എയ്ഞ്ചല്‍ ഗാര്‍ഡന്‍സ്‌ – അദ്ധ്യായം 8

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ്‌ – അദ്ധ്യായം 8

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായപ്പോള്‍ പോലീസിനൊരു കാര്യം ബോദ്ധ്യമായി. പ്രശ്‌നങ്ങള്‍ ഉരുത്തിരിയുന്നത് പെയിന്റിംഗ് തൊഴിലാളിയെ ചുറ്റിപ്പറ്റിയാണ്. അവന്‍ ചന്ദ്രബോസെന്ന പെയിന്റിംഗ് കോണ്‍ട്രാക്ടറുടെ കീഴില്‍ എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് എന്ന കൊട്ടാരവീട് പെയിന്റ് ചെയ്യാന്‍ വന്നതാണ്, അവനെപ്പറ്റി ഷൈനി അറിയിച്ചു:
"കിഷോറെന്നാ അവ ന്റെ പേര്. മോളൊരിക്കല്‍ പറഞ്ഞു ഞാന്‍ കേട്ടു. മോളുടെ കൂടെ ബാംഗ്‌ളൂരില്‍ ബിഎസ്‌സി നഴ്‌സിംഗിനു പഠിച്ചതാ അവന്‍… ക്യാരക്ടറുള്ള പയ്യനാന്നാ അവള്‍ സൂചിപ്പിച്ചത്…. കൂടുതലൊന്നും എനിക്കറിഞ്ഞുകൂടാ…"
കൂടുതല്‍ വിവരങ്ങള്‍ ല ഭിച്ചത് ഏയ്ഞ്ചല്‍ ഗാര്‍ഡന്‍ സില്‍ കാലങ്ങളായി ജോലി ചെയ്യുന്ന വേലക്കാരി ശോ ശച്ചേടത്തിയില്‍നിന്നാണ്. കിഷോറിന്റെ ഫോണ്‍ നമ്പ റും വിലാസവും അറിയാന്‍ പോലീസ് മാര്‍ഗ്ഗംതേടി. എ യ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ പെയിന്റിംഗ് കോണ്‍ട്രാക്ടര്‍ ചന്ദ്രബോസിനെ പോ ലീസ് വിളിച്ചുവരുത്തി. കി ഷോറിന്റെ ഫോണ്‍ നമ്പര്‍ കിട്ടി. എന്നാല്‍ അവന്റെ അ ഡ്രസ് അയാള്‍ക്കറിഞ്ഞുകൂടാ.
"മറ്റൊരു പെയിന്റര്‍ വഴി ജോലിക്കു വന്നതാണവന്‍… അഡ്രസ്സ് അറിയില്ല സാര്‍…"
"ഈ കിഷോര്‍ എത്രകാ ലം നിങ്ങടെ കൂടെ ജോലിക്കുണ്ടായിരുന്നു?…" എഎസ്‌ഐ ഗംഗാധരന്‍ ചന്ദ്രബോസിനോട് ചോദിച്ചു.
"എയ്ഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ പെയിന്റിംഗ് വര്‍ക് തുടങ്ങിയപ്പോള്‍ മുതല്‍ അ വനുണ്ടായിരുന്നു… അതിനുമുമ്പ് വന്നിട്ടില്ല. മുമ്പ് പരിചയവുമില്ല…"
"പെയിന്റിംഗ് കൂലി കൊടുക്കുമ്പോളെങ്കിലും അവനുമായി സംസാരിച്ചിട്ടില്ലേ?" ഗംഗാധരന്‍ തിരക്കി.
"പെയിന്റിംഗ് കൂലി ഒരാ ഴ്ച ഒന്നിച്ചാണു കൊടുക്കുക… അതവനെ ഏര്‍പ്പാടാക്കിയ കൊച്ചുബേബിയെയാണ് ഏല്പിക്കുക. ദിവസം എഴുന്നൂറ്റമ്പതു രൂപ പ്രകാരം…."
പോലീസ് പെയ്ന്റിംഗ് കോണ്‍ട്രാക്ടര്‍ ചന്ദ്രബോസ് മുഖേന കൊച്ചുബേബിയെ വിളിപ്പിച്ച് കിഷോറിന്റെ വിലാസം കുറിച്ചെടുത്തു.
"എയഞ്ചല്‍ ഗാര്‍ഡന്‍സിലെ പെയിന്റിംഗിനു ശേഷം നിങ്ങള്‍ കിഷോറിനെ കണ്ടിട്ടുണ്ടോ?…" എഎസ് ഐ ചന്ദ്രബോസ് ചോദിച്ചു.
"കണ്ടിട്ടില്ല. പുതിയ സൈറ്റിലെ പണിക്കു അവനെ കൊച്ചുബേബിയെക്കൊണ്ട് വിളിപ്പിച്ചു. ലൈനില്‍ കിട്ടിയില്ല…."
എന്തായാലും ചന്ദ്രബോ സും കൊച്ചുബേബിയും പറഞ്ഞതു മുഴുവന്‍ പോലീസ് വിശ്വാസത്തിലെടുത്തില്ല. അവര്‍ കിഷോറിനെ സേവ് ചെയ്തു സംസാരിക്കുന്നോയെന്നു സംശയം. പോലീസ് കൊച്ചുബേബിയെ കൂട്ടി കോട്ടയത്തു വാകത്താന ത്തെ കിഷോറിന്റെ വീട്ടില്‍ പോയി. കപ്പക്കാലായുടെ ന ടുവിലിരിക്കുന്ന കൊച്ചുവീട്ടില്‍, അപ്പോള്‍ കിഷോറി ന്റെ അമ്മയും അപ്പനും മാ ത്രമേയുണ്ടായിരുന്നുള്ളൂ. അപ്പന്‍ ചൂടുമൂലം വിശറികൊണ്ട് വീശിക്കൊണ്ട് കൊച്ചു തിണ്ണയിലിരിക്കുമ്പോളാണ് പോലീസ് ചെ ല്ലുന്നത്. പോലീസിനെ ക ണ്ടപ്പോള്‍ അയാള്‍ക്കും ഭാര്യയ്ക്കും വല്ലാത്തൊരു പരി ഭ്രമമായിപ്പോയി. പരിഭ്രമം മറച്ചുപിടിക്കാന്‍ അവര്‍ പാ ടുപെടുമ്പോലെ!…
"കിഷോറിന്റെ വീടാ ണോ?…" പോലീസുകാരന്‍ ചോദിച്ചു.
"അതേ സാറേ…" ഭയ ബഹുമാനങ്ങളോടെ അ പ്പന്‍ അറിയിച്ചു.
"അവനെ വിളിച്ചേ?…"
"അവന്‍ ജോലിക്കുപോയി…"
"ഫോണ്‍ വിളിച്ചു വരുത്തിക്കേ…."
"ഫോണ്‍ വിളിച്ചാല്‍ കി ട്ടില്ല. ജോലി സമയത്തു ഫോണെടുക്കില്ല."
"അവനെവിടാ ജോലി ക്കു പോയത്…"
"എനിക്കറിഞ്ഞുകൂടാ സാറേ… ഞങ്ങളോട് പറയാറില്ല."
"എപ്പം വരും?…"
"രാത്രിയാവും. പോലീ സ് സ്റ്റേഷനിലേയ്ക്കു വ രാന്‍ പറയണം…"
"പറയാം…"
"നിങ്ങടെ വീട്ടുപേരെന്താ?…"
"കപ്പക്കാലാ…."
"നിങ്ങടെ പേ രെന്താ?.."
"കുട്ടച്ചി."
"കുട്ടംപേരൂര്‍ കുട്ടച്ചിയാരാ?…."
"ഞാനാ സാ റേ…"
"അതെന്താ അ ങ്ങനൊരു പേര്?…"
"ഞങ്ങളാദ്യം ചങ്ങനാശ്ശേരി കുട്ടംപേരൂരാ താമസിച്ചിരുന്നേ… എന്റെ അപ്പൂപ്പനു കുടികിടപ്പ് കിട്ടിയതാ അഞ്ചു സെന്റ് സ്ഥലം. ആ സ്ഥലം പള്ളി സെമിത്തേരിക്കു കല്ലറ പണിയാന്‍ ചോദിച്ചു, സന്തോഷത്തോടെ കൊടുത്തു. പള്ളീലച്ചനും കമ്മിറ്റിക്കാരും ചേര്‍ന്നു മേടിച്ചു തന്നതാ ഈ ഇരുപതു സെന്റ് സ്ഥലോം കൊച്ചുവീടും കൂടെ. ഇതൊരോലപ്പുരയാര്‍ ന്നു… കൈക്കാരന്‍ ഈപ്പന്‍ സാറിന്റെ അമേരിക്കേലൊ ള്ള മോന്‍, മോന്‍സിക്കുട്ടന്‍ പണിയിപ്പിച്ചു തന്നതാ ഈ കൊച്ചുവീട്…"
"കുട്ടച്ചിക്കെന്താ പണി?…."
"ഇന്ന പണീന്നൊന്നുമില്ല സാറേ…." കുട്ടച്ചി താഴ്മയോടെ അറിയിച്ചു. "കിട്ടുന്ന പണിക്കൊക്കെ പോകും. കൂലിപ്പണിക്കു പോകും. ലോട്ടറി വില്പനയ്ക്കു പോകും. കല്യാണബ്രോക്കര്‍ പണിക്കുപോകും…."
"ഭാര്യയുടെ പേരെന്താ?…."
"കത്രീനാ…"
"അവര്‍ക്കെന്താ ജോലി?…." പോലീസുകാരന്റെ ചോദ്യം.
"മീന്‍ വില്പനയുണ്ടാര്‍ ന്നു. തൊഴിലുറപ്പിനു പോകും. ഇപ്പം അതിനൊന്നും അവള് പോകുന്നില്ല. അവ ളും ഒരു കൂട്ടുകാരിയും കൂടെ കോട്ടയത്തെ സ്റ്റാര്‍ ഹോട്ടലില്‍ മീനും ഇറച്ചിയുമൊക്കെ പാചകപ്പെടു ത്താന്‍ പോകുന്നൊണ്ട്…."
"നിങ്ങള്‍ക്ക് എത്ര മക്കളാ?…"
"രണ്ട്. കിഷോറും നിമിഷയും."
"കിഷോറ് എ ന്തു ജോലിക്കു പോകുന്നു?…"
"അവന്‍ ബിഎസ്‌സി നഴ്‌സിംഗ് ബാംഗ്ലൂര് പഠിച്ചതാ… മെയില്‍ നഴ്‌സിന്റെ ജോലിയെങ്ങും കിട്ടുന്നില്ല. മെഡിക്കല്‍ സെന്ററില്‍ കുറേനാള് ജോലി ചെയ്തു. അതുകൊണ്ട് ഇപ്പം കിട്ടുന്ന പണിക്കൊക്കെ പോകും."
"കിട്ടുന്ന പണി എന്താണ്?…"
"ഇന്റീരിയല്‍ ഡെക്കറേഷന്‍കാരുടെ കൂടെ ഹെല്‍പറായി പോകും. മൈക്കാഡായി പോകും."
"പെയിന്റിംഗിനു പോകില്ലേ?…"
"കിട്ടിയാല്‍ പോകും."
"നിമിഷ എവിടെപ്പോയി?…"
"അവള്‍ കൂട്ടുകാരീടെയടുത്തു പോയതാ…"
"നിങ്ങള്‍ ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ടതാണല്ലോ?…"
"ദളിത് ക്രിസ്ത്യനാ… എന്റെ അപ്പൂപ്പന്റെ അച്ഛന്‍ ഹിന്ദുവാരുന്നു…" കുട്ടച്ചി തുറന്നു പറഞ്ഞു.
"അടുത്ത ദിവസങ്ങളില്‍ നിങ്ങടെ മകളുടെ കൂടെ ഒരു പെണ്‍കുട്ടിയെ ഇന്നാട്ടുകാര്‍ കണ്ടതായി അറിവു കിട്ടീട്ടൊണ്ടല്ലോ…"
"അതവളുടെ കൂട്ടുകാരിയാ സാറേ…"
"എന്താ കൂട്ടുകാരീടെ പേര്?…."
"എനിക്കറിയില്ല സാറേ…" കുട്ടച്ചി അടക്കിപ്പിടിച്ച സംഭ്രമത്തോടെ പോലീസിനോടു പറഞ്ഞു.
"കിഷോറിന്റെ കൂടെ ഒരു പെണ്‍കുട്ടിയെ കണ്ടതായി അറിഞ്ഞല്ലോ?… ആ പെണ്‍കുട്ടി നിങ്ങടെ വീട്ടില്‍ രാത്രി താമസിച്ചതായും അറിവൊണ്ടല്ലോ?…"
"എനിക്കറിയില്ല സാറേ…" കുട്ടച്ചിയുടെ സ്വരത്തിലെ സംഭ്രമം പോലീസുകാര്‍ ശ്രദ്ധിക്കാതിരുന്നില്ല.
പോലീസുകാര്‍ക്കു ഒരു കാര്യം വ്യ ക്തമായി. കള്ളന്‍ കപ്പലില്‍ത്തന്നെ!… എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ പെണ്‍കുട്ടി എവിടെയാണെന്നു ഏറെക്കുറേ സ്പഷ്ടമായിക്കഴിഞ്ഞു. ഇനി അവര്‍ എവിടെയാണെന്നു കണ്ടെത്തുക മാത്രം.
സൈബര്‍ സെല്ലിന്റെ സ ഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിഷോറിന്റെ ഫോണ്‍ നമ്പര്‍ ആക്ടിവേഷന്‍ ആദ്യം മൂന്നാറിലാണെന്നാ ണു കണ്ടത്. സൈബര്‍ ട്രാ പ് ഒരുക്കി പോലീസ് കാത്തിരുന്നു.
വടക്കേടത്തു എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് കുടുംബാംഗങ്ങള്‍ യാത്രയിലായിരുന്നു. ചാലക്കുടി യാത്ര. ഷൈനിയുടെ അച്ചായന്റെ അനിയന്‍ ഫാദര്‍ എസ്തഫാനോസിനെ കാണാന്‍. അദ്ദേഹം അവിടൊരു ആശ്രമത്തില്‍ വിശ്രമജീവിതത്തിലാണ്. അസ്വസ്ഥരും ദുഃഖിതരുമായ കുടുംബാംഗങ്ങള്‍ക്ക് അച്ചന്റെ ഉപദേശവും പ്രാര്‍ത്ഥനകളും ബ്ലസിങ്ങുമൊക്കെ അനിവാര്യമായി തോന്നിയ യാത്ര! അത്തരമൊരു യാത്രയുടെ പ്രാധാന്യത്തെപ്പറ്റി വീട്ടില്‍ സംസാരിച്ചതും യാത്രയ്ക്കു മുന്‍കൈയെടുത്ത തും വിനോദാണ്.
വിനോദിന്റെ വ്യക്തിജീവിതത്തില്‍ ഞാവള്ളിലച്ച ന്റെ ഉപദേശം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മൂ ന്നാല് കൊല്ലം മുമ്പ് എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് ഹോം അപ്ലയിന്‍സ് എന്ന ബിസിനസ്സ് സ്ഥാപനം ചെലവ് കുറഞ്ഞ് തകര്‍ച്ച നേരിട്ടപ്പോള്‍ ഞാവള്ളിലച്ചന്റെ ഉപദേശം വിനോദ് തേടിയിരുന്നു. അച്ചന്റെ ഉപദേശം ഉള്‍ക്കൊണ്ട വിനോദിനു പിന്നേ ബി സിനസ്സില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കൊച്ചുവെളുപ്പാന്‍ കാലത്തു പുറപ്പെട്ട യാത്ര. ഞാവള്ളിലച്ചന്‍ സ്ഥലത്തുണ്ടോയെന്നു നേരത്തേ വിളിച്ചു ചോദിച്ചുറപ്പാക്കിയിരുന്നു.
ചെന്നപാടേ സ്‌തേഫാനോസച്ചന്‍ അവരെ ചാപ്പലിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
"ആദ്യം ഒരു മൗനപ്രാര്‍ത്ഥന. ഹൃദയം തുറക്കാന്‍…" അച്ചന്‍ ചിരിച്ചുകൊണ്ട് മുന്നേ നടന്നു.
സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളില്‍ അവര്‍ അച്ചനു ചുറ്റുമായി ഇരുന്നു.
"സ്‌തേഫാനോസച്ചാ, എയ്ഞ്ചല്‍ ഗാര്‍ഡന്‍സിന്റെ എല്ലാ സമാധാനോം സന്തോഷോം ചേര്‍ ന്നു പോയി…" അച്ചന്റെ കരംപിടി ച്ച് ജോര്‍ജി വിതുമ്പാന്‍ തുടങ്ങി: 'അപര്‍ണമോള്‍ പോയതോടെ എല്ലാം പോയി. അവള്‍ വഴിതെറ്റിപ്പോയി!…"
"വഴിതെറ്റിയവര്‍ക്ക് അവളൊരു ചൂണ്ടുപലകയാണ്!…" അച്ചന്‍ ഉപദേശരൂപേണ പറഞ്ഞു. എന്നിട്ട് ഭിത്തിയിലിരിക്കുന്ന മദര്‍ തെരേസയുടെ ചിത്രത്തിലേയ്ക്കും വാക്കുകളിലേയ്ക്കും വിരല്‍ ചൂണ്ടി.
"We shall never know all the good that a simple Smile can do…"
"വെറുമൊരു പുഞ്ചിരിക്കു ചെയ്യാനാവുന്ന ഗുണമേന്മ കൂടി നാമിന്നറിയുന്നില്ല!…"
അച്ചന്‍ തുടര്‍ന്നു: "നമ്മുടെ കു ടുംബങ്ങളില്‍ പരസ്പരം നല്ലൊരു പുഞ്ചിരിപോലും അന്യമായിരിക്കുന്നില്ലേ?… കുടുംബബന്ധങ്ങള്‍ അ ത്രയേറെ ശിഥിലമാണിന്ന്…"
ഒരു നിമിഷാര്‍ദ്ധം ചിന്തയിലാണ്ടിരുന്ന സ്‌തേഫാനോസച്ചന്‍ തു ടര്‍ന്നു:
"മനുഷ്യമനസ്സ് ഭാരംവഹിക്കു ന്ന ഒട്ടകത്തെപ്പോലെയോ കഴുതയെപ്പോലെയോ ആണ്… ദൈവമാ ണ് അതിന്മേല്‍ കയറിയിരിക്കുന്നതെങ്കില്‍ അതു ദൈവഹിതമനുസരിച്ചു പോകുന്നു. പിശാചാണ് അ വിടെ യാത്ര ചെയ്യുന്നതെങ്കില്‍ പി ശാചിന്റെ താല്പര്യങ്ങളാണ് നടക്കുക…" അല്പം കഴിഞ്ഞ് അദ്ദേഹം തുടര്‍ന്നു. "നമുക്കൊരിക്കലേ ജീവിതമുള്ളൂ. ചുരുങ്ങിയ ജീവിതമേയുള്ളൂ. നമുക്കു കിട്ടിയിരിക്കു ന്ന ധാരാളം അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവയ്ക്കാന്‍ മ നസ്സ് കാട്ടണം. ദാനധര്‍മ്മങ്ങള്‍ ഐശ്വര്യത്തിന്റെ മുദ്രമോതിരങ്ങളാണ്. അവ കര്‍ത്താവിന്റെ മുന്നില്‍ വെട്ടിത്തിളങ്ങുന്നു!…"
പെട്ടെന്നു ജോര്‍ജിക്കു ഫോ ണ്‍കോള്‍. അച്ചനുമായി സംസാരിച്ചിരിക്കുന്നതിനാല്‍ അവനത് ഓഫ് ചെയ്തു. "ജോര്‍ജി ഫോണ്‍ ആരുടെയാണെന്നു നോക്കൂ… ടെന്‍ഷന്‍ പിടിച്ച ഈ നേരത്ത് നമുക്കാശ്വാസം തരുന്ന കോള് വല്ലതുമാണെങ്കില്‍?…" അച്ചന്‍ നിര്‍ദ്ദേശിച്ചു.
അച്ചന്‍ പറഞ്ഞപോലെ തന്നെയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ലൂക്കോസിന്റെ ഫോ ണ്‍കോളായിരുന്നു. സപ്പോട്ടമരത്തിന്റ ചോട്ടിലേയ്ക്കു മാറിനിന്നു തിരിച്ചുവിളിച്ചു:
"ജോര്‍ജി, നാളെയോ മറ്റെന്നാളോ അപര്‍ണയെ കോടതിയില്‍ ഹാജരാക്കാനാവും. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ നടപടിക്രമങ്ങളുണ്ടല്ലോ?…" രാജന്‍ ലൂക്കോസ് അറിയിച്ചു.
"കോടതിയില്‍ ഹാജരാക്കുംമുമ്പ് മോളെ എനിക്കൊന്നു കാ ണാനാവുമോ രാജാ… എനിക്കൊന്നു കാണണം…" ജോര്‍ജി ഗദ്ഗദകണ്ഠനായി.
"കൂടുതല്‍ വിവരങ്ങള്‍ അറിയട്ടെ… ജോര്‍ജി ഞാന്‍ വിളിക്കാം…"
ഫോണ്‍കോള്‍ അടുത്ത ക്ഷണം കട്ടായി. ഫോണ്‍ അതേ നിലയില്‍ പിടിച്ച് കദനഭാരത്തോടെ മരച്ചോട്ടില്‍ത്തന്നെ നിന്നു ജോര്‍ ജ്ജി വിങ്ങിപ്പൊട്ടി…

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org