|^| Home -> Novel -> Novel -> ആയുഷ്ക്കാലം – അദ്ധ്യായം 4

ആയുഷ്ക്കാലം – അദ്ധ്യായം 4

Sathyadeepam

ജോസ് ആന്‍റണി

“ജെയ്സീ നീ പിടിവാ ശി തുടരാനാണു വിചാരിക്കുന്നതെങ്കില്‍, ഞങ്ങളും ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. നിന്‍റെ തീരുമാനങ്ങള്‍ രണ്ടു കുടുംബങ്ങളെയാണു തകര്‍ക്കുന്നത്, അപമാനിക്കുന്നത്. ഏകപക്ഷീ യമായ നിന്‍റെ ചെയ്തികള്‍ റോബിന്‍റെ ജീവിതത്തെയും ദുരന്തപൂര്‍ണമാക്കും. ഇത്രയൊക്കെ പറഞ്ഞിട്ടും നിന ക്കു കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെങ്കില്‍ ഞങ്ങളെ നീ പിന്നെ കാണുകയില്ല” – ജോയിച്ചന്‍ കര്‍ശനമായി പ റഞ്ഞു.
ജോയിച്ചനും അന്നക്കുട്ടി യും കൂടി മകളെ ഉപദേശി ച്ചു നേരെയാക്കാനുള്ള അ വസാന ശ്രമത്തിലായിരുന്നു.
എതിര്‍ത്തു നില്ക്കാന്‍ പ റ്റുകയില്ലെന്നു ജെയ്സിക്കും തോന്നി. നല്ലൊരു ജോലി. അതു നന്നായി ചെയ്യണമെങ്കില്‍ തികച്ചും സ്വതന്ത്രമാ യ ജീവിതം വേണം. ജോലി ലഭിച്ചപ്പോള്‍ മുതല്‍ ജെ യ്സി അത് ആഗ്രഹിച്ചതാണ്. പക്ഷേ, കുടുംബവും സമൂഹവും അതംഗീകരിക്കില്ല. ഒരുപാടു ഭാരം അവര്‍ വ്യക്തികളുടെ തലയില്‍ വ ച്ചുതരികയാണ്.
പപ്പയുടെ നിര്‍ബന്ധത്തി നു വഴങ്ങിയാണു വിവാഹത്തിനു സമ്മതിച്ചത്. എല്ലാ സമ്മര്‍ദ്ദത്തിനും കീഴ്പ്പെട്ടു ജീവിക്കാനാണു സ്ത്രീയോ ടു സമൂഹം ആവശ്യപ്പെടുന്നത്.
വിദ്യാഭ്യാസകാലത്തു യാ തൊരു സ്വാതന്ത്ര്യവും ലഭിക്കാത്ത ജീവിതമായിരുന്നു. ജോലി ലഭിച്ചതിനുശേഷം കുറേക്കാലമെങ്കിലും സ്വതന്ത്രമായൊരു ജീവിതം കൊതിച്ചതാണ്. ജോലിയില്‍ മി കവു തെളിയിച്ച് ഉന്നത സ്ഥാ നങ്ങളിലേക്ക് ഒരു കുതിച്ചുകയറ്റം.
ഒരു മഹാനഗരത്തില്‍ ഒരു പെണ്‍കട്ടി ഒറ്റയ്ക്കു ജീവിക്കുന്നത് അപകടകരമാണെ ന്നു പപ്പ പറയുന്നു. നഗരമെന്നു പറഞ്ഞാല്‍ ഒരു കൊ ടുംകാടുപോലെയാണ്. ഹിം സ്രജന്തുക്കള്‍ ഇരതേടി നടക്കുന്ന കാട്. നഗരത്തില്‍ ഇരകളും ഇരപിടിയന്മാരും മനുഷ്യവര്‍ഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ട് ഇരകള്‍ ക്കു വേട്ടക്കാരനെ തിരിച്ചറിയാനേ കഴിയുകയില്ല. പപ്പ വിശ്വസിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
ഒരു പെണ്ണു വിവാഹിതയായാല്‍, ഭര്‍ത്താവായി വ രുന്ന പുരുഷന്‍ സകല ആപ ത്തുകളില്‍ നിന്നും അവളെ സംരക്ഷിക്കുമെന്നു പപ്പ വി ശ്വസിക്കുന്നു.
സംരക്ഷകരായി വരുന്നവര്‍ വേട്ടക്കാരായി മാറുന്നതിനെപ്പറ്റി ആരും പറയുന്നില്ല. സ മൂഹം പലതും മറച്ചുപിടിച്ചുകൊണ്ട് അവരുടെ താത്പ ര്യം നടപ്പാക്കുകയാണ്.
അവിടെ ജോലിക്കു പോ കണമെന്നുണ്ടെങ്കില്‍ വിവാഹത്തിനു സമ്മതിക്കണമെന്നാണു പപ്പ പറഞ്ഞത്. മകളുടെ മേലുള്ള ഉത്തരവാദി ത്വം മറ്റൊരാള്‍ക്കു കൈമാറാനുള്ള വ്യഗ്രത.
റോബിന്‍ കുഴപ്പക്കാരനൊ ന്നുമല്ല. പക്ഷേ, ഭര്‍ത്താവെ ന്നു പറഞ്ഞാല്‍ സംരക്ഷകനാണല്ലോ. ഒരു സംരക്ഷകന്‍റെ കവചത്തിനകത്തു ഭാ ര്യയെന്ന പെണ്ണു പെട്ടുപോകുന്നു.
വിവാഹം കഴിഞ്ഞ് ബംഗ ളുരുവിലേക്കു പോകുമ്പോള്‍ റോബിനോടു പപ്പ പറഞ്ഞ ത് ഇവളെ നിന്‍റെ കയ്യില്‍ ഏല്പിക്കുകയാണ്. നീ ശ്ര ദ്ധിക്കണം. ഇവളൊരു എടുത്തുചാട്ടക്കാരിയാണ്…
അങ്ങനെയാണ് റോബിന്‍ തന്‍റെ മേല്‍ വലിയ ശ്രദ്ധക്കാരനായി മാറിയത്.
തന്‍റെയൊപ്പം ജോലി ചെ യ്യുന്ന ഷെറിന്‍ ഒറ്റയ്ക്കു ജീ വിക്കുകയാണ്. ബംഗ്ളുരുവില്‍ ജോലി ലഭിച്ചപ്പോള്‍ അവളും വിവാഹിതയാകുകയായിരുന്നു. വീട്ടുകാര്‍ ആ ലോചിച്ചു നടത്തിയ വിവാഹമായിരുന്നില്ല. അവളാണു വിവാഹത്തിനു മുന്‍കയ്യെടുത്തത്. കോളജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ അവള്‍ പ്രദീപുമായി പ്രണയത്തിലായിരുന്നു. ബംഗളുരുവിലുള്ള കമ്പനിയില്‍ അ യാള്‍ക്ക് ആദ്യം ജോലിയും ലഭിച്ചു. അയാള്‍ മുഖാന്തിര മാണു ഷെറിനും അവിടെ ജോലി ലഭിക്കുന്നത്.
അവര്‍ ഒരുമിച്ചുള്ള ജീവി തം രണ്ടു വര്‍ഷം തികഞ്ഞില്ല. പ്രദീപിന്‍റെ കൂടെയുള്ള ജോലി അവള്‍ ആദ്യം ഉപേക്ഷിച്ചു. അങ്ങനെയാണു താന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ അവളെത്തിയത്.
ഭര്‍ത്താവിനോടൊപ്പം ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതു നല്ലതല്ലേയെന്നു ചോ ദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: “അതു ശരിയാകില്ല ജെയ്സി. വീട്ടിലും കമ്പനിയിലും ഒരുമിച്ച്… വിചാരിക്കുന്നതുപോ ലെ അത്ര രസകരമല്ലെന്നു മാത്രമല്ല മഹാബോറുമാണ്. കാമുകനോടൊപ്പം ജോലി ചെയ്യുന്നതുപോലെയല്ല ഭര്‍ ത്താവിനൊപ്പം ജോലി ചെ യ്യുന്നത്. കാമുകന്‍ ഭര്‍ത്താ വാകുമ്പോള്‍ ബോറാകും.
പിന്നീട് അവരു തമ്മില്‍ അഭിപ്രായവ്യത്യാസമായി. ഒരുമിച്ചുള്ള ജീവിതവും അ വള്‍ മതിയാക്കി. അവള്‍ക്ക് ഒറ്റയ്ക്കു ജീവിക്കാന്‍ ഭയമില്ല.
ഷെറിനെപ്പോലെ ഒറ്റയ്ക്ക് കുറേക്കാലം സ്വതന്ത്രമായി ജീവിക്കുക. ആയിരക്കണിക്കിനു സ്ത്രീകള്‍ അവിടെ അങ്ങനെ ജീവിക്കുന്നു.
ഇതൊക്കെ ആരോടു പറയാനാണ്. ഈ സമൂഹത്തി ന് ഇതൊന്നും മനസ്സിലാകണമെന്നില്ല. ഏതു നരകത്തില്‍ പോയി ജോലിയെടുക്കുന്നതിനും അവര്‍ക്ക് എ തിര്‍പ്പില്ല. പണം കിട്ടുമെങ്കില്‍ എല്ലാം അംഗീകരിക്കും. എ ല്ലാത്തിന്‍റെയും നിയന്ത്രണം അവര്‍ക്കു വേണം.
“ജെയ്സി നീ മിണ്ടാതിരുന്നിട്ടു കാര്യമില്ല. നാളെ നി ന്നോടൊപ്പം ഞങ്ങളും ബം ഗളുരുവിലേക്കു വരികയാണ്. റോബിനുമായി നിനക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍ അതു പറഞ്ഞുതീര്‍ക്കാം. ഞാന്‍ അവനുമായി സംസാരിച്ചു. അവന്‍റെയടുത്തുനിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് അവന്‍ പറഞ്ഞത്. മോളെ, കുടുംബമായി ജീവിക്കുമ്പോള്‍ കുറേ വിട്ടുവീഴ്ചകള്‍ വേണം. തൊടുന്നതിനെല്ലാം ഉടക്കിനില്ക്കരുത്. അമ്മച്ചിയെ തനിച്ചാക്കിയിട്ടു നിന്‍റെ കൂടെ ഞങ്ങള്‍ വരുന്നതു നിന്‍റെ ജീവിതം തുലഞ്ഞുപോകരുതെന്നു ക രുതിയാണ്. നീ ഞങ്ങളെ തീ തീറ്റരുത്” – ജോയിച്ചന്‍ പറഞ്ഞു.
“പപ്പയുടെ ഇഷ്ടമാണ ല്ലോ പ്രധാനം. അങ്ങനെ ന ടക്കട്ടെ”-ജെയ്സി പറഞ്ഞു.
അവളുടെ മറുപടി ജോയി ച്ചന് ഇഷ്ടമായില്ല. എന്നാ ലും അതയാള്‍ പ്രകടിപ്പിച്ചില്ല. മക്കള്‍ ഇടഞ്ഞുനിന്നാല്‍ മാതാപിതാക്കള്‍ തോല്ക്കും. ചില ഇടച്ചിലുകള്‍ക്കു നേരെ കണ്ണടയ്ക്കണം.
“മോളെ, നീ ജീവിതം എ ന്താണെന്നു പഠിക്കാന്‍ പോ കുന്നതേയുള്ളൂ. ഞങ്ങള്‍ അത് എന്താണെന്ന് ഏകദേ ശം മനസ്സിലാക്കി കഴിഞ്ഞവരാ. ആ അനുഭവത്തിന്‍റെ വെളിച്ചത്തിലാ ഞങ്ങള്‍ സം സാരിക്കുന്നത്. ഞാന്‍ നിന്‍റെ പപ്പയെന്ന നിലയില്‍ മാത്രമല്ല ആയിരക്കണക്കിനു കു ട്ടികളെ പഠിപ്പിച്ച ഒരദ്ധ്യാപകന്‍ എന്ന നിലിയിലും കൂടിയാണു നിന്നോടു സംസാരിക്കുന്നത്. നീ മനഃപൂര്‍വം വിചാരിച്ചാല്‍ എന്നെ തോ ല്പിക്കാന്‍ കഴിയും. നീ എ ന്നെ തോല്പിച്ചാല്‍ ഈ സ മൂഹത്തിന്‍റെ മുമ്പില്‍ ഞാന്‍ അപമാനിതനാകും. സ്വന്തം മകളെപ്പോലും നേര്‍വഴിക്കു നടത്താന്‍ ശേ ഷിയില്ലാത്തവന്‍ എന്ന് അ വഹേളിക്കപ്പെടും. ഇവിടെ എന്‍റെ ഇഷ്ടത്തിനല്ല നിന്‍റെ നന്മയ്ക്കാണു പ്രാ ധാന്യം” – ജോയിച്ചന്‍റെ സ്വ രമിടറിപ്പോയി.
അയാള്‍ മൊബൈല്‍ ഫോ ണെടുത്ത് ഓനച്ചനെ വിളി ച്ചു സംസാരിച്ചു. “നാളെ ബം ഗളൂരുവിനു മോളെ കൊണ്ടുവിടാന്‍ പോകുകയാ. നീ ര ണ്ടു ദിവസം അമ്മച്ചിയുടെ അടുത്തുവന്നു നില്ക്കണം.”
ജോയിച്ചന്‍ ഫോണ്‍ കട്ട് ചെയ്തിട്ട്, ഡ്രസ്സ് മാറി സ്കൂ ട്ടറുമെടുത്തു പട്ടണത്തിലേ ക്കു പോയി.
പിറ്റേന്നു വൈകീട്ടു ബം ഗളുരുവിലേക്കുള്ള ലക്ഷ്വറി ബസ്സില്‍ മൂന്നു സീറ്റുകള്‍ ബുക്ക് ചെയ്തു.
ജെയ്സിയുടെ വിവാഹശേഷം ഒരിക്കല്‍ മാത്രമാ ണു ജോയിച്ചനും അന്നക്കുട്ടിയും ബംഗളുരുവിലേക്കു പോയത്. അത് അവളെ അ വിടെ കൊണ്ടാക്കാനായിട്ടാണ്. പിന്നെ ഇടയ്ക്കൊന്നു പോയി അവരുടെ കുടുംബജീവിതം എങ്ങനെ പോണെ ന്നു പഠിക്കേണ്ടതായിരുന്നു. സമയത്തു ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാറില്ല. രണ്ടു ദിവസം അവിടെ അവര്‍ ക്കൊപ്പം താമസിച്ചു കാര്യങ്ങള്‍ ചിട്ടപ്പെടുത്താം.
യാത്രയ്ക്കായി ആവശ്യമുള്ള ഏതാനും സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങി തിരിച്ചിറങ്ങുമ്പോഴാണു ഫുട്പാത്തിലൂടെ നടന്നുവരുന്ന അ മ്മിണി ടീച്ചറെ കണ്ടത്.
“ജോയിസാറിനെ കണ്ടിട്ട് എത്ര കാലമായി. സുഖമാണോ?” – അമ്മിണി ടീച്ചര്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടു ചോദിച്ചു.
“ടീച്ചറെ എന്താ ഇവി ടെ?”-ജോയിച്ചന്‍ ചോദിച്ചു.
കുറേ വര്‍ഷങ്ങള്‍ക്കുമു മ്പു പാലമറ്റം സ്കൂളില്‍ ജോ ലി ചെയ്യുമ്പോള്‍ ടീച്ചറും അവിടെയുണ്ടായിരുന്നു.
“ടീച്ചര്‍ പെന്‍ഷനായോ?”
“കഴിഞ്ഞ വര്‍ഷം പിരിഞ്ഞു.”
“കുട്ടികള്‍ എന്തെടുക്കു ന്നു?”
“ജോയിസാറേ മൂത്തവന്‍ നേവിയിലാ. ഇളയവള്‍ പഠ നം പൂര്‍ത്തിയാക്കിയില്ല.”
“അതെന്തു പറ്റി?”
“അവള്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വനുമായി സ്നേഹത്തിലായി. അവളുടെ ജീവിതം ആ കെ നശിച്ചു സാറെ. ഇപ്പോള്‍ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയിട്ടു വരുന്ന വഴിയാ.”
“ജോയിച്ചന്‍ എന്തു പറയണമെന്നറിയാതെ നിന്നു. ടീച്ചറുടെ ഭര്‍ത്താവു സെ യില്‍സ് ടാക്സ് ഡിപ്പാര്‍ട്ടുമെന്‍റിലെ ഉദ്യോഗസ്ഥനായിരുന്നു. പാലമറ്റം സ്കൂളില്‍ ജോലി ചെയ്യുന്ന കാലത്താ ണു ടീച്ചറുടെ ഭര്‍ത്താവു ഹൃദയസ്തംഭനം വന്നു മരിച്ചുപോയത്. അന്ന് അമ്മി ണി ടീച്ചറിനു നാല്പതു വ യസ്സായിട്ടുണ്ടാകും. അതിനുശേഷം കുടുംബഭാരം ഒറ്റ യ്ക്കു വഹിക്കേണ്ടി വന്നു. സൗന്ദര്യത്തിലും അദ്ധ്യാപനത്തിലും സംഗീതത്തിലും അമ്മിണി ടീച്ചര്‍ മുന്‍പന്തിയിലായിരുന്നു.
സ്കൂളില്‍ നടന്ന ഒരു സമ്മേളനത്തില്‍
“സ്വര്‍ണചാമരം വീശിയെ ത്തുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗസീമകള്‍ ഉമ്മ വയ്ക്കുന്ന സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…”
എന്ന ഗാനം ആലപിച്ചത് ഇപ്പോഴും മനസ്സിലുണ്ട്.
ഭര്‍ത്താവിന്‍റെ മരണശേ ഷം അവര്‍ക്കു ചില സഹായങ്ങളൊക്കെ ചെയ്യേണ്ടതാ യി വന്നു. ആ നന്ദിയും കടപ്പാടും ടീച്ചര്‍ മറന്നിട്ടില്ല. അ വര്‍ തന്നോട് അടുത്തിടപഴകിയിരുന്നതിനാല്‍ ചില്ലറ പേരുദോഷവുമുണ്ടായി. എ ന്തിലും തിന്മകള്‍ മാത്രം കാ ണുന്നവര്‍ എല്ലായിടത്തും ഉണ്ടല്ലോ.
തിരിച്ചറിയാനാവാത്ത വി ധം അമ്മിണി ടീച്ചര്‍ കോലം കെട്ടു പോയിരിക്കുന്നു. കാ ലം നല്കിയ പ്രഹരങ്ങള്‍ അവര്‍ക്കു താങ്ങാവുന്ന തിലും അധികമായിരുന്നു. നരച്ചമുടി എന്നോ കറുപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ ശേഷിപ്പുകള്‍ തലമുടിയില്‍ അവിടവിടെയായി കാ ണാം. ഒന്നു പുഞ്ചിരിച്ചാല്‍പോലും ചുമന്നു തുടുത്തിരുന്ന കവിള്‍ത്ത ടങ്ങള്‍ കരിവാളിച്ചു ശോഭ കെട്ടുപോയിരിക്കുന്നു. അവര്‍ സഹിക്കുന്ന ദുഃഖങ്ങളെല്ലാം ആ മുഖത്തുനിന്നു വായിച്ചെടുക്കാം.
“വലിയൊരു കമ്പനിയിലെ സെ യില്‍സ് മാനേജരാണെന്നു പറ ഞ്ഞ് അവളെ ഒരുത്തന്‍ വലയിലാക്കിയതാ. ഞാന്‍ കുട്ടികള്‍ക്കു മൊബൈല്‍ ഫോണൊന്നും വാ ങ്ങി കൊടുത്തിരുന്നില്ല. ഞാനറിയാതെ അവന്‍ അവള്‍ക്ക് ഒരു മൊബൈല്‍ഫോണ്‍ കൊടുത്തു. അവള്‍ അതു രഹസ്യമായി കൊണ്ടുനടന്നു. ജനിപ്പിച്ചു വളര്‍ത്തിയ മാതാപിതാക്കളേക്കാള്‍ വഴിയെപോകുന്നവരോടു കൂറു കാണിക്കു കയാണു മക്കള്‍. ചില ദിവസങ്ങളില്‍ കോളജിലേക്കു പോകുന്ന വഴി അവന്‍ അവളെ കാറില്‍ കയ റ്റി കൊണ്ടുപോകും. കറങ്ങി നടക്കും. ഒരു പാടു വൈകിയാണു സാറെ ഞാനിതൊക്കെ അറിയുന്നത്. ഒരിക്കല്‍ അവരെ സംശയം തോന്നി പൊലീസ് പിടിച്ചു. അങ്ങനെയാണു കാര്യങ്ങള്‍ പുറത്തായത്. അന്യമതത്തില്‍പ്പെട്ട നല്ല ജോ ലിയൊന്നുമില്ലാത്ത ഒരുത്തന്‍. ഒരു ചെറിയ കമ്പനിയുടെ ഉത്പന്നങ്ങള്‍ കടകളില്‍ വിതരണം ചെയ്യുന്ന ജോലി. എത്ര പറഞ്ഞിട്ടും അവള്‍ പിന്മാറിയില്ല. ഒത്താശയ്ക്ക് അവ നു കുറേ ആളുകളുണ്ടായി. എനിക്കാരാ സഹായത്തിനുള്ളത്?” – ടീച്ചര്‍ വിതുമ്പി. സാരിത്തലപ്പുകൊ ണ്ടു മുഖം തുടച്ചുകൊണ്ട് അ വള്‍ സങ്കടങ്ങള്‍ ഉള്ളിലൊതുക്കിവയ്ക്കാന്‍ പാടുപെടുകയാണ്.
“എന്നെ ധിക്കരിച്ചുകൊണ്ട് അ വര്‍ രജിസ്റ്റര്‍ മാര്യേജ് നടത്തി. അ വളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായിട്ടു വിവാഹം നടത്തികൊടുക്കാമെന്നു ഞാന്‍ പറഞ്ഞതാണ്. വി വാഹം കഴിഞ്ഞാലും പഠനം തുടരാമെന്ന് അവന്‍ പറഞ്ഞു. വിവാ ഹം കഴിഞ്ഞു കുറച്ചുനാള്‍ അവള്‍ കോളജില്‍ പോയി. ടൗണില്‍ ഒരു വാടകവീട്ടില്‍ അവര്‍ താമസമാക്കി. ഏതാനും മാസം കഴിഞ്ഞപ്പോഴേക്കും അവള്‍ ഗര്‍ഭിണിയായി. പിന്നെ കോളജില്‍ പോയില്ല. എ ത്രയായാലും മകളല്ലേ. ഞാനവളെ വീട്ടില്‍ കൊണ്ടുവന്നു പ്രസവശുശ്രൂഷയൊക്കെ നടത്തി. കുറച്ചു കഴിഞ്ഞപ്പോള്‍, ജോലിയില്‍ എ ന്തോ തിരിമറി നടത്തിയതിനു കമ്പ നി അവനെ പിരിച്ചുവിട്ടു. ഇപ്പോള്‍ എന്‍റെ മോളെ കാണണം സാറെ. എങ്ങനെയിരുന്ന പെണ്ണാ. ഇപ്പോള്‍ അസ്ഥിക്കോലമായി. അവനും അ വളും തമ്മില്‍ വഴക്കായി. ഞാന്‍ അവള്‍ക്കു കൊടുത്ത സ്വര്‍ണമെ ല്ലാം അവന്‍ വിറ്റുതുലച്ചു. അ വന്‍റെ കൂടെയുള്ള പൊറുതി അവസാനിപ്പിച്ച് അവള്‍ വീട്ടില്‍ വന്നു നില്ക്കുകയാ. അവന്‍ കഴിഞ്ഞ ദിവ സം വീട്ടില്‍ വന്നു വഴക്കുണ്ടാക്കി. അവളെ തല്ലി. എന്നെ തല്ലാന്‍ വ ന്നു. അയല്‍ക്കാര്‍ പറഞ്ഞതനുസരിച്ചു ഞാനൊരു പരാതി എഴുതി പൊലീസ് സ്റ്റേഷനില്‍ കൊടുത്തു. ഞാന്‍ പഠിപ്പിച്ചുവിട്ട ഒരു പയ്യനായിരുന്നു സബ് ഇന്‍സ്പെക്ടര്‍. എന്‍റെ സങ്കടം കണ്ട് അയാള്‍ അ വനെ പിടിച്ചുകൊണ്ടു വന്നു രണ്ടെ ണ്ണം കൊടുത്തു കേസ് ചാര്‍ജ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ആ കേസുമായി ബന്ധപ്പെട്ടു മൊഴി കൊടുക്കാന്‍ പോയതാ. ജോയി സാറിനെ ഞാന്‍ അന്യനാ യി കാണുന്നില്ല. അതുകൊണ്ടാ ഇതൊക്കെ പറയുന്നത്. ജീവിതം മടുത്തു സാറെ” – ടീച്ചര്‍ വീണ്ടും മുഖം തുടച്ചു.
എന്തു പറഞ്ഞാണ് അവരെ സ മാധാനിപ്പിക്കേണ്ടതെന്നറിയാതെ ജോയിച്ചന്‍ നിന്നു.
“മോള് വീട്ടില്‍ ഒറ്റയ്ക്കേയുള്ളൂ. ഞാന്‍ പോട്ടെ സാറെ” – ടീ ച്ചര്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോകുമ്പോള്‍ ഉള്ളിലെവിടെയോ നീറ്റലനുഭവപ്പെട്ടു.
പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഓനച്ചന്‍ ജോയിച്ചന്‍റെ വീട്ടിലെത്തി. ജോ യിച്ചനും അന്നക്കുട്ടിക്കും എങ്ങോട്ടെങ്കിലും പോകേണ്ടതായി വ ന്നാല്‍ അമ്മച്ചിയുടെ അടുത്ത് ഓന ച്ചനെ ആക്കിയിട്ടാണു പോകുക. ഏലിയാമ്മയ്ക്ക് ഓനച്ചനെ ഇഷ്ടമാണ്. അത്യാവശ്യം അടക്കളപ്പണി ചെയ്യാനും ഓനച്ചനു മടിയില്ല.
അന്നക്കുട്ടി ഓനച്ചനെ ചില വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞേല്പിച്ചു. അമ്മച്ചിക്കു കൊടുക്കേ ണ്ട മരുന്നുകളുടെ വിവരങ്ങളും ഓട്സ് കൊടുക്കേണ്ടതും ഓര്‍മിപ്പിച്ചു. മീന്‍കറി വെച്ചുവച്ചിട്ടുണ്ട്.
വൈകുന്നേരം ബംഗളുരൂവിലേ ക്കു പോകാനായി ഒരുങ്ങിയിറങ്ങുമ്പോള്‍ ജെയ്സി അമ്മച്ചിയുടെ അടുത്തു വന്നു യാത്ര പറഞ്ഞു.
“അമ്മച്ചി ബംഗളൂര്‍ക്കു പോവുകയാ. ആറു മണിക്കാ ബസ്സ്.”
ഏലിയാമ്മ എഴുന്നേറ്റിരുന്നു.
“മോള് ഇവിടെ വന്നിരിക്ക്. ഞാന്‍ പറയട്ടെ.”
ജെയ്സി ഏലിയാമ്മയുടെ അ ടുത്തു കട്ടിലില്‍ ഇരുന്നു. ഏലിയാ മ്മ അവളുടെ തലയിലും മുഖ ത്തും കൈത്തലംകൊണ്ടു തഴുകി.
“എന്‍റെ മോള് പോയിട്ടു വാ. മിടുക്കിയായി ജീവിക്കണം. നമ്മളു പെണ്ണുങ്ങളാണെന്നു മറന്നുപോകരുത്. നിങ്ങളു രണ്ടാളും ഒരുപോ ലെ പഠിച്ചവര്‍, ഒരുപോലെ ജോലി ചെയ്യുന്നവര്‍ ഒരു പോലെ ശമ്പളം വാങ്ങുന്നവര്‍. പക്ഷേ, കുടുംബത്തില്‍ നമ്മളിത്തിരി താഴ്ന്നു കൊടുക്കുന്നതാ നല്ലത്. നമ്മള്‍ പെണ്ണുങ്ങളാ കുടുംബം കൊണ്ടു നടക്കേണ്ടത്. അതിനു നമ്മള്‍ക്കു കുറേ തന്ത്രമൊക്കെ കൈവശം വേണം. ആ തന്ത്രത്തിന്‍റെ ഭാഗമാ ഈ താ ഴ്ന്നുകൊടുക്കല്‍” – ഏലിയാമ്മ ചിരിച്ചു.
“തൊണ്ണൂറ്റിനാലു വര്‍ഷം ജീ വിച്ചവളാ ഈ അമ്മച്ചി. ജീവിതത്തില്‍ എന്തെല്ലാം കണ്ടു. എത്രയെത്ര ജീവിതങ്ങളെ കണ്ടുപഠിച്ചിട്ടുണ്ട് എന്തെല്ലാം അനുഭവിച്ചു. അതൊക്കെയാ ഞാന്‍ മോളോടു പറയുന്നത്. എന്‍റെ ജീവിതം തീ രാന്‍ പോകുകയാ. മരണം തൊട്ടടുത്തു വന്നു നില്ക്കുന്നതു ചിലപ്പോള്‍ ഞാനറിയുന്നുണ്ട്. ജീവിതം എന്താണെന്ന് എനിക്കിപ്പോള്‍ അ റിയാം. ഓരോ കഷ്ടപ്പാടുകള്‍ എ ന്തിനു വലിച്ചു തലയില്‍ വയ്ക്കണം. നമുക്കു ജീവിക്കാനുള്ളതു നമ്മള്‍ സമ്പാദിക്കുന്നുണ്ടല്ലോ. നമ്മുടെ കാര്യം നോക്കി ജീവിച്ചാല്‍ പോ രെ എന്നൊക്കെ മോള് ചിന്തിക്കുന്നുണ്ടാകും. എത്ര സ്വതന്ത്രമായി ജീവിച്ചാലും നമ്മള്‍ക്കു സങ്കടങ്ങളുണ്ടാകും. എത്ര കഷ്ടപ്പെട്ടു ജീ വിച്ചാലും ജീവിതത്തില്‍ സന്തോഷങ്ങളുണ്ടാവും. നിന്‍റെ പപ്പയെ വ യറ്റിലുണ്ടായിരിക്കുമ്പോള്‍ ഞാന്‍ ഒരുപാട് അരിഷ്ടതകളനുഭവിച്ചു. ഇന്നതൊക്കെ എത്ര വിവരിച്ചാലും നിങ്ങള്‍ക്കു മനസ്സിലാവില്ല. പിള്ളേരുടെ അപ്പന്‍ മേലുകാവ് മലയില്‍ കൃഷി ചെയ്യാന്‍ പോയിരിക്കുകയാ. മൂത്തവന്‍ അവിരാച്ചന്‍ അപ്പന്‍റെ കൂടെ മലയിലാണ്. അപ്പനും പ ണിക്കാര്‍ക്കും കഞ്ഞിവച്ചു കൊടു ക്കുന്നത് അവിരാച്ചനാണ്. നിങ്ങളൊക്കെ പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തില്‍, അന്നത്തെ കുട്ടികള്‍ വീട്ടിലും പറമ്പിലും പണിയെടുക്കും. വിശപ്പ് തീരാനുള്ള അ ദ്ധ്വാനമാണ്. കപ്പയും നെല്ലും നടുതലകളും ധാരാളം വിളയിക്കണം. എനിക്ക് ഇടയ്ക്കിടയ്ക്ക് രക്തസ്രാ വം ഉണ്ടാകും. പിറുങ്ങണി പിള്ളേ രു മാത്രമാ കൂട്ടിന്. ആരോടാ സ ങ്കടം പറയുക. മാതാവിനോടു പ്രാര്‍ ത്ഥിക്കും. മരിച്ചുപോയാല്‍ എന്‍റെ കുഞ്ഞുങ്ങള്‍ക്ക് ആരാണുള്ളത്? തള്ളയില്ലാണ്ടായാല്‍ കുഞ്ഞുങ്ങളുടെ കാര്യം എത്ര കഷ്ടമാ. രക്തസ്രാവംകൂടുമ്പോള്‍ കട്ടിലിന്‍റെ അ ടിയില്‍ ഒരു ഉരുളിവയ്ക്കും. എന്നി ട്ടു കട്ടിലില്‍ കിടക്കും. കയറു കെ ട്ടിയ കട്ടിലാ. അതിലങ്ങനെ കിടക്കും. വയറ്റില്‍ കൊച്ച് അനങ്ങുന്നുണ്ടോന്നു ശ്രദ്ധിച്ചു കിടക്കും. കുറേ ആശ്വാസമുണ്ടാകുമ്പോള്‍ എഴുന്നേല്ക്കും. ഉരുളിയില്‍ വീണു കിടക്കുന്ന രക്തമെടുത്തു കൊണ്ടുപോയി മാട്ടുതൊണ്ടില്‍ കമിഴ്ത്തിക്കളയും. പിന്നെ അടുക്കളപ്പ ണി ചെയ്യും. കുഞ്ഞുങ്ങള്‍ക്കു വി ശപ്പടക്കണ്ടായോ? അങ്ങനെ അ ങ്ങനെ ജീവിച്ചവളാ ഈ അമ്മച്ചി. അങ്ങനെ ജീവിക്കുമ്പോഴും അമ്മ ച്ചിക്ക് ഒരുപാടു സന്തോഷങ്ങളുണ്ടായിട്ടുണ്ട്. ദുഃഖങ്ങളുടെ പെരുമഴക്കാലത്തും ഇടയ്ക്ക് ഇടിമിന്നല്‍ പോലെ സന്തോഷങ്ങള്‍ കടന്നു വരും. നിങ്ങളൊക്കെ തൊണ്ണൂറല്ല ഇരുനൂറു വര്‍ഷം ജീവിച്ചാലും ഈ അമ്മച്ചി കണ്ട ജീവിതം കാണാന്‍ കഴിയില്ല. അതുകൊണ്ട് അമ്മച്ചിയുടെ വാക്കുകള്‍ തട്ടിക്കളയരുത്. മോളു പൊയ്ക്കോ; സമാധാനമാ യി ജീവിക്ക്.”
അമ്മച്ചിയുടെ കുഴിഞ്ഞു താണ കണ്ണില്‍ ഒരു തിളക്കം ജെയ്സി കണ്ടു. കണ്ണിലെ ആഴങ്ങളില്‍ നന വ് ഉറവയെടുക്കുന്നു.
ജെയ്സി അമ്മച്ചിയുടെ കവളില്‍ ഒരു ഉമ്മ കൊടുത്തിട്ടു പുറത്തേയ്ക്കിറങ്ങി.
അമ്മച്ചിയുടെ വാക്കുകള്‍ മറികടക്കാന്‍ തനിക്കാവുമോ? മറികടക്കാന്‍ ധൈര്യം കാണിച്ചാല്‍ പി ന്നെ സമാധാനമുണ്ടാകുമോ?
പപ്പയെയും അമ്മയെയും ഉ പേക്ഷിക്കാന്‍ പറ്റുമോ…? എത്രയെ ത്ര പേര്‍ ഓരോരോ പ്രതീക്ഷകളും ആഗ്രഹങ്ങളുമായി തനിക്കു ചു റ്റും വേലികള്‍ തീര്‍ക്കുന്നു. ആ വേലികള്‍ക്കപ്പുറം ഒരു പെണ്ണിനു കടന്നുപോകാന്‍ പ്രയാസമാണെ ന്നു ജെയ്സിക്കു മനസ്സിലാവുന്നു. അങ്ങനെ ചെയ്താല്‍ എത്ര പേരു ടെ സങ്കടങ്ങളാണ് ഒന്നുചേര്‍ന്ന് ഒരു പുഴയായി ഒഴുകുക.
ഇതുകൊണ്ടല്ലേ പെണ്ണുങ്ങള്‍ ഇങ്ങനെയൊക്കെ കഴിയുന്നത്…?
(തുടരും)

Leave a Comment

*
*