തച്ചനപ്പന്‍

തച്ചനപ്പന്‍

മനുഷ്യന്‍ ഒന്നു നിശ്ച യിക്കും. സംഭവിക്കുന്നതു മ റ്റൊന്നാകും. ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്ന ത് ഇങ്ങനെയാണ്.
ജോസഫ് മറിയത്തെ വി വാഹം ചെയ്യാന്‍ ആലോചിച്ചപ്പോള്‍ അവന്‍ ആഗ്രഹിച്ചതു ലൗകിക സുഖഭോഗങ്ങളോടുകൂടിയ ഒരു കുടുംബജീവിതമായിരുന്നു. എ ന്നാല്‍ അവനു ലഭിച്ചതു ലൗകിക ദുരിതങ്ങളോടുകൂടിയ ഒരു സന്ന്യസ്ത ജീവിതമാണ്. ദൈവത്തിന് ഇ ഷ്ടം അതാണെന്നു മനസ്സിലാക്കി അവന്‍ അതു സന്തോ ഷത്തോടെ സ്വീകരിച്ചു.
ജോസഫ് ഈജിപ്തിലെ പ്രവാസജീവിതം കഴിഞ്ഞു നസ്രത്തില്‍ വന്നു താമസം തുടങ്ങിയപ്പോള്‍ ഇനിയെങ്കിലും ശാന്തവും ആകുലചിന്തകളില്ലാത്തതുമായ ഒരു ജീവിതം തങ്ങള്‍ക്കാകുമെ ന്ന് അവന്‍ പ്രത്യാശിച്ചു.
ജോസഫും കുടുംബവും നസ്രത്തില്‍ വന്നു താമസം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജെറുസലേമില്‍ നി ന്നു ശിമയോന്‍ വന്നു. ശിമയോനോടാപ്പം അമ്മാവന്‍ അബിയൂദുമുണ്ട്.
ശിമയോന്‍ വന്നതേ ജോ സഫിനോടു പറഞ്ഞു: "ഒരു സന്തോഷവാര്‍ത്തയുണ്ട്. ഹേറോദേസ് മരിച്ചതോടെ ബെത്ലഹേമിലെ രാജകുമാരനെ അന്വേഷിപ്പിക്കല്‍ അ വസാനിപ്പിച്ചു. ഇപ്പോഴത്തെ രാജാവിന്‍റെ അഭിപ്രായം ബെത്ലഹേമില്‍ രാജപുത്രന്‍ പിറന്നുയെന്നുള്ളതു കെട്ടുകഥയാണെന്നാ."
"ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാമല്ലോ; വീട്ടില്‍ സന്തോഷമുണ്ടാകുമല്ലോ" – ജോസഫ് ആശ്വാസത്തോടെ പറഞ്ഞു.
"ചേട്ടനും ചേച്ചിയും കൊ ച്ചും ഈജിപ്തില്‍നിന്നു വ ന്ന വിവരം അപ്പനറിഞ്ഞിട്ടില്ല. നിങ്ങളുടെ വിശേഷങ്ങളറിയാത്തതുകൊണ്ട് അ പ്പന്‍റെ മനസ്സിന് വിഷമം" – ശിമയോന്‍ പറഞ്ഞു.
തനിക്ക് അപ്പനെ കാണണമെന്നും തന്‍റെ മകനെ അപ്പനെ കാണിക്കണമെ ന്നും തനിക്കും ആഗ്രഹമു ണ്ട്; ജോസഫിന്‍റെ മനസ്സ് പ റഞ്ഞു.
ഞങ്ങള്‍ക്കു യാക്കോബ പ്പനെ കാണണമെന്നുണ്ട്. എന്തുകൊണ്ടാ ഞങ്ങള്‍ ജെ റുസലേമിനു വരാത്തതെന്നു നിനക്കറിയാമല്ലോ. ഇനി ഞ ങ്ങള്‍ ജെറുസലേമിലേക്കു വരാം" – മറിയം അറിയിച്ചു.
"ശിമയോനേ! യേശുവി നെ അന്വേഷിക്കല്‍ നിര്‍ത്തിയെന്ന രാജാവിന്‍റെ അറിയി പ്പ് ചാരം മൂടിയ തീക്കട്ടപോ ലെയാകും. കുട്ടിയെ കണ്ടെത്താനുള്ള ഒരു അടവാകാം. എന്തായാലും ഞങ്ങളുടെ വ രവൊക്കെ അല്പനാളുകള്‍ കൂടി കഴിഞ്ഞിട്ടാകാം. നീ അ പ്പനെ ഞങ്ങളുടെ സ്നേഹാ ന്വേഷണങ്ങള്‍ അറിയിച്ചേക്കുക"-ജോസഫ് പറഞ്ഞു.
"ശിമയോന്‍ പോന്നപ്പോള്‍ അപ്പനെയുംകൂടി കൊണ്ടുവരേണ്ടതല്ലായിരുന്നോ?" – മറിയം ചോദിച്ചു.
"നിങ്ങള്‍ വന്ന വിവരം ഞങ്ങളറിഞ്ഞില്ലല്ലോ. നിങ്ങളെപ്പറ്റി അന്വേഷിക്കാന്‍ അ പ്പന്‍ പറഞ്ഞുവിട്ടതുകൊണ്ടു ഞാന്‍ ഒറ്റയ്ക്കു വന്നതാണ്" – ശിമയോന്‍ പറഞ്ഞു.
ജോസഫ് അബിയൂദിനോ ടു ചോദിച്ചു: "എന്തൊക്കെയുണ്ട് അച്ചാ വിശേഷങ്ങള്‍?"
"ഞങ്ങള്‍ക്കൊക്കെ സു ഖംതന്നെ വിശേഷങ്ങളൊ ക്കെ നിങ്ങള്‍ക്കാണല്ലോ. ഹേ റോദേസ് നമ്മുടെ കുഞ്ഞി നെ വധിക്കാന്‍ ശ്രമിച്ചതുകൊണ്ടു ഹേറോദേസിനെതിരെ പോരാടാന്‍ ഞങ്ങള്‍ വീട്ടുകാര്‍ രഹസ്യത്തില്‍ ഒരു ഒളിപ്പോരു സംഘത്തിനു രൂപം കൊടുത്തായിരുന്നു. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുമുമ്പു ഹേറോദേസ് മരിച്ച വാര്‍ത്ത ഞങ്ങള്‍ കേട്ടു" – അബിയൂദ് പറഞ്ഞു.
"ദാവീദിന്‍റെ വംശത്തില്‍ പ്പെട്ട നമ്മുടെ സിരകളിലൊഴുകുന്നതും രാജരക്തമാണ ല്ലോ" – ശിമയോന്‍ ഓര്‍ത്തു പറഞ്ഞു.
"നമ്മള്‍ അക്രമത്തിനും കൊലയ്ക്കും പോകാത്ത തു നന്നായി. നമുക്ക് ആപ ത്തു വരുമ്പോള്‍ നാം ദൈ വത്തില്‍ ആശ്രയിച്ചാല്‍ മതി. ദൈവം നമ്മെ ഹായിക്കും. എന്‍റെ അനുഭവമതാ"- ജോ സഫ് പറഞ്ഞു. അല്പം നിര്‍ത്തിയിട്ട് അവന്‍ അബിയൂദിനോടു ചോദിച്ചു:
"അച്ചാ! ഞങ്ങള്‍ കഴി ഞ്ഞ രണ്ടു വര്‍ഷമായിട്ടു നസ്രത്തില്‍ താമസിക്കാത്തതുകൊണ്ടു ഗലീലിയിലെ വിശേഷങ്ങള്‍ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. ഇവിടെ എന്തൊ ക്കെയുണ്ട് വിശേഷങ്ങള്‍?"
അബിയൂദ് പറഞ്ഞു: "ന മ്മുടെ നസ്രത്തിലെ നര്‍ത്തകിമാര്‍ ഇപ്പോള്‍ രാജകൊട്ടാ രത്തിലെ നൃത്തസഭയിലില്ല. അര്‍ക്കലാവോസ് രാജാവായപ്പോള്‍ പഴയ നര്‍ത്തകിക ളെ പിരിച്ചുവിട്ടു. മാര്‍ത്തയിപ്പോള്‍ സമരിയായിലെ വിജാതീയരുടെ ഗ്രാമത്തില്‍ ഒരു വിജാതീയനോടൊപ്പം താമസിക്കുകയാണ്. ഇ പ്പോള്‍ അവള്‍ ഒഡീസി എ ന്ന ഗ്രീക്കു പുരാണത്തിലെ ഏതോ കഥ നൃത്തമായി അവതരിപ്പിക്കുന്നുണ്ടെന്നും കേട്ടു."
"മനുഷ്യരില്‍ പലരും താ ത്താലികനേട്ടമോര്‍ത്തു സ ത്യവിശ്വാസത്തിന് എതിരു നില്ക്കുകയാണല്ലോ"- ജോ സഫ് കുണ്ഠിതപ്പെട്ടു.
"പിന്നെയൊരു വിശേഷ മുള്ളതു കിന്നരത്തു തടാകക്കരയിലുള്ള ഫദറോം എ ന്ന മൈക്കാട്ടു പണിക്കാരന്‍റെ മരണമാണ്" – അബിയൂദ് അറിയിച്ചു.
"അതിന് അവന് അധികം പ്രായമില്ലല്ലോ. കൂടിയാല്‍ 35 വയസ്സ്. അവനെങ്ങനെ മരിച്ചു?"
"അവന്‍ കൊല്ലപ്പെട്ടതാ. അവന് ഒരു ചേട്ടനുണ്ട്, ഹീ രാം. ഹദറോം അഞ്ചുകൊ ല്ലം മുമ്പു വിവാഹിതനായി. ഹീരാമന്നു കെട്ടിയിരുന്നില്ല. ഹീരാമിന് പെരുമുട്ടുവാതമുണ്ടായിരുന്നതിനാല്‍ കല്യാ ണം കഴിക്കുന്നില്ലെന്നു പറ ഞ്ഞ് ഒഴിവായി നിന്നു. ഹദ റോം പെണ്ണു കെട്ടി പെണ്ണി നെ വീട്ടില്‍ കൊണ്ടുവന്നെങ്കിലും അവനവളെ ഉപേക്ഷി ച്ചു. അവന്‍ പറഞ്ഞതു താന്‍ കണ്ട പെണ്ണിനെയല്ല പെ ണ്ണിന്‍റെ വീട്ടിലുള്ളവര്‍ കെട്ടിച്ചുതന്നതെന്നാണ്. അവളെ തിരിച്ചുവിടരുതെന്നു ഹീരാം അനിയനെ ഉപദേശിച്ചു. എ ന്നാല്‍ ചേട്ടനെടുത്തോ എ ന്നു പറഞ്ഞു ഹദറോം വീടുവിട്ടുപോയി. വിജാതീയരാ യ അവര്‍ പുറമ്പോക്കു ഭൂമിയിലെ താമസക്കാരാണ്. അ നുജന്‍ പോയിക്കഴിഞ്ഞപ്പോള്‍ ചേട്ടന്‍ അവളെ ഭാര്യയാക്കി കൂടെ താമസിപ്പിച്ചു. വിജാതീയരായതിനാല്‍ നമ്മുടെ നിയമം അവര്‍ക്കു ബാധകമല്ലല്ലോ.
ഈയിടയ്ക്കു ഫദറോം പണിക്കു നിന്ന വീട്ടിലെ ഏ താനും വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചു. പിന്നീടവന്‍ ആ വീട്ടിലേക്കു പണിക്കു പോ യില്ല. അതുകൊണ്ട് ആ വീ ട്ടുകാര്‍ ഹദറോമിനെ അന്വേ ഷിച്ചു കണ്ടുപിടിച്ചു. അവര്‍ ഏതാനും സേവകരെയും കൂട്ടി കുതിരവണ്ടിയുമായി ചെന്നു ഹദറോമിനെ വിളിച്ചുകൊണ്ടു പോന്നു. അവര്‍ പോന്ന വഴിക്കു ഹദറോമിനെ മര്‍ദ്ദിച്ചു. ഹദറോം മരിച്ചു.
സംഭവം കേസ്സായി. കേസ ന്വേഷിച്ച പടയാളികള്‍ക്കു കുറ്റക്കാര്‍ കൈക്കൂലി കൊടുത്തു.
അനുജന്‍റെ മരണം കൊതപാതകമാണ്. കുറ്റക്കാരെ പിടിക്കണം. അവര്‍ക്കു തക്ക ശിക്ഷ കൊടുക്കണം എന്നു ചേട്ടന്‍ ഹീരാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പരാതി കൊടുത്തു. പരാതി വായി ച്ച ദേശാധിപതി പരാതിക്കാരനെ വിരട്ടി: "നീ അവന്‍റെ ഭാര്യയെ വെപ്പാട്ടിയാക്കി വ ച്ചിരിക്കുകയാണെന്നാ നാട്ടുകാര്‍ പറയുന്നത്. അതുകൊ ണ്ടു കേസ് തന്നാല്‍ ഞാന്‍ നിന്നെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കും. ഇല്ലെ ങ്കില്‍ നീ കേസ് പിന്‍വലിക്കണം."
ഹീരാം അതോടെ കേസ് പിന്‍വലിച്ചു.
അന്വേണ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയാണു കേസ് തേച്ചുമാച്ചു കളയാനുള്ള ശ്രമം നടത്തിയത്.
"ഹേദറോം എന്താ മോ ഷ്ടിക്കാന്‍ കാരണം?" – ശി മയോന്‍ തിരക്കി.
"മുതലാളി കൂലി കൊടുക്കാതെ കഷ്ടപ്പെടുത്തിയപ്പോള്‍ അവന്‍ ചെയ്തതാ ണ്" – അബിയൂദ് പറഞ്ഞു.
"നമ്മുടെ സമൂഹത്തില്‍ കുറ്റവാളികള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ജനങ്ങളെ നേര്‍വഴി ക്കു കൊണ്ടുവരാനും പാവങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും സമയമായിരിക്കുന്നു" – ജോസഫ് പറഞ്ഞു.
"അതിനുള്ള രാജാവെവി ടെ?"- ശിമയോന്‍ ചോദിച്ചു.
"അവന്‍ വരും; വരാതിരിക്കില്ല" – ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
അവരുടെ സംസാരം കേ ട്ട് എല്ലാം മനസ്സിലൊതുക്കി മറിയം നിശ്ശബ്ദയായി നിന്നു.
ജോസഫ് അപ്പോള്‍ ഓര്‍ത്തു: യേശുവിന്‍റെ ജനനത്തെക്കുറിച്ചും ദിവ്യത്വത്തെക്കുറിച്ചും പലരും പല പ്രാ വശ്യം പറഞ്ഞിട്ടുള്ളതാണ്. എന്നിട്ട് എന്‍റെ അനുജന്‍ പോലും അവന്‍റെ വരവിന്‍റെ ലക്ഷ്യത്തെപ്പറ്റി ഓര്‍ക്കുന്നില്ലല്ലോ.
അബിയൂദ് പറഞ്ഞു: "ഇ ന്നത്തെ ചക്രവര്‍ത്തി തനി ക്കു കിട്ടാനുള്ള കപ്പത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. "തദ്ദേശരാജാവിനും നികുതിപ്പണം കിട്ടിയാല്‍ മതി. നമ്മുടെ ഫരിസേയര്‍ ക്കും നിയമജ്ഞര്‍ക്കും ഇ പ്പോള്‍ ജനക്ഷേമകാര്യങ്ങളില്‍ ശ്രദ്ധയില്ല. നമുക്കു വേണ്ടതു ലോകജനതയെ ഒന്നാ യി കാണാനും ഒരേ കാഴ്ചപ്പാടോടെ എല്ലാവരുടെയും ജീവിതം സന്തോഷകരമാക്കാനും പാപരഹിതമായ ഒരു ജനപഥത്തെ സൃഷ്ടിക്കാ നും കഴിവുള്ള ഒരു രാജാവിനെയാണ്" – ജോസഫ് അഭിപ്രായപ്പെട്ടു.
ശിമയോന്‍ അപ്പോള്‍ പറഞ്ഞു: "ബെത്ലഹേമിലെ പുറമ്പോക്കില്‍ താമസിക്കു ന്ന ഒരു ദരിദ്രന്‍റെ ഭാര്യ ഫെബ്റോനില്‍വച്ചു വീണു കാ ലൊടിഞ്ഞിട്ട് അവളെ ബെ ത്ലഹേമിലേക്കു കൊണ്ടുവരാന്‍ ആരും അവനു വണ്ടി നല്കിയില്ല. അവന്‍ അവിടെയുള്ള അധികാരികളോടു സഹായം ചോദിച്ചിട്ട് അ വരും സഹായിച്ചില്ല."
അയാളുടെ ഭാര്യയും ജോലി തേടി ഫെബ്റോനില്‍ പോയതായിരുന്നു.
പാവം ആ മനുഷ്യന്‍ കാലൊടിഞ്ഞ ഭാര്യയെയും തോളില്‍ ചു മന്നുകൊണ്ട് ഇരുപത്തഞ്ചിലേറെ കാതം സഞ്ചരിച്ചു ബെത്ലഹേമിലെത്തി."
"അപകടം പറ്റുന്നവരെ ജനങ്ങള്‍ സഹായിക്കാന്‍ മടിക്കു മ്പോള്‍ ഭരണകര്‍ത്താക്കളിടപെട്ട് അവരെ സഹായിക്കേണ്ടതായിരു ന്നു" – ജോസഫ് പറഞ്ഞു.
"ജനങ്ങള്‍ക്കു സഹായം കിട്ടണമെങ്കില്‍ ഇന്നത്തെ ഭരണാധികാരികള്‍ മാറണം" – ശിമയോന്‍ പറഞ്ഞു.
"ഗലീലിയില്‍ ഒരു സംഘമാളുകള്‍ രാജാവിനും വിദേശാധിപത്യത്തിനുമെതിരെ വിപ്ലവത്തിനൊരുങ്ങുന്നുണ്ട്" – അബിയൂദ് രഹസ്യം വെ ളിപ്പെടുത്തി.
"എന്താണവരുടെ ലക്ഷ്യം?" – ജോസഫ് ചോദിച്ചു.
"അധികാരക്കൊതി" – അബിയൂദ് വ്യക്തമാക്കി.
"ഇവിടെ മനുഷ്യര്‍ക്കു രക്ഷ കിട്ടണമെങ്കില്‍ നീതിബോധമുള്ള ഒരു ഭരണാധിപന്‍ വരണം. അവന്‍ ദൈവത്തിന്‍റെ നീതി നടപ്പില്‍ വരുത്തുന്നവനായിരിക്കണം" – ശിമയോന്‍ അഭിപ്രായപ്പെട്ടു.
"നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ ജനിച്ചുകഴിഞ്ഞു" – ജോസഫ് പറഞ്ഞു. തുടര്‍ന്നു മ റിയത്തോട്, ഇവര്‍ക്കു വിശക്കുന്നുണ്ടാകും. ആഹാരം എടുത്തുകൊടുക്ക്."
"എല്ലാവരും വരൂ; നമുക്കു ഭ ക്ഷണം കഴിക്കാം" – മറിയം എല്ലാവരെയും ക്ഷണിച്ചു.
"അച്ചനും ശിമയോനും വരൂ; നമുക്ക് ആഹാരം കഴിക്കാം"-ജോ സഫ് ക്ഷണിച്ചു.
ജോസഫ് മുമ്പേ നടന്നു. അ ബിയൂദും ശിമയോനും അവനെ അനുഗമിച്ചു.
മറിയമവര്‍ക്കു ഭക്ഷണം ന ല്കി. ശിമയോന്‍ ഭക്ഷണശേഷം കുറച്ചുസമയം ഉണ്ണിയേശുവിനെ താലോലിച്ചു.
ശിമയോന്‍ പിന്നീടു പോകാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ജോ സഫ് താന്‍ കൊണ്ടുവന്ന ഒട്ടക ത്തെ ഗാദിനു നല്കാനായി ശിമയോനെ ഏല്പിച്ചു.
"ഇവിടെ പ്രോക്കോറോസ് ചേ ട്ടന്‍ തന്നുവിട്ട ഒരു ഒട്ടകമുണ്ട്. അതിനെ നീ ജെറുസലേമിലെ നമ്മുടെ വീടിനടുത്തുള്ള ഗാദിനു കൊണ്ടുപോയി കൊടുക്കണം. ഗാദിനോട് അതിനെ വിറ്റു പണം പ്രോക്കോറോസ് ചേട്ടനെ ഏല്പിക്കാന്‍ പറയണം.
"അങ്ങനെ ചെയ്യാം" – ശിമയോന്‍ പറഞ്ഞു.
ജോസഫ് ശിമയോന് ഒട്ടക ത്തെ അഴിച്ചകാടുത്തു. ജോസഫ് അവനു വഴിച്ചെലവിനു കുറച്ചു ദനാറകളും നല്കി. മറിയം യാ ക്കോബപ്പനു നല്കാനായി ഒരു കമ്പിളിപ്പുതപ്പും ശിമയോനും ഭാര്യയ്ക്കുമായി ഏതാനും ഉടുപ്പുകളും ശിമയോന്‍റെ കയ്യില്‍ നല്കി. അബി യൂദിനു നല്ലൊരു കമ്പിളിത്തൊപ്പിയും അവള്‍ സമ്മാനിച്ചു.
ശിമയോന്‍ അന്നുതന്നെ തിരിച്ചുപോയി.
അബിയൂദും യാത്ര പറഞ്ഞിങ്ങി.
"അച്ചന്‍ ഇവിടെ അടുത്തല്ലേ താമസം; ഇടയ്ക്കൊക്കെ വരണം" – ജോസഫ് അബിയൂദിനോടു പറഞ്ഞു.
"വരാം" – അബിയൂദ് സമ്മ തിച്ചു.
ശിമയോന്‍ പോയതിനു പിന്നാ ലെ അബിയൂദും യാത്ര പറഞ്ഞു പോയി.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ജോസഫ് പണിശാലയില്‍ പോയിരുന്നു ഫര്‍ണീച്ചര്‍ പണികള്‍ ആ രംഭിച്ചു.
മറിയം ഉണ്ണിയേശുവിനെയും എടുത്തുകൊണ്ടു പണിശാലയിലേക്കു വന്നു. അവന്‍റെ പണിക ളും നോക്കി അവള്‍ നിന്നു.
അപ്പോള്‍ അയല്‍വക്കത്തെ സൂസന്നച്ചേടത്തി കുശലം പറഞ്ഞെത്തി: "ഇവിടെ ആരോ വിരുന്നുകാര്‍ വന്നല്ലോ."
"അനുജനും അമ്മാവനുമാ" – ജോസഫ് അറിയിച്ചു.
മറിയം കുഞ്ഞിനെ എടുത്തുപിടിച്ചിരിക്കുന്നതു കണ്ട് അവള്‍ മറിയത്തോടു ചോദിച്ചു "യേശുവിന് ഇപ്പോള്‍ എന്തു പ്രായമായി?"
"രണ്ടു വയസ്സു കഴിഞ്ഞു" – മറിയം പറഞ്ഞു.
"അവന്‍ ജനിച്ചതെന്നാണ്?" – വീണ്ടും ചോദ്യം.
മറിയം സ്മരണ പുതുക്കി: "രണ്ടു വര്‍ഷംമുമ്പു തണുപ്പുകാലത്താണവന്‍ ജനിച്ചത്. ഞങ്ങളു ടെ വിവാഹം കഴിഞ്ഞു വന്ന ആദ്യ ത്തെ തണുപ്പുകാലത്ത്. അന്ന് അന്തരീക്ഷത്തിലെ ചൂടു 6 ഡിഗ്രിപോലുമുണ്ടായിരുന്നില്ല."
സൂസന്ന ഓര്‍ത്തു പറഞ്ഞു: "ഞാനാ തണുപ്പുകാലം ഓര്‍ക്കുന്നു. ഒരു മാസത്തോളം ആ തണുപ്പുകാലം നീണ്ടുനിന്നല്ലോ."
"അതെ. ആ കൊടുംതണുപ്പിനിടയിലാ യേശു പിറന്നത്" – മറിയം സാക്ഷ്യപ്പെടുത്തി.
"മറ്റു പല നാടുകളില്‍നിന്നും വ്യത്യസ്തമായി പലസ്തീനായില്‍ ഒരു മാസമാണല്ലോ വലിയ ശീതകാലം" – സൂസന്ന പലസ്തീനായിലെ തണുപ്പിനെപ്പറ്റി വീണ്ടും പ റഞ്ഞു.
"അതെ" – മറിയം അംഗീക രിച്ചു.
ജോസഫ് ഓര്‍ത്തു, ഈ പെ ണ്ണുങ്ങള്‍ ഇതൊക്കെ എത്ര കൃത്യമായിട്ടാണ് ഓര്‍ത്തിരിക്കുന്നത്!
"ഇപ്പോള്‍ ഇനി വര്‍ത്തമാനം പറഞ്ഞുനില്ക്കാന്‍ നേരമില്ല. വീ ട്ടില്‍ ചെന്നിട്ടു പണിയുണ്ട്; ഞാന്‍ പിന്നെ വരാം" – അങ്ങനെ പറഞ്ഞുകൊണ്ടു സൂസന്ന മടങ്ങി പ്പോയി.
ജോസഫ് അവരുടെ സംസാ രം കേട്ടെങ്കിലും അഭിപ്രായമൊ ന്നും പറഞ്ഞില്ല.
സൂസന്ന പിന്നീടു മറ്റൊരു ദി വസം വന്നു.
മറിയമപ്പോഴവിടെയില്ല. അവള്‍ അവളുടെ തറവാട്ടുവീട്ടിലേക്കു പോയിരിക്കുകയായിരുന്നു. ജോ സഫ് അപ്പോള്‍ പണിപ്പുരയിലിരുന്നു ഫര്‍ണീച്ചര്‍ പണിയുകയായിരുന്നു.
പുറത്തു ചുട്ടുപൊള്ളുന്ന വെ യില്‍. മുറിയിലാകെ ചൂട്.
സൂസന്ന അവന്‍റെ അടുത്തുചെന്നു തണലിളച്ചുനിന്ന് അവന്‍റെ വേലകാര്യങ്ങള്‍ കണ്ടുനിന്നു.
സൂസന്ന നടന്നുവരുന്നതു ജോ സഫ് കണ്ടായിരുന്നു. അവന്‍ പണിക്കിടയില്‍ സൂസന്നയോടു തി രക്കി: "ചേടത്തീ, എന്തൊക്കെയു ണ്ട് വിശേഷങ്ങള്‍?"
"ഓ! എന്തു വിശേഷം?" "മറിയമെവിടെ?" – സൂസന്ന മറുപടി പറഞ്ഞുകൊണ്ടു ചോദിച്ചു.
"മറിയം അവളുടെ അമ്മയെ കാണാന്‍ പോയിരിക്കുകയാണ്"- ജോസഫ് പറഞ്ഞു.
"അവളിവിടെയില്ലാത്തതു ന ല്ലത്. എനിക്കു നിന്നോട് ഒരു കാ ര്യം പറയാനുണ്ട്" – സൂസന്ന കുറ ച്ചു പറഞ്ഞ് അല്പം നിര്‍ത്തി.
ജോസഫ് ജിജ്ഞാസയോടെ മുഖമുയര്‍ത്തി.
സൂസന്ന തുടര്‍ന്നു: "യേശു ജ നിച്ച കാലം ഞാന്‍ മറിയത്തോടു ചോദിച്ചറിഞ്ഞു. നിന്‍റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമാകുന്നതിനുമുമ്പേ മറിയം പ്രസവിച്ചിരിക്കുന്നു! അതിന്‍റെ അര്‍ത്ഥമെന്താ? മറിയം നിന്നെ വഞ്ചിച്ചു എന്നതുതന്നെ."
ജോസഫ് അസ്വസ്ഥനായി.
സൂസന്ന പറഞ്ഞു: "ഇങ്ങനെയാകുമ്പോള്‍ ആണുങ്ങള്‍ ചെയ്യുന്തെന്താ? ഇത്തരക്കാരികളെ ഉപേക്ഷിച്ചു മറ്റൊരു കല്യാണം കഴിക്കും."
സൂസന്നയെ കാര്യങ്ങളെങ്ങ നെ പറഞ്ഞു മനസ്സിലാക്കും. ലൗ കികമായി മാത്രം ചിന്തിക്കുന്ന അ വര്‍ക്കെങ്ങനെ സത്യങ്ങള്‍ ഉള്‍ ക്കൊള്ളാന്‍ കഴിയും? ജോസ ഫിന്‍റെ മനസ്സ് അസ്വസ്ഥമായി.
അവന്‍ പറഞ്ഞു: "ചേടത്തി ആവശ്യമില്ലാത്ത കാര്യങ്ങളൊ ന്നും പറയേണ്ട."
അവര്‍ വിടാന്‍ ഭാവമില്ലാതെ പറഞ്ഞു: "നീയിത്ര ശുദ്ധനായിപ്പോയല്ലോ! നിനക്ക് ഒരു നല്ല ഭാവിയുണ്ടാകട്ടെയെന്നു കരുതിയാ ഞാനിതു പറഞ്ഞത്. നിന്‍റെ അമ്മ മരിക്കാന്‍ നേരത്തു കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിക്കൊള്ളണേയെന്ന് എന്നോടു പറഞ്ഞിരുന്നു."
"ചേടത്തിക്ക് എന്നോടു സ്നേ ഹമുണ്ട്. അതു ഞാനംഗീകരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചേ ടത്തി ഇടപെടേണ്ട. മറിയം പരിശുദ്ധയാണ്. യേശു; ദൈവം അവളിലൂടെ എനിക്കു നല്കിയ കു ഞ്ഞാണ്. അവരെ പിരിഞ്ഞുള്ള ഒരു ജീവിതം ഇനി എനിക്കില്ല."
"ഞാന്‍ നിന്‍റെ നന്മയെ കരുതി പറഞ്ഞന്നേയുള്ളൂ" – സൂസന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
അവര്‍ പിന്നീട് അധികസമ യം അവിടെ തങ്ങിയില്ല; തിരിച്ചുപോയി.
സൂസന്ന നടന്നുനീങ്ങുന്നതും നോക്കി ജോസഫ് ഓര്‍ത്തു: ഇവരെല്ലാം കാര്യങ്ങള്‍ ഭൗതികചിന്തകളോടെ നോക്കിക്കാണുന്നു. അ താണു തെറ്റ്.
ജോസഫിന്‍റെ വീട്ടില്‍ നിന്നിറങ്ങിയ സൂസന്ന ചില ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു: "ജോസഫിന്‍റെ ഭാര്യ മറിയം പ്രവസിച്ചതു ജോസഫിന്‍റെ മകനെയല്ല. ജോസഫിന്‍റെ വിവാഹ ദിവസവും കുട്ടിയുടെ ജനനദിവസവും തമ്മിലുള്ള അകലം അ താണു കാണിക്കുന്നത്. ജോസ ഫാകട്ടെ അവന്‍ ദൈവപുത്രനാണെന്നു കരുതുന്നു."
സൂസന്ന പുറത്തുള്ളവരോടു പറഞ്ഞു കാര്യം പതുക്കെ നാട്ടില്‍ പരസ്യമായി.
ഒരു ദിവസം അയല്‍വക്കത്തു ള്ള റാഫേല്‍ മദ്യലഹരിക്കടിപ്പെട്ടു ജോസഫിന്‍റെ വീടിനു മുമ്പില്‍ വന്നു നിന്നു ജോസഫിനെ അധിക്ഷേപിച്ചു പറഞ്ഞു: "എടോ ജോ സഫേ! വല്ലവന്‍റേം കുഞ്ഞിനെ പേറുന്നവനേ! നിന്‍റെ ഭാര്യ തേവടിശ്ശിയല്ലേടാ? നിനക്കു നാണമില്ലല്ലോടാ അവളെ പോറ്റാന്‍."
ജോസഫ് പണിപ്പുരയിലിരുന്ന് ആശാരിജോലി ചെയ്യുകയായിരുന്നു. അവന്‍ ശാന്തതയോടെ എഴുന്നേറ്റു ചെന്നു റാഫേലിനോടു പറഞ്ഞു: "ചേട്ടന്‍ എന്‍റെ ഭാര്യയുടെ കുറ്റം തിരക്കണ്ട. ഞാന്‍ എന്‍റെ ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കുന്നതോര്‍ത്തു വിഷമിക്കുകയും വേണ്ട. ചേട്ടന്‍ ചേട്ടന്‍റെ കു ടുംബകാര്യങ്ങള്‍ നോക്കിയാല്‍ മതി."
ജോസഫ് അങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: "ഏ ഭ്യന്‍! പെണ്‍കോന്തന്‍!" – റാ ഫേല്‍ കാറിത്തുപ്പിക്കൊണ്ടു കടന്നുപോയി.
ജോസഫ് പൂര്‍വജോസഫിനെ ഓര്‍ത്തു. അദ്ദേഹം എത്രമാത്രം അപവാദം കേട്ടു. ചെയ്യാത്ത കുറ്റത്തിനു ജയിലിലടയ്ക്കപ്പെട്ടു. അവസാനം എന്തായി? ദൈവം അദ്ദേഹത്തെ ഉയര്‍ത്തി.
ജോസഫ് ശാന്തനാകാന്‍ ശ്രമിച്ചുകൊണ്ടു മനസ്സില്‍ പറഞ്ഞു: "ദൈവമേ! ഞാനങ്ങയില്‍ ശരണപ്പെടുന്നു."
റാഫേലും ജോസഫും തമ്മിലുള്ള സംസാരം മറിയം കേട്ടു. അവള്‍ വീട്ടുവാതില്ക്കല്‍ നില്ക്കുകയായിരുന്നു. അവള്‍ക്കു വ്യസ നം തോന്നി.
ജോസഫ് തിരിഞ്ഞു നോക്കിയപ്പോള്‍ വാടിയ മുഖവുമായി നി ല്ക്കുന്ന മറിയത്തെ കണ്ടു.
അവന്‍ അവളുടെ അടുത്തുചെന്ന് ആശ്വസിപ്പിച്ചു: "നീ വിഷമിക്കേണ്ട."
അവള്‍ ചോദിച്ചു: "ഞാനും കുട്ടിയും മൂലം അങ്ങേയ്ക്കു വിഷമമായോ?"
"ഇല്ലില്ല. നീ ഇതൊന്നും കാര്യമാക്കേണ്ട. ഇവിടെ ഞാനും അയാളും തമ്മിലൊരു സംസാരമുണ്ടായതുപോലും നീ ഓര്‍ക്കേണ്ട" – ജോസഫ് മറിയത്തെ ആശ്വസിപ്പിച്ചു.
മറിയം ദുഃഖമൊതുക്കിക്കൊ ണ്ടു സ്നേഹത്തോടെ പറഞ്ഞു: "അങ്ങ് എത്രയോ കാരുണ്യവാന്‍. നീതിമാനായ അങ്ങയോടുള്ള എന്‍റെ സ്നേഹം അളവറ്റതാണ്."
ജോസഫ് പറഞ്ഞു: "എനിക്കു നിന്‍റെയും കുഞ്ഞിന്‍റെയും സ്നേ ഹം മാത്രം മതി. നീ ദുഃഖചിന്തകള്‍ വിട്ടു സന്തോഷവതിയാകൂ."
അവള്‍ ദുഃഖചിന്തകളില്‍നി ന്നു മോചിതയാകാന്‍ ശ്രമിച്ചു. ജോ സഫിനോടുള്ള നന്ദിയും കടപ്പാ ടും മറിയത്തിന്‍റെ മുഖത്തു നിഴലിച്ചു.
അവര്‍ ത്മില്‍ മാനസികമായി കൂടുതലടുത്തു.
മറിയം പറഞ്ഞു: "ദൈവം എ നിക്കു കാവലാളായി തന്നിരിക്കുന്നത് അങ്ങയെയാണ്. അങ്ങേ യ്ക്കു കാവലാളായി തന്നിരിക്കുന്നത് എന്നെയും. നമ്മുടെ ജീവിതാവസാനം വരെ ഈ ബന്ധം നി ലനില്ക്കണമേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന."
"അതുതന്നെയാണ് എന്‍റെയും പ്രാര്‍ത്ഥന" – ജോസഫ് മറിയ ത്തെ ആശ്വസിപ്പിച്ചു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org