തച്ചനപ്പന്‍ – അദ്ധ്യായം – 19

യേശുവിനു ശത്രുക്കളുണ്ടെന്നു മനസ്സിലാക്കി ജോ സഫ് അവനെ പ്രത്യേകം കാത്തു സംരക്ഷിച്ചു. അ വന്‍ സിനഗോഗില്‍ പോയപ്പോഴൊക്കെ ജോസഫും കൂ ടെ പോയി.
യേശു പകല്‍ സമയങ്ങളില്‍ ജോസഫിനോടൊപ്പം പണിശാലയിലിരുന്നു മേ സ്തിരി ജോലി ചെയ്തു. രാത്രി കാലങ്ങളില്‍ മെഴുകുതിരി വെളിച്ചത്തിലിരുന്നു പുസ്തകങ്ങള്‍ വായിച്ചു.
അന്നൊരു ദിവസം യേശു പതിവിനു വിരുദ്ധമായി മറി യത്തോടൊപ്പം സിനഗോഗില്‍ പ്രാര്‍ത്ഥനയ്ക്കു പോ യി.
ജോസഫ് അന്നു പണിശാ ലയിലിരുന്ന് ഒറ്റയ്ക്കു പണിയെടുക്കുകയായിരുന്നു. അ വന്‍ ഒലിവ് തടിയില്‍ തന്‍റെ കരവിരുതാല്‍ പുതിയതായി നിര്‍മിച്ച ചിത്രത്തൂണില്‍ താന്‍ കൊത്തിവച്ച ചിറകു വിടര്‍ത്തി നില്ക്കുന്ന മാലാഖയുടെ രൂപത്തിന് അവന്‍ വീണ്ടും മിനുക്കു പണികള്‍ നടത്തി.
അവന്‍ ഓര്‍ത്തു: ഇതു തന്‍റെ പ്രാര്‍ത്ഥനാമുറിയില്‍ വേദഗ്രന്ഥചുരുളുകള്‍ക്കടു ത്തു സ്ഥാപിക്കണം.
ജോസഫ് കെരൂബിന്‍റെ രൂപത്തിനു മിനക്കുപണികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെബദി വന്നു.
ജോസഫ് നിര്‍മിച്ച കൊത്തുരൂപം കണ്ട് സെബദി അ വനെ അനുമോദിച്ചു: "കൊള്ളാം. ജോസഫ് നിര്‍മിച്ച രൂപം വളരെ മനോഹരമായിരിക്കുന്നു."
ജോസഫ് അയാളുടെ അ നുമോദനം കേട്ട് പുഞ്ചിരിച്ചു.
സെബദി തുടര്‍ന്നു: ദാവീ ദിന്‍റെ ഇരുപത്തിയേഴാം ത ലമുറക്കാരനായ ജോസഫ് ദാവീദിന്‍റെ മകന്‍ സോളമനേ ക്കാള്‍ ജ്ഞാനിയും കലാ കാരനും ഭക്തനുമാണല്ലോ. നീ ഈ രൂപം നിര്‍മിച്ചത് ആര്‍ക്കു നല്കാനാണ്?
ജോസഫ് പറഞ്ഞു: "ഇതു ഞങ്ങളുടെ പ്രാര്‍ത്ഥനാമുറിയില്‍ വേദഗ്രന്ഥത്തിനടു ത്തു സ്ഥാപിക്കാനാണ്."
ജോസഫ് പറഞ്ഞതു കേ ട്ടപ്പോള്‍ സെബദി പറഞ്ഞു: "മുമ്പു സോളമന്‍ ജെറുസ ലേം ദേവാലയം പണി കഴിപ്പിച്ചിട്ട് കെരൂബുകളുടെ രൂപ ങ്ങള്‍കൊണ്ട് അതിവിശുദ്ധ സ്ഥലത്തെ മോടി പിടിപ്പിച്ചു. ജെറുസലേം ദേവാലയത്തിലദ്ദേഹം അഹറോന്‍റെ പുഷ്പിച്ച വടിയും ദൈവം മോശയ്ക്കു നല്കിയ പത്തു കല്പനകളടങ്ങിയ ശിലാഫലകങ്ങളും സ്ഥാപിച്ചു. ദേ വാലയം പണിതു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് സോളമ നു പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
"ഞാന്‍ നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. എനിക്കു ബ ലിയര്‍പ്പിക്കാനുള്ള ആലയമായി ഈ സ്ഥ ലം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. ജോസഫ് നര്‍മി ച്ച ഈ കെരൂബിന്‍റെ രൂപം വയ്ക്കുന്ന സ്ഥലവും ദൈ വത്തിനിഷ്ടപ്പെട്ട വിശുദ്ധ സ്ഥലമായിരിക്കും."
ജോസഫ് അപ്പോള്‍ പറ ഞ്ഞു: "എന്‍റെ ഭവനം എ ന്നും ഒരു വിശുദ്ധ സ്ഥലമായിരിക്കണമേ എന്നാണെന്‍റെ പ്രാര്‍ത്ഥന."
അവന്‍ അല്പം നിര്‍ത്തിയിട്ടു തുടര്‍ന്നു: "നാം വെള്ളത്തില്‍ നമ്മുടെ പ്രതിച്ഛായ കാണുമ്പോള്‍ അതു യഥാര്‍ ത്ഥ മനുഷ്യനല്ലെന്നും അ തു വെറും നിഴലാണെന്നും നമുക്കറിയാം. എന്നാല്‍ ആ നിഴലിനു നമ്മുടെ യഥാര്‍ ത്ഥ രൂപത്തെ ഓര്‍മിപ്പിക്കാന്‍ കഴിയും. ഞാന്‍ നിര്‍മിച്ച ഈ മാലാഖയുടെ രൂപം എ ന്നു പറയുന്നതു മാലാഖയെ ഓര്‍മിക്കാനുള്ള ഒരു അടയാളം മാത്രമാണ്."
ജോസഫിന്‍റെ വാക്കുകള്‍ കേട്ടു സെബദി പറഞ്ഞു: "സോളന്‍ ദേവാലയം പണി തു കഴിഞ്ഞപ്പോള്‍ അദ്ദേ ഹം പ്രാര്‍ത്ഥിച്ചു പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാ: "ദൈവത്തെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗത്തി നും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാദ്ധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം! സോളമനങ്ങ നെ പറഞ്ഞെങ്കിലും കാരുണ്യവാനായ ദൈവം തന്‍റെ നിറസാന്നിദ്ധ്യത്തിന് ആ ദേവാലയത്തെ തിരഞ്ഞെടുത്തു. അതു മാത്രമല്ല സോളമനോടു ജനങ്ങള്‍ക്കുള്ള ത ന്‍റെ വാഗ്ദാനവും നല്കി."
ജോസഫ് പറഞ്ഞു: "ഞാന്‍ ആ തിരുവചനങ്ങള്‍ ഓര്‍ ക്കുന്നുണ്ട്. എന്‍റെ നാമം പേ റുന്ന എന്‍റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങ ളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിക്കുകയും തങ്ങളു ടെ ദുര്‍മാര്‍ഗങ്ങളില്‍ നിന്നു പിന്മാറുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ നിന്നു ഞാന്‍ അവരുടെ പ്രാര്‍ത്ഥന കേട്ടുപാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശങ്ങള്‍ സമ്പുഷ്ടമാക്കുകയും ചെയ്യും."
ജോസഫും സെബദിയും സംസാരിച്ചുകൊണ്ടു നി ല്ക്കുമ്പോള്‍ ഒരു മനുഷ്യന്‍ ജോസഫിന്‍റെ പണിശാലയിലേക്കു വന്നു.
ആഗതന്‍ ദരിദ്രനാണെ ന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാം. അവന്‍റെ കീറിത്തു ന്നിയ വസ്ത്രവും തേഞ്ഞ ചെരുപ്പുകളും മെല്ലിച്ച ശരീരവും അതിനു സാക്ഷ്യം ന ല്കി.
ആഗതന്‍ നസ്രത്തിനടുത്തുള്ള നായീന്‍ ദേശക്കാരനാണ്. ജോസഫ് മുമ്പു നായീനില്‍ പണിക്കു പോയപ്പോള്‍ ഇയാളെ കണ്ടു പരിചയമുണ്ട്. ജോസഫ് അവനോടു തിരക്കി: "എന്താ ഹി ല്ലേല്‍? എന്തിനാ വന്നത്?"

ഹില്ലേല്‍ സങ്കടപ്പെട്ടു പറ ഞ്ഞു: "എനിക്കൊരു പരാ തി പറയാനുണ്ട്. തച്ചനപ്പനതിനൊരു തീരുമാനമുണ്ടാ ക്കി തരണം."
"ഞാന്‍ ശ്രമിക്കാം; എ ന്താണെന്നു പറയൂ" – ജോ സഫ് ആവശ്യപ്പെട്ടു.
"എനിക്കു നായീനില്‍ 20 സെന്‍റ് സ്ഥലമുണ്ടായിരുന്നു. ഞാനും ഭാര്യയും ഒരു ദിവ സം ബേര്‍ഷെബായിലുള്ള എന്‍റെ ബന്ധുവീട്ടില്‍ പോ യി. ഞങ്ങള്‍ മടങ്ങിയെത്തിയതു രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ്. ഞങ്ങള്‍ പോ യ സമയത്ത് അയല്‍വക്ക ത്തെ ധനവാനായ മൊറാറി അയാളുടെ ഭൃത്യരെക്കൊ ണ്ട് എന്‍റെ പറമ്പില്‍ പകുതി കയ്യേറി. അത് അയാളുടെ പറമ്പിനോടു ചേര്‍ത്തു.
സെബദി ചോദിച്ചു: "നി ങ്ങള്‍ ഈ അനീതി ചോദ്യം ചെയ്തില്ലേ?"
"ഞാന്‍ അതിനെപ്പറ്റി ചോ ദിക്കാന്‍ ചെന്നപ്പോള്‍ അ യാള്‍ പണിക്കാരെ വിട്ട് എ ന്നെ പേടിപ്പിച്ചു. അയാള്‍ മദ്യം നല്കിയും ദനാറകള്‍ നല്കിയും ആള്‍ക്കാരെ അ യാളുടെ പക്ഷത്തു ചേര്‍ത്തി രിക്കുകയാണ്. ഇപ്പോള്‍ അ യാള്‍ പറയുന്നതു ഞങ്ങളാ ണു കയ്യേറ്റക്കാരെന്നാ. ഞ ങ്ങള്‍ ഞങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ മുതല്‍ ആ ഭൂമിയിലെ താമസക്കാരാണ്."
ജോസഫ് ചോദിച്ചു: "ഇ ങ്ങനെ ഒരു സംഭവമുണ്ടായിട്ട് അവിടെയാരും അയാളോട് ഇതിനെപ്പറ്റി ചോദിച്ചില്ലേ?"
"ചോദിച്ചു. എന്‍റെ അയല്ക്കാരായ സിപ്പോറും യാ ബിനും ഈ അക്രമത്തെപ്പ റ്റി ചോദിക്കാന്‍ മൊറാറിയു ടെ വീട്ടില്‍ പോയി."
സെബദി ചോദിച്ചു: "എ ന്നിട്ട്?"
ഹില്ലേല്‍ തുടര്‍ന്നു: അവരും എന്നെപ്പോലെ പാവപ്പെ ട്ടവരായിരുന്നു. മൊറാറി അന്നു രാത്രി സിപ്പേറിന്‍റെ ഭവനത്തിനു പിമ്പില്‍ ഒരു കുട്ട മുന്തിരിങ്ങ പറിച്ചു കൊണ്ടുപോയി വച്ചിട്ടു സിപ്പേറിന്‍റെ പേരില്‍ മോഷണക്കുറ്റം ചാര്‍ ത്തി പരാതി കൊടുത്തു. സി പ്പേര്‍ ഭയന്നു. അവന്‍ മൊറാ റിയോടു ക്ഷമ ചോദിച്ചു കേ സ് പിന്‍വലിപ്പിച്ചു. പിന്നീടു സിപ്പേര്‍ എനിക്കുവേണ്ടി ഒരക്ഷരം മിണ്ടിയിട്ടില്ല."
"യാബിന്‍ നിങ്ങളോടൊ പ്പം ഉറച്ചു നിന്നോ?" – ജോ സഫ് ചോദിച്ചു.
"ആദ്യം ഉറച്ചുനിന്നു; പി ന്നീട് അവനും പിന്മാറി" – ഹില്ലേല്‍ ദുഃഖത്തോടെ പറഞ്ഞു.
"അതെന്താ അവന്‍ പിന്മാ റാന്‍ കാരണം?" – സെബദി ആകാംക്ഷയോടെ ചോ ദിച്ചു.
"അവന്‍ എനിക്കുവേണ്ടി മൊറാറിയോടു സംസാരിച്ച ദിവസം രാത്രി മൂന്നു പേര്‍ മുഖംമൂടിയണിഞ്ഞു ചെന്നു യാബിന്‍റെ വീടിന്‍റെ വാതിലില്‍ തട്ടിവിളിച്ചു. യാബിന്‍ വാതില്‍ തുറന്നപ്പോള്‍ അ വര്‍ അവനെ വാളുകള്‍ കാ ണിച്ചു ഭീഷണിപ്പെടുത്തി. പിന്നീട് അവന്‍ എനിക്കുവേണ്ടി സംസാരിച്ചിട്ടില്ല.
"മൊറാറിനു ഹില്ലേലിനോ ടു പിണക്കം വരാനെന്താ കാ രണം? നിങ്ങളുടെ സ്ഥലം കയ്യേറാന്‍ അയാളെ പ്രേരിപ്പിച്ച കാരണമെന്ത്?" – ജോ സഫ് തിരക്കി.
"എന്‍റെ പറമ്പിന്‍റെ മുകള റ്റം അയാളുടെതാണ്. എന്‍റെ പറമ്പിന്‍റെ താഴെയുള്ള ഭൂമി യും അയാളുടേതാണ്. എന്‍റെ പറമ്പുകൂടി അയാള്‍ക്കു കി ട്ടിയാല്‍ അയാളുടെ സ്ഥലം ഒന്നായി കിടക്കും. ഞാന്‍ എന്‍റെ സ്ഥലം ഇപ്പോള്‍ വി ല്ക്കുന്നില്ലെന്നു പറഞ്ഞതാ കാരണം" – ഹില്ലേല്‍ വിശദീകരിച്ചു.
"ഈ കയ്യേറ്റം നടന്നിട്ടു നിങ്ങള്‍ ആര്‍ക്കും പരാതി കൊടുത്തില്ലേ"
"ഞാന്‍ നാട്ടിലെ അധികാരിക്ക് പരാതി നല്കി. അ യാള്‍ അന്വേഷിക്കാന്‍ വന്നപ്പോള്‍ മൊറാറി എന്നെ കു റ്റക്കാരനാക്കി. ഞാന്‍ എന്‍റെ സ്ഥലം മൊത്തം മൊറാറി ക്കു നല്കാമെന്നു പറഞ്ഞു സ്ഥലത്തിന്‍റെ മൊത്തം വില മൊറാറിയോടു വാങ്ങിയെ ന്നു മൊറാറി കള്ളം പറഞ്ഞു. മൊറാറിയുടെ രണ്ടു സ്നേ ഹിതന്മാര്‍ അതു കണ്ടതാ യി കള്ളസാക്ഷ്യം പറഞ്ഞു" – ഹില്ലേല്‍ ദുഃഖമടക്കാന്‍ പാടുപെട്ടു പറഞ്ഞു.
ജോസഫ് അപ്പോള്‍ ഓര്‍ ത്തു. ഈജിപ്തില്‍ നിന്നു തിരിച്ചുവന്ന പൂര്‍വികര്‍ കി ടപ്പാടമില്ലാതിരുന്നതിനാല്‍ പാലസ്തീനായില്‍ ഭൂമി ക യ്യേറ്റം നടത്തിയിട്ടുണ്ട്. എ ന്നാല്‍ ഇപ്പോഴതല്ല സ്ഥിതി. ധനികനായ മൊറാറി ഇ പ്പോള്‍ ചെയ്തിരിക്കുന്നത് അധര്‍മമാണ്. ഇതനുവദിച്ചുകൂടാ."
ജോസഫ് ഹില്ലേലുവിനെ ആശ്വസിപ്പിച്ചു: "നിന്‍റെ ഭൂമി ഞങ്ങള്‍ വാങ്ങിച്ചു നല്കും. നിന്നോടൊപ്പം ഞാന്‍ വരാം."
ജോസഫ് അപ്പോള്‍ത ന്നെ ഹില്ലേലുവിനോടാപ്പം നായീനിലേക്കു പുറപ്പെട്ടു. വാടകയ്ക്കെടുത്ത കുതിരവണ്ടിയിലായിരുന്നു യാത്ര.
അവനോര്‍ത്തു: മുമ്പ് അ സീറിയായില്‍ അടിമയായിപ്പോയ തോബിത് ദരിദ്രരും പീഡിതരുമായ ജനങ്ങള്‍ ക്കുവേണ്ടി ത്യാഗസന്നദ്ധതയോടെ പ്രവര്‍ത്തിച്ചു. യഹൂദനേതാവായിരുന്ന യൂദാസ് മക്കബേയൂസ് ദരിദ്രജനങ്ങള്‍ക്കുവേണ്ടി അവരുടെ ശത്രുക്കളോടു യുദ്ധം ചെ യ്തു. മോശ രാജസുഖം ഉ പേക്ഷിച്ച് അടിമകളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇന്നു നീതിനിഷേധിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ദൈവം ത ന്നോട് ആവശ്യപ്പെടുന്നു.
ഇതാ ഇപ്പോള്‍ ഹില്ലേലു എന്ന ദരിദ്രനായ യുവാവ് ത ന്നോടു സഹായം ചോദിച്ചിരിക്കുന്നു. അവനെ സഹായി ക്കേണ്ടതു തന്‍റെ കടമയാണ്. ഞാനതു നിറവേറ്റും. ജോസ ഫ് മനസ്സിലുറപ്പിച്ചു. അവന്‍ ഒരു കുതിരവണ്ടി വിളിച്ചു ഹില്ലേലുവിനെയും കൂട്ടി നായീമിലേക്കു പുറപ്പെട്ടു.
ജോസഫും ഹില്ലേലും മൊറാറിയുടെ ഭവനത്തിലെത്തിയപ്പോള്‍ മൊറാറിന്‍റെ ഭവനത്തില്‍ ഒരാള്‍ക്കൂട്ടം.
മൊറാറിയുടെ മേല്‍ ദൈവ ത്തിന്‍റെ കരം പതിച്ചുകഴിഞ്ഞിരിക്കുന്നു. മൊറാറി ഹൃദയസ്തംഭ നം മൂലം മരിച്ചിരിക്കുന്നു!
ഇവിടെ സ്ഥലം കയ്യടക്കിവയ്ക്കാമെന്നും അതെന്നും തന്‍റേതായിരിക്കുമെന്നും കരുതിയ ഒരു മനുഷ്യന്‍റെ മോഹം ഇതാ ഇവിടെ കൊഴിഞ്ഞുവീണിരിക്കുന്നു!
ജോസഫ് ഈ ദുഃഖസാഹചര്യത്തില്‍ മൊറാറിയുടെ കുടുംബാംഗങ്ങളോടു സ്ഥലക്കാര്യം എങ്ങനെ സംസാരിക്കും എന്നു ചി ന്തിച്ച് ഒന്നു മടിച്ചെങ്കിലും തന്നെ ദൈവമാണ് ഇവിടേയ്ക്കു വിട്ടതെന്നു മനസ്സു പറഞ്ഞതുകൊണ്ട് അവന്‍ മൊറാറിയുടെ ഭാര്യയോടു സംസാരിച്ചു. അവന്‍ ആദ്യം മൊറാറിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പിന്നീടു സ്വയം പരിചയപ്പെടുത്തി: "ഞാന്‍ നസ്രത്തില്‍ നിന്നുളള ജോസഫ് തച്ചനപ്പനെന്ന് അറിയപ്പെടുന്നവന്‍. എനിക്കു നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്."
അവര്‍ ചോദിച്ചു: "എന്താ?"
"നിങ്ങള്‍ ഹില്ലേലിന്‍റെ സ്ഥലം വിട്ടുകൊടുക്കണം. ഇല്ലെങ്കില്‍ ഇനിയും അപകടങ്ങളുണ്ടാകും. ദൈവത്തിനു ദേവാലയം നിര്‍മിച്ച സോളമനെപ്പോലെ തെറ്റുകളുടെ പേരില്‍ ദൈവം ശിക്ഷിച്ചു. അ വന്‍റെ രാജ്യം വിഭജിച്ചുകളഞ്ഞു."
മൊറാറിയുടെ ഭാര്യ അപ്പോള്‍ ത്തന്നെ മക്കളെ വിളിച്ചുകൂട്ടി അ വരോടു പറഞ്ഞു: "മക്കളേ! നമു ക്ക് അന്യായമായി ആരുടെയും ഭൂമി വേണ്ട. ഹില്ലേലിന്‍റെ ഭൂമി ഇപ്പോ ഴേ വിട്ടുകൊടുത്തേക്കുക. അതു കഴിഞ്ഞിട്ടേ ഞാനിനി ജലപാനം നടത്തൂ."
ദൈവഭക്തയായിരുന്ന അവളുടെ നിര്‍ദ്ദേശമനുസരിച്ചു മക്കള്‍ ഹില്ലേലിന്‍റെ ഭൂമി തിരിച്ചുകൊടുത്തു. ഒരു പ്രശ്നം തീര്‍ത്തല്ലോ എന്ന ആശ്വസത്തോടെ ജോസഫ് തിരിച്ചു വീട്ടിലെത്തി.
മറിയവും യേശുവും ഇനിയും വന്നിട്ടില്ല.
ജോസഫ് വീട്ടില്‍ വന്നു കയറിയപ്പോള്‍ അയല്ക്കാരന്‍ കൂസാ വന്നു. അയാള്‍ സമയം കിട്ടുമ്പോഴൊക്കെ സംസാരിച്ചിരിക്കാന്‍ വ രാറുണ്ട്.
കൂസാ ചോദിച്ചു: "ഇന്നു ജോ സഫ് ഒറ്റയ്ക്കേ ഉള്ളോ? മറിയവും യേശുവും എവിടെപ്പോയി?"
"അവര്‍ സിനഗോഗില്‍ പോയിരിക്കുകയാണ്."
ജോസഫ് ആയിരുന്നല്ലോ എ ന്നും അവനോടൊപ്പം പോകാറ്. ഇന്നെന്തു പറ്റി?"
"ഇന്ന് അവരൊന്നിച്ചു പോക ട്ടെ എന്നു കരുതി."
യേശുവിനു പന്ത്രണ്ടു വയസ്സ് കഴിഞ്ഞില്ലേ? ഇനി സ്വതന്ത്രനായി നടക്കട്ടെ. നിങ്ങള്‍ ഇനിയും കാ വല്‍ക്കാരെപ്പോലെ അവന്‍റെ കൂടെ നടക്കേണ്ട ആവശ്യമുണ്ടോ?" – സെബദി പിന്നെയും ചോദിച്ചു.
"ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവന്‍ ഇന്നും എനിക്കു കൊച്ചുകുഞ്ഞാണ്. അവന്‍ സ്വതന്ത്രനായി നടക്കുന്ന ഒരു കാലം വരും. അതുവരെ അവനെ കാ ത്തു സംരക്ഷിക്കേണ്ട കടമ എനിക്കുണ്ട്" – ജോസഫ് പറഞ്ഞു.
"യേശുവിന്‍റെ വളര്‍ച്ച ജോസ ഫ് കാണാതെ പോകുന്നതുകൊണ്ടല്ലേ ജോസഫ് ഇപ്പോഴും യേശുവിനെ കുഞ്ഞായി കാണുന്നത്?" – കൂസാ ചോദിച്ചു.
"അല്ല. അവന്‍ എന്‍റെ കയ്യില്‍ ക്കിടന്നു വളര്‍ന്നവനാ. അതുകൊ ണ്ടു ഞാന്‍ അവനെ കുട്ടിയായി കാണുന്നു. ഞാന്‍ അവന്‍റെ വളര്‍ ച്ച നിങ്ങള്‍ക്കു മുമ്പേ കണ്ടറിഞ്ഞവനാണ്. ദാനിയേല്‍ പ്രവാചകന്‍ ദൈവത്തെപ്പറ്റി എഴുതിയിരിക്കുന്നതു ഞാന്‍ മുമ്പുതന്നെ വായിച്ചിരിക്കുന്നു. ദാനിയേല്‍ എഴുതി: ഇതാ വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവന്‍ പുരാതനായവന്‍റെ മുമ്പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപഥങ്ങളും ഭാഷക്കാരും ദൈവത്തിനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നല്കി. അവന്‍റെ രാജത്വം ശാശ്വതമാണ്."
ജോസഫ് പറഞ്ഞതുകേട്ടു കൂ സാ അത്ഭുതപ്പെട്ടു. "ജോസഫ് എന്താ ഈ പറയുന്നത്? യേശു അമാനുഷികനായ മഹാരാജാവെന്നോ?"
"അതെ. അവന്‍ നമ്മുടെ കര്‍ ത്താവുതന്നെ" – ജോസഫ് അറിയിച്ചു.
"നമ്മുടെ രക്ഷകന്‍ യേശുവാണെന്നോ?" – കൂസാ വീണ്ടും സം ശയത്തോടെ ചോദിച്ചു.
"അതെ. ഞാന്‍ പറഞ്ഞതു നി ങ്ങള്‍ക്കു വിശ്വസിക്കാകുന്നില്ലേ? ഇല്ലെങ്കില്‍ പിന്നീടവന്‍റെ പ്രവൃത്തികള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു അതു ബോദ്ധ്യമാകും" – ജോസ ഫ് ഉറപ്പിച്ചു പറഞ്ഞു.
ജോസഫ് തുടര്‍ന്നു: "700 വര്‍ ഷങ്ങള്‍ക്കുമുമ്പ് ഏശയ്യാ പറഞ്ഞു, കര്‍ത്താവ് അരുള്‍ ചെയ്യുന്നു. നി ങ്ങളുടെ നിരവധി ബലികള്‍ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടു ള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്കു മതി യായി. കാളകളുടെയോ ആട്ടിന്‍ കുട്ടികളുടെയോ മുട്ടാടിന്‍റെയോ രകതംകൊണ്ടു ഞാന്‍ പ്രസാദിക്കുകയില്ല. വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. നിങ്ങളുടെ അനീതി നിറഞ്ഞ ഉ ത്സവങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ കരങ്ങള്‍ രക്തപ ങ്കിലമാണ്. അതുകൊണ്ടു നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ ക്കുകയില്ല. നിങ്ങളെത്തന്നെ കഴു കി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്കര്‍മങ്ങള്‍ എന്‍റെ സന്നിധിയില്‍നിന്നു നീക്കികളയുവിന്‍. നി ങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.
ജനം ഏശയ്യായുടെ വാക്കുകള്‍ കേട്ടു പ്രവര്‍ത്തിച്ചില്ല. അതുകൊ ണ്ട് ഇന്നു ലോകത്തു തിന്മ നിറ ഞ്ഞിരിക്കുന്നു. തിന്മ അടക്കി വാഴു ന്ന ഈ ലോകത്തെ രക്ഷിക്കാനാ ണു ദൈവം ഇന്നു തന്‍റെ ഏകപുത്രനെത്തന്നെ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്.
ജോസഫ് പറഞ്ഞതുകേട്ട പ്പോള്‍ കൂസായ്ക്ക് അതു സത്യ മോ മിഥ്യയോ എന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എങ്കിലും അവന്‍ പ റഞ്ഞു: "തിന്മകള്‍ ചെയ്തു ജനം വഴി തെറ്റിയപ്പോഴൊക്കെ ദൈവം വഴികാട്ടികളായ പ്രവാചകന്മാരെ അയച്ചു നേര്‍വഴിക്കു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഏശയ്യായ്ക്കുശേഷം ജെറെമിയായെ ദൈവം ജനങ്ങള്‍ക്കിടയിലേക്ക് അയച്ചു. ജെറെമിയ പറഞ്ഞു:
"കര്‍ത്താവ് അരുള്‍ ചെയ്യന്നു. നിങ്ങളുടെ പിതാക്കന്മാര്‍ എന്തുകുറ്റം കണ്ടിട്ടാണ് എന്നില്‍ നിന്നകന്നുപോയത്? മ്ലേച്ഛമായവയെ അനുധാവനം ചെയ്ത് അവരും മ്ലേച്ഛന്മാരായിത്തീര്‍ന്നു. എന്‍റെ ജ നം രണ്ടു തിന്മകള്‍ ചെയ്തു. ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു. അതുകൊണ്ടു ഞാന്‍ നിങ്ങളെ കുറ്റം വിധിക്കും. നിങ്ങളുടെ മക്കളുടെ മക്കളുടെ മേലും കുറ്റം വിധിക്കും. കര്‍ത്താവ് ഇങ്ങനെ അരുള്‍ ചെയ്തിട്ടുപോലും ജനം പാപത്തില്‍ നിന്നു പിന്തിരിഞ്ഞിട്ടില്ല. ഇനി രക്ഷകനേ ഈ ജനത്തെ രക്ഷിക്കാന്‍ കഴിയൂ. അതു നേരുതന്നെ."
"യേശുവിനെ രക്തശുദ്ധീകര ണ ദിവസം ദേവാലയത്തില്‍ കൊണ്ടുചെന്നപ്പോള്‍ വിശുദ്ധനായ ശി മയോന്‍ ശിശുവിനെ കയ്യിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ ണ്ടു പറഞ്ഞതെന്താണെന്നറിയാ മോ? കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! എന്തെന്നാല്‍ സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അതു വിജാതീയര്‍ക്കു വെളിപാടിന്‍റെ പ്രകാശ വും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയുമാണ്; എന്നാ" – ജോസഫ് വെളിപ്പെടുത്തി.
"ദരിദ്രരെയും പീഡിതരെയും പാപികളെയും രക്ഷിക്കാന്‍ യേശുവിനു കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമാണ്" – കൂസാ അഭിപ്രായപ്പെട്ടു.
"യേശു അതു ചെയ്യും" – ജോ സഫ് ആത്മവിശ്വാസത്തോടെ ത റപ്പിച്ചുപറഞ്ഞു.
ജോസഫ് പറഞ്ഞതു കൂസാ കേട്ടെങ്കിലും അവനതു വിശ്വസിച്ചില്ല.
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറിയവും യേശുവും മറ്റു രണ്ടു കുട്ടികളും വീട്ടിലേക്കു വന്നു.
യേശുവിനോടൊപ്പം വന്ന കു ട്ടികള്‍ ജോസഫിടുത്തെത്തി പറ ഞ്ഞു: "നസ്രത്തിലെ സിനഗോഗധികാരി ജോസഫ്ചേട്ടനോടു സി നഗോഗില്‍ ചെന്ന് അദ്ദേഹത്തെ കാണണമെന്ന്."
"എന്തിനാണെന്നു പറഞ്ഞോ?" – ജോസഫ് തിരക്കി.
"നമ്മുടെ മോന്‍ സിനഗോഗധികാരികളെ വിമര്‍ശിച്ച് എന്തോ പറഞ്ഞുപോലും" – മറിയമാണ് അ തിന് ഉത്തരം നല്കിയത്.
"ചേട്ടനോട് ഇന്നുതന്നെ സിനഗോഗിലെത്തണമെന്നാണു സിനഗോഗധികാരി പറഞ്ഞുവിട്ടിരിക്കുന്നത്" – കുട്ടികളിലൊരുവന്‍ പറ ഞ്ഞു.
"ഞാന്‍ വരാം" – ജോസഫ് അറിയിച്ചു.
ജോസഫ് അപ്പോള്‍ത്തന്നെ സിനഗോഗിലേക്കു പുറപ്പെട്ടു.
ജോസഫ് കയറിച്ചെന്ന ഉടനെ സിനഗോഗധികാരി പറഞ്ഞു: "തന്‍റെ മകന്‍ അച്ചടക്കമില്ലാത്ത ധിക്കാരിയായി ഇവിടെ പെരുമാറി."
ജോസഫ് ചോദിച്ചു: "അവനെ ന്തു ചെയ്തു?"
"അവന്‍ സിനഗോഗധികാരികളെയും ഫരിസേയരെയും നിയമജ്ഞരെയും പറ്റി പരിഹസിച്ചു പറ ഞ്ഞു."
ജോസഫ് തിരക്കി: "അവന്‍ എന്തു പപറഞ്ഞു?"
"മോശ കൊട്ടാരജീവിതം വിട്ടു പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചെന്നും ഇന്നു പല സിനഗോഗധികാരികളും ഫരിസേയരും നിയമജ്ഞരും പാവങ്ങളില്‍ നിന്നും പണം പിരിച്ചു ധനവാന്മാരോടൊ ത്തു തിന്നുകുടിച്ചു നടക്കുകയാണെന്നും പറഞ്ഞു."
"അപ്പോള്‍ അവന്‍ കാര്യങ്ങള്‍ വിവേചിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു; അല്ലേ?"
സിനഗോഗധികാരി ദേഷ്യപ്പെ ട്ടു: "നീയെന്താ മകനെ ന്യായീകരിക്കുകയാണോ? അപ്പോള്‍ നിന ക്കും ഇതില്‍ പങ്കുണ്ടല്ലേ?"
"യേശു സത്യം പറയുന്നതിനു നിങ്ങള്‍ കോപിച്ചിട്ടെന്തു കാര്യം?" – ജോസഫ് തിരിച്ചു ചോദിച്ചു.
"അധികം വിമര്‍ശിക്കാന്‍ വ ന്നാല്‍ വരുന്നവന്‍റെ ജീവിതം ജെ റുസലേമിലെ തടവറയിലായിരിക്കും; ഓര്‍ത്തോ" – സിനഗോഗധി കാരി ഭീഷണിപ്പെടുത്തി.
"തടവറയിലാക്കേണ്ടതു കുറ്റവാളികളെയാണ്" – ജോസഫ് പ റഞ്ഞു.
"നിന്നോടു സംസാരിക്കാന്‍ ഞാനില്ല"- സിനഗോഗധികാരി ദേ ഷ്യപ്പെട്ടു ജോസഫിന്‍റെ അടുത്തുനിന്നു മാറിപ്പോയി.
ജോസഫ് അപ്പോള്‍ ഓര്‍ത്തു, യേശു പ്രായത്തേക്കാള്‍ കൂടുതല്‍ ജ്ഞാനത്തില്‍ വളര്‍ന്നിരിക്കുന്നു.
ഏശയ്യാ പ്രവാചകനെപ്പോലെ ജനങ്ങള്‍ക്ക് ഒരു വഴികാട്ടിയാകും.
ജോസഫ് ചിന്തകളോടെ വീട്ടിലേക്കു തിരിച്ചു നടന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org