അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 23 & 24)

അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 23 & 24)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

ഇരുപത്തിമൂന്ന്

സത്യാന്വേഷണത്തോ ടാണ് എന്റെ അഭിനി വേശം. ഏതിനെയും ഞാന്‍ നോക്കിക്കാണുന്നത് ഈ പശ്ചാത്തലത്തിലാണ്. – ചെഗുവേര

10-03-2020

ഡോക്ടര്‍ റൗണ്ട്‌സിനു വരുമ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നു കേട്ടപ്പോള്‍ വലിയ സന്തോഷമായിരു ന്നു. ഇനി വീട്ടിലേക്കു പോ കാമല്ലോ. പക്ഷേ അച്ചമ്മ യുടെ മുഖത്ത് വല്യ തെളി ച്ചമില്ല. ഇന്നലെ ഫോണ്‍ വന്നപ്പോള്‍ മുതല്‍ അച്ചമ്മ ഇങ്ങനെയാണ്. എപ്പോഴും ആലോചന. തറവാട്ടിലെ ത്തിയപ്പോള്‍ മുഖത്തു കുറച്ചു തെളിച്ചമുണ്ട്. നീലി ചിറ്റയോട് പണി ഒതുങ്ങു മ്പോള്‍ ഇടയ്ക്ക് തറവാട്ടി ലേക്കു വരാന്‍ പറയുന്നതു കേട്ടപ്പോള്‍ തനിക്ക് സന്തോഷം തോന്നി. ഒരു നേരമ്പോക്കായല്ലോ. കാല്‍ നന്നായി ഉണങ്ങി പുതിയ മാംസം വരാന്‍ രണ്ടാഴ്ച പിടിക്കും. എന്തായാലും ഒരു മാസം റെസ്റ്റ് തന്നെ. സ്വന്തം ആവശ്യങ്ങള്‍ക്ക് നടക്കുവാന്‍ സാധിക്കുന്ന തുതന്നെ വലിയ കാര്യ മല്ലേ. അതിനുംകൂടി അച്ചമ്മയെ ബുദ്ധിമുട്ടിക്കേ ണ്ടി വന്നാലോ.
പൊയ്‌ക്കോളൂ ഉണ്ണിക ളേ…. നേരം സന്ധ്യയായിരി ക്കുന്നു. പാലു കുടിച്ചതല്ലേ. പിന്നെന്താ ഈ നേരത്ത്…. പൊയിക്കോളൂ…. മോളു കണ്ടാ പേടിക്കും. ഈ വീടിനു കാവലു നിങ്ങളാ….
സന്ധ്യയ്ക്ക് ഡയറി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അച്ചമ്മയുടെ ആ ശബ്ദം തന്നെ ചിന്തിപ്പിച്ചു. ഇതാ രോടാണ്?
അച്ചമ്മേ… ഇതാരാ അവിടെ വന്നിരിക്കുന്നേ?
ആരൂല്ലാ മോളേ."
ങ്‌ഹേ, കള്ളം പറയണ്ട. ഞാനങ്ങോട്ടു വരും.
അയ്യോ, വേണ്ട കുട്ട്യേ. കാവിലെ പാമ്പുകളാ. പാലു കുടിച്ചുപോയതാ. പിന്നേം വന്നേക്കേണൂ.
അയ്യോ അച്ചമ്മ ഇങ്ങു വന്നേ. എനിക്കു പേടിയാ. അവ കടിച്ചാ പിന്നെ കഷ്ടാവും.
ഹെയ്, കുട്ടി എന്തിനാ പേടിക്കണത്. ഇവറ്റ ഒന്നും ചെയ്യില്ല.
അച്ചമ്മ ഇങ്ങ്ട്ട് വരാ… എനിക്ക് അത്രടം നടക്കാന്‍ പറ്റാത്തോണ്ടല്ലേ.
അവറ്റോള് പോയി. ദേ, ഞാനങ്ങ് വന്നു. മോള് അടങ്ങിക്കിടക്ക്. കാലൊ ന്നും അനക്കണ്ട.
ങ്‌ഹേ, ഇതെന്താ ഒരു കവിളിനല്ലേ കുഴപ്പമുണ്ടാ യിരുന്നുള്ളൂ. ഇപ്പോ രണ്ടു ഭാഗവും വീര്‍ത്തിരിക്കുന്നു ണ്ടല്ലോ.
ങ്ഹാ, വീര്‍ത്തിരിക്കട്ടെ. കവിളോ കാലോ കൈയ്യോ എന്തേലും വീര്‍ക്കട്ടെ. എത്ര പ്രാവശ്യം ഞാന്‍ ഓളിയിട്ടു വിളിച്ചു. അച്ചമ്മയ്ക്ക് ഒന്നു വിളി കേട്ടൂടായിരുന്നുവോ"
ഞാന്‍ വിളി കേട്ടില്ലേ മോളേ.
ഉവ്വ് കേട്ടു. എന്റെ ചങ്കിടിപ്പ് എന്തോരാ കൂടിയത്.
അതെന്തിനാ മോളേ?
അച്ചമ്മയല്ലാതെ എനിക്കാരൂല്ലാ….
പറഞ്ഞുതീരും മുമ്പേ തങ്ങിനിന്നിരുന്ന കാര്‍മേഘ പാളികളില്‍നിന്നും വലിയ ശബ്ദത്തോടെ മഴ പെയ്യാന്‍ തുടങ്ങി.
അച്ചമ്മ അവളെ കെട്ടിപ്പിടിച്ചു. ന്റെ കുട്ടീ… നിന്നെ വിട്ടിട്ട് ഈശ്വരന്മാര് വിളിച്ചാകൂടി ഞാന്‍ പോവൂല്ലാ…
പുറത്ത് കാര്‍ വന്നു നില്ക്കുന്ന ശബ്ദം അവനി യാണ് ആദ്യം കേട്ടത്.
അച്ചമ്മേ, അവള്‍ വേഗം കണ്ണുകള്‍ തുടച്ചു.
രാമന്നായരേ, ആരാദ്? അച്ചമ്മ നീട്ടി വിളിച്ചു ചോദിച്ചു.
രാമന്നായര് തോര്‍ത്തു മുണ്ട് വീശി ഓടി വന്നു. വിമ്മിട്ടപ്പെട്ട് അയാള്‍ പറ ഞ്ഞു, ഉണ്ണി വന്നേക്ക്ണൂ.
ഉണ്ണിയോ?"
ങ്ഹാ, കൃഷ്‌നുണ്ണി. ഭാര്യയുമുണ്ടെന്നു തോന്നു ന്നു. ഒരു ചെറുക്കന്‍ കൊച്ചും ഉണ്ട്. കാര്‍ പടിപ്പുരയില്‍ നിര്‍ത്തി നടന്നു വരുന്നുണ്ട്.
നീ വാതില്‍ തുറന്നോ ളൂ. ആ മുറി അടച്ചിട്ടോളൂ. ആരും വന്ന് ശല്യപ്പെടുത്താതിരിക്കാന്‍ നോക്കണം. നാളെ ശിവയോടു പറഞ്ഞിട്ട് നീലിമയെ അവനിക്കു കൂട്ടാക്കണം. കുറച്ചീസം നീലി ഇവിടെ നിക്കട്ടെ. ഉണ്ണീടെ ഉദ്ദേശ്യം എന്താ ണെന്നറിയില്ല.
അപ്പോഴേക്കും മണി വലിയ ഒച്ചയില്‍ മുഴങ്ങാന്‍ തുടങ്ങി.
അച്ചമ്മ അവനിയുടെ നെറ്റിയില്‍ ഒരുമ്മ കൊടു ത്തു, മോളേ, അച്ചമ്മ കുറച്ചു കഴിഞ്ഞേ വരൂ." നീ ചെറിയ കുട്ട്യോളെപ്പോ ലെ കരയരുത്, അവളുടെ കണ്ണില്‍നിന്നും ഒഴുകുന്ന കണ്ണീര്‍ തുടച്ചുമാറ്റി.
അച്ചമ്മേ, അമ്മാവന്‍ ഉപദ്രവിക്കുമോ?
ഹെയ്, അങ്ങനെയൊ ന്നും ഉണ്ടാവൂല്ലാ. ശരി, മോളു വിശ്രമിക്കൂ.
വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ട് അച്ചമ്മ പോയി.
അവനി ശൂന്യതയിലേ ക്ക് കണ്ണുകള്‍ പായിച്ച് നിര്‍വികാരയായി കിടന്നു.
ഈശ്വരാ… തന്റെ അച്ചമ്മയെ കാത്തോളണേ…

ഇരുപത്തിന്നാല്

ഏത് അപമാനത്തിനും ഉപരിയായിരിക്കും വിവേകമതികള്‍. – മൊളിയര്‍ (ഫ്രഞ്ച് എഴുത്തുകാരന്‍)

അമ്മയുടെ കാലുകളി ലേക്ക് നീളുന്ന മകന്റെ കൈകള്‍. അച്ചമ്മ കാല്‍ വലിച്ചു കളഞ്ഞു. ആ രംഗം പുച്ഛത്തോടെ നോക്കി നില്ക്കുന്ന ഉണ്ണിയുടെ ലിവിങ് ടുഗെദര്‍ പാതി.
ഇത് ഇവര്‍ക്കുണ്ടായ സന്താനം തന്നെയാണോ?
തലയില്‍ കുടുമ. ഒരു കാതില്‍ കമ്മല്‍. തലയ്ക്കു ചുറ്റും കുറച്ചുമുടി സ്പ്രിംഗ് ആക്ഷനാക്കി വച്ചിട്ടുണ്ട്. എന്തൊരു രൂപം! കഴു ത്തില്‍ വലിയ മുത്തിന്റെ മാല. അറ്റത്ത് കണ്ണാടി ലോക്കറ്റ്. ഇത് ആണ്‍കുട്ടി യാണോ പെണ്‍കുട്ടിയാ ണോ എന്ന സംശയമാണ് ആദ്യം ഉണ്ടായത്. ആ ചെറുക്കനാണെങ്കിലോ കൈയ്യില്‍ സ്ലേറ്റു പോലിരി ക്കുന്ന സാധനത്തില്‍ തോണ്ടുകയും കുറിക്കുക യും ചെയ്യുന്നുണ്ട്.
അമ്മേ…"
ഇനി അങ്ങനെ വിളിക്ക ണമെന്നില്ല. തറവാട്ടിലെ സ്വത്തുമാത്രം മതി അമ്മ യ്ക്കു ജീവിക്കാനെന്നു കരുതി ഇട്ടിട്ടുപോയ മോനെ ഞാന്‍ ഹൃദയ ത്തില്‍നിന്നും അന്നുതന്നെ പറിച്ചുമാറ്റി."
എന്നോടു ക്ഷമിക്കണം അമ്മേ."
അതിനു നീ തെറ്റൊ ന്നും ചെയ്തിട്ടില്ലല്ലോ. നിനക്ക് ഇഷ്ടപ്പെട്ടവരോടു കൂടെപോയി."
ഞങ്ങളെ അനുഗ്രഹിച്ച് സ്വീകരിക്കണം."
അനുഗ്രഹിക്കണം പോലും. കൂടെപ്പിറന്നവളു ടെ ഭര്‍ത്താവ് മരിച്ചു. എന്തി നധികം ഉടപ്പിറന്നോളും പോയി. ഒരിക്കല്‍പ്പോലും നിനക്ക് അവരെപ്പറ്റി അന്വേ ഷിക്കാന്‍ തോന്നിയോ? വേണ്ട, അച്ഛനില്ലാതെ പൊന്നുപോലെ വളര്‍ത്തിയ ഈ അമ്മയെപ്പോലും നീ ഉപേക്ഷിച്ചില്ലേ? ഇനി നിനക്കെന്താ വേണ്ടത്? ഈ അമ്മയെക്കൂടി മുറിച്ചു പങ്കു വച്ച് കൊണ്ടുപോയ്‌ക്കോ നീ… ഞാന്‍ ചത്തുപോയോ എന്നു നോക്കാന്‍ വന്നതാ യിരിക്കും. എന്റെ മുന്നീന്ന് കടന്നുപോകുന്നുണ്ടോ, നീ. ഇയ്ക്ക് കാണണ്ടാ നിന്റെ മുഖം. എന്തോരം ആശക ളായിരുന്നു ഉള്ളില്…. എല്ലാം കള…
വാചകം പൂര്‍ത്തിയാകു ന്നതിനു മുമ്പെ നെഞ്ചത്ത് കൈയമര്‍ത്തി വീഴുവാനാ ഞ്ഞ അച്ചമ്മയെ കണ്ടു നി ന്ന കാര്യസ്ഥന്‍ ചാടിപ്പിടി ച്ചു. ഒച്ചയും ബഹളവും ശ്ര ദ്ധിച്ചു വാതിലിനു മറവില്‍ നിന്ന അവനി പാഞ്ഞെത്തി. നീലിച്ചിറ്റേ വെള്ളമെടുക്ക്, അവളുടെ ശബ്ദം നില വിളിയായി മാറി.
പെട്ടെന്നുതന്നെ കിടക്കു ന്ന അച്ചമ്മയുടെ നെഞ്ചില്‍ ഒരു പ്രത്യേക വിധത്തില്‍ അവളിടിക്കുവാന്‍ തുടങ്ങി. മാത്രമല്ല, അവളുടെ ചുണ്ടു കള്‍ അച്ചമ്മയുടെ ചുണ്ടുക ളോടു ചേര്‍ത്തുവച്ച് ശ്വാ സം ഊതുവാന്‍ തുടങ്ങി. അല്പ നിമിഷങ്ങള്‍ക്കു ശേഷം നീലിച്ചിറ്റ കൊണ്ടു വന്ന വെള്ളമെടുത്ത് അച്ച മ്മയുടെ മുഖം തുടച്ചുകൊ ടുത്തു. കാര്യസ്ഥന്‍ വീശി ക്കൊണ്ടിരുന്നു. അച്ചമ്മ മെല്ലെ കണ്ണു ചിമ്മുവാന്‍ തുടങ്ങി.
അവനിയുടെ മനസ്സില്‍ ഒരു കുളിര്‍ക്കാറ്റു വീശി. അവനിയുടെ ചെയ്തികള്‍ കണ്ട് അത്ഭുതപ്പെട്ടു നില്ക്കുകയായിരുന്നു മറ്റുള്ളവരെല്ലാം. മെല്ലെ തല നിവര്‍ത്തി അവ നി കാര്യസ്ഥനോടു പറഞ്ഞു,
നോക്കൂ, അമ്മാവനും കുടുംബത്തിനുമുള്ള മുറി കാണിച്ചു കൊടുക്കൂ. അമ്മാവാ അങ്ങോട്ടു ചെല്ലൂ. അച്ചമ്മ കുറച്ചു നേരം വിശ്രമിച്ചാല്‍ എല്ലാം ശരിയാകും. പേടിക്കാനൊ ന്നുമില്ല. അമ്മാവനു പിന്നെ സംസാരിക്കാം. "
ഒന്നിരുത്തിമൂളി കാര്യസ്ഥന്റെ പിന്നാലെ അമ്മാവനും കുടുംബവും നടന്നു.
അവനി അച്ചമ്മയുടെ തലയില്‍ക്കൂടി മെല്ലെ കൈ യോടിച്ചു കൊണ്ടിരുന്നു.
അച്ചമ്മേ അല്പം വെള്ളം തരട്ടെ?
ഉം
അവനി അല്പാല്പമാ യി വെള്ളം ഒഴിച്ചു കൊടു ത്തു.
മോളെ, ഈ അച്ചമ്മയ്‌ക്കൊന്നുമില്ല.
ങ്ഹും… ഇപ്പോഴാ ഒരാശ്വാസമായത്.
ന്റെ കുട്ടി പേടിക്കണ്ടാ ട്ടോ. അച്ചമ്മയ്ക്ക് ഒന്നൂല്യാ.
എന്തായാലും അച്ചമ്മ ടെന്‍ഷനടിച്ച് ഇപ്പോ എന്റെ അറിവില്‍ മൈനര്‍ അറ്റാക്ക് ഒന്നു കഴിഞ്ഞു. നാളെ എന്തായാലും ഹോസ്പിറ്റ ലില്‍ പോകണം.
അതുവേണോ മോളേ?"
വേണം അച്ചമ്മേ.
ന്റെ കുട്ടി കൂടെ വര്വോ?
പിന്നെന്താ, ഞാനല്ലാ തെ ആരാ അച്ചമ്മയെ കൊണ്ടുപോകാ?
അവനി വന്നാല്‍ അവളെ പഠിപ്പിച്ച മാഷുമാ രെയും ടീച്ചര്‍മാരെയും സഹപാഠികളെയും എല്ലാം കാണാം. അതൊരു നല്ല കാര്യമല്ലേ? എന്തായാലും ഹോസ്പിറ്റലില്‍ പോകണം.
അച്ചമ്മ എന്താ ചിന്തിക്കുന്നത്?
ഹെയ്, ഒന്നൂല്യാ. ഈശ്വരന്റെ ഓരോരോ വികൃതികള്…
ഇപ്പോ ഒന്നും ആലോചിക്കണ്ടാ.
മേശയില്‍ മൂടി വച്ചിരി ക്കുന്ന പാലെടുത്തു കൊടുത്തു. ഇതു കുടിച്ചിട്ട് ഒന്നു മയങ്ങാ. ഞാനിവിടെ ത്തന്നെ ഉണ്ട്.
മോള് എന്റെ കൂടെ കിടക്ക്. നമുക്ക് ഒന്നിച്ചു മയങ്ങാം.
അച്ചമ്മ മോളെ കെട്ടിപ്പിടിച്ച് കിടന്നു. ഒരിക്കലും ഇവളെനിക്ക് നഷ്ടപ്പെടരുതേ എന്ന പ്രാര്‍ത്ഥനയോടെ….
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org