അഗ്നിശലഭങ്ങള്‍ (അദ്ധ്യായം 5 & 6)

അഗ്നിശലഭങ്ങള്‍  (അദ്ധ്യായം 5 & 6)

സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്

അഞ്ച്

ജീവിതം സഹനമാണ്, അതിജീവിതം അതിന് അര്‍ത്ഥം കണ്ടെത്തലും – ഫ്രെഡറിക് നീഷേ

ഇതെന്താ, രാവിലെത്ത ന്നെ പേനയും കുത്തിപ്പിടി ച്ച് ഒരിരുപ്പ്. നിലാവത്ത് അഴിച്ചിട്ട കോഴീനെപ്പോലെ എന്നു പണ്ടുള്ളോര്‍ പറയ ണ കേട്ടിട്ടുണ്ട്. ഇതിപ്പോ രാവിലെത്തന്നെ…
അച്ചമ്മ വന്ന് മുടി മെല്ലെ ഒതുക്കി തന്റെ കണ്ണില്‍നിന്നും അടര്‍ന്നു വീണ കണ്ണീര്‍ത്തുള്ളി മെല്ലെ തുടച്ചു. നെറ്റിയില്‍ ഒരുമ്മ തന്നു. പേന വാങ്ങി ഡയറിക്കുള്ളിലേക്കു വച്ചു.
നോക്കൂ മോളേ, ഇതിനുളളിലിരിക്കാതെ ഇങ്ങു വന്നേ.
അച്ചമ്മയുടെ സ്‌നേഹ ത്തിനു മുമ്പില്‍ താന്‍ ഒന്നുമല്ലാതായിത്തീരുന്നതു പോലെ. മെല്ലെ അച്ചമ്മ യുടെ കരവലയത്തിനുള്ളി ലമര്‍ന്ന് താന്‍ മുന്നോട്ടു നീങ്ങി. അടുക്കളയില്‍ തന്റെ സ്ഥിരം സീറ്റിലേക്ക് ഇരുത്തി. അച്ചമ്മ ജ്യൂസ് ഗ്ലാസ്സ് തന്റെ നേര്‍ക്ക് നീട്ടി. ചായയും കാപ്പിയും പണ്ടേ തനിക്ക് ഇഷ്ടമല്ലായിരുന്നു വല്ലോ.
മോളേ, ഇത് മോള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതാണ്. ഇന്നലെ കാര്യസ്ഥന്‍ വന്ന പ്പോള്‍ നല്ല ആപ്പിള്‍ ചന്ത യില്‍ കണ്ടൂന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടു വന്നതാ ണ്. എങ്ങനെയുണ്ട് എന്റെ ആപ്പിള്‍ഷെയ്ക്ക്?
ഒന്നു കുടിച്ചശേഷം ചുണ്ടിനുചുറ്റും പരന്ന വെളുത്ത പത ഒരു കൈകൊണ്ട് തുടച്ച് താനൊന്ന് പുഞ്ചിരിച്ചു.
ആപ്പിള്‍ കഷ്ണങ്ങളാ ക്കി, ഫ്രീസറില്‍വച്ച് കട്ടയാക്കിയ പാലിട്ട് പഞ്ചസാരയുംകൂട്ടി അടിച്ചതാണ്.
ഇത്തിരി എലക്കയും ചേര്‍ത്തൂല്ലേ?
ഏലയ്ക്ക തനിക്ക് ഇഷ്ടമാണെന്ന് അച്ചമ്മ യ്ക്ക് പണ്ടേ അറിയാം.
മിടുക്കി അതിന്റെ സ്വാദ് കണ്ടുപിടിച്ചൂല്ലേ. കുറച്ചു കഴിഞ്ഞാ നല്ല നെയ്‌റോസ്റ്റ് ഉണ്ടാക്കിത്തരാം അച്ചമ്മ. അപ്പോഴേക്കും കുട്ടി ഒന്നു ഫ്രഷായിട്ടു വാ. പിന്നെ ഒരു വിശേഷം കൂടിയുണ്ട് വന്നിട്ടു പറയാം.
എന്താ അച്ചമ്മേ?
ചെല്ല് കുട്ട്യേ… വന്നിട്ട് പറയാമല്ലോ?
എണ്ണയും സോപ്പുമെടു ത്ത് ബാത്ത്‌റൂമിലേക്കു കയറി.
പണ്ട് കുട്ടിയായിരുന്ന പ്പോഴേ അച്ഛന്റെ കൂടെ കുളിക്കാന്‍ പോകുമായിരു ന്നു. അമ്മയ്ക്കിഷ്ടമല്ലായി രുന്നു. ആകെയുള്ള ചക്കര യ്ക്കു എന്തേലും പറ്റുമെ ന്നായിരുന്നു അമ്മയുടെ ഭയം. പക്ഷേ, അച്ഛന്‍ ധൈര്യപ്പെടുത്തുകയായിരു ന്നു. വെള്ളത്തിനുമുകളില്‍ നീട്ടിപ്പിടിച്ച കൈകളില്‍ തന്നെ കിടത്തി, കൈകാലു കളിട്ടടിക്കാന്‍ ആവശ്യപ്പെട്ട്, നീന്തലിന് പരിശീലനം നല്കി പ്രോത്സാഹിപ്പിക്കു മായിരുന്നു. വളര്‍ന്നു തുടങ്ങിയപ്പോള്‍ വായു നിറച്ച ചക്രത്തിനുള്ളില്‍ കിടത്തി നീന്തല്‍ പഠിപ്പിക്കു മായിരുന്നു. പക്ഷേ, ബാല്യത്തില്‍ത്തന്നെ വിധി തന്നെ അച്ഛനില്‍നിന്നും അടര്‍ത്തിമാറ്റി.
എന്തു രസമായിരുന്നു കൈകാല്‍ അടിച്ചു വെള്ള ത്തില്‍ നീന്താന്‍. ഇടയ്ക്ക് മുങ്ങാംകുഴിയിട്ട് വെള്ള ത്തിനടിയിലേക്കുപോയി കരയ്ക്കു കൂട്ടുനില്ക്കുന്ന അമ്മയെ ഭയപ്പെടുത്തു മായിരുന്നു.
എന്തൊക്കെ രസങ്ങളാ… ഇപ്പോള്‍ തനിക്ക് ഒന്നിനും വയ്യ. ഒരു നിറങ്ങളും ഇല്ലാ ത്ത ഈ ജീവിതത്തില്‍ ഇനി എന്തു രസങ്ങ്‌ളുണ്ടാ വാനാ അല്ലേ?
ഓരോന്നു ചിന്തിച്ചു കുളിച്ച് പുറത്തിറങ്ങി. മുടിയില്‍ നേര്‍വാച്ചിലെടു ക്കാന്‍ നോക്കിയപ്പോഴാണ് കണ്ണാടിയില്‍ കറുത്ത കവറിട്ടു മൂടിയിരിക്കുന്നതു കണ്ടത്.
ആസിഡ് മുഖത്തു വീണതിനുശേഷം ആറു മാസം ആശുപത്രിയില്‍ തന്നെയായിരുന്നുവല്ലോ? ഉടനടി വെള്ളം ഒഴിച്ചതു കൊണ്ടും ആശുപത്രിയില്‍ തന്നെയായതുകൊണ്ടും ഒരു പരിധി വരെ രക്ഷപ്പെ ടാന്‍ കഴിഞ്ഞുവെന്നു പറയാം. അതുകൊണ്ട് കാഴ്ചശക്തിക്ക് വലിയ തകരാറ് സംഭവിച്ചില്ല. ഇടതു കണ്ണില്‍ ചെറിയ കുത്തുന്നതുപോലെ ബുദ്ധിമുട്ട് തോന്നാറുണ്ട്.
ആശുപത്രിയില്‍ ബാത്ത്‌റൂമിലേക്കുപോയ താന്‍ സിങ്കിനു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന കണ്ണാടി യിലേക്കു നോക്കിയപ്പോള്‍ ഭയന്നുപോയി. പിന്നെ ഭ്രാന്ത് പിടിച്ചതുപോലെ യായിരുന്നു. അതു തല്ലിപ്പൊട്ടിച്ചു കളഞ്ഞു.
മുഖത്ത് അവിടവിടെ മാംസം ഉരുകി ഒലിച്ചതു പോലെ തൂങ്ങി നിന്നിരുന്നു. നെറ്റിയില്‍ വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല. പക്ഷേ, ചുണ്ടിന്റെ ഒരു വശം ആകൃതി നഷ്ടപ്പെട്ടതു പോലെയായിരുന്നു. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ചെറിയ ഒരു ചെരിവ്. ഒരു ചെവിയു ടെ തട്ടം കമ്മലിടാന്‍ പറ്റാത്തവിധം ഉരുകിച്ചേര്‍ ന്നിരുന്നു. ഇനി ജീവിച്ചിരു ന്നിട്ടുത്തന്നെ കാര്യമില്ലെ ന്നു തോന്നിയ നിമിഷങ്ങള്‍.
തന്റെ സുന്ദരമായ മുഖത്തിന്റെ ഈ അവസ്ഥ അംഗീകരിക്കാന്‍ പറ്റാതെ യുള്ള തന്റെ വിഷമം കണ്ട് അമ്മ, ചക്കരേ എന്നു വിളിച്ച് നെഞ്ചില്‍ അമര്‍ത്തി പ്പിടിച്ചതുമാത്രം ഓര്‍മ്മയു ണ്ട്. തന്റെ കണ്ണുകളിലെ കാഴ്ച മങ്ങുകയായിരു ന്നോ? അല്ലേയല്ല, ഭൂമി മുഴുവനും തനിക്ക് ചുറ്റും കറങ്ങുന്ന അവസ്ഥ. ചുമരില്‍ പിടിക്കാന്‍ ശ്രമിച്ചതുമാത്രം ചെറിയ ഓര്‍മ്മ. പിന്നെ ഒന്നുമറിയില്ല, ഒന്നും….

ആറ്

സ്വപ്നങ്ങളിലെ ജീവിതം ജീവിക്കുകയെന്നതാണ് നിങ്ങള്‍ക്ക് എടുക്കാനാവു ന്ന ഏറ്റവും വലിയ സാഹ സം – ഒപ്ര വിന്‍ഫ്രി

കുളി കഴിഞ്ഞില്ലേ ന്റെ കുട്ട്യേ?…… എവിടെ ന്റെ കുട്ടി?…
പെട്ടന്ന് മുടിയില്‍ ചെറിയ ക്ലിപ്പിട്ട് അവനി പുറത്തേക്കിറങ്ങി.
ഞാനിവിടെയുണ്ട്, അച്ചമ്മേ…
ങ്ഹാ, വേഗം വന്നില്ലേ നെയ്‌റോസ്റ്റിന്റെ ചൂടുപോ കും. നല്ല തക്കാളി ചമ്മന്തി യുണ്ട.്
ഹായ്, അച്ചമ്മയും വാ, നമുക്കൊരുമിച്ച് കഴിക്കാം.
കഴിച്ചോണ്ടിരിക്കുമ്പോ ഴാണ് അച്ചമ്മ വിശേഷം പറയാമെന്ന് പറഞ്ഞത് ഓര്‍ത്തത്.
അച്ചമ്മ ഇന്നൊരു വിശേഷം ഉണ്ടെന്നു പറ ഞ്ഞിട്ട് പറഞ്ഞില്ലല്ലോ.
അതു പറയാമല്ലോ കുട്ട്യേ. മ്മടെ കാര്യസ്ഥന്‍ വന്നപ്പോഴേ ഒരു പ്രധാന കാര്യം പറഞ്ഞേക്ക്ണൂ.
എന്താ അച്ചമ്മേ?
വലപ്പാട് കണ്ണിന്റെ നല്ല ട്രീറ്റ്‌മെന്റുണ്ടത്രേ.
ങും.
നിസ്സംഗമായി അവള്‍ മൂളി.
മോളേ, അച്ചമ്മയ്ക്കു നീ മാത്രമേയുള്ളൂ. ഇപ്പോ ഈ അകത്തു അടച്ചിട്ടിരു ന്ന് മാസങ്ങള്‍ എത്ര കഴി ഞ്ഞു. ഇനി ഇരുളിനെ സ്‌നേഹിച്ചു കഴിയാതെ വെളിച്ചം തേടി നാം പുറത്തിറങ്ങണം. വെറുതെ ഇറങ്ങിയാല്‍ പോരാ. പൂര്‍വ്വാധികം ശക്തിയോടെ ത്തന്നെ. എല്ലാവര്‍ക്കും മുമ്പില്‍ പരാജയം സമ്മതി ക്കാന്‍ എളുപ്പമാണ്. വിജയി ക്കാനാണ് ബുദ്ധിമുട്ട്. നമുക്ക് ജയിക്കണം. തോല്ക്കാനാണ് മോളുടെ പ്ലാനെങ്കില്‍ പിന്നെ ഈ അച്ചമ്മയില്ല.
അച്ചമ്മേ…
കെട്ടിപ്പിടിച്ച് അവള്‍ പൊട്ടിക്കരഞ്ഞു.
എന്നെ തനിച്ചാക്കി അച്ചമ്മ പോകുമോ?
എനിക്കതിന് കഴിയുമോ കുട്ട്യേ?
ഏങ്ങലടിച്ച് ഏങ്ങലടിച്ച് സാവധാനം അവള്‍ പറഞ്ഞു.
അച്ചമ്മ പറയുന്നതു പോലെ ചെയ്യാം.
മോളേ, വലപ്പാട്, പൊക്കഞ്ചേരി എന്നു പറയണ സ്ഥലത്ത് ഒരു ഐ ക്ലിനിക്ക് ഉണ്ട്. ഗവണ്‍മെന്റ് ഹോസ്പിറ്റ ലില്‍നിന്ന് റിട്ടയേര്‍ഡ് ആയിട്ടുള്ള ഐ സ്‌പെഷ ലിസ്റ്റ് ഡോ. സിദ്ധാര്‍ത്ഥ് ശങ്കറാണ് ചികിത്സ പ്രധാനമായും നടത്തുന്നത്. രണ്ടാളും നാം സിനിമയി ലൊക്കെക്കാണുന്ന ഒരു ഉണ്ടപ്പക്രുവില്ലേ, അതു പോലെ കുള്ളന്മാരാണത്രെ. അവരുടെ ചികിത്സയും വളരെ അത്ഭുതകരമാണ്.
ആണോ?
അവനിയുടെ ജിഞ്ജാ സ വര്‍ദ്ധിച്ചു. ചികിത്സ ഏഴു ദിവസത്തെയാണ്. അതിനുമുമ്പ് പത്തു ദിവസ മെങ്കിലും നാം വീട്ടിലിരുന്ന് ചെയ്യേണ്ട കാര്യമുണ്ട്.
അതെന്താ അച്ചമ്മേ?
രണ്ടു തരം പൊടിയു ണ്ട്. ഒരു തരം പൊടി കാല ത്ത് ചൂടുവെള്ളത്തിലിട്ട് കലക്കി, ഒരു നല്ല കോട്ടണ്‍ വെള്ളത്തുണിയില്‍ അരി ക്കുക. എന്നിട്ട് ആ തുണി കൊണ്ട് കണ്ണിനു ചൂടുപിടി ക്കുക. വൈകുന്നേരം പൊടി തിളച്ച പാലിലിട്ട് കലക്കുക. ചെറുചൂടോടെ അരിക്കുക. എന്നിട്ട് കണ്ണു തുറന്ന് പിടിച്ച് ചെറിയ ഗ്ലാസ്സ് ഉപയോഗിച്ച് ധാരയാ യി ഒഴിക്കുക.
ങ്ഹാ, അതു നന്നായി ട്ടുണ്ട്.
കഴിഞ്ഞില്ല മോളേ, ഏഴു ദിവസം കഴിക്കാന്‍ മരുന്നുകളും അരിഷ്ടവും ഉണ്ട്. കൂടാതെ ആദ്യദിവ സം കണ്ണിനുചുറ്റും മൈദ കുഴച്ച്, ഒരു തടംപോലെ രൂപപ്പെടുത്തും. എന്നിട്ട് കണ്ണ് തുറന്ന് പിടിച്ച് നെയ്ക്കുഴമ്പ് ധാരയായി അതിലേക്ക് ഒഴിക്കും. അരമണിക്കൂറിനുശേഷം കണ്ണ് തുടച്ച് വെള്ളത്തുണി മടക്കിക്കെട്ടി വയ്ക്കും.
അയ്യോ, അപ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലേ?
ഏഴു ദിവസത്തേക്ക് തുറക്കാന്‍ പാടില്ല. അതിനു മോളെന്തിനാ വിഷമിക്ക ണേ? അച്ചമ്മയുണ്ടല്ലോ എല്ലാത്തിനും. ഏഴുദിവസ വും വെളുപ്പാന്‍കാലത്ത് പോകണം. ധാര കഴി ഞ്ഞാല്‍ തിരിച്ചുപോരാം. ഞാന്‍ എല്ലാം കാര്യസ്ഥ നോട് ഏര്‍പ്പാട് ചെയ്തിട്ടു ണ്ട്. മോളു വിഷമിക്കേണ്ട. മുഖമെല്ലാം നമുക്ക് ശരിയാക്കാം. തുടര്‍ന്ന് പഠിക്കണം.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org