തച്ചനപ്പന്‍ അദ്ധ്യായം – 21

തച്ചനപ്പന്‍ അദ്ധ്യായം – 21

നീതിമാനും പരോപകാരിയും നിഷ്കളങ്കനുമായ ഒരു മകന്‍റെ ഉയര്‍ച്ചയില്‍ മറ്റൊരാള്‍ അസൂയ പൂണ്ട്അവനെ തള്ളിപ്പറയുന്നതു കേള്‍ക്കുമ്പോള്‍ ഏതൊരപ്പനാണു മനസ്സില്‍ വിഷമം തോന്നാത്തത്?
കൂസാ സെബദിയോട്, "സെബദി ചേട്ടനും യേശുവിനെ പുകഴ്ത്തുകയാണോ എന്നു ചോദിക്കുന്നതു കേട്ട പ്പോള്‍ മുതല്‍ ജോസഫിന്‍റെ മനസ്സ് അസ്വസ്ഥമായി.
കൂസാ യഹൂദമതതത്ത്വങ്ങളും നിയമങ്ങളും പഠിച്ചു ഫരിസേയസ്ഥാനം സ്വീകരിച്ചവനാണ്. അവന്‍ പഠിച്ച തത്ത്വങ്ങളും നിയമങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സം രക്ഷിക്കാന്‍വേണ്ടി മറ്റു ചിലരുടെ അഭീഷ്ടങ്ങള്‍ക്ക് അ ടിയറവു വയ്ക്കുകയാണെന്നു ജോസഫിനു തോന്നി. അതോടെ യേശുവിനു ശ ത്രുക്കള്‍ സ്വന്തം വീടിനടുത്തുതന്നെയുണ്ട് എന്നൊരു തോന്നല്‍ ജോസഫിന്‍റെ മന സ്സില്‍ നാമ്പിട്ടു. അന്നു രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല.
യേശു പാര്‍ശ്വവത്കരിക്കപ്പെട്ട ദരിദ്രജനതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ യേശുവിനുണ്ടായേക്കാവു ന്ന ശത്രുക്കളെക്കുറിച്ചുള്ള ചിന്തകള്‍ ജോസഫിനെ വേ ട്ടയാടി. അന്നവന്‍ ഉറങ്ങിയ തു പാതിരാ കഴിഞ്ഞാണ്.
ജോസഫ് ഉറക്കമുണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. അവന്‍റെ മനസ്സ് ശാന്തമായിരുന്നു. എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്കു നോക്കി.
പുറത്തു പകലിനു നല്ല തെളിച്ചമുണ്ട്. പ്രാവുകളും കുരുവികളും തൊടിയിലെ പുല്‍പ്പരപ്പില്‍ ഉന്മേഷത്തോ ടെ ചാടിനടന്നും കൊത്തിത്തിന്നും പറന്നു നടക്കുന്നുണ്ട്. അവനോര്‍ത്തു, പണിശാലയിലിരുന്നു പണിയെടുക്കേണ്ട സമയമായി. ഇനി യും പണി തുടങ്ങാന്‍ താമസിച്ചാല്‍ പണിയുടെ സമ യം നീണ്ടുപോകും.
ജോസഫ് പ്രഭാതകര്‍മങ്ങള്‍ക്കുശേഷം പണിശാലയിലേക്കു പോയി. പണിപ്പുരയില്‍ കയറി പണിയായുധങ്ങള്‍ എടുത്തുവച്ചു. ചിന്തേരിട്ടു മിനുക്കുന്നതിനായി ഒരു പലക പൊടിതട്ടി കളഞ്ഞെടുത്തു. അപ്പോള്‍ മറിയം വീ ട്ടില്‍ നിന്നിറങ്ങി വന്ന് ഓര്‍മിപ്പിച്ചു:
"ചേട്ടന്‍ ഇന്ന് ഇവിടെ പ ണിക്കിരുന്നാലെങ്ങനെ? കാ നായിലെ കല്യാണം ഇന്നാണ്. അവര്‍ വന്നു വിളിച്ചപ്പോള്‍ നമ്മള്‍ രണ്ടുപേരും ചെല്ലണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. നമുക്കു പോ കണ്ടേ?"
കാനായിലെ വീട്ടുകാര്‍ കല്യാണത്തിനു വിളിച്ചതു ജോസഫുംകൂടി വീട്ടിലുള്ള പ്പോഴാണ്. ജോസഫ് അ ക്കാര്യം ഓര്‍ത്തു പറഞ്ഞു: "അവര്‍ നമ്മുടെ പഴയ അ യല്ക്കാരാണ്. നമ്മളോടു സ്നേഹമുള്ളവര്‍; ചെന്നില്ലെ ങ്കില്‍ അവര്‍ പരിഭവിക്കും. നമ്മളെ കുടുംബാംഗങ്ങളെപ്പോലെ കരുതിയിരുന്നവരാണ്. തീര്‍ച്ചയായും കല്യാണത്തിനു പോകണം."
ജോസഫ് എടുത്തുവച്ച പണിയായുധങ്ങള്‍ തിരിച്ചെടുത്തു വച്ചു. മറിയത്തിനു സന്തോഷമായി. അവള്‍ പ റഞ്ഞു:
"അവര്‍ യേശുവിനെയും വിളിച്ചിട്ടുണ്ടാകും. നമ്മള്‍ ചെല്ലുമ്പോള്‍ യേശുവും ക ല്യാണത്തിനു വരാന്‍ സാ ദ്ധ്യതയുണ്ട്."
"അവന്‍ വന്നാല്‍ നമുക്കു കാണാമല്ലോ. വെയിലുറയ്ക്കുംമുമ്പേ നമുക്കു പോ കണം. അവിടേയ്ക്ക് ആറു കാതം ദൂരമുണ്ട്" – ജോസ ഫ് പറഞ്ഞു.
ജോസഫും മറിയവും രാ വിലെതന്നെ യാത്രയ്ക്കൊരു ങ്ങി. വേഗം പു റപ്പെട്ടു കല്യാണവീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ അവരെ ഹാര്‍ദ്ദമായി സ്വീകരിച്ചു.
ജോസഫ് മറ്റു പലരെയുംപോലെ വീട്ടുമുറ്റത്തിട്ടിരുന്ന ഒരു പീഠത്തില്‍ ചെന്നിരുന്നു. അവിടെ ഇരിക്കുന്നവരില്‍ പലരും നാട്ടുകാര്യ ങ്ങള്‍ സംസാരിക്കുകയാണ്. ജോസഫും അവരോടൊ പ്പം ചേര്‍ന്നു. .
സദസ്സിലിരുന്ന വീട്ടുടമയായ സക്കേവൂസ് ജോസ ഫിനോടു പറഞ്ഞു: "പാലസ്തീനായില്‍ ഇപ്പോള്‍ ഉ ള്ളവരില്‍ ഏറ്റം വലിയവന്‍ യേശുവാണ്. ഞാന്‍ ഈ ഇടയ്ക്കു ജെറുസലേം വരെ പോയിരുന്നു. ഈ യാത്രയ്ക്കിടയില്‍ എനിക്കൊരു കാര്യം മനസ്സിലായി. ജോസ ഫിന്‍റെ മകന്‍ യേശു പലസ്തീനായിലെങ്ങും അറിയപ്പെടുന്ന ആളായി വളര്‍ന്നിരിക്കുന്നു."
അവരുടെ സംഭാഷണം ശ്രവിച്ച മറ്റൊരാള്‍ പറഞ്ഞു: "നമ്മുടെ രാജാക്കന്മാര്‍ ക്കോ യഹൂദപ്രമാണികള്‍ ക്കോ ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാ അവനിപ്പോള്‍ ചെയ്യുന്നത്. അവന്‍ പ്രസംഗങ്ങളിലൂടെ നമ്മുടെ രാജ്യ ത്തു വലിയ സാമൂഹ്യപരിവര്‍ത്തനം നടത്തുന്നു. ജനങ്ങള്‍ക്കിടയില്‍ സമത്വവും സാഹോദര്യവും സ്ഥാപിക്കുന്നു.
അയാള്‍ യേശുവിനെപ്പറ്റി പറഞ്ഞതു കേട്ടു ജോസഫ് പറഞ്ഞു:
"ഞാന്‍ നമ്മുടെ ഇപ്പോഴ ത്തെ രാജാക്കന്മാരെപ്പറ്റി ചി ന്തിക്കാറുണ്ട്. അവരിപ്പോള്‍ പ്രജകള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. സ്വന്തം സുഖം മാത്രം നോക്കി ആര്‍ഭാടജീ വിതം നയിക്കുകയാണ്. അ വരിപ്പോള്‍ ചെയ്യുന്നതിതാണ്, നാട്ടിലെ ധനാഢ്യന്മാരെ വിളിച്ച് അവര്‍ക്കായി ഇടയ്ക്കിടയ്ക്കു സദ്യകളും മദ്യസല്കാരങ്ങളും നൃത്തോത്സവങ്ങളും നടത്തുന്നു. ദരിദ്രരില്‍നിന്ന് അവര്‍ക്കു താ ങ്ങാവുന്നതിലേറെ തുകകള്‍ നികുതിയായി പിരിച്ചെടുക്കുന്നു. ഇവിടത്തെ സമ്പന്നവര്‍ ഗം സാധാരണക്കാര്‍ക്ക് ഇ ന്നൊരു ഭാരമായി മാറിയിരിക്കുന്നു.
അതു കേട്ടിരുന്ന ഒബാദി യ പറഞ്ഞു: "രക്ഷകന്‍ വരു മ്പോള്‍ പാപികളെ നേര്‍വഴിക്കു നയിക്കുമെന്നും ജനങ്ങളെ പാപത്തെക്കുറിച്ചു പഠിപ്പിക്കുമെന്നുമാണല്ലോ നമ്മുടെ വിശ്വാസം."
"രക്ഷകന്‍ വന്നു കഴിഞ്ഞു. രക്ഷകന്‍ ഈ ജോ സഫിന്‍റെ മകന്‍ യേശുവാണ്" – വീട്ടുടമയായ സക്കേവൂസ് സാക്ഷ്യപ്പെടുത്തി.
യേശുവിനെപ്പറ്റി സക്കേവൂസ് സാക്ഷ്യപ്പെടുത്തി പ റയുന്നതു കേട്ടപ്പോള്‍ ജോ സഫ് സന്തോഷിച്ചു.
സക്കേവൂസ് തുടര്‍ന്നു പ റഞ്ഞു: "യേശുവിനെയും ശി ഷ്യന്മാരെയും ഞാന്‍ ഇന്ന ത്തെ വിവാഹവിരുന്നിനു ക്ഷണിച്ചിട്ടുണ്ട്."
യേശുവിനു ശിഷ്യന്മാരുണ്ടെന്നു സക്കേവൂസ് പറഞ്ഞപ്പോള്‍ ജോസഫിന്‍റെ സന്തോഷം ഇരട്ടിച്ചു.
കല്യാണവീട്ടില്‍ ബന്ധുക്കളും അയല്‍ക്കാരുമായി ധാരാളം പേര്‍ വന്നിട്ടുണ്ട്. സക്കേവൂസ് യേശുവിനെ പു കഴ്ത്തി പറഞ്ഞത് അവരു ടെ മദ്ധ്യത്തില്‍ വച്ചാണ്.
സക്കേവൂസ് മറ്റു കാര്യങ്ങള്‍ക്കായി വീടിനകത്തേ യ്ക്കു പോയപ്പോള്‍ ജോസ ഫ് അതിഥികളിലൊരുവനാ യി മറ്റുളളവരോടൊപ്പം ചേര്‍ ന്നു.
ജോസഫ് സലിമില്‍ നി ന്നു വന്ന കേന്യനെ കണ്ടു ചോദിച്ചു: "നസ്രത്തില്‍നി ന്നു വന്നു സലീമില്‍ പാര്‍ ക്കുന്ന ആടുകച്ചവടക്കാരനാ യ ജോബിനെ അറിയുമോ?"
കേന്യന്‍ പറഞ്ഞു: "അവര്‍ താമസിച്ചിരുന്നതു ഞങ്ങളു ടെ അടുത്തായിരുന്നു."
താന്‍ മുമ്പു കേട്ട ഒരു കൊ ലപാതക കഥയുടെ ഓര്‍മവച്ചു ജോസഫ് വീണ്ടും ചോ ദിച്ചു: "ജോബിന്‍റെ വീട്ടില്‍ എന്തോ അനിഷ്ടസംഭവമുണ്ടായി എന്നൊരു സംസാര മുണ്ടല്ലോ. അതെന്താ?"
"അതൊരു നീണ്ട കഥയാ ണ്" – കേന്യന്‍ പറഞ്ഞു.
"ഉം. പറയൂ" – ജോസഫ് ജിജ്ഞാസ പ്രകടിപ്പിച്ചു.
കേന്യന്‍ ആ സംഭവങ്ങള്‍ വിവരിച്ചു: "ജോബ് ചേട്ടന്‍റെ മകന്‍ ഷാബത്ത് ചെറുപ്പം മുതല്‍ കുടുംബത്തില്‍ നിന്നു പുറംചാടി നടക്കുകയായിരുന്നു. അവന്‍ വനത്തില്‍ കയറി മരങ്ങള്‍ മുറിച്ചു വിറകാക്കി പട്ടണത്തിലെ ഭക്ഷണശാലകള്‍ക്കു കൊടുത്തു പണമുണ്ടാക്കിയിരുന്നു.
അവന്‍ സലീമിലെ അബ് സലേമിന്‍റെ വീട്ടില്‍ മദ്യം കു ടിക്കാന്‍ പോകുമായിരുന്നു. പിന്നീട് അബ്സലേമിന്‍റെ ഭാര്യ നോവയുമായി അടുപ്പത്തിലായി. നോവയുടെ ഭര്‍ത്താവായ അബ്സലേമിനു തൊഴില്‍ മുന്തിരിച്ചാറു വാററി മദ്യമുണ്ടാക്കി വില്പനയായിരുന്നു.
ഒരു ദിവസം സന്ധ്യയ്ക്ക് അബ്സലേം മദ്യം വി ല്ക്കാന്‍ പട്ടണത്തിലേക്കു പോകുമെന്നറിഞ്ഞു ഷാബ ത്ത് അബ്സലേമിന്‍റെ വീടിനടുത്തുവന്ന് ഒളിച്ചുനിന്നു.
നോവയുടെ ഭര്‍ത്താവു വീടു വിട്ടു പോയപ്പോള്‍ ഷാബത്ത് നോവയുടെ അ ടുത്തെത്തി. അവന്‍ അവളു ടെ കിടപ്പറയില്‍ കടന്നു.
അബ്സലേം കുറച്ചു ദൂരം പോയിട്ട് എന്തോ എടുക്കാന്‍ വീട്ടിലേക്കു തിരിച്ചുവന്നു. അവന്‍ വരുന്നതറിഞ്ഞു ഷാ ബത്തു നോവയുടെ കിടപ്പറയില്‍ നിന്നു പുറത്തേയ്ക്ക് ഓടി. അയാള്‍ ഇരുട്ടിന്‍റെ മറവില്‍ വീടിനടുത്തുണ്ടായിരു ന്ന കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു.
അബ്സലേം ഒരാള്‍ ഓടിപ്പോകുന്നതു കണ്ടു പിറകെ ഓടിയെങ്കിലും വന്നവനെ കണ്ടില്ല.
അബ്സലേം വീട്ടിലേക്കു മടങ്ങി. ഷാബത്തപ്പോള്‍ ഒരു കല്ലെടുത്തു മുറ്റത്തരികിലെ കിണറ്റിലേക്കിട്ടു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് അബ്സലേം ഇറങ്ങി വന്നു നോക്കി. ഈ സമയം ഷാബത്ത് പിന്നിലൂടെ വന്ന് അവനെ കിണറ്റിലേക്കു ത ള്ളിയിട്ടു.
അവന്‍ രക്ഷപ്പെട്ടാല്‍ ത ങ്ങള്‍ക്ക് ആപത്തുണ്ടാക്കുമെന്നു ഷാബത്തും നോവ യും വിചാരിച്ചു. അവര്‍ ക ല്ലുകളെടുത്തിട്ട് അബ്സലേമിനെ വധിച്ചു.
കേന്യന്‍ പറയുന്നതു കേ ട്ടുകൊണ്ട് അടുത്തിരുന്ന ഫ നുവേല്‍ കേന്യനോടു ചോ ദിച്ചു: "എന്നിട്ടു ഷാബത്തി നും നോവയ്ക്കും ശിക്ഷ കിട്ടിയോ?"
"അവര്‍ക്കു മനുഷ്യരുടെ കോടതിയില്‍ നിന്നു ശിക്ഷ കിട്ടിയില്ല. അവര്‍ ഷെക്കേലുകളും മദ്യവും നല്കി അ ന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. അബ്സലേമിന്‍റെ മരണം അവന്‍ വീട്ടിലേക്കു വന്നപ്പോള്‍ മറയില്ലാതിരുന്ന കിണറ്റില്‍ കാല്‍ വഴുതി വീണതാണെന്ന് എഴു തി കേസ് അവസാനിപ്പിച്ചു.
ഫനുവേല്‍ അപ്പോള്‍ പ റഞ്ഞു: "അവര്‍ മനുഷ്യരുടെ കോടതിയിലേ രക്ഷപ്പെട്ടിട്ടുള്ളൂ. ദൈവത്തിന്‍റെ കോടതി അവരെ വെറുതെ വിടില്ല."
ജോസഫ് ചോദിച്ചു: "ഷാ ബത്ത് വിധവയായ നോവ യെ വിവാഹം ചെയ്തോ?"
കേന്യന്‍ പറഞ്ഞു: "ഇല്ല. ഷാബത്ത് പിന്നെ മറ്റു പെണ്‍ കുട്ടികളെ ശല്യം ചെയ്തു ജീവിച്ചു. നോവയാകട്ടെ അ വളുടെ വീട്ടിലേക്കു മടങ്ങി."
"അവരിപ്പോഴും ജീവിച്ചിരിപ്പുണ്ടോ?" – ഫനുവേല്‍ തിരക്കി.
"ഇല്ല. നോവ പാമ്പുകടിയേറ്റു മരിച്ചു; ഷാബത്തു കൊല്ലപ്പെട്ടു."
"അവിഹിതവേഴ്ച നടക്കുന്നിടത്തു കൊലപാതക വും പതിവാ" – സംസാരം കേട്ടുകൊണ്ടിരുന്ന ഹൂഷാ യി പറഞ്ഞു.
"ഷാബത്തിനെ ആരു വ ധിച്ചു?" – ഫനുവേല്‍ ചോ ദിച്ചു.
"ഷാബത്ത് ഒബാദിയായു ടെ മകളായ മഹ്ലയെ മോ ഹിച്ചു. ഷാബത്തിന്‍റെ ജീവിതരീതികളും സ്വഭാവവും അറിയാമായിരുന്ന ഒബാദി യ ഇവനു മകളെ വിവാഹം ചെയ്തുകൊടുത്തില്ല. അ യാള്‍ മകളെ സ്വര്‍ണവ്യാപാരിയായ സാവൂളിനു ഭാര്യയാ യി നല്കി.
മഹ്ല ഭര്‍ത്താവിനോടൊപ്പം സ്വന്തം വീട്ടില്‍ വിരുന്നിനു വന്നപ്പോള്‍ അവള്‍ അവരുടെ ഏതാനും വസ്ത്രങ്ങള്‍ അലക്കി മുറ്റത്തെ അയയില്‍ ഉണങ്ങാനിട്ടു. രാത്രിയില്‍ ഷാബത്ത് കുടി കഴിഞ്ഞുവന്നു അതെടുത്തു നിലത്തിട്ടു ചവിട്ടി ചെളി തേച്ചു. ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. ഈ സംഭവത്തെ ചൊല്ലി ഒബാദിയാ യും ഷാബത്തും തമ്മില്‍ വഴിയില്‍ വച്ചു വഴക്കുണ്ടായി. രണ്ടു പേരും തമ്മില്‍ തല്ലുണ്ടാക്കി. അവര്‍ ത മ്മില്‍ പിടിച്ചു നിലത്തു വീണു. ഈ സമയം ഷാബത്തിന്‍റെ അപ്പന്‍ ജോബ് ഓടി വന്നു. അയാള്‍ ഒ ബാദിയായെ കഠാരിക്കു കുത്തി; ഒബാദിയാ മരിച്ചു.
മനഃപൂര്‍വമല്ലാത്ത കൊലപാതകമല്ലാത്തതിനാല്‍ ജോബിനു ചെ റിയ ശിക്ഷയേ കിട്ടിയുള്ളൂ. എ ന്നാല്‍ കേസന്വേഷണകാലത്തു പട്ടാളക്കാരുടെ മര്‍ദ്ദനമേറ്റതിനാല്‍ അവനു ക്ഷയം പിടിച്ചു. മാസങ്ങള്‍ക്കുള്ളില്‍ മരിച്ചു.
ഷാബത്ത് പിന്നീടൊരിക്കല്‍ സാവൂളിനെ കൊല്ലാന്‍ മദ്യലഹരി ക്കടിപ്പെട്ട് ഒബാദിയായുടെ വീട്ടിലേക്കുള്ള നടപ്പാതയ്ക്കരുകിലെ ഓക്കുമരത്തിനു പിന്നില്‍ ഒളിച്ചിരുന്നു. സാവൂള്‍ അതുവഴി നടന്നുവന്നപ്പോള്‍ ഷാബത്ത് എഴുന്നേറ്റു കഠാരയുമായി അവന്‍റെ നേരെ ചെന്നു സാവൂളിനെ കുത്തിവീഴ്ത്താന്‍ നോക്കി. സാവൂള്‍ കു ത്തു കൊള്ളാതെ ഓടി മാറി. അ വന്‍ ഭീതിയോടെ കരഞ്ഞുകൊ ണ്ടു വിളിച്ചു പറഞ്ഞു: "ഓടി വര ണേ! രക്ഷിക്കണേ!"
സാവൂളിന്‍റെ മുറവിളി കേട്ട് ഒബാദിയായുടെ മകന്‍ മിയാം ഒരു വടിയുമായി ഓടി വന്നു. മിയാം ഷാബത്തിനെ അടിച്ചുവീഴ്ത്തി; അടികൊണ്ടു ഷാബത്ത് മരിച്ചു."
കേന്യന്‍ പറഞ്ഞതു കേട്ട പ്പോള്‍ ജോസഫ് പറഞ്ഞു: "മനു ഷ്യരെ മദ്യവും ലൈംഗികാസക്തി യും വിരോധവും വഴിതെറ്റിക്കുന്നു.
കേന്യനപ്പോള്‍ പറഞ്ഞു: "അ വന്‍ മൂലം പല കുടുംബങ്ങള്‍ ന ശിച്ചു."
അബ്സലേമിനും തെററു പറ്റി. അവന്‍ വീട്ടില്‍ മദ്യവ്യാപാരം നടത്തി. അന്യനായ കുടിയനെ വീട്ടില്‍ വിളിച്ചിരുത്തി കുടിപ്പിച്ചു. അവനു വീട്ടില്‍ അമിതസ്വാതന്ത്ര്യം നല്കി. അതുമൂലം അബ്സലേം കൊല്ലപ്പെട്ടു. അവന്‍റെ ഭാര്യ മറ്റൊരുവന്‍റെ വെപ്പാട്ടിയായി.
"ഷാബത്തുമൂലം ഒബാദിയ കൊല്ലപ്പെട്ടു. ജോബും മിയാമും കൊലയാളികളായി."
ജോസഫ് പറഞ്ഞു: "ലൗകിക സുഖം തേടിയലഞ്ഞ ഷാബത്തി നു യാഥാര്‍ത്ഥ്യത്തില്‍ ലഭിച്ചതു ജീവിതപരാജയമാണ്. മനുഷ്യര്‍ ദൈവവചനങ്ങള്‍ വായിച്ചു നന്മതിന്മകളെ വിവേചിച്ചറിഞ്ഞു ജീവിക്കാത്തതുകൊണ്ടാണു മനുഷ്യര്‍ ക്കിങ്ങനെ സംഭവിക്കുന്നത്."
ജോസഫും കേന്യനും സം സാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ക ല്യാണവീട്ടിലേക്കു കാഹളക്കാര്‍ വന്നു. എല്ലാവരുടെയും ശ്രദ്ധ അ വരിലേക്കായി. മറ്റു സംസാരങ്ങള്‍ നിലച്ചു.
നൃത്തം ചെയ്യാനുള്ളവരും കു ഴലൂത്തുകാരുടെ അടുത്തേയ്ക്കു വന്നു.
കാഹളക്കാര്‍ കുഴലുകളൂതി. അവരുടെ പാട്ടിനനുസരിച്ചു പല രും കല്യാണപ്പന്തലില്‍ നൃത്തം വച്ചു. നൃത്തം നടന്നുകൊണ്ടിരിക്കുമ്പോള്‍ യേശുവും ശിഷ്യന്മാ രും വന്നു.
കാഹളക്കാര്‍ കുഴലൂത്ത് നിര്‍ ത്തി. നര്‍ത്തകികള്‍ കളി നിര്‍ത്തി. എല്ലാവരുടെയും ശ്രദ്ധ യേശുവിലേക്കായി.
യേശു വന്നതേ അവന്‍ ജോ സഫിനെയും മറിയത്തെയും ക ണ്ടു വന്നു ചോദിച്ചു: "അപ്പനും അ മ്മയും കല്യാണത്തിനായി നേര ത്തെ എത്തിയോ?"
"എത്തി" – മറിയം പറഞ്ഞു.
"നീ യോഹന്നാനെ കാണണമെന്നു പറഞ്ഞു വീട്ടില്‍നിന്നു പോ യിട്ട് എന്താ വീട്ടിലേക്കു മടങ്ങി വരാത്തത്?" – ജോസഫ് യേശുവിനോടു ചോദിച്ചു.
"ഞാന്‍ സ്വര്‍ഗപിതാവിനായി സമര്‍പ്പിക്കപ്പെട്ടവനല്ലേ? ഞാനവന്‍റെ വയലില്‍ വേല ചെയ്യുകയായിരുന്നു" – യേശു പറഞ്ഞു.
അവന്‍റെ ഉത്തരം കേട്ടപ്പോള്‍ മറ്റൊന്നും ചോദിക്കാന്‍ മാതാപിതാക്കള്‍ക്കു കിഴിഞ്ഞില്ല.
കല്യാണവീട്ടില്‍ വന്നിരുന്ന സലോമി ചോദിച്ചു: "നീ ഇത്രയും നാള്‍ യോഹന്നാനോടൊപ്പമായിരുന്നോ?"
"അല്ല. ജനങ്ങളെ പഠിപ്പിച്ചുകൊണ്ടു യൂദയായിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിക്കുകയായിരുന്നു" – യേശു പ റഞ്ഞു.
"നീ എന്താണു പഠിപ്പിച്ചത്?" – അവള്‍ തിരക്കി.
"മനുഷ്യന്‍ നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ ദൈവവരപ്രസാദത്തിന്‍റെ ജീവജലത്താലും പരിശു ദ്ധാത്മാവിന്‍റെ നിറവിനാലും സ്നാ നമേല്ക്കണമെന്നും പാപരഹിതമായ ജീവിതം നയിക്കണമെന്നും ഞാനവരെ പഠിപ്പിച്ചു.
തന്‍റെ മകന്‍ ആരാണെന്നു തി രിച്ചറിയേണ്ട സമയമായി. അതുകൊണ്ടാണവന്‍ സുവിശേഷവേലയ്ക്കിറങ്ങിയത്; ജോസഫ് ഓര്‍ ത്തു.
"യേശു ജനങ്ങള്‍ക്കിടയില്‍ വ ലിയ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഛേദനാചാരത്തിനു പക രം ജലത്താലും പരിശുദ്ധാത്മാവിനാലും സ്നാനമേല്ക്കാന്‍ ജനങ്ങളെ തയ്യാറാക്കി. സ്ത്രീകളെ യും മാമ്മോദീസയ്ക്ക് അര്‍ഹരാ ക്കി – ഒരു ശിഷ്യന്‍ പറഞ്ഞു.
"നിന്നെപ്പോലെ നിന്‍റെ അ യല്‍ക്കാരനെയും സ്നേഹിക്കുക എന്നാണു യേശു പഠിപ്പിക്കുന്നത്" – മറ്റൊരു ശിഷ്യന്‍ അറിയിച്ചു.
യേശുവിന്‍റെ സംഘത്തില്‍ ആ ളു കൂടാതിരിക്കാന്‍ ഫരിസേയരും നിയമജ്ഞരും കള്ളത്തരങ്ങള്‍ പ റഞ്ഞു ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. യേശു വിന്‍റെ സഭ വളരുമ്പോള്‍ ഗ്രീക്കുകാര്‍ വന്നു ജെറുസലേം ദേവാല യം ഇടിച്ചുനിരത്തുമെന്നും ദേവാലയത്തിലെ വിശുദ്ധ വസ്തുക്കള്‍ അവര്‍ നശിപ്പിക്കുമെന്നും പറയുന്നുണ്ട്" – മറ്റൊരുവന്‍ പറഞ്ഞു.
"ഞാന്‍ ജെറുസലേം ദേവാലയത്തിനോ ദേവായത്തിലെ ആരാധനയ്ക്കോ എതിരല്ല. ഞാന്‍ എ തിര്‍ക്കുന്നതു ദൈവാരാധനയുടെ പേരില്‍ മുഖംമൂടിയണിഞ്ഞു ജനങ്ങളെ പീഡിപ്പിക്കുന്ന കാപട്യക്കാരെയാണ്" – യേശു പറഞ്ഞു.
"നീ നല്ലവന്‍തന്നെ" – ഒരു അ യല്‍ക്കാരന്‍ പറഞ്ഞു.
വീട്ടുകാര്‍ അതിഥികളെ വിളിച്ചിരുത്തി സദ്യ ആരംഭിച്ചു.
"നിങ്ങളും വന്നിരിക്കൂ" – സ ക്കേവൂസ് യേശുവിനെയും ശിഷ്യന്മാരെയും വിളിച്ചു. അയാള്‍ യേ ശുവിനെയും ശിഷ്യന്മാരെയും പ്രത്യേകം ഇരിപ്പിടങ്ങളിലിരുത്തി.
വീട്ടുകാര്‍ അതിഥികള്‍ക്കു മറ്റു പദാര്‍ത്ഥങ്ങളോടൊപ്പം മധുരവീ ഞ്ഞും വിളമ്പി. എല്ലാവര്‍ക്കും ന ല്കാന്‍ വീഞ്ഞു തികഞ്ഞില്ല.
വീഞ്ഞു വിളമ്പാന്‍ കഴിയാതെ വരുന്നതു വീട്ടുകാര്‍ക്ക് ആക്ഷേപകരമാണ്. അവര്‍ വിഷമിച്ചു. വീട്ടുകാരുടെ വിഷമം കണ്ടു മറിയത്തിന്‍റെ മനസ്സലിഞ്ഞു. അവരെ സ ഹായിക്കണമെന്ന മോഹത്തോടെ യേശുവിനെ ചെന്നു കണ്ടു പറ ഞ്ഞു: "മോനേ, ഇവിടെ വീഞ്ഞു തീര്‍ന്നിരിക്കുന്നു. ഇനി സദ്യയ്ക്കു വിളമ്പാന്‍ വീഞ്ഞില്ല."
യേശു ചോദിച്ചു: "അതിനു ന മുക്കെന്ത്? എന്‍റെ സമയം ഇനി യും ആയിട്ടില്ല." ആവശ്യക്കാരന്‍ വന്നു ചോദിക്കട്ടെ എന്നൊരു ധ്വനി ആ വാക്കുകളില്‍ കണ്ടു. യേശു ആരാണെന്നു മറിയത്തിനറിയാം.താന്‍ ഒരു കാര്യം മകനോട് ആവശ്യപ്പെട്ടാന്‍ അവനതു നടത്തുമെ ന്ന് അവള്‍ക്കു ബോദ്ധ്യമുണ്ട്. അ വള്‍ ചെന്നു വീട്ടുകാരോടു പറ ഞ്ഞു: "അവന്‍ പറയുന്നതുപോ ലെ ചെയ്യുക."
അമ്മ പറഞ്ഞതു യേശു കേട്ടു. അമ്മയുടെ വിശ്വാസം കണ്ട് അ വന്‍റെ മനസ്സലിഞ്ഞു. അവന്‍ ആ വീട്ടിലെ കുടുംബാംഗങ്ങളോടു പറഞ്ഞു: "ഭരണികളില്‍ വെളളം നിറയ്ക്കുവിന്‍."
യേശുവിന്‍റെ അമ്മയാണു പറയുന്നത്, ഇവിടെ അത്ഭുതം നട ക്കും വീട്ടുകാര്‍ വിശ്വസിച്ചു.
ആറു വലിയ കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ അ വയിലെല്ലാം വക്കോളം വെള്ളം നിറച്ചു.
"ഇനി എടുത്തു വിളമ്പിക്കൊള്ളുക" – അവന്‍ ആജ്ഞാപിച്ചു.
അവര്‍ വെള്ളമെടുത്തു രുചിച്ചുനോക്കി. കല്‍ഭരണികളിലെ വെ ള്ളമെല്ലാം വീഞ്ഞായി മാറിയിരിക്കുന്നു!
അവര്‍ ആ വീഞ്ഞെടുത്തു സ ദ്യയ്ക്കു വിളമ്പി.
വെള്ളത്തെ മേല്‍ത്തരം വീ ഞ്ഞാക്കി മാറ്റിയ യേശുവിനെ ജന ങ്ങള്‍ പുകഴ്ത്തി. അവര്‍ പരസ്പ രം പറഞ്ഞു: "യേശു അമാനുഷികനാണ്. അവന്‍റെ ഈ പ്രവൃത്തി അതിശയകരംതന്നെ."
ജനങ്ങളുടെ സംസാരം കേട്ടപ്പോള്‍ ജോസഫിന്‍റെ മനസ്സില്‍ സന്തോഷപ്പൂക്കള്‍ വിരിഞ്ഞു. ജോ സഫ് അപ്പോള്‍ ഓര്‍ത്തു. യേശു തന്‍റെ വിശ്വരൂപം വെളിപ്പെടുത്തുകയാണ്.
യേശു ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോള്‍ ഒരു യുവാവ് യേശു വിന്‍റെ അടുത്തുചെന്നു പറഞ്ഞു: "ഗുരോ, അങ്ങു സൂക്ഷിക്കണം. ഹേറോദേസ് യോഹന്നാനെ വധിക്കാന്‍ ആലോചിക്കുന്നുണ്ട്. അ ങ്ങും യോഹന്നാനെപ്പോലെ ഭരണാധികാരികളെ വിമര്‍ശിച്ചു പറയുകയും അവരുടെ തെറ്റുകള്‍ തി രുത്താന്‍ ആവശ്യപ്പെടുകയാണല്ലോ. ഫരിസേയരും നിയമജ്ഞ രും അങ്ങയെ വധിക്കണമെന്ന ചിന്തയോട ഹേറോദേസിന്‍റെ അടുത്ത് അങ്ങയെപ്പറ്റി കുററാപണം നടത്തിയിട്ടുണ്ടെന്ന് അറിയുന്നു."
"നമ്മളതു കേട്ടു ഭയന്നൊളിക്കേണ്ടവരല്ല. സത്യത്തിനുവേണ്ടി ധീരതയോടെ പൊരുതേണ്ടവരാ ണ്" – യേശു പ്രതിവചിച്ചു.
യേശു പറഞ്ഞതു കേട്ടപ്പോള്‍ ജോസഫ് വിവരിച്ചു: "മുപ്പതു വയസ്സുവരെ വീട്ടില്‍ അടങ്ങിയൊതു ങ്ങി കഴിഞ്ഞ യേശുവല്ലിത്. അവനിപ്പോള്‍ ഒരു ജനതയുടെ നായകനായി മാറിയിരിക്കുന്നു.
കാനായിലെ കല്യാണം കഴി ഞ്ഞു വീട്ടിലേക്കു തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ ജോസഫ് യേശു വിനോടു ചോദിച്ചു: "നീ ഞങ്ങളോ ടൊപ്പം വീട്ടിലേക്കു വരുന്നോ?"
"ഇല്ല. ഞാന്‍ കഫര്‍ണാമിലേ ക്കു പോകുകയാണ്. എനിക്കവിടെ പ്രസംഗിക്കാനുണ്ട്. കുറച്ചു ദിവ സം ഞാനവിടെ ശിഷ്യരോടൊ ത്തു താമസിക്കും." അതു പറഞ്ഞിട്ടു യേശു ചോദിച്ചു: "എന്നോടൊപ്പം അമ്മയെക്കൂടി കുറച്ചു ദി വസത്തേയ്ക്കു വിടാമോ?"
ജോസഫ് എന്തു പറയണമെന്നാലോചിച്ച് അല്പസമയം നി ന്നു. അവള്‍ പോയാല്‍ താന്‍ ഒറ്റയ്ക്കാകുമല്ലോ.
"യേശുവിനെ സഹായിക്കാന്‍ ഞാന്‍കൂടി അവനോടൊപ്പം പൊയ്ക്കോട്ടെ?" – മറിയം ചോദിച്ചു.
"പൊയ്ക്കൊള്ളൂ; ഒരാഴ്ച കഴിയുമ്പോള്‍ മടങ്ങി വരണം" – ജോ സഫ് അനുവദിച്ചു.
"വരാം" – മറിയം പറഞ്ഞു.
യേശുവും മറിയവും യാത്ര ചോദിച്ചു പോയിക്കഴിഞ്ഞപ്പോള്‍ ഏലിയാസര്‍ എന്ന കാനാക്കാരന്‍ പറഞ്ഞു: "കഴിഞ്ഞയാഴ്ച ഞാന്‍ ജെറുസലേമിനു പോയിരുന്നു. ഫ രിസേയരും നിയമജ്ഞരും യേ ശുവിനെ വാക്കുകളില്‍ കുടുക്കി വധിക്കാന്‍ ജെറുസലേമില്‍വച്ച് ഒരു ശ്രമം നടത്തി. അവര്‍ അതിനായി പാപിനിയായ ഒരു സ്ത്രീയെ യേശുവിന്‍റെ മുമ്പില്‍ കൊണ്ടുവന്നിരുന്നു. യേശുവിന്‍റെ വാക്കുക ളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ യേശുവിനെ തല്ലിക്കാന്‍ ബാറാബാസ് എന്നൊരു തെമ്മാടി യെയും അവര്‍ കൊണ്ടുവന്നിരുന്നു. ഒരു നിയമജ്ഞന്‍ യേശുവിനോടു ചോദിച്ചു: "ഗുരോ, ഈ സ്ത്രീ വ്യ ഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണു മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?"
യേശു കുനിഞ്ഞു വിരല്‍കൊ ണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഫരിസേയര്‍ ആ ചോദ്യം എ ടുത്ത് ആവര്‍ത്തിച്ചു ചോദിച്ചു.
യേശു നിവര്‍ന്നുനിന്ന് അവരോടു പറഞ്ഞു: "നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം അവളെ കല്ലെറിയട്ടെ.
അവന്‍ വീണ്ടും കുനിഞ്ഞു നി ലത്തെഴുതിക്കൊണ്ടിരുന്നു.
ഇതു കേട്ടപ്പോള്‍ കല്ലെറിയാന്‍ വന്നവരില്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. യേശുവിന്‍റെ അടുത്തുനിന്നു ബാ റാബാസും നിശ്ശബ്ദനായി തിരി ച്ചു നടന്നു.
ഫരിസേയരില്‍ ഒരുവന്‍ വ ന്നു ബാറാബാസിനോടു ചോദി ച്ചു: "ബാറാബാസ്, നീയും പോ കുകയാണോ?"
"യേശു പറഞ്ഞതിലെന്താണു കുറ്റം? ഞാനവനെ എന്തിനടിക്ക ണം? തെറ്റു ചെയ്യാത്ത അവനെഞാന്‍ വെറുതെ അടിച്ചാല്‍ ദൈവ മെന്നെ അടിച്ചാലോ? അവന്‍ ദൈ വപുത്രനല്ലേ?"- ബാറാബാസ് മറു ചോദ്യമിട്ടുകൊണ്ടു നടന്നുപോയി.
ഒടുവില്‍ യേശുവും ആ സ്ത്രീ യും കുറേ ഭക്തജനങ്ങളും അവശേഷിച്ചു.
യേശു നിവര്‍ന്നു നിന്ന് അവളോടു ചോദിച്ചു: "സ്ത്രീയേ, അ വര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?"
അവള്‍ പറഞ്ഞു: "ഇല്ല, കര്‍ ത്താവേ!"
യേശു പറഞ്ഞു: "ഞാനും നി ന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനി മേലില്‍ പാപം ചെയ്യ രുത്." അവന്‍ പിന്നീട് എഴുന്നേറ്റു നിന്നു മറ്റുളളവരോടായി പറഞ്ഞു: "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. ഞാന്‍ നല്കുന്നതു നിത്യജീവന്‍റെ ജലമാണ്."
കാനാക്കാരന്‍ പറഞ്ഞതുകേട്ടപ്പോള്‍ ജോസഫ് പറഞ്ഞു: "യേ ശുവിന്‍റെ വചനങ്ങളനുസരിച്ചു ജീ വിക്കുന്നവനു നിത്യജീവനുണ്ടാകും."
ജോസഫിന്‍റെ വാക്കുകള്‍ കേ ട്ടുകൊണ്ടുവന്ന നിക്കേമൂസ് പറ ഞ്ഞു: "അവന്‍ തീര്‍ച്ചയായും നാം കാത്തിരുന്ന രക്ഷകന്‍തന്നെ."
നിക്കേമൂസിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അഭിമാനം തോന്നി.
കല്യാണവീട്ടില്‍നിന്നു തിരിച്ചുപോരുമ്പോള്‍ ജോസഫ് യേശു വിനെക്കുറിച്ചും അവന്‍റ ശത്രുക്കളെക്കുറിച്ചും ചിന്തിച്ചു. യേശു വിന്‍റെ ശത്രുക്കള്‍ ഈ ഭൂമിയില്‍ ശക്തരാണ്. അവരെ തോല്പിച്ച് ഈ ഭൂമിയില്‍ ദൈവരാജ്യം സ്ഥാ പിക്കാന്‍ തന്‍റെ മകനാകുമോ?
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org