുകൊണ്ട് കരഞ്ഞു. ഹുറേയ്… ഹുറേയ്… ആരവം അടുത്തെത്തിക്കഴിഞ്ഞു. നിസ്സഹായരായ കുട്ടികള്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാ തെ നിരാശയില്‍ വലഞ്ഞു. ഹൃദ യം തകര്‍ന്ന അവര്‍, തങ്ങള്‍ തീര്‍ ത്ഥാടനത്തിനു പോയ വേളാങ്ക ണ്ണി മാതാവിനെ ഓര്‍ത്തു. ആര് രക്ഷിക്കും? എന്‍റെ മാതാവേ… എന്‍റെ ഈശോയെ… അവര്‍ വിതുമ്പി. അവര്‍ക്ക് പ്രത്യേകിച്ച് ടോമി ന് എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിനു മുമ്പ് അവര്‍, അപരിഷ്കൃതരായ വനവേടര്‍ അവരെ വളഞ്ഞു. പുറംലോകവുമായി യാ തൊരു ബന്ധവുമില്ലാത്ത, മനുഷ്യ രെ കണ്ടിട്ടില്ലാത്ത ക്രൂരന്‍മാരായ വനവേടര്‍. ഏതെങ്കിലും മൃഗത്തേയോ മുഴുത്ത പക്ഷികളെയോ പ്ര തീക്ഷിച്ച് വന്നവര്‍, 'അഭൗമതേജസുള്ള' രണ്ടു രൂപങ്ങളെ കണ്ടു അമ്പരന്നു "ഹെന്ത്", തൂങ്ങിയാടു ന്ന ആല്‍ഫിയുടെ വെള്ളവസ്ത്രം കൂടിയായപ്പോള്‍ അവര്‍ക്കാകെ അങ്കലാപ്പായി. എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി. കൂട്ടത്തിലെ മുതിര്‍ന്നവന്‍ അപരനോട് പ്രാകൃത ഭാഷയില്‍ എന്തോ പറഞ്ഞു. അവന്‍ ആല്‍ഫിയെ ഒന്നു വണങ്ങിയശേഷം എങ്ങോട്ടോ ഓ ടിപ്പോയി. ടോം ഒന്നും മനസ്സിലാകാതെ നിന്നു. ആല്‍ഫി ഭയപ്പാടോടെ നിസ്സഹായയായി തൂങ്ങിക്കിടന്നു. ടോം തെറ്റാലി കൈയിലെടുത്തു. നേരത്തെ കരുതിയ ക ല്ല് കൈയിലുണ്ട്. വേണ്ടി വന്നാല്‍ ഉപയോഗിക്കണം. പൊരുതുക!!… കീഴടങ്ങരുത്!! അവന്‍ മനസ്സിലുറച്ചു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org