അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 17)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 17)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

പതിനേഴ്

ബധിരകര്‍ണ്ണങ്ങള്‍ കേള്‍ക്കാന്‍ ശബ്ദം അത്യുച്ചത്തില്‍ തന്നെയാകണം.
– ഭഗത് സിംഗ്

01-03-2020

എന്റെ മനസ്സില്‍ പ്രത്യാശയുടെ മുകുളങ്ങള്‍ തളിര്‍ത്തു. എന്തൊരു സുന്ദരിയാണവര്‍. സൗന്ദ ര്യം മാത്രമല്ല, കൂര്‍മ്മബുദ്ധി യും. അവരോടു സംസാരി ക്കുമ്പോള്‍ എന്റെ ആത്മവി ശ്വാസം വര്‍ദ്ധിക്കുന്നു. പ്ര തിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഒരായിരം വിരലുകള്‍ ആരെ ല്ലാം എന്റെ നേരേ ചൂണ്ടി യാലും എനിക്ക് ഭയമുണ്ടാ വുകയില്ല എന്ന് എന്റെ മനസ്സ് എന്നോടു പറയുന്നു. അവര്‍ എന്നോടു പറഞ്ഞ ആ വാചകം മനസ്സില്‍ നിന്നും മായുന്നില്ല. കൊക്കൂണിനകത്ത് തപസ്സു ചെയ്തിരിക്കുന്ന പുഴു കാലപൂര്‍ത്തിയില്‍ പുറത്തേ ക്കു വരുമ്പോള്‍ മാത്രമേ ചിത്രശലഭമായിത്തീരൂ. അതുശരിയാണ്. ഞാന്‍ ആഗ്രഹിച്ചതുപോലെ ഏവര്‍ക്കും സ്‌നേഹശുശ്രൂ ഷ ചെയ്യുന്ന ഒരു ഡോക്ട റായിത്തീരണം. ആഗ്രഹമാ ണ് മനുഷ്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ഇന്നത്തെ ദിവസം അങ്ങ നെ കടന്നുപോയി. നാളെ കേസ് തുടരും. എന്റെ ചികിത്സയുടെ കാര്യങ്ങള്‍ പറഞ്ഞ് മാറ്റിവച്ച കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടയെന്നാണ് വേദാന്റിയുടെ അഭിപ്രായം. ഈശ്വരന്മാരെ എനിക്കു കൂട്ടായിരിക്കണമേ എന്നാ ണ് പ്രാര്‍ത്ഥന.
മോളു കിടക്കാറായി ല്ലേ?
ഞാന്‍ റെഡി അച്ചമ്മേ."
ഞാനും റെഡി.
അച്ചമ്മയും മോളും കട്ടിലിലേക്കു കിടന്നു.
ഉരുണ്ടുകൂടുന്ന കാര്‍മേ ഘപടലങ്ങള്‍ക്കിടയില്‍ നക്ഷത്രങ്ങള്‍ ഒളിച്ചിരിക്കു ന്നു. നിലാവു പൊഴിക്കുന്ന ചന്ദ്രനെയും അത് മറച്ചു കളഞ്ഞു. ഒരു രാത്രിയുടെ ദൈര്‍ഘ്യം കഴിഞ്ഞാല്‍ മാത്രമേ പ്രകാശത്തിന്റെ രേണുക്കള്‍ മേഘപടല പാളികളെ കീറിമുറിച്ച് പുറത്തേക്കു വരികയുള്ളൂ. അതുവരെ ഞാന്‍ അന്ധ കാരത്തിന്റെ തമോഗര്‍ത്ത ങ്ങളിലാണെന്നോ… രക്ഷി ക്കണേ എന്ന നിലവിളി തൊണ്ടയില്‍ കുരുങ്ങി നില്ക്കുന്നതേയുള്ളൂ. പുറ ത്തേക്കു വരുന്നില്ല. ഓടി രക്ഷപ്പെടാനുള്ള തത്രപ്പാ ടില്‍ പെട്ടെന്ന് കട്ടിലില്‍ നിന്ന് വീഴാന്‍ പോകുന്ന തുപോലെ.
കണ്ണുകള്‍ തുറക്കു മ്പോള്‍ അച്ചമ്മ അടുത്തി രുന്ന് നെഞ്ച് തിരുമ്മുന്നു ണ്ടായിരുന്നു. എന്താ മോളേ?
നെറ്റിയില്‍ ഒരു കുളിര്‍ മ്മ.
മെല്ലെ കൈകള്‍കൊണ്ട് തൊട്ടുനോക്കി.
പേടിക്കേണ്ട മോളേ, മോള്‍ കിതക്കുന്നതും ഉരുണ്ടുമറിയുന്നതുമെല്ലാം കണ്ട് അച്ചമ്മ ഉണര്‍ന്നതാ ണ്. നെറ്റിയില്‍ നല്ല ചൂടു കണ്ടപ്പോള്‍ തുണി നനച്ചിട്ട താണ്.
എനിക്കൊന്നൂല്ലാ അച്ച മ്മേ. ഓരോരോ സ്വപ്ന ങ്ങള്‍. ഉറങ്ങാന്‍ കഴിഞ്ഞില്ല.
അല്ല, ഇനി ഉറങ്ങാന്‍ സമയവുമില്ല. എഴുന്നേറ്റ് ഫ്രഷാകൂ. ഇന്നല്ലേ കോടതിയില്‍ പോകേ ണ്ടത്?
അവനി വേഗം ഫ്രഷാ യി വന്നു. കോടതിയിലേ ക്കു പോകാനുള്ള തയ്യാറെ ടുപ്പും കഴിഞ്ഞു.
കോടതി കോമ്പൗണ്ടി ലേക്ക് വണ്ടി പ്രവേശിച്ച പ്പോള്‍ത്തന്നെ അവനിയുടെ മനസ്സ് ഒന്നിടിഞ്ഞു. വരാന്ത യില്‍ത്തന്നെ അഡ്വ. വേദ യുടെ ചിരിക്കുന്ന മുഖം കാണുമ്പോള്‍ വളരെ സന്തോഷം. പല കണ്ണുക ളും തന്റെ നേരെ നീളുന്ന തു കണ്ടു. കാലുകള്‍ നില ത്ത് ഉറപ്പിച്ച് മുന്നോട്ടു നട ന്നു. പതറുകയില്ലെന്നു പല വട്ടം മനസ്സില്‍ ആവര്‍ത്തി ച്ചു പറഞ്ഞു.
കോടതി കൂടി. ജഡ്ജി ഇരിക്കുന്ന കസേരയിലേ ക്കു നോക്കിയപ്പോള്‍ ഒരസ്വ സ്ഥത. തനിക്കു നീതി കിട്ടുമോ? പലവിധ ചിന്ത കള്‍ മനസ്സില്‍ നിറയുന്നു.
കോടതി ആകെ മുഴങ്ങു ന്നവിധം അടിക്കുന്ന ശബ്ദം കേട്ടു. തന്റെ ശ്രദ്ധ അങ്ങോട്ടുമാറി.
വലിയതറമേല്‍ ശങ്കര്‍ മകന്‍ ശ്രീജിത്ത്
വലിയതറമേല്‍ ശങ്കര്‍ മകന്‍ ശ്രീജിത്ത്
വലിയതറമേല്‍ ശങ്കര്‍ മകന്‍ ശ്രീജിത്ത്
മൂന്നു പ്രാവശ്യം വിളി ച്ചു കഴിയുമ്പോഴേക്കും ശ്രീജിത്ത് പ്രതിക്കൂട്ടില്‍ കയറി നിന്നു. കോടതി മുമ്പാകെ സത്യം മാത്രമേ പറയൂ എന്നു മതഗ്രന്ഥ ത്തില്‍ തൊട്ടു പ്രതിജ്ഞ ചെയ്യിപ്പിച്ചു.
തുടര്‍ന്ന് അവനിയുടെ പേരാണ് വിളിച്ചത്. അവനി കാലുറപ്പിച്ച് ദീര്‍ഘശ്വാസം എടുത്ത് നടന്ന് കൂട്ടിലേക്കു കയറി, കൈവരിയില്‍ മുറു കെ പിടിച്ചുനിന്നു. അഡ്വേ. വേദ മുന്നോട്ടു വന്നു. വിസ്താരമാരംഭിച്ചു."
ഈ നില്ക്കുന്ന അവനി യെ ശ്രീജിത്ത് അറിയു മോ?
അറിയും.
എങ്ങനെയാണ് നിങ്ങള്‍ തമ്മില്‍ പരിചയം?
ഞാന്‍ അവനി പഠിക്കുന്ന മെഡിക്കല്‍ കോളേജിലെ സീനിയര്‍ സ്റ്റുഡന്റാണ്.
ഒരു സീനീയര്‍ സ്റ്റുഡ ന്റ് എന്ന നിലയില്‍ മാത്ര മാണോ നിങ്ങള്‍ അവനി യെ അറിയുന്നത്?
അതെ.
വേറൊരു തലത്തിലും ഒരു ബന്ധവും നിങ്ങള്‍ തമ്മില്‍ ഇല്ല അല്ലേ?
ഇല്ല.
അവനിയുടെ മുഖത്ത് ആസിഡ് വീഴുന്ന ദിവസം ശ്രീജിത്ത് അവനിക്ക് എ ന്തെങ്കിലും മെസേജ് പാസ്സ് ചെയ്തിരുന്നോ?
അവനിയോട് ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല.
ശ്രീജിത്ത് പറഞ്ഞിട്ടാണ് അവനിയോട് ഫോറന്‍സിക് ലാബിലേക്ക് ചെല്ലാന്‍ പറ ഞ്ഞതെന്നു അഭിനന്ദ് മൊഴി തന്നിട്ടുണ്ടല്ലോ.
പച്ചക്കള്ളമാണത്. അവ നിയുടെ തന്നെ ക്ലാസ്സില്‍ പഠിക്കുന്ന അഭിനന്ദിന് അവനിയുടെ മേല്‍ നോട്ടമു ണ്ടായിരുന്നിരിക്കണം. മനഃപൂര്‍വ്വമാണ് അഭിനന്ദ് അങ്ങനെ പറഞ്ഞത്. അവ നിയെത്തന്നെ ഫോറന്‍സി ക് ലാബിലേക്ക് എത്തിക്കു കയും അവന്‍ തന്ത്രപൂര്‍വ്വം മാറിപ്പോവുകയും ചെയ്തു.
പിന്നെ ജഡ്ജിയുടെ നേരേ തിരിഞ്ഞ് അവന്‍ പറഞ്ഞു,
"അങ്ങ് ഇത് വിശ്വസി ക്കണം. എന്നെ മനഃപൂര്‍വ്വം കുറ്റവാളിയാക്കാന്‍ ശ്രമി ക്കുന്നു."
ഇതെല്ലാം കേട്ടുകൊ ണ്ടുനിന്ന അവനിക്ക് ആ കൈവരികളില്‍ പിടിച്ചിട്ടും ഉറയ്ക്കാത്ത അവസ്ഥ. ലോകം കീഴ്‌മേലായി മറി യുന്നതുപോലെ. തൊണ്ട വരളുന്നു. എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ നാവ് ഉള്ളിലേക്ക് ഇറങ്ങി പ്പോയതുപോലെ. അഭിനന്ദ് കുറ്റവാളിയല്ല എന്ന സ്വരം തൊണ്ടയില്‍ കുരുങ്ങി ഇല്ലാതെയായി. കൈകള്‍ ദുര്‍ബലമായി. പിന്നെ എന്താണ് സംഭവിച്ചതെന്ന റിയില്ല.
എന്റെ പൊന്നുമോളേ…
അച്ചമ്മയുടെ ശബ്ദം ഒരു ദീനരോദനമായി പുറ ത്തേക്കു വന്നു.
കേസ് ജൂണ്‍ ആറാം തീയതിയിലേക്ക് മാറ്റിയതാ യി അറിയിപ്പുണ്ടായി. മുഖ ത്ത് വെള്ളം തളിച്ചുവെങ്കി ലും അവനി കണ്ണു തുറന്നി ല്ല. എല്ലാവര്‍ക്കും പരിഭ്രമ മായി. വേഗം തന്നെ ആം ബുലന്‍സ് വരുത്തി. ആശു പത്രിയിലേക്ക്. അച്ചമ്മയ്ക്ക് പരിഭ്രമമായി. അഡ്വേ. വേദ അച്ചമ്മയെ തോളില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ ത്തു നിര്‍ത്തി.
ഒന്നൂല്ലാ അച്ചമ്മേ, പേ ടിക്കാനൊന്നൂല്ലാ… നമുക്ക് എന്റെ കാറില്‍ ആശുപത്രി യിലേക്ക് പോകാം.
അച്ചമ്മ വരൂ….
അച്ചമ്മയെയും കൊണ്ട് വേദ കാറിനടുത്തേക്ക് നീങ്ങി.
ആശുപത്രിയില്‍ അവനി കണ്ണു തുറക്കുമ്പോള്‍ ചു റ്റും ഡോക്ടര്‍മാരും നഴ്‌സു മാരുമായിരുന്നു. മെല്ലെ കണ്ണു തുറന്നു വരുമ്പോള്‍ ത്തന്നെ അച്ചമ്മ… അച്ചമ്മ… എന്നായിരുന്നു അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചിരുന്നത്.
വേഗം അച്ചമ്മയെ കാ ണിക്കുവാന്‍ വിളിക്കണമെ ന്ന് ഡോക്ടര്‍ നഴ്‌സിനോട് നിര്‍ദ്ദേശിച്ചു.
ഡോക്ടര്‍ പുറത്തേക്കു വന്നതും അച്ചമ്മയും വേദയും രാമന്നായരും ശിവയും എല്ലാവരും അടുത്തേക്കു ചെന്നു.
ഒന്നും പേടിക്കാനി ല്ല. ബി.പി. ലോ ആയതാ ണ്. വിഷമിക്കാനൊന്നുമില്ല. കുറച്ചുനേരം ഐസിയു വില്‍ നിരീക്ഷണത്തില്‍ കിടക്കട്ടെ. അച്ചമ്മയെ കാണുവാന്‍ മോളു ആഗ്ര ഹിക്കുന്നുണ്ട്. അച്ചമ്മ അകത്തേക്കു ചെല്ലൂ. വേറെ കുഴപ്പമൊന്നുമില്ല. എങ്കിലും ഒത്തിരി സംസാരിക്കേണ്ട. സന്തോഷമുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി.
അച്ചമ്മ മോളുടെ അടു ത്തേക്ക് ചെന്നു. അവളുടെ ശിരസ്സില്‍ മെല്ലെ തലോടി. അവള്‍ പ്രയാസപ്പെട്ട് കണ്ണു കള്‍ തുറന്നു. അച്ചമ്മയെ കണ്ടപ്പോള്‍ ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
അച്ചമ്മേ, എനിക്ക് ഒന്നു മില്ല. വിഷമിക്കണ്ട. ജിത്ത്, അഭിനന്ദിനെക്കുറിച്ച് പറയു ന്നതു കേട്ടപ്പോള്‍ എനിക്ക് ഉള്‍ക്കൊള്ളാനായില്ല. അവന്‍, ആ ജിത്ത് ക്രൂരനാണ്.
മോള് അതൊന്നും ഓര്‍ക്കണ്ട. നമുക്ക് നീതി ലഭിക്കും. മോള്‍ക്ക് സുഖാ യാല്‍ നമുക്ക് കേസ് തുടര ണം. മോളുടെ വേദാന്റി പുറത്തു നില്പുണ്ട്.
ഉവ്വോ…. അയ്യോ വേദാന്റിയെ ബുദ്ധിമുട്ടിക്ക ണ്ടായിരുന്നു.
ഡോക്ടര്‍ അനുവദിക്കാ ത്തതുകൊണ്ടാണ് വേദ അകത്തേക്കു വരാഞ്ഞത്. പിന്നെ നമുക്ക് പോയി കാണാം. മോള്‍ ഇപ്പോള്‍ കിടന്നോളൂ.
അവനി മെല്ലെ കണ്ണുക ളടച്ചു. അച്ചമ്മ പുറത്തേക്കി റങ്ങി.
എങ്ങനെയുണ്ട് അച്ച മ്മേ? വേദ ആകാംക്ഷ യോടെ തിരക്കി.
ഒരു കുഴപ്പവുമില്ല. വേദാന്റിക്കു ബുദ്ധിമുട്ടാ യില്ലേ എന്നു ചോദിച്ച് അവള്‍ സങ്കടപ്പെട്ടു.
അയ്യോ, അതൊന്നും സാരമില്ല. അവള്‍ എനിക്കു മകളെപ്പോലെയാണ്. ഞാന വള്‍ക്കു നീതി നേടിക്കൊ ടുക്കും.
അതെ, കുറച്ചുകൂടി ആത്മധൈര്യം വേണം ന്റെ കുട്ടിക്ക്. ആരും വേദനിക്കു ന്നത് അവള്‍ക്ക് കണ്ടൂടാ…. പാവം, അതിന് ഈ ഗതി വന്നൂല്ലോ….
അച്ചമ്മ സമാധാനമായിരിക്കൂ. എല്ലാം ശരിയാകും. നമുക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം. അവനിക്ക് ഒന്നും സംഭവിക്കില്ല.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org