Latest News
|^| Home -> Novel -> Novel -> എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് -> എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 10

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് – 10

sathyadeepam

മാത്യൂസ് ആര്‍പ്പൂക്കര

”ഇനി നമ്മുടെ ഭാഗത്തുനിന്നുള്ള നീക്കം വള രെ സൂക്ഷ്മമായിരിക്കണം. വിവേകപരമായിരിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ പാളിയെന്നു വരാം.” ധനപാലന്‍ നിര്‍ദ്ദേശം വച്ചു.
”ശരിയാ… ധനപാലന്‍ പറഞ്ഞത്. നാളെ അപര്‍ണ മോളെ ഹൈക്കോടതിയില്‍ ഹാജരാക്കുമ്പോള്‍ നമ്മള്‍ എതിര്‍കക്ഷികള്‍ക്കു കട ന്നുകയറാനുള്ള പഴുതുകളൊക്കെ അടച്ചിരിക്കണം. തുളവീണ കലത്തിന്റെ ഓട്ടയടയ്ക്കുമ്പോലെ…” ഫ്രാന്‍സിസ് ശരിവച്ചുകൊണ്ടു സംസാരിച്ചു.
ജോര്‍ജിയുടെ ഓഫീസിലെ സഹപ്രവര്‍ത്തക രും ക്ലോസ് ഫ്രണ്ട്‌സുമായ ധനപാലനും ഫ്രാന്‍സീ സും ഹാരീസും എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ സ്വീകരണമുറിയിലിരുന്നുകൊണ്ട് ജോര്‍ജിയോടും കുടും ബാംഗങ്ങളോടും സാന്ത്വനത്തിന്റെ ഭാഷയില്‍ സംസാ രിക്കുകയായിരുന്നു.
”ഉദാഹരണത്തിനു ധന പാലന്റെ കാര്യം തന്നെയെടുക്കരുതോ?… ജോര്‍ജിക്കറിയാമല്ലോ!…” ഹാരിസ് അ റിയിച്ചു. പെട്ടെന്നു വിനോദിനെ നോക്കിക്കൊണ്ട് തുടര്‍ന്നു: ‘വിനോദിനറിയില്ലായിരിക്കും ധനപാലന്റെ മകന്‍ കൂടെ ജോലി ചെയ്യു ന്ന അന്യജാതിക്കാരി പെ ണ്‍കുട്ടിയെ സ്‌നേഹിച്ചു. അക്കാര്യം മകന്‍ വിഷ്ണുനാഥ് വീട്ടിലവതരിപ്പിച്ചു. ധനപാലനും ഭാര്യയ്ക്കും ആ കേസ് ഒട്ടും ഇഷ്ടമായില്ല. വിഷ്ണുനാഥ് ലിറ്റില്‍ ഫ്‌ളവറിനെ രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇന്നിപ്പോള്‍ അവന്‍ ധനപാലനും ഭാര്യയ്ക്കുമെതിരേ കോടതിയില്‍ കേസ് കൊടുത്തിരിക്കയാ സ്വത്തവകാശത്തിനായി…”
”ഏതാണ്ട് സമാനമായൊരു കേസായിട്ടാണിതും എനിക്കു തോന്നണത്…” ഫ്രാന്‍സിസ് തുടര്‍ന്നു: ”ലൗവ്!… ന്യൂ ജനറേഷന്‍ ലൗട്രാപ്പ്!… എതിര്‍കക്ഷി യെ പരമാവധി ഒതുക്കികളയാനുള്ള ശ്രമമാണിപ്പോള്‍ സര്‍ക്കിള്‍ രാജന്‍ ലൂക്കോ സും അഡ്വക്കേറ്റ് വില്‍സണ്‍ ജോണും ചെയ്തുകൊണ്ടിരിക്കുന്നത്….”
”രണ്ടുപേരും എന്നെ വിളിച്ചു കാര്യമൊന്നും വിശദമായി ഇതുവരെ പറഞ്ഞിട്ടില്ല…” ജോര്‍ജി കു ണ്ഠിതപ്പെട്ടു. ”ഞാനോ വിനോദോ വിളിച്ചിട്ടു കിട്ടുന്നുമില്ല…”
”അവര്‍ രണ്ടുപേരും ഏ റ്റെടുത്തിരിക്കുന്ന ടാസ്‌ക് ഒരു മാതിരി ഫിനിഷ് ചെയ്തിട്ടു വേണ്ടേ വിളി ക്കാന്‍.” ഹാരിസ് അറിയി ച്ചു: ”അതും എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ അന്തസ്സി നു കോട്ടം വരാതെ സാധിച്ചെടുക്കണ്ടേ?… നമ്മടെ മകളെ ലൗട്രാപ്പില്‍നിന്നും നിരപായം ഊരിയെടുക്കണ്ടേ?…”
”പിടിച്ച പിടിയാലേ ഇങ്ങോട്ടെത്തിയാല്‍പ്പിന്നേ നല്ലൊരു പര്‍പ്പോസല്‍ ക ണ്ടെത്തി വേഗം അവളുടെ കല്യാണം നടത്തുക. കുടുംബത്തിനു ചീത്തപ്പേരുണ്ടാകാതെ…”
ധനപാലന്‍ നിര്‍ദ്ദേശിച്ചു. ”എതിരാളി വിലസാന്‍ ഇടയാകരുത്…”
”ധനപാലനങ്കിള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാ…” വിനോദ് പറഞ്ഞു. ”ശത്രുവിനു ആഘോഷത്തിന് ഇടംകൊടുക്കരുത്. രാജനങ്കിളും വില്‍സനങ്കി ളും നമ്മുടെ കുടുംബത്തി ന്റെ അന്തസ്സിനു കോട്ടം വരാതെ നോക്കിക്കോളുമെന്നു കരുതാം. അങ്ങനെയൊരാശ്വാസം മാത്രം…”
”ഞാനറിഞ്ഞിടത്തോളം നമുക്കു ഒരു വിധത്തിലും ആശ്വാസകരമായൊരു ബ ന്ധത്തിലല്ല അവള്‍ ചെന്നുപെട്ടത്…” ഫ്രാന്‍സിസ് തുടര്‍ന്നു: ”ആ ചെക്കന്‍ ബിഎസ്‌സി നഴ്‌സാണെന്നാണ് രാജന്‍ പറഞ്ഞത്. പക്ഷേ, കൂലിപ്പണിക്കാരനായി നടക്കുന്നു!… അറിഞ്ഞിടത്തോളം അവന്റെ വീട്ടിലെ പശ്ചാത്തലവും തീരേ മോശം!… അവളെങ്ങനെയാണിങ്ങനെയൊരു ട്രാപ്പില്‍ ചെന്നു വീണ ത്?…”
”നഴ്‌സിംഗ് പഠനം!… ബാംഗ്ലൂരിലെ കാലഘ ട്ടം!…” വിനോദ് വിഷമത്തോടെ ഓര്‍മ്മിച്ചു. ”ഒന്നിച്ചാണല്ലോ ഇടയ്ക്ക് അ ങ്ങോട്ടുള്ള പോക്കും ഇ ങ്ങോട്ടുള്ള വരവും… ട്രയിനില്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റു ണ്ടായിട്ടും ജനറല്‍ കംപാര്‍ ട്ട്‌മെന്റില്‍ അവളും ഈ ചെക്കനും ഒരുമിച്ച് യാത്ര ചെയ്യുന്നതു കണ്ടതായി ഒരാള്‍ ഇന്നലെ എന്നോട് പറഞ്ഞു. ബാംഗ്ലൂരില്‍ പഠിച്ച ഇടപ്പള്ളിക്കാരന്‍ ഒരു സ്റ്റുഡന്റ് മറ്റൊരു കാര്യം കൂടി എന്നോട് പറഞ്ഞു. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധമുള്ള ഇവരുടെ രണ്ടു േപരുടേം പെരുമാറ്റദൂഷ്യത്തിനു ടിക്കറ്റ് എക്‌സാമിനര്‍മാര്‍ ശാസിക്കാറുണ്ടായിരുന്നുവത്രേ!….”
”ഇവള്‍ക്കെന്തു പറ്റി?!…” പിന്നില്‍ നിന്ന ഷൈനി വിങ്ങിപ്പൊട്ടി.
”അവള്‍ കാണിച്ചു കൂട്ടിയതിനിപ്പം വീട്ടുകാരാണു അനുഭവിക്കുക…” വിനോദ് സങ്കടത്തോടെ പറഞ്ഞു. ”എയ്ഞ്ചല്‍ ഗാര്‍ഡന്‍സി ന്റെ മനസ്സൊരു മരുഭൂമിയാ ക്കി മാറ്റി!… ചുട്ടുപൊള്ളു ന്ന മരുഭൂമി!…”
പൊടുന്നനേ നൈന അങ്ങോട്ടു വന്നു വീനോദിനോട് രഹസ്യം പറഞ്ഞു. ജോര്‍ജി മകനെ ആകാംക്ഷയോടെ നോക്കിയപ്പോള്‍ അവന്‍ വിശദീകരിച്ചു. എല്ലാവരോടുമായി പറഞ്ഞു.
”പെരുമ്പാവൂരെ ബെറ്റിയാന്റി വിളിച്ച കാര്യമാ നൈന പറഞ്ഞത്… മമ്മേ ടെ അനിയത്തി ബെറ്റിയാ ന്റിക്കു നാളെ കോടതിയില്‍ വരാന്‍ വയ്യാ… തീരേ സുഖമില്ല. അപര്‍ണയ്ക്കു വകവയ്പും അനുസരണയുമുള്ള കുടുംബത്തിലെ ഏക വ്യക്തിയാ ബെറ്റിയാന്റി…”
”അപര്‍ണയുടെ മനസ്സ് മാറ്റിയെടുക്കണം.” ഫ്രാന്‍ സിസ് ശുഭപ്രതീക്ഷയോടെ ഉറപ്പിച്ചു പറഞ്ഞു. ”അപര്‍ ണ കോടതിയില്‍ കിഷോറിനെതിരെ സംസാരിക്കണം. അവന്റെ വീട്ടുകാരെ തളളിപ്പറയണം. കിഷോറിനേയും കൂട്ടരേയും പ്രതികളാക്കി അവള്‍ സംസാരിച്ചാല്‍ അവളും നമ്മളും രക്ഷപ്പെട്ടു.”
”തീര്‍ച്ചയായും അങ്ങനെതന്നെ വരും… നമുക്കു പ്രാര്‍ത്ഥിക്കാം…” ധനപാലന്‍ നിശ്ചയദാര്‍ഢ്യത്തോ ടെ തുടര്‍ന്നു: ”നമ്മുടെ രാജനും വില്‍സനുമൊ ക്കെ അവള്‍ക്കു രഹസ്യത്തില്‍ നല്ല വഴിക്കു ക്ലാസ്സ് കൊടുക്കാതിരിക്കുമോ?… എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പെണ്‍കുട്ടിയല്ലേ അവള്‍? അത്ര യങ്ങു തരം താണു പോകുമോ?…”
ജോര്‍ജിയുടെ കൂട്ടുകാര്‍ പോകാനായി എഴുന്നേറ്റു.
”ജോര്‍ജി, വിനോദേ, എല്ലാം ശുഭമായി വരും… നമ്മടെ ദോഷസമയം മാറിക്കഴിഞ്ഞു!…” ഫ്രാന്‍സിസ് ഡ്രൈവിംഗ് സീറ്റിലേയ്ക്കു കയറുംമുമ്പ് സ്‌നേഹപുരസം അറിയിച്ചു.
നീളന്‍ ബോട്ടില്‍ ബ്രഷ് പോലുള്ള വാലും തിളങ്ങു ന്ന ചുവന്ന ഗോലി പോലു ള്ള കണ്ണുകളും പഞ്ഞിക്കട്ട മാതിരിയുള്ള ശരീരവുമു ള്ള റഷ്യന്‍ പൂച്ച. മുറ്റത്തു പ്രകാശവലയത്ത് കിടക്കുന്നു. ബോട്ടില്‍ ബ്രഷ് ചലിപ്പിച്ചു കൊണ്ട്. എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ ക്ലിയോ പാട്ര. അപര്‍ണമോള്‍ അതിനെ കൈയിലെടുത്തുകൊണ്ട് മുറ്റത്തുകൂടി നടക്കാറുണ്ടായിരുന്നു. ക്ലിയോപാട്രയോടൊപ്പം അവള്‍ മുറ്റത്തു ക്യാറ്റ് വോക് നടത്തുമായിരുന്നു. ഇന്നി പ്പോള്‍ വഴി തെറ്റിയ പെണ്‍ കുട്ടി!
ചോദ്യചിഹ്നത്തിന്റെ അഗ്നിക്കാവടി! ആ കാവടി ആകാശശൂന്യതയില്‍ ആടുന്നു!… ഫയര്‍ വര്‍ക്‌സ് – കണ്‍കെട്ടുവിദ്യപോലെ ആ കാവടി ശൂന്യതയില്‍ കത്തിയമരുന്നു!…
രാത്രി വൈകിയിട്ടും ജോര്‍ജിക്കു ഉറക്കം വന്നില്ല.
എയ്ഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ മനസ്സ് ചുട്ടുപൊള്ളുന്ന മരുഭൂമിയാക്കി അ വള്‍ പോയില്ലേ?… മകന്റെ വിലാപവാക്കുകള്‍ അയാളോര്‍ത്തുപോയി. മരുപ്രദേശങ്ങള്‍ ഒരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യമനസ്സുകളുടെ ചിത്രമല്ലേ കാട്ടിത്തരിക! മഴ തീരേ ഇല്ലാത്ത ഭൂപ്രദേശം!…. വല്ലപ്പോഴും വീഴുന്ന മഴത്തുള്ളികള്‍ ആവിയായി അപ്രത്യക്ഷമാകുന്ന കാഴ്ച!… വരണ്ട കാറ്റില്‍ ഉള്ള ജലാംശംകൂ ടി വറ്റുന്ന അനുഭവം!… അ തേ അനുഭവം!.. ചന്തകളും വിചാരങ്ങളും, ഉള്ള സമാധാനം കൂടി ആവിയാക്കിക്കളയുന്നു!…
ഷൈനി കിടക്കയില്‍ കൂടെ കിടപ്പുണ്ട്. അവളും ഉറങ്ങിയിട്ടില്ല. നാളത്തെ കാര്യങ്ങളാവും അവളും ചിന്തിക്കുക! അപര്‍ണയു ടെ നിലപാട്?!… നാളത്തെ നാടകീയരംഗങ്ങള്‍!…
”നാളെ ഈ സമയത്ത് നമ്മുടെ മോള് വീട്ടില്‍ കാണുമോ ജോര്‍ജി?…” ഷൈനി കരഞ്ഞുകൊണ്ട് ചോദിച്ചു.
”എന്തോ… എനിക്കറിയില്ല… എല്ലാം ശുഭമായി വരും. ഫ്രണ്ട്‌സ് പറഞ്ഞപോലെ വിശ്വസിക്കാം…”
”നൈനയും നവോമിയും ഇനിയും ഉറങ്ങിയിട്ടില്ല. രാത്രി ഒരു മണി കഴിഞ്ഞില്ലേ?… നവോമിയുടെ സ്റ്റഡി റൂമില്‍ രണ്ടുപേരും മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നു….” ഷൈനി കണ്ണീരോടെ അറിയിച്ചു.
രാത്രി രണ്ടുമണിയായി. ഷൈനി ഒന്നു മയങ്ങിയുണര്‍ന്നു. എന്നിട്ടും ജോര്‍ജി ഉറങ്ങിയിട്ടില്ല. ബഡ്ഡില്‍ ഇരിക്കയാണ്. അവള്‍ എഴുന്നേറ്റ് ലൈറ്റിട്ടു. ജോര്‍ജി യുടെ നെറ്റി വിയര്‍ത്തിരിക്കുന്നു. ചെന്നിയിലൂടെ വിയര്‍പ്പുച്ചാല്‍ വീണിരിക്കുന്നു.
”എന്താ ജോര്‍ജി!… വല്ല വിഷമവും?…”
ആകാംക്ഷയോടെ അ വള്‍ അയാളുടെ ശിരസ്സില്‍ കൈവച്ചു.
”ജോര്‍ജി ഒട്ടും ഉറങ്ങിയില്ല, അല്ലേ?… ” അവള്‍ ചോദിച്ചു.
”ഇല്ല… എന്തോ ഉറക്കം വരുന്നില്ല!…” അയാള്‍ അ സ്വസ്ഥതയോടെ പറഞ്ഞു.
”ജോര്‍ജി എന്നും രണ്ട് പെഗ് കഴിച്ചല്ലേ ഉറങ്ങാറ്… അതു കഴിക്കാത്തതുകൊണ്ടാവും…” ഭാര്യ നിര്‍ദ്ദശിച്ചു.
”ഷൈനി ഞാനിന്നു മദ്യപിക്കുന്നില്ലെന്നു തീര്‍ച്ചപ്പെടുത്തിയിരുന്നതാ…” ജോര്‍ജി സങ്കടത്തോടെ തുടര്‍ന്നു. ”മനഃപ്രയാസം കേറിയപ്പം എനിക്കു പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. ഞാന്‍ റൂമില്‍പോയി ആവശ്യത്തിനു കഴിച്ചു…”
”എനിക്കു തലചുറ്റുംപോലെ!… ഈ അവസ്ഥയില്‍ നാളെ ഞാന്‍ എങ്ങ നെ കോടതിയില്‍ പോ കും?… ഞാന്‍ കോടതിയിലെങ്ങാനും?…” അയാളുടെ സന്താപത്തിന്റെ ആഴം വീണു.
”വേണ്ടാത്തതൊന്നും ചിന്തിക്കണ്ടാ…” ഷൈനി തുടര്‍ന്നു!
”ഞാന്‍ കൊച്ചുപ്പാപ്പന്റെ മോന്‍ ഡോക്ടര്‍ ജീമോനെയൊ ന്നു വിളിക്കാം… ജോര്‍ജീടെ ഭാവോം പരുവോം കണ്ടിട്ടെനിക്കു പേടി തോന്നുന്നു!…”
”ഈ രാത്രി അസയമത്ത് അവരാരേയും വിളിച്ചു ബുദ്ധിമുട്ടിക്കണ്ടാ… അവരൊക്കെ സൗണ്ട് സ്ലീപ്പില്‍ കിടക്കുന്ന നേരം…” ജോര്‍ജി വിസമ്മതിച്ചു.
”അതൊന്നും സാരമില്ല ജോര്‍ജി… ജീമോനു അതൊരിക്കലും ബുദ്ധിമുട്ടായി തോന്നില്ല. നോക്കിക്കോ ജീമോനും ഷാരോ ണും കൂടി അറിയുമ്പോളേ പാഞ്ഞുവരും. അപര്‍ണ ഉണ്ടാക്കിവച്ച പ്രശ്‌നങ്ങളും ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും എല്ലാ കാര്യങ്ങളും കൊച്ചുപ്പാപ്പന്‍ അവരോടു പറഞ്ഞിട്ടുണ്ട്… കൊച്ചുപ്പാപ്പന്‍ നാളെ ഹൈ ക്കോടതിയില്‍ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നു…”
ഷൈനി ഭര്‍ത്താവിന്റെ വിസമ്മതം കാര്യമാക്കാതെ ചെറിയ ഗ്ലാസ്‌ടോപ്പ് ടേബിളിന്മേലിരുന്ന മൊബൈല്‍ ഫോണെടുത്തു ഡോക്ടര്‍ ജീമോനെ വിളിച്ചു. കിട്ടിയില്ല. ഷാരോണിനെ വിളിച്ചപ്പോള്‍ ലൈനില്‍ കിട്ടി. വിവരം അറിയിച്ചു. ”ഷാരോണ്‍, ജീമോന്‍ നല്ല ഉറക്കത്തിലാവും… ഈ അസമയത്ത് ബുദ്ധിമുട്ടിക്കയാ… സോറി, എന്നാലും പറയാതിരിക്ക വയ്യാ… ജോര്‍ജിക്കു നല്ല സുഖമില്ല. എന്തോ തീരേ അസ്വസ്ഥത!… ഷാരോണും ജീമോനും കൂടി ഇവിടംവരെയൊന്നു വരാമോ?…”
”ഉടനേ വരാം ഷൈനിയാന്റി… നോ പ്രോബ്‌ളം…” ഷാരോണ്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിന്നും മൊഴിഞ്ഞു.
”എസി ബെഡ്‌റൂമില്‍ ജോര്‍ ജി ഇത്രയേറെ വിയര്‍ക്കുന്നോ?… തീരേ ക്ഷീണമാണല്ലോ?!…” ഷൈനി ചിന്തിച്ചു ആശങ്കപ്പെട്ടു നില്‍ക്കുമ്പോള്‍ ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ നിന്നും ഡോക്ടര്‍ ജീമോനും ഭാര്യ ഡോക്ടര്‍ ഷാരോണും കാറില്‍ എത്തിക്കഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റലില്‍ ജനറല്‍ മെഡി സിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊ ഫസറാണ് ജീമോന്‍ ജേക്കബ്. ഡോക്ടര്‍ ഷാരോണ്‍ അനസ്‌തേഷ്യവിഭാഗത്തിലും. ആശ്വാസമായി.
ഷൈനി ഓടിച്ചെന്നു എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ പിച്ചളമുഴകളും അലങ്കാരപ്പണികളും കൊണ്ടലംകൃതമായ പ്രധാനവാതില്‍ തുറന്നു. അവ രെ കൂട്ടി തിരിച്ചു ബെഡ്‌റൂമില്‍ വരുമ്പോള്‍ ജോര്‍ജി ബോധമറ്റു കിടക്കുന്നു.
”ജോര്‍ജീ!!… ജോര്‍ജീ!!…” ഷൈനി നിലവിളി കൂട്ടി.
അടുത്ത മുറികളില്‍ നിന്നും വിനോദും ഭാര്യ നൈനയും നവോമിയും ഓടിയണഞ്ഞു.

(തുടരും)

Leave a Comment

*
*