ഉല്ലാസയാത്ര – അദ്ധ്യായം 6

ഉല്ലാസയാത്ര – അദ്ധ്യായം 6

-കുര്യന്‍ പി.എം. എണ്ണപ്പാറ

മേഴ്സി ഭയവും ആശങ്കകളും കൊണ്ട് ബോധം പോയ പോലെയായി. അലക്സി ഉള്ളിലെ ഭയം മറച്ചുവെച്ച് അവള്‍ക്കു ധൈര്യം കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. നമ്മെ രക്ഷിക്കാന്‍ ആരെങ്കി ലും വരുമെന്ന് അലക്സി സ്വയം വിശ്വസിക്കുകയും, മേഴ്സിയെ വി ശ്വസിപ്പിക്കുകയും ചെയ്യുന്നു. അ ലക്സി കുപ്പിയില്‍ നിന്ന് വെള്ളമെടുത്ത് മേഴ്സിക്ക് കൊടുത്തു. ആദ്യം നിരസിച്ചെങ്കിലും അലക്സിയുടെ നിര്‍ബന്ധപ്രകാരം അ ല്പം വെള്ളം അവള്‍ കുടിച്ചു. നേ രം പുലര്‍ന്നു തുടങ്ങി. അലക്സി പുറംകാഴ്ചകള്‍ നോക്കി. ഏതോ വലിയ മരത്തിന്‍റെ നെറുകയിലാണെന്ന് അലക്സിക്ക് ബോധ്യമായി. വണ്ടി ഇവിടെ കുടുങ്ങാതെ താഴേക്ക് പോയിരുന്നെങ്കില്‍…. ഹോ ഓര്‍ക്കാന്‍ വയ്യാ… ദൈവം താങ്ങി ഇവിടുന്ന് സ്വയം പ്രയ ത്നം കൊണ്ട് രക്ഷപ്പെടല്‍ അസാ ധ്യം തന്നെ. അലക്സി ഒരു ശ്രമമെന്ന നിലയില്‍ ഉച്ചത്തില്‍ കൂവി. "ഹോാാാായ്…. പൂഹോയ്…. ഹൂയ്…." ആ ശബ്ദം മരത്തില്‍ നിന്നും മരത്തിലേക്ക് അകന്നകന്നുപോയി. ബ്ലാക്കി പുറകില്‍ ത ന്നെ സ്ഥലം പിടിച്ചു. എന്താണ് സംഭവിച്ചതെന്ന് ബ്ലാക്കിക്ക് മനസ്സിലായില്ല. എങ്കിലും ഏതോ കു ടുക്കില്‍ പെട്ടിരിക്കുന്നുവെന്ന് ആ പട്ടിക്കുട്ടിയും മനസ്സിലാക്കി. അത് നിസ്സഹായതയോടെ തന്‍റെ സീറ്റിലേയ്ക്കു ചുരുണ്ടുകൂടി. വണ്ടിയിലേയ്ക്ക്, വണ്ടിതേടി പുതിയ അ തിഥികള്‍ വരുന്നുണ്ടായിരുന്നു.
*     *     *     *     *
ആ മരത്തിന്‍റെ ചുവട്ടില്‍ നി ന്നും "ആ ചെറുസംഘം" തങ്ങളുടെ യാത്ര ആരംഭിച്ചു. അറിയാ ത്ത ലക്ഷ്യത്തിലേയ്ക്കുള്ള സ്വ പ്നയാത്ര. കാണാതായ മാതാപിതാക്കളെത്തേടി, കണ്ടെത്താനുള്ള മാര്‍ഗ്ഗം തേടി. ആല്‍ഫി അല്പം ആലോചിച്ചു. എന്നിട്ട് അവള്‍ ടോമിനോടു പറഞ്ഞു. "എടാ കുട്ടാ നമുക്കൊരു കാര്യം ചെയ്യാം. ഇവിടുന്നല്ലേ നമുക്ക് പപ്പേനേം അ മ്മേനേം നഷ്ടപ്പെട്ടത്. അച്ചാച്ചന്മാരെ കൂട്ടി നമുക്ക് തിരികെ വരണ്ടേ. "നമ്മള്‍ എങ്ങനെ ഇവിടെ തിരികെ വരും. "ചേച്ചീ ഒരു ഐ ഡിയ ചെയ്യാം." ടോം വിരല്‍ ഞൊടിച്ചുകൊണ്ട് ചൂണ്ടുവരില്‍ മുകളിയേക്ക് ഉയര്‍ത്തി. "നുമുക്ക് ഇന്നാളാ സിനിമയില്‍ കണ്ടതുപോലെ വീഡിയോ പിടിക്കാം. ഇനി പക്ഷേ പപ്പയും അമ്മയും നമ്മളെ അന്വേഷിച്ച് ഇവിടെ വ ന്നാലോ, നമ്മളെ കാണാതെ അ വര്‍ വിഷമിക്കില്ലേ." ആ ഓര്‍മ്മയില്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോഴാണ് ആല്‍ഫി ഒരു പാറ കണ്ടത്. വേറൊരു പാറകഷ ണം കൊണ്ട് അവര്‍ പാറയിലെഴുതി. പപ്പേ, അമ്മേ… ഞങ്ങള്‍ തി രികെ വരും. – ആല്‍ഫി, കുട്ടന്‍. നമുക്കിനി പോകാം. "ഇന്നാ ചേ ച്ചീ ഫോണ്‍; ചേച്ചിതന്നെ വീഡി യോ എടുത്തോ. ടോം വീഡിയോ അവളുടെ കൈയ്യില്‍ കൊടുത്തു. നമുക്ക് അച്ചാച്ചന്മാരെയും കൂട്ടി വേഗം തിരിച്ച് വരാം. അവര്‍ യാ ത്ര ആരംഭിച്ചു. ആല്‍ഫി അവിടെ യും പരിസരങ്ങളും, ഷൂട്ട് ചെ യ്തു. ഇനി എങ്ങോട്ട് പോകും? ഏതുവഴി പോകും? ഏതാണ് വഴി? അവര്‍ പരസ്പരം നോക്കി. പിന്നൊരു നിയോഗം പോലെ മു ന്നില്‍ കണ്ട ചാലിലൂടെ ആല്‍ഫി നടന്നു ടോം അവളെ പിന്‍തുടര്‍ ന്നു. ഇടതൂര്‍ന്ന വനം കഴിഞ്ഞ് അ ടിക്കാടുള്ള കാട്ടിലേക്ക് കുട്ടികള്‍ പ്രവേശിച്ചു. അതൊരു വെളിപ്രദേശമായിരുന്നു. ഇത്ര പെട്ടെന്ന് വ നം തീര്‍ന്നോ, കുട്ടികള്‍ ആശ്ചര്യ പ്പെട്ടു. അവര്‍ ഉത്സാഹത്തോടെ മു ന്നോട്ടു നടന്നു. കുറച്ചു ചെന്നപ്പോള്‍ ഒരു ചോല കണ്ടു. അവി ടെ നിന്നും കാലും മുഖവും കഴുകി. നല്ല തണുത്ത വെള്ളം. അവര്‍ ആ ചോല മുറിച്ച് കടന്നു. സൂര്യന്‍ ഉദിച്ച് ഉയര്‍ന്നിരുന്നു. ചേച്ചി അതുകണ്ടോ, ടോം ആല്‍ഫിയെ തൊ ട്ടുവിളിച്ചു. അവള്‍ നോക്കി. ഒരു മാന്‍ വെള്ളം കുടിക്കുന്നു. തൊട്ടടുത്ത് അതിന്‍റെ കുട്ടിയുമുണ്ട്. ത ള്ളമാന്‍ ഇടയ്ക്കിടയ്ക്ക് തലയു യര്‍ത്തി നോക്കി. അവരെ കണ്ട തും ആ മാനുകള്‍ ഓടി മറഞ്ഞു. കുട്ടികള്‍ ധരിച്ചു വെച്ചിരിക്കുന്നതുപോലെ അത്ര ചെറുതായിരുന്നില്ല ആ വനം. തങ്ങളുടെ നാടിനടുത്തു ള്ള ഏതോ വനമാണെന്നു കരുതി യാണ് അവര്‍ യാത്ര പുറപ്പെട്ടതും, അച്ചാച്ചന്മാരെ കൂട്ടാന്‍ പ്ലാനിട്ടതും. പക്ഷേ, സംഭവിച്ചതോ? അ വര്‍ മുമ്പോട്ട് നടന്നു. കുറേ ദൂരം മുന്നോട്ട് ചെന്നു കഴിഞ്ഞപ്പോള്‍ ഒരു കുന്നു കണ്ടു. പച്ചപ്പുല്ല് നിറ ഞ്ഞ മൊട്ടക്കുന്ന്. കുട്ടികള്‍ അ ങ്ങോട്ട് ഓടിച്ചെന്നു. അതിനപ്പുറം തങ്ങളുടെ നാടാണെന്ന ധാരണയില്‍. എന്നാല്‍ അതിനപ്പുറത്ത് കൊടുംവനത്തിന്‍റെ മഹാ ഇരുളിമയാണ് അവരെ എതിരേറ്റത്. കു ന്നിന്‍പുറത്ത് ഇളംപുല്ലുകള്‍ തി ന്നുകൊണ്ടിരുന്ന മുയലുകള്‍ അ വരെ കണ്ട് തലയുയര്‍ത്തി നോ ക്കി. "നീയാരെടാ" എന്ന അര്‍ത്ഥ ത്തില്‍. ഈ ദൃശ്യങ്ങളെല്ലാം മൊ ബൈല്‍ ക്യാമറ പിടിച്ചുകൊണ്ടിരുന്നു. സമയം എത്രയായെന്ന് ഒരു പിടിയുമില്ല ആല്‍ഫി മൊബൈലില്‍ നോക്കി – രണ്ടര. "ദൈവമേ നേരം വെളുത്തപ്പോഴെ രണ്ടര യോ?" "എന്നാ ചേച്ചീ?" ടോം ചോദിച്ചു. "എടാ ഫോണിലെ സ മയം തെറ്റാ; ഇപ്പം എത്രയായോ ആവോ?" "അതു ചേച്ചീ ഇന്നലെ ചാര്‍ജ്ജ് തീര്‍ന്ന് ഫോണ്‍ ഓഫായിരുന്നു." "വാ നമുക്ക് ഇനി പോ കാം." കുന്നിറങ്ങി വീണ്ടും വനത്തിലേയ്ക്ക്. ആ കുട്ടികള്‍ക്ക് ഭയമൊന്നും തോന്നിയിരുന്നില്ല. പ ക്ഷേ, എന്തോ ഒരു ആശങ്ക ആല്‍ ഫിയുടെ മനസ്സില്‍ തോന്നിത്തുടങ്ങിയിരുന്നു. "കുട്ടാ നമുക്ക് മാതാവിനോട് പ്രാര്‍ത്ഥിക്കാം. വേഗം എ ല്ലാവരെയും കണ്ടെത്താന്‍ കഴിയണമേയെന്ന്." ആ കാട്ടില്‍കൂടി നടക്കുമ്പോള്‍ വലിയൊരു ദുരന്തത്തില്‍പ്പെട്ടു. വനത്തിലെ കുണ്ടും, കുഴിയും ഇറങ്ങി നടക്കുന്നതിനിടയില്‍ ടോം പതുപതുത്ത ഒരു വ സ്തുവില്‍ ചവിട്ടി. അവന്‍ പിറകോട്ട് ഞെട്ടിച്ചാടി. പെട്ടെന്ന് ആ വസ്തു ഫണം വിടര്‍ത്തിയുയര്‍ ന്നു. ഇരയെ പിടിക്കാന്‍ കാത്തുകിടന്ന ഒരു മൂര്‍ഖന്‍ പാമ്പായിരുന്നു. ആല്‍ഫിയുടെ കൈയ്യിലിരു ന്ന ഫോണ്‍ അപ്പോള്‍ പാമ്പിന്‍റെ നേരെയാണ്. കുട്ടികള്‍ ഭയന്ന് വിറച്ചുപ്പോയി. ടോം ആല്‍ഫിയെ കെ ട്ടിപ്പിടിച്ചു. കുറച്ച് അപ്പുറത്തുനിന്ന് ഒരു മുയല്‍ ഓടി രക്ഷപ്പെട്ടു. തന്‍റെ ഇരയെ നഷ്ടപ്പെടുത്തിയ "വലിയ ജീവി"കളുടെ നേരേ പാമ്പിന് അ മര്‍ഷം തോന്നി. അവരെ വകവരുത്തണം. പറ്റിയാല്‍ പിടിക്കണം. ആ ചിന്തയോടെ സര്‍പ്പം അവരു ടെ നേരെ ലക്ഷ്യം വെച്ചു കുട്ടികള്‍ ഭയചകിതരായി. പാമ്പു കടിച്ചതുതന്നെ. "ചേച്ചി പാമ്പിനെ ഓ ടിക്കുന്ന പുണ്യാളച്ചനില്ലേ? കുതിരപ്പുറത്തു വരുന്ന ആ പുണ്യാളനോട് നമുക്ക് അപേക്ഷിക്കാം." ടോം ആല്‍ഫിക്ക് ധൈര്യം കൊടുത്തു. പുണ്യാളച്ചന്‍റെ പള്ളിയില്‍ കാണുന്ന സ്വരൂപം മനസ്സില്‍ ധ്യാ നിച്ച്, കുട്ടികള്‍ വിളിച്ചു. "പുണ്യാളച്ചാ ഞങ്ങളെ രക്ഷിക്കണെ…." പെട്ടെന്ന് ടോം തന്‍റെ തെറ്റാലി ഓര്‍ത്തു. ഈ ബാഗിലാണ് ഇട്ടിരുന്നത്. അവന്‍ ബാഗ് തപ്പി ഭാ ഗ്യം തെറ്റാലിയുണ്ട്. അവന്‍ അതെടുത്തു. പാമ്പ് പോരിന് നില്ക്കയാ ണ് പത്തി അങ്ങോട്ടും ഇങ്ങോട്ടും മെല്ലെയാട്ടുന്നു. ടോം നിലത്ത് ത പ്പി ഒരു ചെറിയ കല്ലെടുത്തു. വേദപാഠക്ലാസ്സില്‍ നിന്നും ടീച്ചര്‍ പറ ഞ്ഞ ദാവീദിന്‍റെ കഥയോര്‍ത്ത്, ഒന്നും നമ്മെ കീഴടക്കാന്‍ അവസ രം കൊടുക്കരുത്." പള്ളിക്കൂടത്തില്‍ മറ്റു കുട്ടികള്‍ വെറുതെ വഴക്കടിക്കാന്‍ വരുമ്പോള്‍ തനിക്ക് പറഞ്ഞു തന്നിട്ടുള്ളതാണ്. ഏതായാലും മനസ്സില്‍ ധൈര്യം സംഭരിച്ച് തെറ്റാലിയില്‍ കല്ലുടക്കി. "എ ടാ നിനക്ക് ശരിക്കും എറിയാന്‍ അ റിയാമോ – ശരിക്കും കൊണ്ടില്ലെങ്കില്‍ പാമ്പ് നമ്മളെ ശരിയാക്കും." ആല്‍ഫി ഭീതിയോടെ പറഞ്ഞു. സാരമില്ല ചേച്ചീ പുണ്യാളച്ചന്‍ നമ്മെ കാക്കും. അവന്‍ കവണ പാമ്പിന് നേരെ ഉന്നംപിടിച്ചു. പാമ്പ് പെട്ടെന്ന് പത്തിതാഴ്ത്തി സ്ഥലം വിടാന്‍ തുടങ്ങി. "കണ്ടോ എന്നെ പേടിക്കുന്നേ?" ടോം ആ ശ്ചര്യത്തോടെ പറഞ്ഞു. അപ്പോഴാണ് പുറകില്‍നിന്നും സീല്‍ക്കാരത്തോടെ ഒരു വലിയ കീരി ചാടി വരുന്നത് അവര്‍ കണ്ടത്. പിന്നെ പൊരിഞ്ഞപോരാട്ടം നടന്നു. പാ മ്പിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. അവസാനം കീരി ജയിച്ചു. കുറെ ചോരയൊഴുക്കി പാമ്പു ചത്തു. അവര്‍ക്കാശ്വാസമായി. അവര്‍ ദീര്‍ ഘനിശ്വാസമുതിര്‍ത്തു. "എടാ നി ന്നെ കണ്ടിട്ടല്ല, കീരി വന്നതുകൊണ്ടാണ് പാമ്പ് പത്തിതാഴ്ത്തിയത്." ആപത്തില്‍ സഹായിക്കാന്‍ ദൈവം കൂടെയുണ്ടെന്നുള്ള ചി ന്ത കുട്ടികള്‍ക്ക് വളരെ ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു. ഇനിയും മുന്നോട്ടുള്ള യാത്ര വള രെ ശ്രദ്ധിച്ചുവേണമെന്ന് മനസ്സില്‍ ഉറപ്പിക്കുകയും ആല്‍ഫി ടോമിനോട് പറയുകയും ചെയ്തു. "ചേ ച്ചി ദാഹിക്കുന്നു, വെള്ളം താ." ടോം വെള്ളം കുടിച്ചു. ആല്‍ഫിയും. കുപ്പിയിലെ വെള്ളം തീര്‍ന്നു. സമയം ഉച്ചയായിട്ടുണ്ടാവും. വിശക്കുന്നു. അവര്‍ ഒരിടത്തിരുന്ന് ബാ ക്കിവന്ന പലഹാരങ്ങള്‍ കഴിച്ചു. കൊടുംകാടാണെങ്കിലും ഈ വനത്തിലെവിടെയോ തങ്ങളുടെ പപ്പ യും അമ്മയും തങ്ങളെ തിരക്കി നടക്കുന്നുണ്ടാവും, തങ്ങളെ കാ ണാതെ വിഷമിക്കുന്നുണ്ടാവാം എന്ന ചിന്തയും, ഈ വനത്തിനപ്പുറം തങ്ങളുടെ നാടാണെന്ന ചി ന്തയും അവരെ ഭയത്തില്‍ നിന്നകറ്റി. അവര്‍ തങ്ങളുടെ "ഇന്‍വെസ്റ്റിഗേഷന്‍" തുടര്‍ന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org