തച്ചനപ്പന്‍ – അദ്ധ്യായം – 22

തച്ചനപ്പന്‍ – അദ്ധ്യായം – 22

ജോസഫ് കാനായിലെ കല്യാണം കഴിഞ്ഞു നസ്രത്തിലെ വീട്ടില്‍ വന്ന് ഒറ്റ യ്ക്കു താമസിച്ചു. അവന്‍ ഒറ്റയ്ക്കു ഭക്ഷണം പാകപ്പെടുത്തിയും ഒറ്റയ്ക്ക് അന്തി യുറങ്ങിയും പകല്‍ പണിശാലയിലിരുന്നു ഉപകരണ ങ്ങള്‍ നിര്‍മിച്ചും ദിവസങ്ങള്‍ നീക്കി.
കാനായിലെ കല്യാണം ക ഴിഞ്ഞു വന്നതിന്‍റെ മൂന്നാം ദിവസം സായാഹ്നം. ജോ സഫ് മുറ്റത്തരികിലെ മുന്തിരിച്ചെടികളുടെ ചുവടുകളിലുണ്ടായിരുന്ന കളകള്‍ പറി ച്ച് അവയ്ക്കു വളമിട്ടുകൊ ണ്ടു നില്ക്കുമ്പോള്‍ നായീന്‍ കാരനായ സോഫാര്‍ എന്ന ചെറുപ്പക്കാരന്‍ ജോസഫി നെ കാണാന്‍ വന്നു.
സോഫാറിന്‍റെ മുഖത്തു ദുഃഖം നിഴലിട്ടിരുന്നു. അ വന്‍റെ ഒരു കവിള്‍ത്തടം വീര്‍ ത്തും ഒരു കണ്ണു ചുവന്നുമിരുന്നു.
സോഫാര്‍ അടുത്തുവരുന്നതു കണ്ടു ജോസഫ് പ ണി നിര്‍ത്തി പുഞ്ചിരിയോ ടെ അവനെ അഭിസംബോധ ന ചെയ്തു പറഞ്ഞു: "സോ ഫാര്‍! വരണം."
തുടര്‍ന്നു തിരക്കി: "എ ന്തൊക്കെയുണ്ട് വിശേഷ ങ്ങള്‍?"
അവന്‍ പറഞ്ഞു: "തച്ചനപ്പാ, ഇവിടെ പാവങ്ങള്‍ക്കു സ്വസ്ഥമായി ജീവിക്കാന്‍ പ റ്റാത്ത അവസ്ഥയായിരിക്കുന്നു. അങ്ങു നീതിമാനാണല്ലോ. അങ്ങ് അന്നെ ഒന്നു സഹായിക്കണം."
"നോക്കൂ, സോഫാര്‍. എ നിക്കു ഭരണാധികാരമൊന്നുമില്ല. ഞാന്‍ നിങ്ങളെപ്പോലെ പണിയെടുത്തു ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍" – ജോസഫ് താഴ്മയോടെ പറഞ്ഞു.
"അങ്ങനെ  പറഞ്ഞെന്നെ കൈവിടരുത്. ഞാനിവിടേ യ്ക്കു വന്നതു ജോസഫ് ചേ ട്ടന്‍ എന്നെ സഹായിക്കുമെ ന്ന പ്രതീക്ഷയോടെയാണ്" – അവന്‍റെ ശബ്ദത്തില്‍ പ്ര തീക്ഷ നാമ്പിട്ടിരുന്നു.
"എനിക്കു പറ്റുന്നതാണെങ്കില്‍ ഞാന്‍ സഹായിക്കാം" – ജോസഫ്പറഞ്ഞു. തുടര്‍ ന്നു ചോദിച്ചു: "ഇതെന്താ സോഫാറിന്‍റെ കവിള്‍ത്തടം കനച്ചിരിക്കുന്നത്? ഒരു ക ണ്ണു കലങ്ങിയിട്ടുമുണ്ടല്ലോ."
"തച്ചനപ്പനു തങ്ങളുടെ അവസ്ഥ അറിയാമല്ലോ. ത ച്ചനപ്പന്‍ നായീനില്‍ വീടുപണിക്കു വന്നപ്പോള്‍ ഞങ്ങളു ടെ വീടും കണ്ടിട്ടുള്ളതാണല്ലോ. ഞങ്ങള്‍ ദരിദ്രര്‍, ഏലിയൂദ് മുതലാളിയുടെ പറമ്പി ലെ കുടികിടപ്പുകാര്‍. ഏലിയൂദ് മുതലാളി ഞ ങ്ങളെ അന്യായമാ യി അടിമകളാക്കിവച്ചു. അയാളുടെ അടിമത്തത്തില്‍നി ന്നു രക്ഷപ്പെടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഞങ്ങളുടെ ആകെയുള്ള വരുമാനം അ യാള്‍ ഞങ്ങള്‍ക്കു ചെലവിനായി തരുന്ന കുറച്ചു ഗോത മ്പും ഒലിവെണ്ണയും വല്ലപ്പോഴും തരുന്ന ഉണക്കമത്സ്യങ്ങളുമാണ്. ഒരാള്‍ക്ക് ഒരു ദനാറവച്ചു കൂലി നാട്ടുനടപ്പനുസരിച്ചു ഞങ്ങള്‍ക്കു കിട്ടേണ്ടതാണ്. അയാള്‍ ഞ ങ്ങള്‍ക്കതു തരാറില്ല. അപ്പൂപ്പന്മാരുടെ കാലം മുതല്‍ ഞ ങ്ങള്‍ അയാളുടെ കുടുംബത്തിലെ അടിമകളായതുകൊ ണ്ടു ഞങ്ങള്‍ കൂലിക്കുവേ ണ്ടി അവരോടു കണക്കു പ റഞ്ഞിട്ടുമില്ല."
"പിന്നയെന്താ ഇപ്പോള്‍ വിശേഷമായി ഉണ്ടായത്?" – ജോസഫ് ചോദിച്ചു.
"ഞാന്‍ മൂന്നു ദിവസംമു മ്പു നായീനിലെ പട്ടണത്തില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയിരുന്നു. സുഹൃത്തിന്‍റെ വരവും പ്രതീക്ഷിച്ച് ഒരു പീ ടികത്തിണ്ണയിലിരുന്നു. അ പ്പോഴാണ് എന്‍റെ മുതലാളി ഏലിയൂദ് നായീനിലെ രാജവീഥിയിലൂടെ കടന്നുപോയത്. ഞാനതു കണ്ടില്ല. ഞാന്‍ തിരിച്ച് എന്‍റെ വീട്ടില്‍ ചെ ന്നപ്പോള്‍ ഭാര്യ സൂസന്ന എ ന്നോടു പറഞ്ഞു, ഏലിയൂദ് മുതലാളി എന്നെ അന്വേഷി ച്ചു വീട്ടില്‍ വന്നിരുന്നെന്ന്. ഞാന്‍ വീട്ടില്‍ വരുമ്പോള്‍ അയാളുടെ വീട്ടിലേക്കു ചെ ല്ലണമെന്നു പറഞ്ഞു.
എന്‍റെ ഭാര്യ പറഞ്ഞതുകേട്ടു വേഗം ഏലിയൂദിന്‍റെ വീട്ടിലേക്കു ചെന്നു. എന്നെക്കണ്ട് അയാള്‍ അടുത്തേ യ്ക്കു വന്ന് എന്നോട് ആ ജ്ഞാപിച്ചു: "കൈ കെട്ടി നി ല്ക്കെടാ."
ഞാന്‍ പേടിച്ചു മാറില്‍ കൈകള്‍ ചേര്‍ത്തു കൈ കള്‍ കെട്ടി നിന്നു ഏലിയൂദ് അപ്പോള്‍ എന്‍റെ മുഖത്തു തല്ലി.
അയാളുടെ തല്ലുകിട്ടിയെങ്കിലും എന്തിനാണ് എന്നെ അടിച്ചതെന്ന് എനിക്കു മനസ്സിലായില്ല; ഞാന്‍ ചോദിച്ചു: "എന്തു കുറ്റം ചെയ്തി ട്ടാ യജമാനന്‍ എന്നെ തല്ലിയത്?"
അയാള്‍ ചോദിച്ചു: "ഞാന്‍ ഇന്നലെ നായീനിലെ കടകള്‍ ക്കരികിലൂടെ നടന്നുപോയപ്പോള്‍ കടത്തിണ്ണയിലിരുന്ന നീയെന്താ എഴുന്നേല്ക്കാത്തത്? നീ എന്‍റെ പറമ്പിലെ പണിക്കാരനല്ലേ? നീയെന്താ എന്നെ ബഹുമാനിക്കാത്ത ത്? നീയെന്നാ യജമാനനായത്?"
ഏലിയൂദ് മദ്യപിച്ചിട്ടാണു നിന്നിരുന്നത്.
"യജമാനന്‍ പോകുന്നതു ഞാന്‍ കണ്ടില്ല. യജമാനനിങ്ങനെ ഇതിനുമുമ്പു നിസ്സാ ര കാരണങ്ങള്‍ക്ക് ഇവിട ത്തെ പല പണിക്കാരെയും തല്ലി. ഇപ്പോഴിതാ കാരണമി ല്ലാതെ എന്നെയും അടിച്ചു. കാരണമില്ലാതെ ഇങ്ങനെ അടിച്ചതു ശരിയായ കാര്യമല്ല" – ഞാന്‍ ദുഃഖത്തോടെ പറഞ്ഞു.
"നീ എന്നെ ശരി പഠിപ്പിക്കാന്‍ മാത്രം വളര്‍ന്നോ? അടിച്ചു നിന്‍റെ അണപ്പല്ലുകള്‍ കൊഴിക്കും. നീ എന്തു ചെയ്യും?"- ഏലിയൂദ് ദേഷ്യ പ്പെട്ടു വീണ്ടും എന്നെ അ ടിച്ചു.
അയാള്‍ അടിമകളോട് ഇ ങ്ങനെയാണു പെരുമാറുന്നത്. അയാളുടെ ലക്ഷ്യം ഞ ങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുകയാണ്.
ഏലിയൂദ് എന്നെ വീണ്ടും തല്ലിയപ്പോള്‍ കോപവും ദുഃ ഖവും സഹിക്കാനായില്ല. എ നിക്ക് എന്‍റെ മനസ്സിന്‍റെ നി യന്ത്രണം വിട്ടുപോയി. ഞാ നയാളെപ്പറ്റി അറിഞ്ഞിരുന്ന രഹസ്യങ്ങള്‍ ഓര്‍ത്തു ചോ ദിച്ചു: "ഞാന്‍ നിങ്ങളെ ആദരിക്കാന്‍ നിങ്ങളില്‍ എന്തു മേന്മയാണുള്ളത്? നിങ്ങള്‍ അടിമകളെ ക്രൂരമായി മര്‍ ദ്ദിച്ചു പണിയെടുപ്പിക്കുന്ന തോ? വര്‍ഷങ്ങള്‍ക്കുമുമ്പു ഹൂഷായി എന്ന അടിമ നി ങ്ങള്‍ പറഞ്ഞിരുന്ന ജോലി ചെയ്തില്ലെന്നു പറഞ്ഞു നി ങ്ങള്‍ അവനെ വിളിച്ചുവരു ത്തി മെതിക്കളത്തിലെ നിലവറയ്ക്കകത്തിട്ടു പുകച്ചുകൊന്നതോ? വൃദ്ധനായിട്ടും പാവപ്പെട്ട അടിമപെണ്‍കുട്ടിക ളെ ശല്യം ചെയ്യുന്നതോ?"
എന്‍റെ ചോദ്യങ്ങള്‍ കേട്ട് ഏലിയൂദിനു കോപം വര്‍ദ്ധിച്ചു. അ യാളുടെ കണ്ണുകളില്‍ നിന്ന് അഗ്നി ജ്വലിച്ച് കോപത്തോ ടെ ചോദിച്ചു: "എന്‍റെ ഭൂമിയില്‍ കുടികിടപ്പു കിടക്കു ന്ന നീ എന്നെ ചോദ്യം ചെയ്യാന്‍ മാത്രം വളര്‍ ന്നോ? ഇനി നിന്നെ വെറു തെ വിട്ടാല്‍ ശരിയാകില്ല" – ഏലിയൂദ് ക്രൂരതയോടെ എ ന്നോടു പറഞ്ഞു. തുടര്‍ന്നു സ്വന്തം വീടിനുള്ളിലേക്കു നോക്കി അയാളുടെ ഭാര്യയോടായി വളിച്ചു പറഞ്ഞു: "ദബോറ! അകത്തിരിക്കു ന്ന വാളെടുത്തു കൊണ്ടു വാടി."
അയാളുടെ ഭാര്യ ആയു ധമെടുത്തുകാണ്ടു വന്നില്ല. ഏലിയൂദ് കുപിതനായി ആ യുധമെടുക്കാന്‍ അകത്തേ യ്ക്ക് ഓടി. ഞാനാ സമയം അവിടെനിന്ന് ഓടിപ്പോന്നു.
ഞാന്‍ ഓടിപ്പോരുന്നതറിഞ്ഞ് ഏലിയൂദ് വിളിച്ചു പറ ഞ്ഞു: 'ഞാനിനി എന്താ ചെ യ്യുന്നതെന്നു നിന്നെ കാണിച്ചുതരാം."
"എന്നിട്ടോ?" – ജോസഫ് ചോദിച്ചു.

"ദുഷ്ടനായ ഏലിയൂദി നെ ഭയന്നു ഞാന്‍ എന്‍റെ ഭാര്യ സൂസന്നയെയും രണ്ടു മക്കളെയും കൂട്ടി അകന്ന ചാര്‍ച്ചക്കാരനായ റാഫുവിന്‍റെ വീട്ടിലേക്കു പോയി. കാര്‍മേലാണവരുടെ വീട്. രണ്ടു ദിവസം കഴിഞ്ഞ് ഇ ന്നു ഞാന്‍ ഒറ്റയ്ക്കു നായീനിലുണ്ടായിരുന്ന എന്‍റെ വീ ട്ടിലേക്കു വന്നപ്പോള്‍ വീട് ഇടിച്ചുപൊളിച്ചിട്ടിരിക്കുകയാ ണ്. എന്‍റെ കുടുംബത്തിനു താമസിക്കാന്‍ ഇപ്പോള്‍ വീ ടില്ല; ഞങ്ങള്‍ക്കിപ്പോള്‍ സ്ഥലവുമില്ല."
ജോസഫ് ചോദിച്ചു: "ഏ ലിയൂദ് ഹൂഷായിയെ നിലവറയിലിട്ടു കൊന്നതിനു തെ ളിവുണ്ടാക്കാന്‍ പറ്റുമോ?
"അതു വിഷമമുള്ള കാര്യമാണ്. ഹൂഷായിയെ  ഏലിയൂദ് മെതിക്കളത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിന്നീടവന്‍ തിരിച്ചുവന്നില്ല. അന്ന് ഏലിയൂദിന്‍റെ വീട്ടില്‍ അയാളുടെ ഏതാ നും ബന്ധുക്കള്‍ ഒത്തുകൂടി. അന്നവന്‍ വീട്ടുജോലിക്കാരെയെല്ലാം നേരത്തെ പറഞ്ഞയച്ചു. ഹൂഷായിയെക്കുറിച്ചു മറ്റുള്ളവര്‍ തിരക്കിയപ്പോള്‍ ഏലിയൂദ് പറഞ്ഞ തു ഹൂഷായി ഒളിച്ചോടി എ ന്നാണ്. വര്‍ഷങ്ങള്‍ക്കുശേ ഷം ഏലിയൂദിന്‍റെ ബന്ധുവാ യ ജാസ്സെ ഹാഷായിയെ ഏ ലിയൂദ് വധിച്ച കാര്യം അ വന്‍റെ ഭാര്യയോടു പറഞ്ഞു. അവള്‍ പറഞ്ഞാണു മറ്റുള്ളവര്‍ ഈ വിവരം അറിഞ്ഞത്. മറ്റുള്ളവര്‍ ഈ വിവരമറിഞ്ഞിട്ടും അതു രഹസ്യമാക്കിവച്ചു."
ജോസഫ് സോഫാറിനോ ടു പിന്നീടു മറ്റൊരു കാര്യം ചോദിച്ചു: "ഞാന്‍ ഏലിയൂദിന്‍റെ പറമ്പില്‍ നിങ്ങള്‍ക്ക് ഒരു വീടുവയ്പിച്ചു തന്നാല്‍ നിങ്ങള്‍ക്കവിടെ താമസിക്കാമോ?"
"ഇല്ല. ഞങ്ങള്‍ക്കു ഭയമാ. അയാള്‍ കൊല്ലാനും തല്ലാ നും മടിക്കാത്തവന്‍."
"ശരി. ഞാനൊരു കാര്യം ചെയ്യാം. എന്‍റെ പറമ്പിന്‍റെ അരികില്‍ നിങ്ങള്‍ക്കു 10 സെന്‍റ് സ്ഥലം ദാനമായി ന ല്കാം. നിങ്ങളിനി അവിടെ വീടുവച്ചു താമസിച്ചോളൂ" – ജോസഫ് സോഫാറിനോടു ള്ള അനുകമ്പയോടെ പറ ഞ്ഞു. അവന്‍ തുടര്‍ന്നു. "ഏ ലിയൂദിനുള്ള ദൈവത്തിന്‍റെ ശിക്ഷ ഈ ഭൂമിയില്‍വച്ചു തുടങ്ങും."
സോഫാറിനു സന്തോഷമായി. അവന്‍ നന്ദികൊണ്ടു തുടിക്കുന്ന ഹൃദയത്തോടെ പറഞ്ഞു:
"തച്ചനപ്പന്‍ ഞങ്ങളോടു കരുണ കാണിച്ചല്ലോ; ദൈ വം അനുഗ്രഹിക്കും."
ഒരു പാവത്തിനെ സഹായിക്കാന്‍ തനിക്കു കഴിഞ്ഞ ല്ലോ എന്നോര്‍ത്ത് ജോസ ഫിനു സംതൃപ്തി തോന്നി.
ജോസഫ് പത്തു സെന്‍റ് സ്ഥലം സോഫാറിന്‍റെ പേ രില്‍ എഴുതിക്കൊടുത്തു. അവന് എഴുതിക്കൊടുത്ത സ്ഥലത്തു ജോസഫുംകൂടി സഹായിച്ച് ഒരു ചെറുവീടുണ്ടാക്കി.
സോഫാര്‍ ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊ ണ്ടു വന്ന് ആ വീട്ടില്‍ താമ സം തുടങ്ങി.
ഏലിയൂദ് അടിമയെ കൊന്നു എന്നു സംശയിക്കുന്ന കാര്യങ്ങ ളും അടിമകളെ അന്യായമായി പീ ഡിപ്പിക്കുന്ന വിവരങ്ങളും എഴുതി സോഫാറിനെക്കൊണ്ട് അധികൃ തര്‍ക്ക് ഒരു പരാതി കൊടുപ്പിച്ചു. അതിനു ഫലം കണ്ടു. പട്ടാളക്കാര്‍ ഏലിയൂദിനെ പിടിച്ചു തടവിലാക്കി.
ജോസഫ് പിന്നിടു സ്വന്തം കാ ര്യങ്ങളില്‍ ശ്രദ്ധ ചെലുത്തി. അവന്‍ എന്നും രാവിലെയും വൈകുന്നേരവും മെഴുകുതിരികള്‍ കത്തിച്ചുവച്ചു ദൈവത്തിനു സ്തുതി പറ ഞ്ഞു പ്രാര്‍ത്ഥിക്കും. പകല്‍ പണിയെടുക്കും, രാത്രിയില്‍ ശാന്തമായി കിടന്നുറങ്ങും. ദിവസങ്ങള്‍ ഇങ്ങ നെ കടന്നുപോയി.
രണ്ടാഴ്ച കഴിഞ്ഞ് ഒരു പകല്‍. മറിയം നസ്രത്തിലേക്കു തിരിച്ചുവന്നപ്പോള്‍ ജോസഫ് പണിശാലയിലിരുന്ന് ഒരു കട്ടിലുണ്ടാക്കുകയായിരുന്നു.
മറിയം അടുത്തേയ്ക്കു വരുന്നതിനിടയില്‍ വിളിച്ചു: "ജോസഫ് ചേട്ടാ!"
ജോസഫ് ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കി. മറിയം നിറപുഞ്ചിരിയോടെ വരുന്നതവന്‍ ക ണ്ടു. ജോസഫ് മറിയത്തോടു സ ന്തോഷത്തോടെ ചോദിച്ചു: "ങാ, ഇങ്ങെത്തിയോ?"
"ഉം" – അവള്‍ സന്തോഷത്തോ ടെ മൂളി. എന്നിട്ടു  ചോദിച്ചു: "ഇ തെന്താ നമ്മുടെ പറമ്പില്‍ പുതിയൊരു വീട്?"
"കിടപ്പാടമില്ലാതെ അലഞ്ഞുതിരിഞ്ഞ ഒരു സാധു കുടുംബ ത്തിനു സൗജന്യമായി പത്തു സെന്‍റ് സ്ഥലം നല്കി. നിന്നോടു ചോദിക്കാന്‍ കഴിഞ്ഞില്ല."
"സാരമില്ല. യേശുവിന്‍റെ പിതാ വു നന്മയേ ചെയ്യൂ എന്നെനിക്കറിയാം. നമ്മുടെ മോന്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതും അങ്ങനെയാണ്. വിത്തുകൊണ്ടു വൃക്ഷത്തെ അറിയാമെന്നാ മോന്‍ പഠിപ്പിക്കുന്നത്. അതായതു മോന്‍റെ സ്വഭാവത്തില്‍ നിന്ന് അപ്പന്‍റെ സ്വഭാവമറിയാമെന്ന്."
മറിയമങ്ങനെ പറഞ്ഞപ്പോള്‍ ജോസഫ് പുഞ്ചിരിച്ചു. പണി ത ല്കാലം നിര്‍ത്തിവച്ചു വിശേഷം ചോദിച്ചു.
"കഫര്‍ണാമില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?"
"കഫര്‍ണാമിലെ ഇപ്പോഴത്തെ ഏറ്റം വലിയ വിശേഷങ്ങള്‍ നമ്മു ടെ മോന്‍ യേശു ചെയ്ത പ്രവൃത്തികളാണ്. അവന്‍ അവിടെവച്ച് അനേകം രോഗികളെ സുഖപ്പെടുത്തി അവനെ കാണുന്നതിനും അവന്‍റെ സുവിശേഷവചനങ്ങള്‍ കേള്‍ക്കുന്നതിനും വേണ്ടി പാലസ്തീന്‍റെ പല ഭാഗങ്ങളില്‍ നി ന്നും ജനങ്ങള്‍ അവിടേക്കു വന്നെത്തി. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ ആത്മാവിനാലും ജലത്താലും വീണ്ടും ജനിക്കണമെന്നവന്‍ ജനങ്ങളോടു പറഞ്ഞു. നിങ്ങളുടെ സമ്പത്തു വിറ്റു ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പ ണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍ എ ന്നാണവന്‍ ജനങ്ങളെ പഠിപ്പിക്കുന്നത്."
"അവനോടൊപ്പം ആരൊക്കെയുണ്ടായിരുന്നു?" – ജോസഫ് തിരക്കി.
യേശുവിനോടൊപ്പം പ്രധാനപ്പെട്ടവരായി പന്ത്രണ്ടു ശിഷ്യന്മാരുണ്ട്. പന്ത്രണ്ടു ചെറുപ്പക്കാര്‍. യോ ഹന്നാന്‍റെ പുത്രന്മാരായ ശിമയോന്‍ എന്ന പത്രോസും അവന്‍റെ സ ഹോദരന്‍ അന്ത്രയോസും ബെ ത്സയ്ദായില്‍നിന്നുള്ള ഫീലിപ്പോസും അവനോടാപ്പമുണ്ട്. സെ ബദി പുത്രന്മാരായ യാക്കോബും യോഹന്നാനും ഹെല്‍പൈയുടെ പുത്രനായ യാക്കോബ്, ചുങ്കക്കാരന്‍ മത്തായി, ബര്‍ത്തലോമിയ, തോമസ്, തദേവൂസ്, കാനാന്‍കാരനായ ശിമയോന്‍, യൂദാ സ്കറിയോത്ത ംന്നിവരാണവര്‍" – മറി യം പറഞ്ഞു.
യേശുവും ശിഷ്യന്മാരും ഒന്നി ച്ച് ഒരിടത്തു വസിക്കുമ്പോള്‍ അവരുടെ ചെലവിനുള്ള പണം ആരു നല്കുന്നു?"
"സന്മനസ്സുള്ളവര്‍ ദാനം ന ല്കുന്നു" – മറിയം പറഞ്ഞു.
ജോസഫ് അതുകേട്ട് ആലോചനാനിമഗ്നനായി അല്പസമയമിരുന്നു. പിന്നീടു മറിയത്തോടു പ റഞ്ഞു.
"നമുക്കൊരു കാര്യം ചെ യ്താലോ? നമ്മുടെ വീടും സ്ഥല വും വിറ്റ് ആ തുക യേശുവിന്‍റെ പ്ര വര്‍ത്തനങ്ങള്‍ക്കു ചെലവാക്കാന്‍ അവനെ ഏല്പിച്ചാലോ?"
"അങ്ങു കഷ്ടപ്പെട്ടു പണിതു സമ്പാദിച്ച പണവും അങ്ങയുടെ പിതാവു തന്ന ഓഹരിയും കൊടുത്തു വാങ്ങിച്ച സ്ഥലമാണിത്. അങ്ങ് ആ സ്ഥലമാണു വിറ്റു ദാ നം ചെയ്യാമെന്നു പറയുന്നത്. ഈ സ്ഥലം വിറ്റു പണം വാങ്ങി അതു പൊതുനന്മയ്ക്കു മാത്രമായി ചെ ലവഴിച്ചാല്‍ ഒരു ഇച്ഛാഭംഗത്തിനിടയാക്കുമോ?" – മറിയം ചോദിച്ചു.
"ഏയ്, അതില്ല. നമ്മുടെ ഈ ലോകജീവിതം എന്ന് അവസാനിക്കുന്നുവോ അതോടെ നമുക്കിവിടെ സ്വത്തിലുള്ള നമ്മുടെ അവകാശവും അവസാനിക്കും. ഇവിടെയുള്ള സ്വത്ത് എക്കാലവും ന മ്മുടെ സ്വന്തം മാത്രമാണെന്നു കരുതി ജീവിച്ചാല്‍ അതു വിഡ്ഢിത്തമാകും. യേശുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കിപ്പോള്‍ പണത്തിനാവശ്യമുണ്ട്. സ്വത്തു വിറ്റു പണമവ നെ ഏല്പിച്ചാല്‍ അവന്‍റെ പ്രവര്‍ ത്തന്ങള്‍ക്കു സഹായമാകും" – ജോസഫ് ചിന്തിച്ചുറച്ച് ആത്മാര്‍ ത്ഥതയോടെ പറഞ്ഞു.
"അങ്ങയുടെ തീരുമാനം ഉചി തം തന്നെ" – മറിയം അതിനോടു യോജിച്ചു.
ജോസഫ് അപ്പോള്‍ ഓര്‍ത്തു  പറഞ്ഞു: "1500 വര്‍ഷങ്ങള്‍ക്കുമുമ്പു നമ്മുടെ പൂര്‍വികര്‍ ഈജിപ്തില്‍ അടിമകളായി തീര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ പൂര്‍വികര്‍ മോശയുടെ നേതൃത്വത്തില്‍ ഈജിപ്ത് വിട്ടു. ജോഷ്വായുടെ നേതൃത്വത്തിലവര്‍ കാനാനിലെത്തി. പിന്നീട് 200 വര്‍ഷം കഴിഞ്ഞപ്പോള്‍ നമ്മുടെ ജനത യ്ക്കു രാജാക്കന്മാരുണ്ടായി. അതുമൂലം സുരക്ഷിതത്വവും സമാധാനവുമുണ്ടാകുമെന്നു പൂര്‍വികര്‍ കരുതി. എന്നാല്‍ രാജാക്കന്മാരില്‍ പലരും സ്വാര്‍ത്ഥരായിരുന്നു. സ്വ ന്തം ജനതയുടെ അദ്ധ്വാനവും സ മ്പത്തും അവര്‍ ചൂഷണം ചെ യ്തു ജീവിച്ചു. രാജാധികാരത്തിന്‍റെ പേരില്‍ നമ്മുടെ രാജ്യം യൂദയാ യും ഇസ്രായേലുമായി വിഭജിക്കപ്പെട്ടു. 960 വര്‍ഷം മുമ്പു ഗ്രീക്കു രാജാവായ അലക്സാണ്ടര്‍ നമ്മു ടെ പാലസ്തീന്‍ കീഴടക്കി. 230 വര്‍ഷം മുമ്പു പലസ്തീനാ സിറിയന്‍ ഭരണത്തിലായി. 90 വര്‍ഷങ്ങള്‍ക്കുമുമ്പു പാലസ്തീനാ റോ മന്‍ പ്രവിശ്യയായി. ഇപ്പോള്‍ ഗലീലിയാ പ്രദേശം ഹേറോദേസ് അ ന്തിപ്പാസും യൂദയാ പ്രദേശം റോ മന്‍ ഗവര്‍ണര്‍ പൊന്തിയൂസ് പീലാത്തോസും ഭരിക്കുന്നു. ഇവര്‍ക്കു മുകളില്‍ ഭരണത്തിനു റോമാചക്രവര്‍ത്തിയുമുണ്ട്. നമ്മുടെ സഭയു ടെ പ്രധാന പുരോഹിതനായി ഇ പ്പോള്‍ കയ്യാഫാസും ഭരിക്കുന്നു. ഇവരുടെയൊക്കെ ഭരണത്തിന്‍റെ കീഴില്‍ നമ്മുടെ ജനങ്ങളുടെ അ വസ്ഥയെന്താണ്? ബഹുഭൂരിപ ക്ഷം ജനങ്ങളുടെയും അവസ്ഥ നമ്മുടെ പൂര്‍വികര്‍ ഈജിപ്തില്‍ അടിമകളായിക്കഴിഞ്ഞ അതേ അ വസ്ഥതന്നെ. അടിമത്തത്തില്‍ ക ഴിയുന്ന ഈ ജനതയെ രക്ഷിക്കണം. യേശു അതിനു ശ്രമിക്കുന്നുണ്ടെന്നറിഞ്ഞു ഞാന്‍ സന്തോഷിക്കുന്നു. നമ്മുടെ പൂര്‍വ പിതാവാ യ മോശയെപ്പോലെ പീഡിത ജനതയ്ക്കുവേണ്ടി നമ്മുടെ സര്‍വസ്വ ത്തും നല്കാനും നഷ്ടപ്പെടുത്താ നും ഭൗതികസുഖങ്ങള്‍ പരിത്യജിക്കാനും ഞാന്‍ തയ്യാറാണ്."
"അങ്ങില്‍ ദൈവത്തിന്‍റെ പ്ര കാശം നിറഞ്ഞുനില്പുണ്ട്. അതുകൊണ്ടാണ് അങ്ങേയ്ക്കു പീഡിതജനതയ്ക്കുവേണ്ടി ഇങ്ങനെ പറയാന്‍ കഴിയുന്നത്" – മറിയം പറ ഞ്ഞു.
അവന്‍ ചോദിച്ചു: "യേശു ഇ പ്പോഴും താമസം കഫര്‍മാണില്‍ ത്തന്നെയാണോ?"
"അല്ല. അവനും ശിഷ്യന്മാരും സുവിശേഷം പ്രസംഗിക്കുന്നതിനാ യി യൂദയായിലേക്കു പോയി. അ പ്പോഴാണു ഞാനിങ്ങു പോന്നത്" – മറിയം പറഞ്ഞു.
അവര്‍ സംസാരിച്ചുകൊണ്ടി  രിക്കുമ്പോള്‍ റൂബന്‍ അവിടേക്കു വന്നു.
അവന്‍ പറഞ്ഞു: "ജോസഫ്, ഒരു വാര്‍ത്തയുണ്ട്."
"എന്താണ്" – ജോസഫ് തി രക്കി.
"നിങ്ങളുടെ ഇളയമ്മയുടെ മകനായ യോഹന്നാനെ ഹേറോദേ സ് അന്തിപ്പാസിന്‍റെ പടയാളികള്‍ പിടിച്ചുകൊണ്ടു പോയി. അവര്‍ അവനെ കാരാഗൃഹത്തിലടച്ചു."
"എന്തിന്?"
"ഹേറോദേസ് അയാളുടെ സ ഹോദരന്‍റെ ഭാര്യയായ ഹേറോദിയായെ വെപ്പാട്ടിയാക്കി. യോഹന്നാന്‍ അക്കാര്യം പറഞ്ഞു രാജാവിനെ കുറ്റപ്പെടുത്തി. രാജാവതറി ഞ്ഞു കോപിഷ്ടനായി. ഹേറോദിയായുടെ പ്രേരണയാല്‍ രാജാവു യോഹന്നാനെ തടവിലാക്കാന്‍ ക ല്പിച്ചു" – റൂബന്‍ അറിയിച്ചു.
അവരുടെ സംസാരം കേട്ടുകൊണ്ടു ഫരിസേയനായ കൂസാ അവിടേക്കു വന്നു. കൂസാ പറ ഞ്ഞു: "ഈ യോഹന്നാനെ അ വന്‍റെ ജനനകാലത്ത് അന്നത്തെ യൂദയാ രാജാവു വധിക്കാനായി അന്വേഷിച്ചതാ.
കര്‍ത്താവിന്‍റെ വഴിയൊരുക്കാന്‍ അവന്‍റെ മുമ്പേ പോകുമെന്നു സ ഖറിയാ പറഞ്ഞത് ഇവനെപ്പറ്റിയാണെന്ന് അന്നത്തെ രാജാവ് അറിഞ്ഞിരുന്നു. സഖറിയാ കൊല്ലപ്പെട്ടതിനുശേഷം സഖറിയായുടെ വീ ട്ടുകാര്‍ യോഹന്നാനെ മരുഭൂമിയില്‍ കൊണ്ടുപോയി ഒളപ്പിച്ചു. അവരിപ്പോള്‍ നാട്ടിലിറങ്ങിയിരിക്കുകയാണ്. അവര്‍ ഗലീലിയാ രാജാവിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്തുകൊണ്ടു നാടുനീളെ പ്രസംഗിച്ചു നടന്നു. സഹോദരന്മാരായ ഫിലി പ്പ് രാജാവും ഹേറോദേസ് അന്തിപ്പാസ് രാജാവും തമ്മില്‍ വെട്ടുംകുത്തും ഉണ്ടാക്കിക്കാനുള്ള പണി യാ യോഹന്നാന്‍ നടത്തിയത്. അ വന്‍ അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കി സ്വയം കുരുക്കിലായി."
"ചെയ്ത കുറ്റത്തിന്‍റെ പേരില്‍ തുറുങ്കിലടയ്ക്കപ്പെടേണ്ടതു ഹേ റോദേസ് അന്തിപ്പാസും ഹേറോദിയായുമായിരുന്നു ഇവിടെയിതാ കുറ്റവാളി നിഷ്കളങ്കനെ തടവിലാക്കിയിരിക്കുന്നു" – ജോസഫ് നീ തിബോധത്തോടെ അമര്‍ഷം രേ ഖപ്പെടുത്തി.
"രാജാവ് അടുത്ത ദിവസം രാ ജകൊട്ടരത്തില്‍ ഗലീലിയായിലെ പ്രമാണിമാര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. ഞാനും പോകുന്നുണ്ട്. യോഹന്നാനെക്കുറിച്ചുള്ള രാ ജാവിന്‍റെ വിധി എന്താണെന്ന് അ ന്നറിയാം" – കൂസാ പറഞ്ഞു.
"നിങ്ങളൊക്കെ എന്തു കാര്യം നടത്തുന്ന ഗലീലിയായിലെ പ്രമാണികളാ? തെമ്മാടികള്‍ക്കും കുറ്റവാളികള്‍ക്കും കൂട്ടുനില്ക്കുന്ന പ്ര മാണികള്‍" – ജോസഫ് കൂസാ യെ കുറ്റപ്പെടുത്തി.
"നീ പറയുന്നതു കൊള്ളുന്നത് എനിക്കിട്ടുംകൂടിയാ. ഇതു നിന ക്കു ദോഷം ചെയ്യും"- കൂസാ മുന വച്ചു പറഞ്ഞു.
"രാജാവിന്‍റെ തെറ്റു തെറ്റാണെ ന്നു രാജാവിനോടു പറയാന്‍ നിനക്കാകുമോ? നീയതു പറഞ്ഞാല്‍ ഞാനെന്‍റെ ഈ വാക്കുകള്‍ തിരു ത്തും" – ജോസഫ് അറിയിച്ചു.
"നീ തിരുത്തേണ്ട. നിന്‍റെ നാ വു മുറിക്കപ്പെടാതിരിക്കാന്‍ നീ സൂ ക്ഷിച്ചാല്‍ മതി" – കൂസാ  നീരസത്തോടെ ഇറങ്ങിപ്പോയി.
"ജോസഫേ! നീ നീതിക്കുവേണ്ടി പക്ഷം പിടിക്കുന്നവനാണ്. പക്ഷേ, ഈ ലോകത്തിന്‍റെ മക്കള്‍ നീ പറയുന്നത് അംഗീകരിക്കില്ല. നീ ഇപ്പോള്‍ ഇതു നിനക്കുതന്നെ ആപത്തു വരുത്തിവയ്ക്കുന്ന കാ ര്യമായില്ലേ?" – റൂബന്‍ ചോദിച്ചു.
"സത്യത്തിനുവേണ്ടി വാദിക്കാതിരുന്നാല്‍ അതു നമ്മുടെ പരാജയമാണ്" – ജോസഫ് പറഞ്ഞു.
യോഹന്നാനെ തടവിലാക്കിയ ത് അറിയുമ്പോള്‍ ഇളയമ്മ ദുഃഖിക്കും. ഇളയമ്മയെ സമാധാനിപ്പിക്കാന്‍ നമുക്ക് അവരുടെ അടുത്തേയ്ക്ക് ഒന്നു പോയാലോ?" – മറിയം ചോദിച്ചു.
"പോകാം" – ജോസഫ് സമ്മ തിച്ചു.
ജോസഫ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. റൂബനെ വിട്ട് അ വന്‍ ഒരു കുതിരവണ്ടി വരുത്തി. അവര്‍ റൂബനോടു യാത്ര പറഞ്ഞു കുതിരവണ്ടിയില്‍ എലിസബത്തിന്‍റെ ഭവനത്തിലേക്കു യാത്ര തിരിച്ചു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org