തച്ചനപ്പന്‍ – അദ്ധ്യായം – 18

തച്ചനപ്പന്‍ – അദ്ധ്യായം – 18

ഒരു തണുത്ത പ്രഭാതം.
ജോസഫ് വീടിനുള്ളില്‍ തീന്‍മേശയ്ക്കടുത്തിരിക്കുകയായിരുന്നു. മറിയം ചായക്കോപ്പകളില്‍ ചായ പകര്‍ ന്നുകൊണ്ട് അടുത്തുനില്പു ണ്ട്; യേശുവും അടുത്തിരുപ്പുണ്ട്.
ജോസഫ് പറഞ്ഞു: "കാ ലം എത്ര പെട്ടെന്നാണു കടന്നുപോകുന്നത്. യേശു ജനി ച്ചിട്ടു പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. യാക്കോബപ്പനും അഹറോനപ്പൂപ്പ നും മരിച്ചു. ശിമയോന്‍ വി വാഹിതനായി. അവനു യാ ക്കോബ്, യോസെ എന്നിങ്ങ നെ രണ്ടു കുട്ടികളുണ്ടായിരി ക്കുന്നു. സലോമിയുടെ വി വാഹവും നടന്നിരിക്കുന്നു. സലോമിക്കു രണ്ടു കുട്ടിക ളായി. യൂദായും ശിമയോനും. നാം നമുക്കുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് അന്ന അമ്മയുടെ വീടിനടുത്തു വീ ടും സ്ഥലവും വാങ്ങി താമ സമാക്കിയിരിക്കുന്നു. നോ ക്കണെ! കാലത്തോടൊപ്പം വരുന്ന മാറ്റങ്ങള്‍! നമ്മള്‍ ഇവിടേയ്ക്കു താമസമാക്കിയിട്ട് ഇപ്പോള്‍ എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
മറിയം പറഞ്ഞു: "നമ്മള്‍ ഇവിടേയ്ക്കു സ്ഥിരതാമസമാക്കിയത് അമ്മയ്ക്ക് ഇഷ്ടമായി. അമ്മയ്ക്ക് ഇങ്ങോട്ടൊന്നു വരാനും നമുക്ക് അ മ്മയുടെ അടുത്തൊന്നു പോ കാനും ഇപ്പോള്‍ എളുപ്പമായല്ലോ."
"ഞാന്‍ ഇവിടെ പണിശാലയിട്ടപ്പോള്‍ വിചാരിച്ചതി ലും കൂടുതല്‍ പണികള്‍ ഇ പ്പോള്‍ ലഭിക്കുന്നുണ്ട്" – ജോസഫ് അറിയിച്ചു.
"എനിക്കാണെങ്കില്‍ ത യ്യല്‍ ജോലിയും കൂടുതല്‍ ലഭിക്കുന്നുണ്ട്" – മറിയം പ റഞ്ഞു.
അവള്‍ ജോസഫിനും യേ ശുവിനും ചായ പകര്‍ന്നു നല്കി. അവര്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറി യം ജോസഫിനോടു പറ ഞ്ഞു: "നമ്മുടെ മോന്‍ വി ശുദ്ധ ലിഖിതങ്ങള്‍ മുക്കാ ലും പഠിച്ചുകഴിഞ്ഞു. ഇവന്‍ നന്നായി പ്രസംഗിക്കുകയും ചെയ്യും."
"നല്ലത്" – ജോസഫ് അ ഭിനന്ദിച്ചു. തുടര്‍ന്നു തിരക്കി: "സങ്കീര്‍ത്തനം പഠിച്ചോ?"
"ഉം" – യേശു മൂളി.
മറിയം അപ്പോള്‍ യേശു വിനോടു പറഞ്ഞു: "മോനേ, ഞാന്‍ ഇന്നലെ പഠിപ്പിച്ച സോളമന്‍റെ സങ്കീര്‍ത്തനമൊ ന്നു പാടാമോ?
"ഉം" – അവന്‍ സമ്മതിച്ചു. അവന്‍ പാടി:
"നീതിമാന്മാര്‍ പനപോ ലെ തഴയ്ക്കും; ലെബനോനിലെ ദേവദാരു പോലെ വളരും അവരെ കര്‍ത്താവിന്‍റെ ഭവനത്തില്‍ നട്ടിരിക്കുന്നു. അവര്‍ നമ്മുടെ ദൈവത്തിന്‍റെ അങ്കണത്തില്‍ തഴച്ചു വളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും.
യേശു പാടിക്കഴിഞ്ഞപ്പോള്‍ മറിയം അഭിനന്ദിച്ചു: "മിടുക്കന്‍."
അവന്‍ ചോദിച്ചു: "ജെറുസലേം പള്ളിയിലെ പെസ ഹാ തിരുനാള്‍ ആഘോഷം അടുത്തു. പെസഹായ്ക്കു നമ്മള്‍ പോകുന്നില്ലേ?"
"ജെറുസലേം പള്ളിയി ലെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നമുക്കു പോകാം" – ജോസഫ് പറഞ്ഞു.
"ഞാനും പോരും" – യേ ശു ജോസഫിനോടായി പറ ഞ്ഞു.
"പോന്നോളൂ" – ജോസ ഫ് അനുവദിച്ചു.
മറിയം പറഞ്ഞു: "എന്‍റെ അമ്മയും അനുജത്തിയും അനുജത്തിയുടെ ഭര്‍ത്താ വു ഫനുവേലും നമ്മളോടൊപ്പം പോരണമെന്നു പറഞ്ഞാണിരിക്കുന്നത്."
"ആയിക്കോട്ടെ; എല്ലാവരുംകൂടി ഒന്നിച്ചുപോകുകയാണെങ്കില്‍ യാത്രാക്ഷീണമറിയാതെ വല്ലതുമൊക്കെ പറഞ്ഞു നടന്നുപോകാം" – ജോസഫ് അനുകൂലിച്ചു.
"നമ്മുടെ നസ്രത്തിലെ ഒട്ടെല്ലാ വീടുകളില്‍ നിന്നും മനുഷ്യര്‍ ജെറുസലേമിലേ ക്കു പോകുന്നുണ്ട്" – യേശു പറഞ്ഞു.
"എല്ലാവരുംകൂടിയുള്ള നടപ്പ് ഒരു ഘോഷയാത്രപോലെ തോന്നും" – ജോ സഫ് അനുസ്മരിച്ചു.
"പെസഹാ ആചരണം എ ന്തിന്‍റെ ഓര്‍മ പുതുക്കലാ ണ്" – മറിയം യേശുവിനോടു ചോദിച്ചു.
"ദൈവജനം ഈജിപ്തി ലെ അടിമത്തത്തില്‍നിന്നു രക്ഷപ്പെട്ടതിന്‍റെ ഓര്‍മ പുതുക്കല്‍" – യേശു പറഞ്ഞു.
ജോസഫ് അപ്പോള്‍ പറ ഞ്ഞു: "നമ്മുടെ പൂര്‍വികര്‍ മുതല്‍ നമ്മുടെ കുടുംബം പെസഹാചരണദിവസം ജെ റുസലേം ദേവാലയത്തിലെത്തുകയും ബലിക്കുള്ള കു ഞ്ഞാടിനെ കൊണ്ടുചെന്ന് സന്ധ്യയ്ക്കു ബലിയര്‍പ്പിച്ച് അതിന്‍റെ മാംസം കുടുംബാംഗങ്ങളൊന്നിച്ചിരുന്നു ഭക്ഷിക്കുകയും ചെയ്തുവരുന്നുണ്ട്. നമ്മള്‍ ഈജിപ്തിലായിരുന്ന രണ്ടു വര്‍ഷം നമുക്കതു തുടരാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം ഏതായാലും പോകാം."
"പെസഹായ്ക്ക് ഒന്നാം ദി വസവും ഏഴാം ദിവസവും വിശുദ്ധ സമ്മേളനം നടത്തണമെന്നാണു കല്പന. ഏഴു ദിവസവും പുളപ്പില്ലാത്ത അ പ്പം ഭക്ഷിക്കണം" – മറിയം പറഞ്ഞു.
"നമുക്ക് ആദ്യത്തെ സ മ്മേളനത്തില്‍ പങ്കെടുത്താല്‍ മതി. പെസഹാചരണം കഴിഞ്ഞു നമുക്കു നേരത്തെ പോരണം. നാളെ രാവിലെതന്നെ നമുക്കു പോകാം" – ജോസഫ് അഭിപ്രായപ്പെട്ടു.
"അങ്ങനെയായിക്കോട്ടെ" – മറിയം അംഗീകരിച്ചു.


ജോസഫും കുടുംബവും അന്നു സന്ധ്യയ്ക്കു നേര ത്തെ ഉറങ്ങാന്‍ കിടന്നു.
പ്രഭാതമായതേ അവര്‍ ബ ന്ധുമിത്രാദികളോടൊത്തു ജെറുസലേമിലേക്ക് പോയി.
ജെറുസലേമില്‍വച്ചു ക്ലോ പ്പാസ് ചിറ്റപ്പനെയും ശിമയോനെയും കുടുംബത്തെ യും അവര്‍ കണ്ടുമുട്ടി. ജോ സഫും കുടുംബവും അവരുമായി സ്നേഹാന്വേഷണങ്ങള്‍ പങ്കുവച്ചു.
അന്നാസ്, കയ്യാഫസ്, അ ലക്സാണ്‍ര്‍, യോഹന്നാന്‍ തുടങ്ങിയ പുരോഹിതന്മാര്‍ ബലിയര്‍പ്പണത്തിനു നേതൃ ത്വം കൊടുത്തുകൊണ്ടു ദേ വാലയത്തിലുണ്ട്.
ദേവാലയ ട്രസ്റ്റിമാരിലെ ചില വക്രബുദ്ധികള്‍ ചില ആടുകള്‍ ഊനമറ്റവയല്ലെ ന്നു പറഞ്ഞു ബലിയര്‍പ്പ ണം മുടക്കുന്നതും കൈ ക്കൂലി കിട്ടുമ്പോള്‍ ഊനമറ്റവയാണെന്നു തിരുത്തിപ്പറയുന്നതും ജോസഫ് കണ്ടു. ചിലരുടെ ആടുകള്‍ ഊനമറ്റവയല്ലെന്നു പറഞ്ഞു തി രിച്ചുവിടുമ്പോള്‍ കച്ചവടക്കാര്‍ അവയെ വില കുറച്ചു വാങ്ങുന്നതും അവര്‍ അവ യ്ക്കു വില കൂട്ടിവില്ക്കുന്ന തും അങ്ങനെ വരുന്നവയെ ഊനമറ്റതാണെന്നു സാക്ഷ്യ പ്പെടുത്തി ബലിയര്‍പ്പണത്തി നു നല്കുന്നതും അവന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
"ഇവര്‍ നമ്മുടെ ദേവാലയത്തെ ചന്തസ്ഥലമാക്കുകയാണ്"- ജോസഫ് അമര്‍ഷ ത്തോടെ പറഞ്ഞു.
സന്ധ്യയോടെ ജോസ ഫും കുടുംബവും പെസ ഹാ ആഘോഷിച്ചു. ആഘോ ഷത്തിന്‍റെ ഭാഗമായി ആദ്യം മറിയം വിളക്കു തെളിച്ചു. ജോസഫ് പെസഹാ അപ്പം മുറിച്ചു മറിയത്തിനും യേശു വിനും നല്കി. അവര്‍ പുളിയാത്തപ്പം ഭക്ഷിച്ചു.
പെസഹാഭക്ഷണം കഴി ഞ്ഞു കൈകഴുകിക്കൊണ്ടു നില്ക്കേ മറിയം ജോസഫി നോടു ചോദിച്ചു.
"ഈ ജെറുസലേം ദേവാലയം നിര്‍മിച്ച സോളമന്‍ മു മ്പു ഗിബയോനിലെ ആരാധനസ്ഥലത്തു ബലിയര്‍പ്പിച്ചശേഷം ഉറങ്ങാന്‍ കിടന്ന രാത്രിയില്‍ ദൈവം അവനു പ്രത്യക്ഷപ്പെട്ട കാര്യം ജോ സഫ്ചേട്ടന് അറിയാമോ?"
"അറിയാം"- ജോസഫ് പ റഞ്ഞു.
"അന്നു സോളമന്‍ ദൈവത്തോടു ചോദിച്ച വരമെന്താണെന്നറിയാമോ?"
"അറിയാം. ജനത്തെ നയിക്കാന്‍ ജ്ഞാനവും വിവേക വും എനിക്കു നല്കണമേ! എന്നാ."
"എന്നിട്ടു കര്‍ത്താവ് എ ന്തു പറഞ്ഞു?"
"കൊള്ളാം. സമ്പത്തോ ധനമോ പ്രശസ്തിയോ ശ ത്രുനിഗ്രഹമോ ദീര്‍ഘായു സ്സ് പോലുമോ നീ ചോദിച്ചില്ല. ഞാന്‍ നിന്നെ രാജാവാക്കി. നിനക്ക് അധീനമാക്കിയിരിക്കുന്ന എന്‍റെ ജന ത്തെ ഭരിക്കാന്‍ ജ്ഞാനവും വിവേകവും നീ ചോദിച്ചു. ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്കുന്നു."
"നമ്മള്‍ വേദവാക്യങ്ങള്‍ പഠിച്ചിരിക്കുന്നതു നല്ലതാ. നമ്മുടെ ജീവിതത്തില്‍ അ വ പ്രയോജനപ്പെടും. ജീവിതവിജയം നേടാന്‍ അവ ന മ്മെ സഹായിക്കും"- മറിയം ഓര്‍മിപ്പിച്ചു.
ജോസഫ് അപ്പോള്‍ ഓര്‍ ത്തു: മറിയം പറഞ്ഞതു സ ത്യമാണ്. തനിക്കു ജീവിതത്തില്‍ വിഷമങ്ങള്‍ വന്നപ്പോഴൊക്കെ 91-ാം സങ്കീര്‍ ത്തനത്തിലെ തിരുവചനങ്ങള്‍ തന്‍റെ മനസ്സിനു ശ ക്തി പകര്‍ന്നു.
"നിനക്ക് ഒരു തിന്മയും ഭ വിക്കുകയില്ല; ഒരനര്‍ത്ഥവും നിന്‍റെ കൂടാരത്തെ സമീപിക്കുകയില്ല. നിന്‍റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്‍റെ ദൂത ന്മാരോട് കല്പിക്കും. നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈ കളില്‍ വഹിച്ചുകൊള്ളും."
ദൈവം ഇതുവരെ തങ്ങളെ സംരക്ഷിച്ചു. പെസഹാഭ ക്ഷണം കഴിഞ്ഞ് മറിയത്തെ യും യേശുവിനെയും കൂട്ടി ജെറുസലേമിലെ താമസത്തി നുള്ള കൂടാരത്തിലെത്തിയപ്പോള്‍ ജോസഫ് ഓര്‍ത്തു.
തന്‍റെ വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷത്തെ കൂടാരത്തിരുനാള്‍ ദിവസം. അന്ന് ഇന്നത്തേതുപോലെ ജെറുസലേം പള്ളിക്കടുത്ത് ആ യിരക്കണക്കിന് കൂടാരങ്ങള്‍ നിര്‍മിച്ചിരുന്നു. അതിലെല്ലാം തീര്‍ത്ഥാടകര്‍ ചെറിയ വാടകയ്ക്കു താമസിച്ചിരുന്നു. അന്നു താനും ഒരു കൂടാരം വാടകയ്ക്കെടുത്തിരുന്നു. താനന്നു മറിയത്തെയും യേശുവിനെയും കൂടാരത്തിലാക്കിയിട്ടു പു റത്തിറങ്ങി. മനസ്സില്‍ വിചാരിച്ചു: പരിചയക്കാര്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ കാണണം.
കൂടാരങ്ങള്‍ക്കു സമീപത്തിലൂ ടെ നോക്കി നടന്നു. നടന്നു ചെ ന്നപ്പോള്‍ അമ്മയുടെ കുടുംബത്തില്‍പ്പെട്ട ഗദോറെന്ന മനുഷ്യ നെ കണ്ടു.
ഗദോര്‍ തന്നെ അവരുടെ കൂ ടാരത്തിലേക്കു ക്ഷണിച്ചു: "ജോ സഫ് വരണം ജോസഫിനെ കണ്ടി ട്ടു മൂന്നു വര്‍ഷം കഴിഞ്ഞു."
"കയറി വരൂ. വീട്ടിലുള്ളവര്‍ക്കും നിന്നെ കാണാന്‍ താത്പര്യമുണ്ട്."
"വരാം"-ജോസഫ് സമ്മതിച്ചു.
മാതാവിന്‍റെ സ്വന്തക്കാരാണ്; കണ്ടുമടങ്ങാമെന്നു വിചാരിച്ചു.
കൂടാരത്തിനകത്തു ചെന്നതെ ഗദോറിന്‍റെ ഭാര്യ സന്തോഷത്തോ ടെ അടുത്തുവന്നു ചോദിച്ചു: "മോനു കുടിക്കാന്‍ വെള്ളമെടുക്കട്ടെ?"
"വേണ്ട" ജോസഫ് പറഞ്ഞു.
ജോസഫ് അകത്തുള്ളവരെ നോക്കി. അകത്തു ഗദോറിനെ കൂ ടാതെ ഗദോറിന്‍റെ ഭാര്യയും രണ്ടു മക്കളുമുണ്ട്. മൂത്തതു പെണ്‍കുട്ടി; ഇളയത് ആണ്. മൂത്ത കുട്ടിക്ക് 23വയസ്സായിട്ടുണ്ടാകും. ഇളയവനു പതിനെട്ടും.
ഗദോര്‍ തന്നെ നോക്കി സംഭാഷണത്തിനു തുടക്കമിട്ടു: "ഞങ്ങള്‍ ജോസഫിന്‍റെ ഇപ്പോഴത്തെ ജീവിതത്തെപ്പറ്റി അറിഞ്ഞു. നല്ലവനും സുന്ദരനുമായ തനിക്ക് ഇത്തരമൊരു ഗതി വന്നതില്‍ ഞങ്ങള്‍ ക്കു ഖേദമുണ്ട്."
അപ്രതീക്ഷിതമായ ആ സംഭാഷണം കേട്ടു ജോസഫ് ചോദിച്ചു: "എന്താ എന്‍റെ ജീവിതത്തിനൊരു കുഴപ്പം?"
"നമ്മുടെ വീട്ടുകാരു പറഞ്ഞു ഞങ്ങളെല്ലാം അറിഞ്ഞു. എന്‍റെ മകള്‍ മിഖായ്ക്കാണെങ്കില്‍ ചെ റുപ്പം മുതല്‍ നിന്നെ ഇഷ്ടമായിരുന്നു. നിന്‍റെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞപ്പോള്‍ അവള്‍ക്കും വ്യസനമുണ്ടായി."
മിഖായെ താന്‍ ചെറുപ്പം മു തല്‍ അറിയുന്നതാണ്. താന്‍ ചെറുപ്പത്തില്‍ അമ്മയോടൊപ്പം അവരു ടെ വീട്ടില്‍ പല പ്രാവശ്യം പോയി ട്ടുള്ളതാണ്. താന്‍ അവളോടൊ പ്പം പാപ്പിറസ് കടലാസുകൊണ്ടു കളിവഞ്ചിയുണ്ടാക്കി വെള്ളത്തിലൊഴുക്കി കളിച്ചിട്ടുമുണ്ട്.
തന്‍റെ കാര്യത്തില്‍ ഇത്ര താ ത്പര്യം കാണിച്ച മിഖായെ താന്‍ സ്നേഹത്തോടെ നോക്കി. അവള്‍ നാണത്തോടെ പുഞ്ചിരിച്ചു.
ഗദോര്‍ പറഞ്ഞതു കേട്ടു താ നപ്പോള്‍ ചോദിച്ചു: "എന്‍റെ അവസ്ഥയ്ക്ക് എന്താ കുഴപ്പം?"
"കുഴപ്പമില്ലേ? നീ വെറുതെ ഒരു പെണ്ണിനെയും കൊച്ചിനെയും ഏ റ്റെടുത്തു എന്നാണല്ലോ പലരും പറഞ്ഞത്. നിന്‍റെ ജീവിതവും അ വള്‍ മൂലം ദുരിതത്തിലാണെന്നു കേള്‍ക്കുന്നു. നീ ഇങ്ങനെ വിഷമിച്ചു കഴിയേണ്ടവനല്ല. നീ ദാവീദിന്‍റെ കുലത്തില്‍ ജനിച്ചവനാ. ദാവീദിന്‍റെ മകന്‍ സോളമന്‍ ഈ ജെറുസലേം ഭരിച്ചപ്പോള്‍ അവന് ആയിരത്തിനാന്നൂറു രഥങ്ങളും പന്തീരായിരം കുതിരപ്പടയാളികളുമുണ്ടായിരുന്നു. അവന്‍ ഈ നാട് അടക്കി ഭരിച്ചവനാ. നീ അവന്‍റെ പിന്‍മുറക്കാരനാ. രാജവംശത്തില്‍ പ്പെട്ട നിനക്കു സമ്മതമാണെങ്കില്‍ ഒരു വിവാഹംകൂടി കഴിക്ക്. ഞങ്ങളുടെ മകളായ ഈ മിഖായെ വി വാഹം ചെയ്തു തരാം"- ഗദോര്‍ തുറന്നു പറഞ്ഞു.
ഗദോറിന്‍റെ ഭാര്യ അപ്പോള്‍ പ റഞ്ഞു: "നമ്മുടെ പൂര്‍വപിതാക്കന്മാര്‍ ഒന്നിലേറെ വിവാഹം ചെ യ്തിട്ടുള്ളവരാണ്. അബ്രാഹത്തി നു പല ഭാര്യമാരുണ്ടായിരുന്നു. ദാവീദിനു പല ഭാര്യമാരുണ്ടായിരുന്നു. നിന്‍റെ രണ്ടാം ഭാര്യയായി വ രുന്നതിനു മിഖായ്ക്കും എതിര്‍പ്പില്ല. ഞങ്ങള്‍ ഇക്കാര്യം മുമ്പു വീട്ടിലാലോചിച്ചതാ."
അവരുടെ ആലോചന കേട്ടപ്പോള്‍ തന്‍റെ മനസ്സ് അസ്വസ്ഥമാ യി. മനസ്സിനെ നിയന്ത്രിച്ച് ഉറച്ച തീരുമാനത്തോടെ പറഞ്ഞു: "എ നിക്കുവേണ്ടി വിവാഹം ആലോചിക്കേണ്ട. ഞാനിനി മറ്റൊരു വിവാ ഹം ചെയ്യില്ല. ദൈവം ഓരോരുത്തരെയും ഓരോ ചുമതല ഏ ല്പിച്ചിട്ടുണ്ട്. എന്‍റെ ചുമതല മറിയത്തെയും യേശുവിനെയും സംരക്ഷിക്കുക എന്നതാണ്."
ഗദോര്‍ പറഞ്ഞു: "ജോസഫ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വീണ്ടും ചിന്തിക്കണം. മി ഖായ്ക്കും നിന്നോടൊപ്പമുള്ള കു ടുംബജീവിതം ഇഷ്ടമാണ്."
താനപ്പോള്‍ പറഞ്ഞു: "ഒരു മനുഷ്യന് ഒരു ഭാര്യയെ ആകാവൂ. ദൈവം ആദത്തെ സൃഷ്ടിച്ചിട്ട് അ വന് ഒരു ഭാര്യയെ മാത്രമേ നല്കിയിട്ടുള്ളൂ. ഹവ്വായ്ക്കാണെങ്കിലും ദൈവം ഒരു ഭര്‍ത്താവിനെ മാത്ര മേ നല്കിയുള്ളൂ. അബ്രാഹത്തി നും ദാവീദിനും ഒന്നിലേറെ ഭാര്യമാരുണ്ടായത് നമ്മുടെ പിതാക്കന്മാരുടെ അറിവില്ലായ്മകൊണ്ടുണ്ടായ തെറ്റാണ്. പിതാക്കന്മാരുടെ തെറ്റു മക്കള്‍ ആവര്‍ത്തിച്ചുകൂടാ."
"നിന്‍റെ അമ്മ ഞങ്ങളുടെ ചാര്‍ച്ചക്കാരിയായിരുന്നു. നിന്നോ ടു ഞങ്ങള്‍ക്ക് അതിന്‍റെ ഇഷ്ടമുണ്ട്. അതാ ഞങ്ങള്‍ ഇങ്ങനെ ആ ലോചിച്ചത്" – ഗദോര്‍ പറഞ്ഞു.
"എന്‍റെ സ്വന്തക്കാര്‍ എന്ന നി ലയില്‍ എനിക്കു നിങ്ങളോടു സ്നേഹമുണ്ട്. നമുക്ക് അതുമതി" – ജോസഫ് തീര്‍ത്തു പറഞ്ഞു.
"ചേട്ടനെന്താ ഒരാലോചന?" – മറിയത്തിന്‍റെ ചോദ്യം കേട്ട് ജോ സഫ് ചിന്തകളില്‍ നിന്നുണര്‍ന്നു.
"ഓ, ഒന്നുമില്ല. നമുക്കു നാളെത്തന്നെ തിരിച്ചുപോകാം, അല്ലേ?" – ജോസഫ് മറിയത്തിന്‍റെ ശ്രദ്ധ തിരിക്കാനായി ചോദിച്ചു.
"പോകാം. എന്‍റെ അനുജത്തി സലോമിയും പറഞ്ഞത് അങ്ങനെയാണ്" – മറിയം പറഞ്ഞു.
പെസഹാ ഭക്ഷിച്ചശേഷം അ വര്‍ വന്നു കൂടാരത്തിലിരുന്നപ്പോള്‍ ശിമയോന്‍ വന്നു ചോദിച്ചു: "നി ങ്ങളും ഞങ്ങളോടൊപ്പം വീട്ടിലേ ക്കു പോരുകയല്ലേ?"
"അല്ല, ഞങ്ങള്‍ പിന്നീടൊരിക്കല്‍ വരാം" – ജോസഫ് ശിമയോനോടു പറഞ്ഞു.
അവര്‍ അന്നു രാത്രി തീര്‍ത്ഥാടകര്‍ക്കായുള്ള കൂടാരത്തില്‍ ത ങ്ങി. അവര്‍ പിറ്റേ ദിവസം അയല്‍ ക്കാരോടും ബന്ധുക്കളോടുമൊപ്പം പ്രഭാതത്തില്‍ത്തന്നെ മടക്കയാത്ര ആരംഭിച്ചു. തിക്കും തിരക്കും മൂലം അവര്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞു യാത്ര ആരംഭിച്ചപ്പോള്‍ സമരിയായ്ക്കു സമീപം അരിമത്തിയായിലെ വഴിയമ്പലത്തില്‍ ഒത്തുചേരാമെന്ന് അവര്‍ ചര്‍ച്ച ചെയ്തു തീ രുമാനിച്ചു. ജോസഫും അയല്ക്കാ രില്‍ കുറച്ചു പേരും കുറേ കുട്ടിക ളും ഒരു സംഘത്തിലും മറിയം, അന്ന, സലോമി, ഫനുവേല്‍ എ ന്നിവരും കുറച്ച് അയല്‍ക്കാരും മറ്റൊരു സംഘത്തിലുമായി.
ജോസഫും സംഘവും അരിമത്തിയായിലെ വഴിയമ്പലത്തില്‍ ആദ്യമെത്തി. മറിയവും സംഘവും വരുന്നതും കാത്ത് അവര്‍ നോക്കിയിരുന്നു.
ആള്‍ക്കാര്‍ വന്നുംപോയുമിരുന്നു. വളരെ നേരം കാത്തിരുന്നശേഷം മറിയം ഉള്‍പ്പെട്ട യാത്രാസംഘം ജോസഫിനടുത്തെത്തി.
ജോസഫിന്‍റെ കണ്ണുകള്‍ യാ ത്രാസംഘത്തിനിടയില്‍ യേശുവി നെ തിരഞ്ഞു; കണ്ടില്ല.
മറിയം വന്നതേ ജോസഫ് തി രക്കി: "യേശു എവിടെ?"
"നിങ്ങള്‍ വന്ന കൂട്ടത്തിലില്ലേ?" – മറിയം വേവലാതിയോടെ മറുചോദ്യമിട്ടു.
"ഇല്ല, ഞാന്‍ വിചാരിച്ചല്ലോ നിങ്ങളോടൊപ്പമുണ്ടാകുമെന്ന്" – ജോസഫ് വിഷമത്തോടെ പറഞ്ഞു.
"നമ്മള്‍ പോന്നപ്പോള്‍ യേശു പോന്നില്ല"-ഒരു ബാലന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ജോസഫി നും മറിയത്തിനും വിഷമമായി.
"ഞങ്ങള്‍ പോയി അവനെ തി രക്കട്ടെ; നിങ്ങള്‍ പൊയ്ക്കോ" – ജോസഫ് യാത്രാസംഘത്തോടു പറഞ്ഞു.
ജോസഫും മറിയവും വേവലാതിയോടെ യേശുവിനെ തിരക്കി ജെറുസലേമിലേക്കു പോയി.
മൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. യേശു ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന് അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു.
യേശു ഉപാദ്ധ്യായന്മാരോടു ചോദിച്ചു: "മോശയും അഹറോ നും ഇസ്രായേല്‍ ജനത്തെ അടിമ ത്തത്തില്‍നിന്നു രക്ഷിക്കാന്‍ ഫറവോയുടെ മുമ്പില്‍ നിന്നു ധൈര്യത്തോടെ സംസാരിച്ചു. അവര്‍ നേ തൃത്വം കൊടുത്തു ജനത്തെ മോ ചിപ്പിച്ചു. ഇന്നു ജനം ഇവിടെ ദാ രിദ്ര്യത്തിലും അടിമത്തത്തിലും കഴിയുന്നു. നമ്മള്‍ ഇന്നു മോശയുടെ നിയമമനുസരിച്ച് ആചാരങ്ങള്‍ നടത്തുന്നു. എന്നാല്‍ ജനത്തിന്‍റെ ദാരിദ്ര്യവും ദുഃഖവുമകറ്റാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. ഇതു നമ്മുടെ പരാജയമല്ലേ?"
ഉപാദ്ധ്യായന്മാര്‍ ഉത്തരം പറഞ്ഞില്ല. നമ്മുടെ പരാജയമാണെ ന്നു പറഞ്ഞാല്‍ ഭരണകര്‍ത്താക്കളെയും പുരോഹിതരെയും കുറ്റപ്പെടുത്തലാകും. അതുകൊണ്ടവര്‍ മൗനം പാലിച്ചു.
നിയമപണ്ഡിതനും നിയമോപദേഷ്ടാവും ആദരണീയനുമായ ഗമായേലും അലക്സാണ്ടര്‍ പു രോഹിതനും യേശു പറയുന്നതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
യേശുവിന്‍റെ ചോദ്യം കേട്ടപ്പോള്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന സാവൂള്‍ ഗമായേലിനോടു ചോദിച്ചു: "ഗമായേല്‍ ഗുരോ! ഈശോ ചോദിക്കുന്നത് അങ്ങു കേള്‍ക്കുന്നില്ലേ?"
ഗമായേല്‍ പറഞ്ഞു: "ഉണ്ട് ശരിയായിത്തന്നെ ചോദിക്കുന്നു."
യേശു വീണ്ടും ചോദിച്ചു: "പു രോഹിതന്മാര്‍ക്കു മാത്രം ഭക്ഷിക്കാവുന്ന കാഴ്ചയപ്പം ബലിപീഠത്തില്‍ നിന്നു ദാവീദും അനുചരന്മാരും വിശന്നപ്പോള്‍ എടുത്തുഭക്ഷിച്ചതു തെറ്റായിപ്പോയോ? ശരിയായോ?
നിയമജ്ഞന്മാര്‍ വിഷമിച്ചു. തെ റ്റായിപ്പോയെന്നു പറഞ്ഞാല്‍ ജനങ്ങള്‍ ഇന്നും ആദരണീയനായി കരുതുകയും സ്നേഹിക്കുകയും ചെയ്യുന്ന ദാവീദിനെ കുറ്റപ്പെടുത്ത ലാകും. ജനങ്ങള്‍ അതു കേട്ടാല്‍ ഇടയും. ശരിയെന്നു പറഞ്ഞാല്‍ വേണ്ടിവന്നാല്‍ നിയമം തെറ്റിക്കാമെന്ന് സമ്മതിക്കലാകും. അവര്‍ അതിനും മറുപടി കൊടുത്തില്ല.
"നാം സാബത്തില്‍ ഒരുവനു പരിഛേദനം നല്കുന്നു. സാബത്തില്‍ ഒരുവനു രോഗശാന്തി ന ല്കിയാല്‍ അതു തെറ്റോ? ശരിയോ?"
യഹൂദര്‍ സാബത്തില്‍ ചികി ത്സ പാടില്ലെന്നു വിശ്വസിച്ചിരുന്നതിനാല്‍ അവര്‍ മറുപടി പറഞ്ഞില്ല. യേശു അടുത്ത ചോദ്യം ചോ ദിച്ചു: "ദൈവം നല്കിയ കൊല്ലരുതെന്ന നിയമം ജനങ്ങള്‍ക്കു ന ല്കിയ മോശ പന്തീരായിരം ഭടന്മാരെ വിട്ടു മിദിയാന്‍കാരായ മുഴുവന്‍ പുരുഷന്മാരെയും വധിക്കുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു. മോശ ചെയ്തതു തെറ്റോ? ശരിയോ?"
തെറ്റെന്നു പറഞ്ഞാല്‍ മോശ യെ കുറ്റപ്പെടുത്തലാകും. ശരിയെ ന്നു പറഞ്ഞാല്‍ ദൈവത്തെ ധിക്കരിക്കാമോ എന്ന ചോദ്യമുയരും.
കേള്‍വിക്കാര്‍ അതിശയപ്പെട്ടു.
"ഇവന്‍ ബുദ്ധിമാന്‍ തന്നെ" – ഒരുവന്‍ അഭിപ്രായപ്പെട്ടു.
"ഇവന്‍ വളര്‍ന്നാല്‍ ആരാ കും?" – വേറൊരാള്‍ ചോദിച്ചു.
"ഇവന്‍ വലിയ പ്രവാചകനാ കും" – മറ്റൊരുവന്‍ പറഞ്ഞു.
"ഇവന്‍ സാധാരണ കുട്ടിയല്ല. ഒരു കുട്ടിയുടെ വാക്കുകളല്ല ഇവനിലൂടെ പുറപ്പെട്ടത്. ദൈവമായിരിക്കും ഇവനിലൂടെ ഉപാദ്ധ്യായന്മാരോടു ചോദ്യങ്ങള്‍ ചോദിച്ച ത്?" – വേറൊരുവന്‍ അഭിപ്രായപ്പെട്ടു.
"ഇവന്‍ ഏലിയാ പ്രവാചകന്‍റെ രണ്ടാം ജന്മമായിരിക്കുമോ?" – വേ റൊരുവന്‍ ചോദിച്ചു.
യേശുവിന്‍റെ ചോദ്യങ്ങളും ജ നങ്ങളുടെ അഭിപ്രായപ്രകടനങ്ങ ളും കേട്ടുകൊണ്ടാണു ജോസ ഫും മറിയവും അവിടേയ്ക്കു വ ന്നത്. അവര്‍ വിസ്മയിച്ചു കുറച്ചു സമയം അവരുടെ സംസാരം കേ ട്ടുനിന്നു. പിന്നീടു മറിയം അവന്‍റെ അടുത്തുചെന്നു പറഞ്ഞു: "മകനേ, നിന്‍റെ പിതാവും ഞാനും ഉ ത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?"
അവന്‍ അവരോടു ചോദിച്ചു: "നിങ്ങള്‍ എന്തിനാണ് എന്നെ അ ന്വേഷിച്ചത്? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?"
യേശു പറഞ്ഞത് സ്വര്‍ഗപിതാവിന്‍റെ കാര്യമാണ്.
"വരൂ മോനെ. നമുക്കു വീട്ടിലേ ക്കു പോകാം"- ജോസഫ് വിളിച്ചു.
യേശു എഴുന്നേറ്റു. അവന്‍ ഉ പാദ്ധ്യായന്മാരോടായി പറഞ്ഞു: "എനിക്കിനിയും പലതും ചോദിക്കാനും പറയാനുമുണ്ടായിരുന്നു. ഇവര്‍ ഞാന്‍ ചെല്ലാന്‍ കാത്തുനില്ക്കുന്നതുകൊണ്ട ഇപ്പോള്‍ പോ കുകയാണ്."
അവന്‍ എഴുന്നേറ്റ് ജോസ ഫിന്‍റെയും മറിയത്തിന്‍റെയും അ ടുത്തേയ്ക്കു ചെന്നു.
ജോസഫ് മറിയത്തോടു പറ ഞ്ഞു: "നമ്മുടെ യേശു തച്ചുപണി മാത്രമല്ല ദൈവശാസ്ത്രവും ന ന്നായി പഠിച്ചിരിക്കുന്നു. ഇവന്‍ ജ്ഞാനിയാണ്. സോളമനേക്കാള്‍ വലിയവന്‍."
ജോസഫ് പറഞ്ഞതുകേട്ടു മറി യം സന്തോഷത്തോടെ പുഞ്ചിരിച്ചു.
അപ്പോള്‍ ഒരു നിയമജ്ഞന്‍ മ റ്റൊരു നിയമജ്ഞനോടു പറഞ്ഞു: "ഈ യേശുവിനെ വളര്‍ത്തി വി ട്ടാല്‍ അതു നമുക്ക് ആപത്താകും. ഇവന്‍റെ വളര്‍ച്ച നമുക്ക് തടയണം."
നിയമജ്ഞര്‍ അതു പറഞ്ഞ പ്പോള്‍ ദേവാലയസേനയിലെ ഒരുവന്‍ തന്‍റെ എളിയില്‍ തിരുകിയിരുന്ന കഠാരി ഊരി കയ്യില്‍ പിടിച്ചുകൊണ്ടു പറഞ്ഞു: "നിങ്ങള്‍ തീരുമാനിച്ചു പറഞ്ഞാല്‍ ഞാനിവന്‍റെ ജീവനെടുക്കാം."
പടയാളി പറഞ്ഞതുകേട്ടു ജോ സഫ് ഞെട്ടി. അവന്‍ ആധിയോ ടെ ചിന്തിച്ചു: അവര്‍ ഇനി യേശു വിനെ എന്താണു ചെയ്യാന്‍ പോ കുന്നത്?
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org