എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 13

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 13

മാത്യൂസ് ആര്‍പ്പൂക്കര

വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുംബനാഥന്‍ ജോര്‍ജി തന്റെ മകള്‍ അപര്‍ണയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവു പ്രകാരം പോലീസ് അപര്‍ണയെ കണ്ടെത്തി. കോടതി സമക്ഷം ഹാജരാക്കിയിരിക്കയാണ്. അപര്‍ണയുടെയും കിഷോറിന്റേയും രജിസ്റ്റര്‍ വിവാഹം സാധുവാണെന്നു നിരീക്ഷിച്ച കോടതി കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്നു അപര്‍ണയോടു ചോദിച്ചു. തനിക്കൊരു സങ്കട ഹര്‍ജി കൂടി കോടതി മുമ്പാകെ ബോധിപ്പിക്കാനുണ്ടെന്ന് അവള്‍ അറിയിക്കുന്നു.
കോടതിയാകെ നിശബ്ദമാണ്. ഒരു നിശ്വാസം പോലും കേള്‍ക്കാനില്ല. അനിഷ്ടസംഭവങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പോലീസ് സന്നാഹമുണ്ട്. മാധ്യമപ്പടയ്ക്കു കോടതിയില്‍ പ്രവേശനമില്ലെങ്കിലും പരിസരത്താകെ അവര്‍ തങ്ങുന്നുണ്ട്. വീഡിയോ ക്യാമറകളുടെ മിഴികള്‍ സൂം ചെയ്യുന്നുണ്ട്. എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുബാംഗങ്ങള്‍ കോടതി ഹാളിന്റെ മൂലയ്ക്കു കൂടി നില്‍പ്പുണ്ട്.
വക്കീലന്മാരുടെ കറുത്ത ഗൗണുകള്‍ കോടതിഹാളില്‍ ചലിക്കുന്നതും നിലച്ചിട്ടുണ്ട്. ആ ബ്ലാക് ഗൗണുകള്‍ ആനറാഞ്ചി വമ്പന്‍ വവ്വാലുകളുടെ ചിറകുകളായി വീശുമ്പോലെ!… അവ ആകാശത്തു ശീലക്കുടകളായും അഗ്നിച്ചിറകുകളായും മാറുമ്പോലെ!….
ജോര്‍ജി കോടതിഹാളിന്റെ കോര്‍ണറിലെ ചുവരില്‍ ചാരി നില്‍ക്കുകയാണ്. അയാള്‍ തീരേ അസ്വസ്ഥനാണ്. തലചുറ്റി കോടതിമുറിയില്‍ വീണേക്കുമോ എന്നയാള്‍ ഭയപ്പെടുന്നു. ഭാര്യ ഷൈനിയും വിനോദിന്റെ ഭാര്യ നൈനയും അയാളെ താങ്ങിപ്പിടിച്ചിരിക്കുന്നു. ഷൈനി വിങ്ങിപ്പൊട്ടിക്കരയുന്നുണ്ട്. പ്രാഞ്ചിയണ്ണനും ബേസിലും മറ്റ് ചില ബന്ധുക്കളും തൊട്ടുപിറകിലുണ്ട്. അപര്‍ണയുടെ വിവരശൂന്യമായ വാക്കുകള്‍ അവരെയൊക്കെ വല്ലാതെ വിഷമിപ്പിച്ചുകളഞ്ഞു.
ഹേബിയസ് കോര്‍പസ് ഹര്‍ജി മുഖാന്തരം ഹാജരാക്കപ്പെട്ട അപര്‍ണയെ കോ ടതി വിസ്തരിക്കയാണ്. അവസാനമായി അവള്‍ക്കു ബോധിപ്പിക്കാനുള്ള സങ്കടഹര്‍ജിക്കു കോടതിയാകേ കാതു കൂര്‍പ്പിച്ചിരിക്കുന്നു.
"എന്നെ എന്റെ ഹസ്ബന്റ് കിഷോറിനൊപ്പം പോകാന്‍ ബഹുമാനപ്പെട്ട കോടതി ദയവുണ്ടാകണം. കിഷോറിന്റേയും എന്റേ യും ജീവനു ഭീഷണിയുണ്ട്. ഏതവസരത്തിലും ഞങ്ങടെ ജീവന്‍ അപകടത്തില്‍പ്പെടാം. ഇതിനോടകം കിഷോറിനു വധഭീഷണി ഉണ്ടായിട്ടൊണ്ട്… കഴിഞ്ഞദിവസം രാത്രി കിഷോറിന്റെ നേര്‍ക്കൊരു വധശ്രമം നടന്നു. കിഷോര്‍ ബൈക്കില്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org