തച്ചനപ്പന്‍ – അദ്ധ്യായം – 20

തച്ചനപ്പന്‍ – അദ്ധ്യായം – 20

ജോസഫ് നസ്രത്തിലെ സിനഗോഗില്‍ പോയി അ ധികാരിയെ കണ്ടു മടങ്ങിയശേഷം അവന്‍റെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങളൊ ന്നുമില്ലാതെ ദിവസങ്ങള്‍ നീ ങ്ങിക്കൊണ്ടിരുന്നു. അവന്‍ പതിവുപോലെ തച്ചുപണി യും വേദഗ്രന്ഥപാരായണ വും സാമൂഹ്യപ്രവര്‍ത്തനങ്ങ ളും നടത്തിവന്നു.
മറിയം തയ്യല്‍ ജോലി തു ടര്‍ന്നുവന്നു. രോഗികളായവരെ ശുശ്രൂഷിക്കാനും ഗൃ ഹജോലികള്‍ നടത്താനും ഭര്‍ത്താവിനും മകനും സ്നേ ഹവചസ്സുകള്‍ നല്കി അ വര്‍ക്കു സന്തോഷം പകരാ നും അവള്‍ സമയം കണ്ടെത്തി.
യേശു അപ്പനോടൊപ്പമിരു ന്നു തച്ചുപണി നടത്താനും യുവാക്കളോടു കുശലാന്വേഷണങ്ങള്‍ നടത്താനും വേ ദപഠനത്തിനും രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ആ ശ്വാസം പകരാനും സമയം വിനിയോഗിച്ചുവന്നു.
ജോസഫിന്‍റെ ജീവിതത്തില്‍ ശാന്തത നല്കി വര്‍ ഷങ്ങള്‍ കടന്നുപോയി. കാ ര്യങ്ങള്‍ ശാന്തതയോടെ നീ ങ്ങിയെങ്കിലും അവരുടെ ജീവിതക്കടലില്‍ ഒരു കോ ളിളക്കമുണ്ടാകുമെന്നു ജോ സഫിന്‍റെ മനസ്സു പറഞ്ഞു കൊണ്ടിരുന്നു. രക്ഷകനായ യേശു പ്രവര്‍ത്തനനിരതനാകുമ്പോള്‍ ലൗകികമോഹികള്‍ അങ്കക്കലിയോടെ അ വനെ വധിക്കാന്‍ വരുന്നതു ജോസഫ് മനസ്സില്‍ കണ്ടു. മറിയത്തിനു വിഷമമാകാതിരിക്കാന്‍ വേണ്ടി അവനതു മനസ്സിലൊതുക്കി.
ഒരു മദ്ധ്യാഹ്നം! ജോസ ഫ് പതിവുപോലെ ആലയിലിരുന്നു വീതുളി തേച്ചുമിനുക്കി പിന്നീട് ഒരു പലകയെടുത്ത് അളവുകള്‍ കുറി ച്ച് ഒരു പീഠത്തിനുള്ള പലക മുറിച്ചു ചിന്തേരിട്ടു.
മറിയം അടുത്തുനില്പുണ്ട്. ജോസഫ് പലകയില്‍ ചിന്തേരിടുന്നതിനിടയില്‍ അ വന്‍റെ മനസ്സ് ഓര്‍മകളുടെ തേരിലേറി കഴിഞ്ഞ കാലത്തിലേക്കു ചെന്നു.
നസ്രത്തിലെ സിനഗോഗധികാരി വിളിച്ചിട്ടു സിനഗോഗില്‍ പോയ ദിവസം. താന്‍ സിനഗോഗില്‍ നിന്നു മട ങ്ങി ചിന്താഭാരത്തോടെ വീ ട്ടിലേക്കു വരുന്നതു കണ്ടു മറിയം അന്നു ചോദിച്ചു: "അങ്ങെന്താണ് ആലോചിക്കുന്നത്? സിനഗോഗധികാ രി എന്താ വഴക്കു പറഞ്ഞോ?"
"നമ്മുടെ യേശു സിനഗോഗധികാരികളെ വിമര്‍ ശിച്ചു എന്നു പറഞ്ഞ് അ യാള്‍ കുപിതനായി. യേശു പറഞ്ഞതില്‍ തെറ്റു കാണാത്തതുകൊണ്ടു ഞാനതു ഗൗനിച്ചില്ല."
പിന്നെന്താ അങ്ങയുടെ മു ഖത്തിനൊരു തെളിച്ചമില്ലാത്തത്?" – മറിയം ചോദിച്ചു.
"പലസ്തീനായി ലെ ഭരണകര്‍ത്താക്കളും സഭാനേതാക്കളും ദൈവത്തില്‍നിന്നകന്നിരിക്കുന്നു. പാപികളും ക്രൂരന്മാരും വര്‍ദ്ധിച്ചിരിക്കുന്നു. എന്‍റെ ഇപ്പോഴത്തെ ചിന്ത ഇതിനൊരു മാറ്റം വ രുത്താന്‍ ഞാന്‍ ഒരു വിപ്ലവ ത്തിനു തുടക്കം കുറിക്കണമോയെന്നാ?"
മറിയം അപ്പോള്‍ പറഞ്ഞു: "നാം ഒരു രക്തവിപ്ലവത്തി നു തുടക്കം കുറിക്കരുത്. നമുക്കാവശ്യം ഒരു സാം സ്കാരിക വിപ്ലവമാണ്. അ തോടൊപ്പം ജനങ്ങളെ പാ പപ്രവൃത്തികളില്‍ നിന്നു പി ന്തിരിപ്പിക്കുകയും വേണം."
താനപ്പോള്‍ ഓര്‍ത്തു: മ റിയം പറയുന്നതാണു ശരി. അവള്‍ ഏതു കാര്യത്തെപ്പറ്റി പറയുകയാണെങ്കിലും ആ കാര്യത്തെപ്പറ്റി പഠിച്ചു ചിന്തിച്ച് അതില്‍ നല്ലത് ഏ തെന്നു തിരഞ്ഞെടുത്തേ പ റയാറുള്ളൂ.
ജോസഫ് ചിന്താമഗ്നനായിരുന്നു പണിയെടുക്കുന്ന തു കണ്ടു മറിയം ചോദിച്ചു: "ചേട്ടനെന്താ ഒരാലോചന? ഇന്നു യേശുവിന്‍റെ മുപ്പതാം ജന്മദിനമാണ്. ചേട്ടനതു മറ ന്നോ? അവന്‍ രാവിലെ സി നഗോഗില്‍ പ്രാര്‍ത്ഥിക്കാന്‍ പോയിട്ട് ഇതുവരെ വന്നില്ല. അവനു വല്ല ആപത്തും വ ന്നോ? "
അവളുടെ ശബ്ദം കേട്ടു ജോസഫ് ഓര്‍മകളില്‍ നി ന്നുണര്‍ന്നു. അവന്‍ പറഞ്ഞു: "നീ ഭയപ്പെടേണ്ട. അ വന്‍ വരും. അവന്‍ നമ്മളേക്കാള്‍ പക്വതയും ജ്ഞാനവുമുള്ളവനാണ്. ഇനി നമ്മുടെ സംരക്ഷണം അവനല്ല, അവന്‍റെ സംരക്ഷണം നമു ക്കാ ആവശ്യം."
മറിയമപ്പോള്‍ ഓര്‍മിപ്പിച്ചു: "യേശു ധനവാന്മാരെ വിമര്‍ ശിക്കുകയും ദരിദ്രരെ സ ഹായിക്കുകയും പാപികളെ ഗുണദോഷിക്കുകയും ചെ യ്യുന്നതിനാല്‍ ചിലര്‍ക്ക് അ വനോടു നീരസമുണ്ട്."
ജോസഫ് മറിയത്തെ ആ ശ്വസിപ്പിച്ചു: "യഹോവ അ നുവദിക്കാതെ അവന് ഒരാപത്തും വരില്ല. യഹോവയു ടെ ഇഷ്ടം നോക്കിയാണവന്‍ പ്രവര്‍ത്തിക്കുന്നത്." ജോസഫ് പണി തുടര്‍ന്നു.
മറിയം പിന്നെ നിശ്ശബ്ദയായി ഭര്‍ത്താവിന്‍റെ ജോലി കണ്ടുനിന്നു.
ജോസഫ് പണിതുകൊണ്ടിരിക്കുമ്പോള്‍ യേശു തി രിച്ചുവന്നു. അവന്‍ ജോസ ഫ് പീഠമുണ്ടാക്കുന്നതു ക ണ്ട് അല്പസമയം നോക്കിനിന്നു. പിന്നീടു ചോദിച്ചു: "ഈ പുതിയ പീഠം ആര്‍ക്ക് വേണ്ടിയാണ്?"
"നിനക്കിരിക്കാന്‍ ഞാ നൊരു പീഠമുണ്ടാക്കുകയാ" ജോസഫ് പറഞ്ഞു:
യേശു അതു കേട്ട് ഒരു നിമിഷം ധ്യാനനിമഗ്നനായി നിന്നു. പിന്നീടു പറഞ്ഞു: "എനിക്കിനിയും ഒരിടത്ത് ഒതുങ്ങിയിരിക്കാനാവില്ല. ഞാന്‍ എന്‍റെ സ്വര്‍ഗപിതാവിന്‍റെ വയലില്‍ വേല ചെ യ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു."
"നീ പരസ്യജീവിതം ആ രംഭിക്കുകയാണോ?"
"അതെ."
"നിന്‍റെ ഇഷ്ടംപോലെ ന ടക്കട്ടെ" – ജോസഫ് ആശംസിച്ചു.
അവര്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സെബദി വന്നു. അയാളെ കണ്ട് അവര്‍ സംസാരം നിര്‍ ത്തി.
സെബദി അടുത്തുവന്നപ്പോള്‍ ജോസഫ് ചോദിച്ചു: "സെബദിചേട്ടാ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?"
അയാള്‍ ജോസഫിനടു ത്ത് ഒരു ബെഞ്ചിലിരുന്നുകൊണ്ടു പറഞ്ഞു: "ഞാന്‍ നിങ്ങളുടെ ഇളയമ്മയുടെ മകന്‍ യോഹന്നാനെ കണ്ടിരുന്നു."
"എവിടെവച്ച്? അവന്‍ ന ന്നായിരിക്കുന്നുവോ? ചേ ട്ടന്‍ അവനെ എങ്ങനെ തിരിച്ചറിഞ്ഞു?"- മറിയം ആകാംക്ഷയോടെ ചോദിച്ചു.
"ഞാന്‍ യൂദയാ വരെ പോ യിരുന്നു. ജെറുസലേമിലെ ചന്തയില്‍നിന്ന് ഒരു ഒട്ടക ത്തെ വാങ്ങാന്‍ പോയതാ. തിരിച്ചുപോന്നപ്പോള്‍ ജോര്‍ ദ്ദാന്‍ നദിക്കരയില്‍ ഒരു വ ലിയ ആള്‍ക്കൂട്ടം. ചെന്നു നോക്കിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അ രയില്‍ തോല്‍പ്പട്ടയും അ ണിഞ്ഞ ഒരു യുവാവ്. ഒരു മുപ്പത്തിയൊന്നു വയസ്സ് തോ ന്നും. ഞാന്‍ ആള്‍ക്കൂട്ടത്തിലുള്ളവരോട് അതാരാണെ ന്നു തിരക്കി. അവരാണ് അ തു യോഹന്നാനാണെന്നു പറഞ്ഞത്. അവന്‍ വെട്ടുകിളികളെയും തേനും കഴിച്ചു ജീവിക്കുന്ന ഒരു സന്ന്യാസിയാണെന്നും സഖറിയാ അ ച്ചന്‍റെയും എലിസബത്തിന്‍റെ യും മകനാണെന്നും കൂട്ടത്തിലുള്ളവര്‍ പറഞ്ഞു.
"ചേട്ടന്‍ യോഹന്നാനോട് എന്തെങ്കിലും മിണ്ടിയോ?" – ജോസഫ് ചോദിച്ചു.
"ഇല്ല. ജനക്കൂട്ടം കാരണം എനിക്കു യോഹന്നാന്‍റെ അ ടുത്തേയ്ക്കു ചെല്ലാന്‍ കഴിഞ്ഞില്ല. അവന്‍ അവരോടു പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു."
യേശു ചോദിച്ചു: "യോ ഹന്നാന്‍ എന്താ പ്രസംഗിച്ചത്?"
"ഞങ്ങള്‍ക്കു പിതാവായി അ ബ്രാഹമുണ്ട് എ ന്നു പറഞ്ഞ് അ ഭിമാനിക്കേണ്ട. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയും. വൃ ക്ഷങ്ങളുടെ വേരിനു കോടാ ലി വച്ചു കഴിഞ്ഞു. നല്ല ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളൊക്കെ വെട്ടി തീയിലെറിയപ്പെടും… എന്നിങ്ങനെ."
"അവനൊരു ചുണക്കുട്ടിതന്നെ"- ജോസഫ് അഭിന ന്ദിച്ചു.
"മാനസാന്തരപ്പെടുവിന്‍. സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പറഞ്ഞ് അ വന്‍ ജനങ്ങള്‍ക്കു സാരോപദേശങ്ങള്‍ നല്കുന്നതിനോടൊപ്പം പരിഛേദനത്തി നു പകരം ജ്ഞാനസ്നാന വും നല്കുന്നുണ്ട്" – സെ ബദി അറിയിച്ചു.
യോഹന്നാന്‍ എവിടെ വ ച്ചാ സ്നാനം നല്കുന്നത്?" – യേശു തിരക്കി.
"ഇവിടെനിന്നും 70 കാതം അകലെ ജോര്‍ദ്ദാന്‍ നദിയിലാ.
"യോഹന്നാന്‍ മനുഷ്യര്‍ ക്കു ജലത്താല്‍ സ്നാനം നല്കുന്നതു ജെറുസലേമി ലെ പുരോഹിതന്മാര്‍ അറിഞ്ഞില്ലേ?"
"അറിഞ്ഞു. ഫരിസേയര്‍ അയച്ച പുരോഹിതന്മാരും ലേവ്യരും യോഹന്നാന്‍റെ അടുത്തുവന്നു തിരക്കി: 'നീ ക്രിസ്തുവാണോ? പ്രവാചകനാണോ? എന്നൊക്കെ.' അല്ലെന്നവന്‍ പറഞ്ഞു. ഏശ യ്യാ എഴുതിയതുപോലെ കര്‍ ത്താവിന്‍റെ വഴി നേരെയാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണ് താനെന്ന് അ വന്‍ പറഞ്ഞു."
"ജനങ്ങള്‍ യോഹന്നാനെക്കുറിച്ച് എന്തു പറയുന്നു?"
"അവരുടെ അഭിപ്രായം യോഹന്നാന്‍ ഒരു വലിയ പ്രവാചകനാണെന്നാ."
"അവന്‍ പ്രവചനം നടത്തിയോ?"- ജോസഫ് ചോ ദിച്ചു.
"ഉം. യോഹന്നാന്‍ പ്രവചിച്ചു: ഞാന്‍ ജലംകൊണ്ടു സ്നാനം നല്കുന്നു. എ ന്നാല്‍ എന്നേക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം ന ല്കും എന്ന്."
"ജെറുസലേം ദേവാലയത്തിനു സമീപം വന്ന് ഇത്രയൊക്കെ പറയുകയും ചെ യ്യുകയും ചെയ്ത അവന്‍ ഒരു ധീരന്‍ തന്നെ" – ജോ സഫ് പറഞ്ഞു.
"നേരുതന്നെ. ദേവാലയ സേനയെ അവനു ഭയമില്ല. അതുപോലെ ഗലീലിയ, രാ ജാവിനെയും അവന്‍ ഭയക്കുന്നില്ല. ഹേറോദേസ് അ ന്തിപ്പാസ് രാജാവിന്‍റെ തെ റ്റുകള്‍ എണ്ണിയെണ്ണി പറ ഞ്ഞ് അവന്‍ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. രാ ജാവു സഹോദരനായ ഫീ ലിപ്പോസിന്‍റെ ഭാര്യയായ ഹേറോദിയായെ വെപ്പാട്ടിയാക്കി വച്ചിരിക്കുന്നതിനെ അതിനിശിതമായി കുറ്റപ്പെടുത്തുന്നു"- സെബദി കൂട്ടി ച്ചേര്‍ത്തു.
"യോഹന്നാന്‍ ദൈവശുശ്രൂഷിയാണ്. ദൈവശുശ്രൂ ഷി മാനുഷിക പ്രലോഭനങ്ങള്‍ക്ക് അടിമയായി തെറ്റുകള്‍ക്കു കൂട്ടുനില്ക്കില്ല. തെ റ്റു തെറ്റാണെന്നു തുറന്നു പറയാന്‍ അവനു ഭയമുണ്ടാകില്ല" – യേശു പറഞ്ഞു.
"ലോകത്തില്‍ നന്മ നിലനില്ക്കണമെങ്കില്‍ യോഹന്നാനെപ്പോലെയുള്ള നല്ല മനുഷ്യര്‍ ഉണ്ടാകണം" – ജോസഫ് അഭിപ്രായപ്പെട്ടു.
"യോഹന്നാനെ ജോര്‍ ദ്ദാന്‍ നദിക്കരയില്‍വച്ചു ക ണ്ടതുകൊണ്ട് അക്കാര്യമൊന്നിവിടെ പറയാമെന്നു കരു തി വന്നതാ. ഇനി ഞാന്‍ പോകുകയാണ്" – സെബദി തിരിച്ചുപോയി.
സെബദി പോയിക്കഴിഞ്ഞ പ്പോള്‍ യേശു ജോസഫി നോടു ചോദിച്ചു: "ഞാന്‍ നാളെ യോഹന്നാന്‍റെ അടുത്തുവരെ പൊയ്ക്കോട്ടെ?"
"ഉം. അവനെക്കണ്ടു വി ശേഷങ്ങളറിയുന്നതു നല്ലതുതന്നെ" – ജോസഫ് സ മ്മതം മൂളി.
യേശു പിറ്റേദിവസം ജോര്‍ ദ്ദാന്‍ നദിക്കരയിലേക്കു പോ കാനൊരുങ്ങി. അവന്‍ യോ ഹന്നാന്‍റെ അടുത്തേയ്ക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞു: "ഞാന്‍ തിരിച്ചുവരാന്‍ വൈകിയാല്‍ നിങ്ങള്‍ വിഷമിക്കരുത്. ഞാന്‍ യോ ഹന്നാനെപ്പോലെ സ്വര്‍ഗപിതാവിന്‍റെ വയലില്‍ വേല ചെയ്യുകയാ ണെന്നു വിചാരിച്ചാല്‍ മതി."
യേശു പോയിക്കഴിഞ്ഞപ്പോള്‍ ജോസഫ് മറിയത്തോടു പറഞ്ഞു: "കാലോചിതമായ ഒരു മാറ്റം വരുത്താന്‍ ദൈവത്തില്‍നിന്നു നിര്‍ദ്ദേ ശം കിട്ടിയതുകൊണ്ടാകും യോഹന്നാന്‍ ജലസ്നാനം സ്ഥാപിച്ചത്."
"യോഹന്നാന്‍ സ്ഥാപിച്ച വി ശുദ്ധ ജലസ്നാനം സ്ത്രീകള്‍ക്കുകൂടി നല്കാന്‍ കഴിയുന്നതുകൊ ണ്ടു ദൈവത്തിനു തീര്‍ച്ചയായും പ്രിയങ്കരമാകും" – മറിയം അഭിപ്രായപ്പെട്ടു.
ദൈവം ആദിയില്‍ ആദത്തെ സൃഷ്ടിച്ചിട്ട് ആദത്തിന്‍റെ ശരീരഭാഗമെടുത്തു ഹവ്വയെയും സൃഷ്ടിച്ചു. ദൈവം അങ്ങനെ പുരുഷനും സ്ത്രീക്കും തുല്യത നല്കി.
പിന്നീടു മനുഷ്യര്‍ ദൈവജന വും വിജാതീയരുമായി ഗണം തിരിഞ്ഞപ്പോള്‍ ദൈവജനത്തെ തിരിച്ചറിയാനായി ദൈവം അബ്രാഹത്തിലൂടെ പരിഛേദനം സ്ഥാപിച്ചു. എന്നാല്‍ ചില മനുഷ്യര്‍ ഇതു പു രുഷമേധാവിത്വത്തിനുള്ള അം ഗീകാരംകൂടിയായി തെറ്റിദ്ധരിച്ചു. ദൈവം യോഹന്നാനിലൂടെ ഇ പ്പോള്‍ സ്ത്രീക്കും പുരുഷനും ന ല്കാവുന്ന ജലസ്നാനം സ്ഥാപി ച്ചു. സ്ത്രീ-പുരുഷ സമത്വത്തിനു ദൈവത്തിന്‍റെ അംഗീകാരമുണ്ടെ ന്നു കാണിക്കുകയും ദൈവജനത്തിനു കാലോചിതമായ മുദ്ര ചാര്‍ത്തുകയുമാണു ചെയ്തിരിക്കുന്നത്" – ജോസഫ് പറഞ്ഞു.
ജോസഫും മറിയവും ഇങ്ങ നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പണിശാലയ്ക്കു പുറത്ത് ഒരു കുതിരവണ്ടി വന്നു നിന്നു.
ജോസഫ് മുഖയര്‍ത്തി നോ ക്കി. നസ്രത്തുകാരന്‍ ബെഞ്ചമിന്‍റെ കുതിരവണ്ടിയാണ്. ജോസ ഫ് പണിനിര്‍ത്തി എഴുന്നേറ്റുകൊ ണ്ടു പറഞ്ഞു: "ഞാന്‍ ഇന്നു നസ്രത്തിലെ പെത്താഹിമിന്‍റെ ഒലിവുമരങ്ങള്‍ നോക്കാന്‍ ചെല്ലാമെന്നു പറഞ്ഞിരുന്നു. നമ്മുടെ പണിശാലയിലേക്കു തടി വേണമല്ലോ. അ തിനു പോകാന്‍ ഈ ബെഞ്ചമിനോടു കുതിരവണ്ടിയുമായി വ രാന്‍ പറഞ്ഞിരുന്നു. അതാ ഇവന്‍ കുതിരവണ്ടിയുമായി വന്നത്."
"എന്നാല്‍ പോയി വരൂ" – മറി യം നിര്‍ദ്ദേശിച്ചു.
ജോസഫ് ബെഞ്ചമിന്‍റെ കുതിരവണ്ടിയില്‍ പെത്താഹിമിന്‍റെ വീ ട്ടിലേക്കു പുറപ്പെട്ടു.
കുതിരവണ്ടി ഓടിച്ചിരുന്ന ബെ ഞ്ചമിന്‍ ജോസഫിനോടു ചോദി ച്ചു: "ജോസഫ് ഇപ്രാവശ്യം കൂടാരത്തിരനാളിനു ജെറുസലേമിനു പോയിരുന്നോ?"
"പോയിരുന്നു."
കൂടാരത്തിരുനാളിന്‍റെ അവസാ നദിനമായ മഹാദിനത്തില്‍ രാവി ലെ ജെറുസലേം ദേവാലയത്തി ലെ പുരോഹിതന്‍ ജോര്‍ദ്ദാന്‍ നദിയില്‍ ചെന്നു ജലമെടുത്തു ദേവാലയത്തിലേക്കു കൊണ്ടുവരുന്നതു കണ്ടിട്ടുണ്ടോ?" – വീണ്ടും ചോദ്യം.
"ഉണ്ട്. എന്തേ അതിപ്പോള്‍ ചോ ദിക്കാന്‍?" – ജോസഫ് ചോദിച്ചു.
"പുരോഹിതന്‍ ജലമെടുക്കാന്‍ പോകുമ്പോള്‍ ജനങ്ങളും അവനോടൊപ്പം പോകുന്നുണ്ട്. പുരോഹിതന്‍ ജലമെടുക്കുന്നതു പുലര്‍ ച്ചെ ഉദയസൂര്യനെ നോക്കി നമസ്കരിച്ചിട്ടാണ്. ഇത് ഒരനാചാരമ ല്ലേ?" – ബെഞ്ചമിന്‍ ചോദിച്ചു.
"തീര്‍ച്ചയായും ഇതൊരു അ നാചാരംതന്നെ. പ്രപഞ്ചസൃഷ്ടികളെ ആരാധിക്കുന്നതു തെറ്റാണ്" – ജോസഫ് പറഞ്ഞു.
ജോസഫ് അന്നു പെത്താഹിമിന്‍റെ വീട്ടിലെത്തി. പെത്താഹിമിനോടു തടി കച്ചവടമാക്കി തിരിച്ചു പോന്നു.
ജോസഫ് കുതിരവണ്ടിയില്‍ തിരിച്ചുവന്നപ്പോള്‍ വീട്ടുമുറ്റത്ത് ഏതാനും പേര്‍ കൂടിനില്പുണ്ട്. മറിയം വീടിന്‍റെ മുന്‍വശത്തുണ്ട്. അവളുടെ പിന്നില്‍ ഒരു യുവതി പകുതി മറഞ്ഞു നില്ക്കുന്നു.
വീട്ടിലെന്തോ അത്യാഹിതം നടന്നുവെന്നു ജോസഫിനു തോ ന്നി. കാര്യമറിയാന്‍ അവന്‍റെ മന സ്സു വെമ്പല്‍കൊണ്ടു.
അടുത്തു ചെന്നപ്പോള്‍ ഒരു ചെ റുപ്പക്കാരന്‍റെ ശബ്ദം: "അവളെ ഇറക്കിവിട്. അവള്‍ നാടു നശിപ്പിക്കാനിറങ്ങിയതാണ്. ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി അവളെ കൊല്ലുന്നതില്‍ തെറ്റില്ല."
"പാപിനിയാണവള്‍. അതുകൊ ണ്ടാ അവള്‍ക്ക് ഈ ഗതി വന്നത്. മോശയുടെ സഹോദരി മരിയാം മോശയ്ക്കെതിരെ സംസാരിച്ചതുകൊണ്ടു കര്‍ത്താവിന്‍റെ കോപം അവളുടെ മേല്‍ ഉണ്ടായി. മരിയാം കുഷ്ഠം പിടിപെട്ടു രോഗിണിയായി. ഇവളും കര്‍ത്താവിനെതിരെ പാപം ചെയ്തു രോഗിണിയായ താ" – മറ്റൊരുവന്‍.
"ഞാന്‍ മനസ്സറിഞ്ഞ് ഒരു കഠിനപാപവും ചെയ്തിട്ടില്ല" – യുവതി തേങ്ങിക്കരഞ്ഞു.
അവരുടെ സംസാരത്തില്‍നി ന്നു ജോസഫിനു സംഗതി പിടികിട്ടി. അവന്‍ വേഗം കുതിരവണ്ടിയില്‍ നിന്നിറങ്ങി മുറ്റത്തേയ്ക്കു കയറിച്ചെന്നു.
ജോസഫിനെ കണ്ട് ഒരു മനുഷ്യന്‍ പറഞ്ഞു: 'ദേ! ജോസ ഫിന്‍റെ ഭാര്യ ഈ കുഷ്ഠരോഗിണിയെ ഇവിടെ കയറ്റി അഭയം കൊടുത്തിരിക്കുന്നു. ഇതു നാശത്തിനാണ്. ഇവള്‍ ഇവിടത്തുകാരിയല്ല. കുഷ്ഠരോഗിണി പ്രത്യേകം സ്ഥലത്തു പാര്‍ക്കണമെന്നു നിയമമുളളതാ. ഇവള്‍ അതു തെറ്റിച്ചു. കുഷ്ഠമുള്ളവര്‍ മണികിലുക്കി നടക്കണമെന്നും നിയമമുണ്ട്. അതും ഇവള്‍ പാലിച്ചില്ല. ഇവള്‍ ജനദ്രോഹിയാ."
ജോസഫ് പറഞ്ഞു: "നിങ്ങള്‍ ശാന്തരാകുക. എന്നിട്ടാകാം എ ന്തു ചെയ്യണമെന്നു തീരുമാനിക്കാന്‍."
മറിയമപ്പോള്‍ പറഞ്ഞു: "നിങ്ങളിവളെ കൊല്ലാനാണു ഭാവമെങ്കില്‍ അതെന്നെ കൊന്നിട്ടു മതി. ഇവള്‍ ഒരു പാവം യുവതി. ഇവളുടെ സ്ഥാനത്തു നിങ്ങളാണ് എന്നൊന്നു സങ്കല്പിച്ചുനോക്കുക. അങ്ങനെയെങ്കില്‍ എന്തായിരി ക്കും നിങ്ങളുടെ മാനസികാവ സ്ഥ? നിങ്ങളെന്താ അതോര്‍ക്കാത്തത്? ഇവള്‍ക്കു വന്നത് ഒരു രോ ഗമാ. നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് ഇവളെ ശുശ്രൂഷിക്കുക എന്നതായിരുന്നു. എന്നിട്ടു നിങ്ങള്‍ ചെ യ്തതോ? ഇവളെ കല്ലെറിഞ്ഞു."
യുവതി പറഞ്ഞു: "ഞാന്‍ കു ഷ്ഠരോഗികള്‍ക്കുള്ള തടങ്കല്‍പാളയത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ഞാനറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. നാട്ടിലു ള്ള മനുഷ്യരെ കാണണമെന്നു കൊ തിച്ചു പുറത്തിറങ്ങിയ എന്നെ ഇ വര്‍ കല്ലെറിഞ്ഞു."
ജോസഫ് അപ്പോള്‍ മറ്റുള്ളവരോടു പറഞ്ഞു: "ഇവളുടെ രോഗം ഇവളുടെ പാപം മൂലമുണ്ടായതല്ലോ. ഇവള്‍ ആര്‍ക്കും രോഗം പടര്‍ത്തണമെന്നു വിചാരിച്ചു വന്നവളുമല്ല. ദൈവത്തിന്‍റെ ശക്തി ഇവളിലൂടെ മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണു ദൈവം ഇവള്‍ക്കീ രോഗം നല്കിയത്."
മറിയം അപ്പോള്‍ ജോസഫി നോടു പറഞ്ഞു: "നോക്കൂ ചേട്ടാ, ഈ മനുഷ്യര്‍ ഈ പാവത്തിനെ കല്ലെറിഞ്ഞു മുറിപ്പെടുത്തിയത്."
ജോസഫ് യുവതിയെ നോക്കി. യുവതിയുടെ തല കല്ലുകൊണ്ടു പൊട്ടിയിരിക്കുന്നു. ശരീരത്തില്‍ ഏറുകൊണ്ടു ചതഞ്ഞു രക്തം ഒഴുകിയിട്ടുണ്ട്.
ജോസഫ് മറ്റുള്ളവരോടു ചോ ദിച്ചു: "ഇല്ല. ഇവളെ സംരക്ഷിക്കേ ണ്ട കടമ ഞങ്ങള്‍ക്കുണ്ട്. നിങ്ങള്‍ ഇനി ഇവിടെ നില്ക്കണ്ട. നിങ്ങള്‍ പൊയ്ക്കോ" – മറിയം വന്ന ജനങ്ങളോടായി പറഞ്ഞു. തുടര്‍ന്നു യു വതിയുടെ കൈപിടിച്ചുകൊണ്ടു വീടിനുള്ളിലേക്കു നടന്നു.
"നീ വരൂ." രോഗം പിടിച്ച് കൈ കളിലും കാലുകളിലും വ്രണങ്ങളുള്ള ആ യുവതിയെ മറിയം മുറിയില്‍ കൊണ്ടുപോയി മുറിവുകളില്‍ തൈലം പുരട്ടി തുണി വച്ചുകെട്ടി.
ജോസഫ് അപ്പോള്‍ ഓര്‍ത്തു: "മറിയം ദൈവമാതാവു തന്നെ. ദൈവസന്നിധിയില്‍ നില്ക്കുന്ന ഏഴു മാലാഖമാര്‍ ഇറങ്ങിവന്ന് അ വള്‍ക്ക് അകമ്പടി സേവിക്കുന്നത് അവന്‍ മനസ്സില്‍ കണ്ടു."
മറിയം യുവതിക്കു പ്രാഥമിക ശുശ്രൂഷകള്‍ നല്കിയശേഷം യു വതിയോടു പറഞ്ഞു: "മോളേ, നിന്‍റെ ഈ രോഗം മറ്റുള്ളവര്‍ക്കും പകരുന്നതാ. അതുകൊണ്ടു രോ ഗം ഭേദമാകുന്നതുവരെ നീ രോഗമില്ലാത്തവരുടെ അടുത്തുനിന്നും മാറിത്താമസിക്കണം."
"എനിക്ക് ഈ രോഗം ആര്‍ക്കും പകര്‍ത്തണമെന്നില്ലമ്മേ" – യുവ തി പറഞ്ഞു. അപ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞൊഴുകി.
മറിയം അവളുടെ കണ്ണീരൊപ്പി അവളെ ആശ്വസിപ്പിച്ചു: "ഞാന്‍ നിന്നെ സുരക്ഷിതസ്ഥാനത്തെത്തിക്കാം. നിനക്ക് ആഹാരവും വ സ്ത്രവും അവിടെ ലഭിക്കും. നീ ദൈവത്തോടു പ്രാര്‍ത്ഥിച്ചു ശുദ്ധിയോടെ ജീവിച്ചാല്‍ നിന്‍റെ ഈ രോഗം ദൈവം എടുത്തുമാറ്റും."
മറിയം യുവതിയോടു സംസാരിച്ചശേഷം ജോസഫിനോടു ചോ ദിച്ചു: "ജോസഫ് ചേട്ടാ, ഇവള്‍ ആകെ ക്ഷീണിതയാണ്. അതുകൊണ്ട് ഇവളെ നമ്മുടെ വീട്ടില്‍ ഈയൊരു രാത്രിയില്‍ താമസിപ്പിച്ചോട്ടേ?"
"നീ തീരുമാനിക്കുംപോലെ" – ജോസഫ് അനുവദിച്ചു.
യുവതി അന്നവിടെ വിശ്രമിച്ചു. മറിയം പിറ്റേ ദിവസം അവളെ കുഷ്ഠരോഗികള്‍ക്കുള്ള അഭയകേന്ദ്രത്തിലേക്കു മാറ്റി.
യേശു പോയിട്ടു വേഗം തിരിച്ചുവരുമെന്നു ജോസഫ് വിചാരിച്ചെങ്കിലും അവന്‍ വന്നില്ല.
അവന്‍ ഇന്നുവരും, നാളെ വരും എന്നു വിചാരിച്ചു ജോസഫും മറി യവും ദിവസങ്ങള്‍ എണ്ണിനീക്കി.
ഒരു ദിവസം അയല്‍വാസിയാ യ കൂസാ എന്ന ഫരിസേയന്‍ ജോ സഫിനടുത്തെത്തി പറഞ്ഞു: "യേ ശുവിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. അവന്‍ ആളും തരവും നോക്കാതെ അധികാരികളുടെ തെ റ്റുകളെ ചൂണ്ടിക്കാട്ടി അവ തിരുത്തണമെന്ന് ആവശ്യപ്പെടുന്നു."
"തെറ്റുകള്‍ തിരുത്തണമെന്നു യേശു പറയുന്നതിലെന്താ കുഴ പ്പം?" – ജോസഫ് ചോദിച്ചു.
"ഫരിസേയരെയും നിയമജ്ഞരെയും അവന്‍ പേരെടുത്തു പറ ഞ്ഞു കുറ്റപ്പെടുത്തുന്നുണ്ട്. അവന്‍ യോഹന്നാന്‍റെ ജലസ്നാനം സ്വീ കരിച്ചു പിതാവായ അബ്രാഹ ത്തിന്‍റെ നിയമത്തിനു കളങ്കം വരുത്താന്‍ ശ്രമിച്ചു."
"ജോസഫ് അപ്പോള്‍ പറഞ്ഞു: "കൂസാ പറയുന്നതു തെറ്റാണ്. അ വന്‍ നിയമങ്ങള്‍ നീക്കിക്കളയാനല്ല നിയമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍വേണ്ടിയാണു ജലസ്നാനം സ്വീകരിച്ചത്."
"യോ ഹന്നാന്‍ സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ വലിയവനാണെന്നു യേശു ജനക്കൂട്ടത്തോടു പുകഴ്ത്തി പറഞ്ഞു. രാജദൂഷണം പറയുന്ന യോഹന്നാനെ പുകഴ്ത്തു കയും യോഹന്നാന്‍റെ ജലസ്നാ നം സ്വീകരിക്കുകയും ചെയ്ത യേശുവിനെ നിങ്ങള്‍ക്കു ജീവനോ ടെ വേണമെങ്കില്‍ നിങ്ങള്‍ അവ നെ വിളിച്ചു വീട്ടിലിരുത്ത്."
"യേശു ആരാണെന്നു കൂസാ അറിഞ്ഞിരുന്നെങ്കില്‍ കൂസാ ഇ തു പറയുമായിരുന്നില്ല."
"ജോസഫേ! രാജാവിനെ ബ ഹുമാനിക്കാത്ത തന്‍റെ മകനു കൂട്ടു നിന്നാല്‍ തന്നെയും തന്‍റെ കുടുംബത്തെയും രാജാവ് ഇല്ലാതാക്കും."
"ദൈവം അനുവദിക്കാതെ ഹേ റോദേസിനു ഞങ്ങളെ ഒന്നും ചെ യ്യാനാവില്ല. അതുകൊണ്ടു ശരീരത്തെ കൊല്ലുന്നവനെ ഞാന്‍ ഭയപ്പെടുകയില്ല. ആത്മാവിനെ നരകത്തിലേക്കു തള്ളിയിടാന്‍ കഴിയുന്നവനെ മാത്രമേ ഞാന്‍ ഭയപ്പെടുന്നുള്ളൂ."
"നിയമജ്ഞരുടെയും ഫരിസേയരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊളളാന്‍ യേശു ജനക്കൂട്ടത്തോടു വിളിച്ചുപറഞ്ഞു നടക്കുകയാ. യഹൂദപ്രമാണികളെ അടച്ചാക്ഷേപിച്ചുകൊണ്ട് അവനിവി ടെ വളരുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?"
"അവനെ വളര്‍ത്തുന്നതു പി താവായ യഹോവയാണ്. ദൈവം തന്‍റെ മകനെ സ്വന്തം വയലിലേ ക്ക് അയച്ചിരിക്കുന്നു. മകന്‍ ആ വയലിന്‍റെ ഉടയോനാണ്" – ജോ സഫ് പറഞ്ഞു.
കൂസാ ചോദിച്ചു: "തനിക്കു സു ബോധം നഷ്ടപ്പെട്ടോ?"
"നിന്‍റെ മനസ്സില്‍ ഇരുട്ടു നിറഞ്ഞിരിക്കുന്നു. നീ കണ്ടിട്ടും കാ ണാത്തതും കേട്ടിട്ടും മനസ്സിലാക്കാത്തതും അതുകൊണ്ടാണ്."
ജോസഫ് അങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ റൂബന്‍ അ വിടേയ്ക്കു വന്നു.
റൂബന്‍ പറഞ്ഞു: "ജോസ ഫിന്‍റെ മകനായ യേശുവിനെപ്പോ ലെ ഇത്രയും നല്ല ഒരു മനുഷ്യസ്നേഹി ലോകത്തില്‍ ഇതുവരെ ജനിച്ചിട്ടില്ല. അവന്‍ ശബ്ദമില്ലാത്തവരുടെ നാവായി മാറിയിരിക്കുന്നു. അവന്‍ ജാതിമതം നോക്കാതെ ദരിദ്രര്‍ക്കുവേണ്ടി വാദിക്കുന്നു. മനുഷ്യരെ പാപജീവിതത്തില്‍ നി ന്നു മോചിപ്പിക്കന്‍ ഉപമകളിലൂടെ യും പ്രസംഗങ്ങളിലൂടെയും ഗുണദോഷിച്ച് അവരെ ദൈവത്തോടടുപ്പിക്കുന്നു. അവന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ഓരോ ദിവസ വും ആയിരങ്ങളാണ് അവന്‍റെ അ ടുത്തുവരുന്നത്. അവന്‍ മരിച്ചവരെ ഉയിര്‍പ്പിക്കുകയും മുടന്തരെ സുഖപ്പെടുത്തുകയും തളര്‍വാതരോഗികളെ എഴുന്നേല്പിച്ചു നടത്തുക യും പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്നുണ്ട്."
റൂബന്‍ പറഞ്ഞതു കേട്ടപ്പോള്‍ ജോസഫിനു സന്തോഷമായി.
റൂബന്‍ കൂട്ടിച്ചേര്‍ത്തു: "ഈ വ യലിന്‍റെ ഉടയോന്‍ യേശുതന്നെ."
കൂസായപ്പോള്‍ ഒളിയമ്പെ യ്തു: "സെബദിചേട്ടനും യേശുവി നെ പുകഴ്ത്തുകയാണോ?"
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org