തച്ചനപ്പന്‍ – അദ്ധ്യായം – 23

തച്ചനപ്പന്‍ – അദ്ധ്യായം – 23


ഇത് ഒരു യുദ്ധഭൂമിയാണ്. ഇവിടെ നന്മയും തിന്മയും തമ്മില്‍ നിരന്തര പോരാട്ടം നടക്കുന്നു. ഇവിടെ മനുഷ്യര്‍ ഒളിഞ്ഞും തെളിഞ്ഞും ര ണ്ടു പക്ഷക്കാരായി തിരിഞ്ഞിരിക്കുന്നു.
ഇന്നു ലൗകികന്മാരുടെ മേല്ക്കോയ്മ തിന്മകളുടെ ശക്തികള്‍ക്കു കരുത്തേകിയിട്ടുണ്ട്. എന്നാല്‍ അന്തിമവിജയം നന്മയ്ക്കേ ലഭിക്കൂ.
സ്വയം നിയന്ത്രിച്ചും സമര്‍ പ്പിച്ചും നന്മയുടെ പക്ഷം ചേര്‍ന്നു ജീവിച്ചില്ലെങ്കില്‍ മോക്ഷപ്രാപ്തിയെന്ന ലക്ഷ്യം നമുക്ക് അന്യമാകും. കരുതലോടെ മുന്നേറുന്നവനേ അന്തിമവിജയം ലഭിക്കൂ.
എന്തു ത്യാഗം സഹിക്കേണ്ടിവന്നാലും താനെന്നും നന്മയുടെ പക്ഷത്തേ നി ല്ക്കൂ; ജോസഫ് മനസ്സില്‍ ദൃഢപ്രതിജ്ഞ ചെയ്തു.
ജോസഫും മറിയവും എലിസബത്തിന്‍റെ വീടിനെ ല ക്ഷ്യമാക്കി യാത്ര ചെയ്തപ്പോള്‍ അവര്‍ വഴിമദ്ധ്യേ ഒരാള്‍ക്കൂട്ടം കണ്ടു.
ജനക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ ജോസഫ് കുതിരവണ്ടിയുടെ വേഗത കുറച്ചു. അപ്പോള്‍ ഒരാള്‍ പറയുകയാണ്, "ഹേറോദേസ് രാജാവ് ഹേറോദിയാ രാജ്ഞിയുടെ ആഗ്രഹപ്രകാരം യോഹന്നാനെ വധിച്ചു."
ആ വാര്‍ത്ത കേട്ടപ്പോള്‍ ജോസഫിനു തല കറങ്ങി. അവന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി. അവന്‍ വണ്ടി നിര്‍ത്തി ഒരു നിമിഷം തളര്‍ന്നിരുന്നു.
മറ്റൊരാള്‍ പറഞ്ഞു: "രാജാവ് യോഹന്നാനെ വധിച്ചതു ശരിയായില്ല. അദ്ദേഹം ഒരു പ്രവാചകനായിരുന്നു."
ജനങ്ങളുടെ സംസാരം മറിയവും കേട്ടു. അവള്‍ സങ്കടപ്പെട്ടു ചോദിച്ചു: "നമ്മുടെ യോഹന്നാനെ വധിച്ചെന്നോ?"
"ഉം. അവര്‍ അവനോട് അതു ചെയ്തു" – ജോസഫ് കുണ്ഠിതത്തോടെ പറഞ്ഞു.
"നമുക്കിപ്പോള്‍ എലിസബത്ത് ഇളയമ്മയുടെ അടുത്തേയ്ക്കു പോകണ്ട; യോഹന്നാന്‍റെ അടുത്തേയ്ക്കു പോകാം" – മറിയം നിര്‍ദ്ദേശിച്ചു.
"ശരി" – ജോസഫ് സമ്മതിച്ചു.
അവന്‍ വണ്ടി ഹേറോദേസ് അന്തിപ്പാസ് യോഹന്നാനെ താമസിപ്പിച്ചിരുന്ന തടവറയിലേക്കു തിരിച്ചുവിട്ടു.
യാത്രയ്ക്കിടയില്‍ ജോസഫ് ചിന്തിച്ചു; ഇതു വംശംമുടിക്കലാണ്; തിരിച്ചടിക്കണം. ദൈവനിര്‍ദ്ദേശമനുസരിച്ചു പന്തീരായിരം പടയാളികളുമായി മിദിയാനിലെ പുരുഷന്മാരെയെല്ലാം വാളിനിരയാക്കി കൊന്ന മോശയെപ്പോലെ പീഡിതജനതയെ സംഘടിപ്പിച്ച് ഈ ഹേറോദേസ് അന്തിപ്പാസിനെ എതിര്‍ക്കണം. വാളെടുക്കുന്നവന്‍ വാളാല്‍ത്തന്നെ പോകുമെന്ന് അവനെ ബോദ്ധ്യപ്പെടുത്തണം.
അപ്പോള്‍ അവന്‍റെ മനഃസാക്ഷി തിരുത്തി; അതു തെറ്റാണ്. ശിക്ഷിക്കാനുള്ള അധികാരം ദൈവത്തിനുള്ളതാണ്.
ഉടനെ ജോസഫ് പ്രാര്‍ത്ഥിച്ചു: "ദൈവമേ! എന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ അങ്ങ് എനിക്കു ശക്തി നല്കണമേ! അങ്ങ് എന്നെ നേര്‍വഴിക്കു നടത്തണമേ! പ്രതികാരചിന്തയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ!
ജോസഫും മറിയവും യാത്ര ചെയ്തു ഹേറോദേസിന്‍റെ കൊട്ടാരത്തിനടുത്തെത്തി. യോഹന്നാനെ വധിച്ചെന്നു കേട്ടു പാലസ്തീനായുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അനേകര്‍ അവിടേയ്ക്കു വന്നിരുന്നു.
ജോസഫ് അവരില്‍ ചിലരോടു യോഹന്നാനെക്കുറിച്ചു തിരക്കി: "യോഹന്നാന്‍റെ മൃതദേഹമിപ്പോഴെവിടെയുണ്ട്?"
ഒരു പ്രദേശവാസി പറഞ്ഞു: "ഇവിടെ അടുത്തുള്ള ഗ്രാമത്തിലേക്കു കൊണ്ടുപോയി. അവിടെ കല്ലറയില്‍ സംസ്കരിക്കുന്നതിനാണ്."
"അവന്‍റെ ശിഷ്യന്മാരാണു കൊണ്ടുപോയിരിക്കുന്നത്" – മറ്റൊരാള്‍ അറിയിച്ചു.
ജോസഫ് മറിയത്തെയും കൂട്ടി ആ ഗ്രാമത്തിലേക്കു പുറപ്പെട്ടു. അവര്‍ ഗ്രാമത്തില്‍ ചെന്നപ്പോഴേക്കും ശിഷ്യന്മാര്‍ മൃതശരീരം കല്ലറയില്‍ അടക്കിക്കഴിഞ്ഞിരുന്നു.
അവര്‍ അവിടെ ദുഃഖാര്‍ത്തരായി നില്ക്കുന്ന ചില ശിഷ്യരെ കണ്ടു.
മറിയം യോഹന്നാന്‍റെ കല്ലറയ്ക്കടുത്തെത്തിയപ്പോള്‍ നിശ്ശബ്ദയായി കരഞ്ഞു. ജോസഫ് ദുഃഖവിവശനായി ഏതാനും നിമിഷങ്ങള്‍ നിന്നു.
ഒരു ശിഷ്യനപ്പോള്‍ മറ്റൊരു ശിഷ്യനോടു പറഞ്ഞു: "സത്യം പറയുന്നവന്‍റെ തല വെട്ടിയെന്നോര്‍ത്തു സത്യം സത്യമല്ലാതാകുന്നില്ല."
ജോസഫ് പറഞ്ഞു: "ഒരു നിഷ്കളങ്ക യുവാവിന്‍റെ നാവടക്കാന്‍ അവന്‍റെ തല കൊയ്ത രാജാവു നമ്മുടെ നാടിന്‍റെ രാജാവായിരിക്കുന്നത് നാടിന് അപമാനകരമാണ്."
"കാലചക്രം തിരിയുമ്പോള്‍ ഹേറോദേസിന്‍റെ പേരു സാത്താന്‍റെ പേരേടുബുക്കിലെ കാണൂ" – ഒരു ശിഷ്യന്‍ കൂട്ടിച്ചേര്‍ത്തു.
അവിടെ നിശ്ശബ്ദനായി നിന്നിരുന്ന ഒരു മനുഷ്യന്‍ അടുത്തുനിന്നിരുന്ന യോഹന്നാന്‍റെ ശിഷ്യനോടു ചോ ദിച്ചു: "നിങ്ങളുടെ ഗുരു വധിക്കപ്പെട്ടല്ലോ. നിങ്ങളുടെ പദ്ധതി ഇനിയെന്താണ്?"
"ഞങ്ങളുടെ ഗുരുവേ മരിച്ചിട്ടുള്ളൂ. ഗുരു നല്കിയ സദ്വചനങ്ങള്‍ ഞങ്ങളിലുണ്ട്; അതു ഞങ്ങള്‍ പ്രസംഗിക്കും" – ശിഷ്യന്‍ പറഞ്ഞു.
അതു കേട്ട് അവനെ അ നുഗ്രഹിച്ചുകൊണ്ടു ജോസഫ് പറഞ്ഞു: "മോനേ, നിങ്ങള്‍ അങ്ങനെതന്നെ ചെയ്യണം. നിങ്ങളുടെ അദ്ധ്വാനത്തിനു ദൈവം തീര്‍ച്ചയായും പ്രതിഫലം നല്കും."
ജോസഫ് കുറച്ചുസമയം യോഹന്നാന്‍റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിച്ചതിനുശേഷം മറിയത്തോടു പ റഞ്ഞു: "മറിയം നമുക്കിപ്പോള്‍ എലിസബത്ത് ഇളയമ്മയുടെ വീട്ടിലേക്കു പോകണ്ട. തിരിച്ചു വീട്ടിലേക്കു പോകാം. പിന്നീടു ഞാന്‍ ചെന്ന് ഇളയമ്മയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാം."
"ഉം" – അവള്‍ സമ്മതാര്‍ത്ഥത്തില്‍ മൂളി.
ജോസഫ് സ്വയമെന്നോണം പറഞ്ഞു: "ഹേറോദേസ് യോഹന്നാനെ വധിച്ചതുമൂലം ഹേറോദേസിന്‍റെ പാപങ്ങളുടെ എണ്ണം ഒന്നുകൂടി വര്‍ദ്ധിച്ചിരിക്കുന്നു."
ഇനി യേശുവിന്‍റെ സ്ഥിതി എന്താകുമോ?" – മറിയം വേവലാതിപ്പെട്ടു.
"നീ ആവശ്യമില്ലാത്ത ചിന്തകള്‍ കളഞ്ഞ് എന്നോടൊപ്പം വരൂ" – ജോസഫ് മറിയത്തെയും കൂട്ടി നസ്രത്തിലേക്കു മടങ്ങി.
ചിന്തകളില്‍ ലയിച്ചു കുതിരവണ്ടിയോടിച്ചതിനാല്‍ വഴി പിന്നിട്ടതു ജോസഫ് അറിഞ്ഞില്ല.
"നമ്മുടെ വീട്ടുമുറ്റത്ത് ആരൊക്കെയോ നില്പുണ്ട്" – മറിയം പറഞ്ഞു.
മറിയം പറഞ്ഞതുകേട്ടു ജോസഫ് ചിന്തകളില്‍ നിന്നുണര്‍ന്നു. അവന്‍ തലയുയര്‍ത്തി നോക്കി. തങ്ങള്‍ യാത്ര ചെയ്തു നസ്രത്തിലെ വീടിനടുത്തെത്തിയിരിക്കുന്നു. ആരൊക്കെയോ വീട്ടുമുറ്റത്തുണ്ട്.
ആളുകളുടെ മുഖങ്ങള്‍ വ്യക്തമായി കണ്ട ജോസഫ് ഏതാനും പേരെ തിരിച്ചറിഞ്ഞു.
അമ്മ അന്നയും സലോമിയുമുണ്ട്. അയല്ക്കാരനായ കൂസാ കൂട്ടത്തിലുണ്ട്. ഒരു പുരോഹിതനും രണ്ട് അപരിചിതരും അവരോടൊപ്പം നില്ക്കുന്നു.
ജോസഫ് കുതിരവണ്ടി മുറ്റത്തു നിര്‍ത്തി. രണ്ടു പേരും വണ്ടിയില്‍ നിന്നിറങ്ങി.
ജോസഫ് പുരോഹിതനെ താണുവണങ്ങി.
"ഇവര്‍ നിങ്ങളെ അന്വേഷിച്ചു വന്നവരാണ്" – അന്ന ജോസഫിനോടായി പറഞ്ഞു.
"അതെയോ? എന്താ കാര്യം?" – ജോസഫ് ജിജ്ഞാസയോടെ തിരക്കി.
"ജോസഫ് എന്നു പറയുന്ന തച്ചന്‍ താനാണോ?" – പുരോഹിതന്‍ ചോദിച്ചു.
"അതെ" – ജോസഫ് ഭവ്യതയോടെ പറഞ്ഞു.
"നിന്നോടു ചില കാര്യങ്ങള്‍ പറയാനുണ്ട്"- പുരോ ഹിതന്‍ പറഞ്ഞു.
"വരൂ. അകത്തിരുന്നു സംസാരിക്കാം" – ജോസഫ് വീടിന്‍റെ വാതില്‍ തുറന്നു.
"ഞങ്ങള്‍ ഇവിടെ നിന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ വന്നവരല്ല. നിങ്ങളെ ചില കാര്യങ്ങള്‍ അറിയിക്കാന്‍ വന്നവരാണ്" – വന്നവരില്‍ ഒരാള്‍ പറഞ്ഞു.
ജോസഫ് അസ്വസ്ഥനായി. അവന്‍ ശാന്തസ്വരത്തില്‍ ചോദിച്ചു: "എന്താ കാര്യം?"
"നിന്‍റെ മകന്‍ യേശു ജനങ്ങളെ വഴിതെറ്റിക്കുന്നു" – പുരോഹിതന്‍ കഠിനസ്വരത്തില്‍ പറഞ്ഞു.
"അച്ചന്‍റെ അറിവു ശരിയല്ല. അവന്‍ ജനങ്ങളെ നേര്‍വഴിക്കു നയിക്കുന്ന ദൈവമകനാണ്" – ജോസഫ് തിരുത്തി.
"ജെറുസലേം ദേവാലയം തകര്‍ത്താല്‍ അവനതു മൂന്നു ദിവസങ്ങള്‍കൊണ്ടു പുനര്‍നിര്‍മിക്കുമെന്ന് സ്വയം വീമ്പു പറയുന്നു. പാപികളോടവന്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എ ന്നു പറഞ്ഞവരെ തെറ്റിദ്ധരിപ്പിക്കുന്നു" – പുരോഹിതന്‍ കുറ്റപ്പെടുത്തി.
ആണുങ്ങള്‍ സംസാരിക്കുന്നിടത്തു തങ്ങള്‍ നില്ക്കേണ്ടതില്ലെന്ന ചിന്തയോടെ മറിയം വീടിനുള്ളിലേക്കു നടന്നുകൊണ്ട് അന്നയെയും സലോമിയെയും വിളിച്ചു: "അമ്മയും സലോമിയും വരൂ."
അവര്‍ മറിയത്തിന്‍റെ ക്ഷണം സ്വീകരിച്ചു മുറിക്കുള്ളിലേക്കു പോയി.
ജോസഫ് പുരോഹിതനോടു ചോദിച്ചു: "യേശു ആരാണെന്നാണു നിങ്ങളുടെ വിചാരം? അവന്‍ സ്വര്‍ഗത്തില്‍ നിന്നയയ്ക്കപ്പെട്ട എന്നും ജീവിക്കുന്ന ദൈവപുത്രനാണ്."
"സ്വയം ദൈവമാണെന്നു പറയുന്നതും ഒരു മനുഷ്യനെ ദൈവമെന്നു പറഞ്ഞ് അവനെ പുകഴ്ത്തുന്നതും യഹൂദനിയമമനുസരിച്ചു ശിക്ഷാര്‍ഹമാണെന്നു യഹൂദനായ നിനക്കറിഞ്ഞൂകൂടേ?" – അവരോടൊപ്പമുണ്ടായിരുന്ന നിയമജ്ഞന്‍ ചോദിച്ചു.
"ഞാന്‍ സത്യമാണു സാക്ഷ്യപ്പെടുത്തിയത്" – ജോസഫ് ധീരതയോടെ പ്രതിവചിച്ചു.
കൂസാ ജോസഫിനെ നോക്കി ചോദിച്ചു: "ജോസഫേ, നീ ആരോടാണു സംസാരിക്കുന്നതെന്നു നിനക്കറിയുമോ?"
"ഇവര്‍ ആരായാലെന്ത്? ഞാന്‍ പറഞ്ഞതു സത്യമാണ്" – ജോസഫ് തറപ്പിച്ചുപറഞ്ഞു.
കൂസാ അപ്പോള്‍ അറിയി ച്ചു: "ഇവര്‍ ജെറുസലേം പള്ളിയിലെ ആലോചനാസംഘത്തില്‍ നിന്നു വന്ന പ്രതിനിധികളാണ്. യേശുവിനെപ്പറ്റിയും യേശുവിന്‍റെ വീട്ടുകാരെപ്പറ്റിയും അന്വേഷിച്ചു വിവരം ശേഖരിക്കാന്‍ വന്നവര്‍. യേശു ദൈവദൂഷണം പറഞ്ഞോ? അവനെ ശിക്ഷിക്കണമോ? എന്നൊക്കെ അന്തിമമായി നിശ്ചയിക്കുന്നത് ഇവരുടെ റിപ്പോര്‍ട്ടിനെകൂടി ആശ്രയിച്ചാണ്."
"സ്രഷ്ടാവിന്‍റെ അധികാരം സൃഷ്ടിക്കുണ്ടോ? സ്വര്‍ഗപിതാവ് അധികാരം നല്കിയില്ലെങ്കില്‍ ഇവര്‍ക്കു യേശുവിനെ ഒന്നും ചെയ്യാനാകില്ല" – ജോസഫ് പറ ഞ്ഞു.
ഇവന്‍റെ ധിക്കാരപൂര്‍വമായ സംസാരം നിയമജ്ഞരായ നിങ്ങളും കേട്ടല്ലോ"- പുരോഹിതന്‍ തന്നോടൊപ്പം വന്ന നിയമജ്ഞരോടായി പറഞ്ഞു.
"നമ്മള്‍ ഇവരോടു ദയ കാണിക്കേണ്ട കാര്യമില്ല. ഇവര്‍ക്കു ശിക്ഷ നല്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്നു നടത്തണം. യേശുവിനെതിരെ പറയാന്‍ സാക്ഷികളെ ഉണ്ടാക്കണം. നമ്മള്‍ പീലാത്തോസിന്‍റെ സഹായികളായി നില്ക്കുന്നതുകൊണ്ടു പീലാത്തോസ് നമ്മുടെ ആവശ്യങ്ങള്‍ നടത്തിത്തരും" – ഒരു നിയമജ്ഞന്‍ പറഞ്ഞു.
"ഏതാനും ഗലീലിയക്കാര്‍ കഴിഞ്ഞയാഴ്ച ജെറുസലേം ദേവാലയത്തില്‍ ബലിയര്‍പ്പണത്തിനു വന്നിട്ട് എന്താ സംഭവിച്ചതെന്നു നമുക്കറിയാമല്ലോ. അവര്‍ പീലാത്തോസ് കപ്പം പിരിച്ചു റോമിലേക്കു കടത്തുന്നതിനെ വിമര്‍ശിച്ചു. നമ്മള്‍ അക്കാര്യം പീലാത്തോസിനെ അറി യിച്ചു. പീലാത്തോസ് അവരെ വധിച്ച് അവരുടെ രക്തം അവരുടെ ബലികളില്‍ കലര്‍ത്തി. നമ്മളതനുവദിച്ചു. നമ്മള്‍ പീലാത്തോസിന്‍റെ ആഗ്രഹങ്ങള്‍ നടത്തിക്കൊടുക്കുന്നതുകൊണ്ട് ഒരു കാര്യം പറഞ്ഞാല്‍ പീലാത്തോസും അതു നടത്തിത്തരും" – മറ്റൊരു നിയമജ്ഞന്‍ കൂട്ടിച്ചേര്‍ത്തു.
"സാബത്തില്‍ ജോലി ചെയ്യരുതെന്നു നിയമമുള്ളതാ. ആ നിയമം തെറ്റിച്ച യേശു സാബത്തു ദിവസങ്ങളില്‍ രോഗികളെ സുഖപ്പെടുത്തുന്നു. ഇന്നത്തെ ഫരിസേയര്‍ വെള്ളയടിച്ച കുഴിമാടങ്ങളാണെന്നവന്‍ ആക്ഷേപിക്കുന്നു. ദേവാലയത്തിലിരുന്നു കച്ചവടം നടത്തുന്നവരെയും നാണയം മാറ്റുന്നവരെയും അവന്‍ ഓടിക്കുന്നു. ധനികന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനു തുല്യമാണെന്നു പറഞ്ഞവന്‍ ധനവാന്മാരെ പരിഹസിക്കുന്നു" – പുരോഹിതന്‍ പ റഞ്ഞു.
"നിങ്ങളവനെപ്പറ്റി പറയുമ്പോള്‍ അവന്‍ പറഞ്ഞ നല്ല കാര്യങ്ങളെന്താ നിങ്ങള്‍ പറയാത്തത്? അവന്‍ നിന്നെപ്പോലെ നിന്‍റെ അയല്ക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞതും രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കണമെന്നു പറഞ്ഞതും മനുഷ്യര്‍ എല്ലാറ്റിനുമുപരിയാ യി ദൈവത്തെ സ്നേഹിക്കണമെന്നു പറഞ്ഞതും നിങ്ങളെന്തേ പറയാത്തത്? അവന്‍ അനേകം ദുഃഖിതരെ ആശ്വസിപ്പിച്ചതും അനവധി പാപികളെ നേര്‍വഴിക്കു കൊണ്ടുവന്നതും നിങ്ങളെന്തേ കണ്ടില്ലെന്നു നടിക്കുന്നു?" – ജോസഫ് ചോ ദിച്ചു.
"അതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ല. അവന്‍ നല്ലവനായി നടക്കുകയോ നടക്കാതിരി ക്കുകയോ ചെയ്തോട്ടെ. അതവന്‍റെ സ്വന്തം കാര്യം. അവനിപ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഞ ങ്ങള്‍ക്കെതിരാണ്. അതു ഞങ്ങള്‍ അനുവദിക്കില്ല" – ഒരു നിയമജ്ഞന്‍ പറഞ്ഞു.
യേശു നാട്ടില്‍ വിപ്ലവമുണ്ടാക്കുകയാ. തൊണ്ണൂറ്റിയഞ്ച് വര്‍ഷം മുമ്പു പലസ്തീനായുടെ ഭരണം വിട്ട ഗ്രീക്കുകാര്‍ പാലസ്തീനായിലേക്കു വീണ്ടും തിരിച്ചുവന്നു വിമതപക്ഷത്തോടു ചേര്‍ന്നു റോമന്‍ ഗവര്‍ണറെയും നാട്ടുരാജാക്കന്മാരെയും റോമന്‍ ഭരണാധികാരികളോടു കൂറു പുലര്‍ത്തിയതിന്‍റെ പേ രില്‍ ജെറുസലേമിലെ പുരോഹിത ശ്രേഷ്ഠന്മാരെയും ബന്ധനത്തിലാക്കും. ഇതു ഞങ്ങള്‍ അനുവദിക്കില്ല. യേശുവിന്‍റെ മതബോധന പ്ര സംഗങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തോടെ അവസാനിപ്പിച്ചുകെള്ളണം. ഇല്ലെങ്കില്‍ ഞ ങ്ങളതവസാനിപ്പിക്കും" – പുരോഹിതന്‍ അറിയിച്ചു.
"അന്ധര്‍ക്കു കാഴ്ചയും ബ ന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും ന ല്കാനാണു താന്‍ വന്നതെന്നാ ണു യേശു ജനക്കൂട്ടങ്ങളോടു പ്ര സംഗിക്കുന്നത്. അതു കേട്ടവര്‍ പ ലരുണ്ട്. യേശുവിന്‍റെ പ്രസംഗം പീ ലാത്തോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ക് എതിരാണെന്നു ഞങ്ങള്‍ പീ ലാത്തോസിനെ അറിയിക്കും" – ഒരു നിയമജ്ഞന്‍ പറഞ്ഞു.
"യേശുവിന്‍റെ രാജ്യം ഐഹികമല്ല. സ്വര്‍ഗരാജ്യത്തെക്കുറിച്ചാണവന്‍റെ പ്രസംഗങ്ങള്‍" – ജോസ ഫ് അറിയിച്ചു.
"ദൈവരാജ്യം പ്രസംഗിച്ചു നടക്കാന്‍ അവനെ ആരു ചുമതലപ്പെടുത്തി? അവനെ മറ്റു വല്ല ജോലി ക്കും വിട്. അതാകുമ്പോള്‍ നി ങ്ങള്‍ക്കു നല്ലൊരു വരുമാനവും ഉണ്ടാകും" – പുരോഹിതന്‍ ഗുണദോഷിച്ചു.
"മനുഷ്യന്‍ ജീവിക്കുന്നത് അപ്പംകൊണ്ടു മാത്രമല്ല, ദൈവ ത്തിന്‍റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളതു വായിച്ചിട്ടില്ലേ?" – ജോസഫ് ചോദിച്ചു.
"നീ ഞങ്ങളെ ദൈവശാസ്ത്രം പഠിപ്പിക്കുകയാണോ? തച്ചനായ നീ തച്ചന്‍റെ പണി ചെയ്താല്‍ മതി."
"ഞങ്ങള്‍ ദാവീദിന്‍റെ കുടുംബ ത്തില്‍ പിറന്നവരാണ്. ഞങ്ങള്‍ എ ന്തു പണി ചെയ്യണമെന്നു നിശ്ചയിക്കുന്നതും ഞങ്ങള്‍തന്നെ. പണ്ടു ദാവീദ് ആടുമേയ്ക്കുന്ന വടിയുപേക്ഷിച്ചു കവണയെടുത്തു യുദ്ധഭൂമിയിലേക്കു ചെന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ? സാഹചര്യമാണ് അവനെ കവണയെടുക്കാന്‍ പ്രേരിപ്പിച്ചത്. അന്നു ദാവീദ് എറിഞ്ഞ കല്ലുകൊണ്ടു മല്ലയുദ്ധത്തിനു വ ന്ന ഗോലിയാത്ത് വീണു മരിച്ചു. ഇന്നു നിങ്ങളുടെ കെടുകാര്യസ്ഥതയും ദുര്‍ഭരണവും മൂലം ഇവിടത്തെ ജനത പൊറുതിമുട്ടിയിരിക്കുകയാ. നിങ്ങള്‍ ഇനിയും ആ ജ്ഞയും വാളുമായി ഇവിടത്തെ ദരിദ്രജനതയെ അടക്കിനിര്‍ത്താമെന്നു വ്യാമോഹിക്കണ്ട" – ജോ സഫ് തന്‍റേടത്തോടെ പറഞ്ഞു.
"നീ ഭീഷണി മുഴക്കുകയാ ണോ? കടലില്‍ മീന്‍ പിടിച്ചുനടന്ന കുറേ മുക്കുവപിള്ളേരു കൂട്ടത്തില്‍ കൂടിയതുകൊണ്ടു നിന്‍റെ മകനും നീയും വലിയ അധികാരികളായി എന്നാണോ നിന്‍റെ വിചാരം?" – പുരോഹിതന്‍ ചോദിച്ചു.
"എന്‍റെ ജീവിതം ഭൗതികനേട്ട ത്തിനുവേണ്ടിയുള്ളതല്ല. ഞാനൊ ന്നു പറഞ്ഞാല്‍ നിങ്ങളുടെ ദുര്‍ഭരണത്തിനെതിരെ ആയിരങ്ങള്‍ ഇ വിടെ പടപൊരുതും. ഉണങ്ങിയ പുല്‍പ്പരപ്പിനെ ഒരഗ്നികുണ്ഡമാ ക്കി മാറ്റാന്‍ ഒരു തീപ്പൊരി മതി. നി ങ്ങള്‍ അതോര്‍ത്തോളൂ. ഒരുവന്‍ കൈ കഴുകാതെ ഭക്ഷണം കഴിച്ചാല്‍ അവന്‍ അശുദ്ധനാകുമെ ന്നു നിങ്ങള്‍ തെറ്റായി പഠിപ്പിക്കുന്നു. ഒരുത്തനെ ആശുദ്ധനാക്കുന്നത് അവന്‍റെ മനസ്സിലെ ദുര്‍ചിന്തകളാണെന്ന സത്യം നിങ്ങള്‍ ബോധപൂര്‍വം മറക്കുന്നു. എന്‍റെ മകന്‍ ജനങ്ങളെ സത്യങ്ങള്‍ പഠിപ്പിക്കുമ്പോള്‍ നിങ്ങളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്താകും. അത ല്ലേ നിങ്ങള്‍ക്ക് ഇത്ര ദേഷ്യം?" – ജോസഫ് ചോദിച്ചു.
"ബഹുമാന്യനായ അച്ചനോടു മറുചോദ്യം ചോദിക്കാന്‍ മാത്രം നീ വളര്‍ന്നോ? ദേവാലയ സേനയെയും കല്‍ത്തുറുങ്കിനെയും നീ മറക്കുന്നു" – ഒരു നിയമജ്ഞന്‍ രോഷത്തോടെ പറഞ്ഞു.


"കല്‍ത്തുറുങ്ക് അതര്‍ഹിക്കുന്നവര്‍ക്കു നല്കേണ്ടതല്ലേ? ഞങ്ങളെ തടവിലടയ്ക്കണമെങ്കില്‍ ഞങ്ങള്‍ ചെയ്ത തെറ്റു തെളിയിക്കണം."
"ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ സാക്ഷികളെ ഉണ്ടാക്കും. ദേവാലയത്തിലെ വെള്ളിനാണയങ്ങള്‍ അ തിനായി ഉപയോഗിക്കേണ്ടിവന്നാല്‍ ഞങ്ങള്‍ അതുപയോഗിക്കും. യേ ശുവിന്‍റെ സംഘത്തില്‍ ചേരുന്നവ രെയും ഞങ്ങള്‍ വെറുതെ വിടില്ല" – ഒരു നിയമജ്ഞന്‍ ഭീഷണിപ്പെടുത്തി.
"ഹേ സഹോദരാ! ദൈവം നിന്‍റെ ആത്മാവിനെ ഈ നിമിഷമെടുത്താല്‍ നിന്‍റെ ആത്മാവിന്‍റെ സ്ഥിതി എന്ത്? നീ ഓര്‍ത്തോളൂ; വെള്ളിനാണയം ഈ ലോകത്തി ലേ തിളങ്ങൂ" – ജോസഫ് ഓര്‍മിപ്പിച്ചു.
"യേശുവിന്‍റെ പ്രസംഗങ്ങള്‍ സൈന്യങ്ങളുടെ രാജാവായ യ ഹോവയില്‍ വിശ്വസിക്കുന്ന യഹൂദജനതയില്‍ ഭിന്നിപ്പുണ്ടാക്കി. ഇതുമൂലം യഹൂദമതവിശ്വാസികളുടെ ശക്തി ക്ഷയിക്കുകയാണ്. ഇനിയും യഹൂദരുടെ ശക്തി ക്ഷയിച്ചാല്‍ റോമാക്കാര്‍ നമ്മുടെ ജെറുസലേം പള്ളി പിടിച്ചെടുക്കുംമുമ്പു പാലസ്തീനായില്‍ സിറിയന്‍ ഭരണകാലത്തു ജെറുസലേം ദേവാലയത്തില്‍ സേവൂസ് പ്രതിമ സ്ഥാപിച്ചതുപോലെ അവര്‍ നമ്മുടെ ദേ വാലയത്തില്‍ അവരുടെ ദേവന്‍റെ പ്രതിമ സ്ഥാപിക്കും" – കൂസാ പറഞ്ഞു.
"നമ്മള്‍ അതനുവദിക്കില്ല. യേ ശു പ്രസംഗങ്ങള്‍ നിര്‍ത്തി പാലസ്തീനാ വിട്ടുപോയില്ലെങ്കില്‍ അ വനെ ഞങ്ങള്‍ കുരിശില്‍ തറയ്ക്കും. അവനായി മൂന്ന് ആണികള്‍ പണിയാന്‍ ഞങ്ങള്‍ കൊല്ലനു നിര്‍ദ്ദേശം കൊടുത്തുകഴിഞ്ഞു" – ഒരു നിയമജ്ഞന്‍ പറഞ്ഞു.
"യേശു ജനിച്ചതുതന്നെ ഈ ലോകത്തെ രക്ഷിക്കാനാണ്. അ വന്‍റെയടുത്തു നിങ്ങളുടെ ഭീഷണി വിലപ്പോകില്ല" – ജോസഫ് പറ ഞ്ഞു.
അപ്പോള്‍ മറ്റൊരു നിയമജ്ഞന്‍ പറഞ്ഞു: "അവസാനത്തെ രക്ഷാമാര്‍ഗവും നീ സ്വയം അടച്ചു."
മറ്റൊരുവന്‍ കൂട്ടിച്ചേര്‍ത്തു: "ജോസഫേ, നീ കേട്ടോളൂ. യേശു വിനെ ഞങ്ങള്‍ വധിക്കും. അവ നെ വളര്‍ത്തിവിട്ട നിന്നെയും ഞ ങ്ങള്‍ അന്നേ ദിവസം കുരിശില്‍ തറയ്ക്കും. ന്യായാധിപസംഘം അ തു തീരുമാനിച്ചുകഴിഞ്ഞു."
ജോസഫ് അതു കേട്ടില്ലെന്നു നടിച്ചു. പുരോഹിതനും നിയമജ്ഞനും കോപിച്ചു മുറ്റത്തുനിന്നുമിറങ്ങി. അവര്‍ വന്ന കുതിരവണ്ടിയില്‍ കയറി മടങ്ങി.
അവര്‍ക്കു പിന്നാലെ കൂസാ യും പോയി. അവര്‍ പോയപ്പോള്‍ അന്നയും മറിയവും സലോമിയും ഇറങ്ങിവന്നു.
"ഞാനും സലോമിയും വീ ടിന്‍റെ തിണ്ണയിലിരിക്കുമ്പോള്‍ അ പരിചിതരായ ഏതാനും പേര്‍ വീ ട്ടുമുറ്റത്തേയ്ക്കു വരുന്നതു കണ്ട് അവര്‍ ആരാണെന്നറിയാന്‍ ഞ ങ്ങള്‍ വന്നതായിരുന്നു" – അന്ന പറഞ്ഞു.
"ജനം യേശുവിലൂടെയാണ് ഇ വരുടെ കൊള്ളരുതായ്മകള്‍ തിരിച്ചറിയുന്നത്. അതാ അവര്‍ക്ക് ഇ ത്ര ദേഷ്യം" – ജോസഫ് പറഞ്ഞു.
"നായീന്‍ പട്ടണത്തിലെ വിധവയുടെ മകന്‍ മരിച്ചപ്പോള്‍ യേശു അവനെ ഉയിര്‍പ്പിച്ചു. ജനം അതു കണ്ടു യേശുവിനെ സ്തുതിച്ചു. ഇതു ഫരിസേയര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നമ്മുടെ അയല്ക്കാരനായ ഫരിസേയന്‍ കൂസായ്ക്കുപോലും യേ ശുവിനോട് അസൂയയാണ്. ശിഷ്യന്മാരും ഭക്തസ്ത്രീകളും അവനെ സമ്പത്തുകൊണ്ടു സഹായിക്കുന്നതും അവനെ അനുഗമിക്കുന്ന തും ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. കഴി ഞ്ഞ കൂടാരത്തിരുനാളിനും യേശു ജെറുസലേം ദേവാലയത്തില്‍ നി ല്ക്കുമ്പോള്‍ ഇവര്‍ യേശുവിനെ ബന്ധിക്കാനും കല്ലെറിയാനും ശ്ര മിച്ചതാ. "ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. അബ്രാ ഹം ഉണ്ടാകുന്നതിനുമുമ്പേ ഞാ നുണ്ട്" എന്ന യേശുവിന്‍റെ വെളിപ്പെടുത്തല്‍ ഫരിസേയര്‍ക്ക് ഉള്‍ ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍ എ ന്ന യേശുവിന്‍റെ വാക്കുകളും അ വരെ രോഷാകുലരാക്കിയിട്ടുണ്ട്" – സലോമി പറഞ്ഞു.
അന്ന അപ്പോള്‍ യേശുവിനെ ചെന്നു കണ്ട് അവനോടിനി ഈ പ്രസംഗവും സഞ്ചാരവും വേണ്ടെ ന്നു പറയണം. നമുക്കു യേശുവി നെ നഷ്ടപ്പെടാതെ നോക്കണം."
"അമ്മേ! അമ്മ സോളമന്‍റെ വാക്കുകള്‍ വായിച്ചിട്ടുണ്ടോ? ദരി ദ്രനോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണു കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും. നമ്മുടെ മോന്‍ ഇപ്പോള്‍ ആത്മാവില്‍ ദരിദ്രരായവരുടെയും സമ്പത്തില്‍ ദരിദ്രരായവരുടെയും മോചനത്തിനുവേണ്ടിയാ പ്രവര്‍ത്തിക്കുന്നത്. പിതാവായ യഹോവ അനുവദിക്കാതെ ആര്‍ക്കും അവന്‍റെ ശരീരത്തിലൊരു പോറല്‍ ഏല്പിക്കാന്‍പോലും കഴിയില്ല" – ജോ സഫ് പറഞ്ഞു.
"യേശുവിന്‍റെ പ്രസംഗങ്ങള്‍ നാട്ടിലാകെ ഒരു കൊടുങ്കാറ്റായി വീശിയടിക്കുകയാ. പാപത്തിന്‍റെ ചേറ്റുകുഴിയില്‍ നിന്നും ജനം രക്ഷപ്പെട്ടു തുടങ്ങി" – സലോമി വെളിപ്പെടുത്തി.
"നമ്മുടെ യോഹന്നാനെ ഹേ റോദേസ് ബന്ധനത്തിലാക്കിയാ ലെന്തു ചെയ്യും?" – അന്ന ഭീതിയോടെ ചോദിച്ചു.
"നമ്മുടെ യോഹന്നാന്‍ സ്വര്‍ഗരാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യുവരിച്ചവനാണ്. അവനെ ബ ന്ധനത്തിലാക്കിയവന്‍ എന്നും ശ പിക്കപ്പെട്ടവനായിരിക്കും. യേശുവിനെ ആരെങ്കിലും ബന്ധനത്തിലാക്കിയാല്‍ അവനു ലഭിക്കാന്‍ പോകുന്നതു തീനരകമായിരി ക്കും" – ജോസഫ് പറഞ്ഞു.
ജോസഫ് പറഞ്ഞതു കേട്ടപ്പോള്‍ അന്ന ആകുലതയോടെ ചോദിച്ചു: "നമ്മുടെ യോഹന്നാന് എന്തു സംഭവിച്ചു?"
"അമ്മ വിഷമിക്കരുത്; ഹേറോദേസ് നമ്മുടെ യോഹന്നാനെ വ ധിച്ചു."
"ദൈവമേ! എത്ര നല്ലവനായിരുന്നവന്‍! എന്നിട്ടും അവനോട് ഈ ക്രൂരത ചെയ്തല്ലോ" – അന്ന വിതുമ്പിക്കരഞ്ഞു.
"അമ്മ ദുഃഖിക്കേണ്ടെന്നു വി ചാരിച്ചു ഞാനിക്കാര്യം പറയാതിരിക്കുകയായിരുന്നു" – സലോമി പറഞ്ഞു.
"നമുക്കുടനെ എലിസബത്തി നെ ചെന്നു കാണണം; അവളെ നമുക്കാശ്വസിപ്പിക്കണം" – അന്ന പറഞ്ഞു.
"എല്ലാവരുംകൂടി അവിടേക്കു പോകണ്ട. ജോസഫ് ചേട്ടന്‍ ചെ ന്ന് ഇളയമ്മയെ ഇങ്ങു കൂട്ടിക്കൊ ണ്ടു വന്നാല്‍ മതി" – മറിയം നിര്‍ ദ്ദേശിച്ചു.
"അതുതന്നെയാണു നല്ലത്. ഞാന്‍ ചെന്ന് ഇളയമ്മയെ കൂട്ടിക്കൊണ്ടുവരാം" – ജോസഫ് പറ ഞ്ഞു.
"എന്നാല്‍ താമസിക്കണ്ട; ഉട നെ പൊയ്ക്കോ" – മറിയം പറ ഞ്ഞു.
"ശരി പോയി വരാം" – അവന്‍ അപ്പോള്‍ത്തന്നെ കുതിരവണ്ടിയില്‍ കയറി യൂദയായിലേക്കു പുറപ്പെട്ടു.
യാത്രയ്ക്കിടയില്‍ ജോസഫ് ചിന്തിച്ചു: ഈ യുദ്ധഭൂമിയില്‍ ദു ഷ്ടരുടെ വേട്ടയാടലുകള്‍ക്കും അ ട്ടഹാസങ്ങള്‍ക്കും ഇരകളായി നി ഷ്കളങ്കര്‍ മുറിവേറ്റു കരയുകയാണല്ലോ. അവരെ ആശ്വസിപ്പിക്കാന്‍ തനിക്കു കഴിഞ്ഞിരുന്നെങ്കില്‍!
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org