Latest News
|^| Home -> Novel -> Childrens Novel -> ചെമ്പോണി – അദ്ധ്യായം 7

ചെമ്പോണി – അദ്ധ്യായം 7

Sathyadeepam

കാവ്യദാസ് ചേര്‍ത്തല

അന്തോണിയെ ആരോ തട്ടിക്കൊണ്ടുപോയി!! കുട്ടികള്‍ സ്കൂളിലേക്കു വരുമ്പോഴും പോകുമ്പോഴും ശ്രദ്ധിക്കുക. അന്തോണിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഹെഡ് മാസ്റ്റര്‍ അസംബ്ലിക്കിടയില്‍ അറിയിച്ച ഈ വിവരം അദ്ധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തനിടയില്‍ ഭയത്തിന്‍റെ വേലിയേറ്റം സൃഷ്ടിച്ചു. ബോംബെ അടിസ്ഥാനമാക്കിയു ള്ള വൃക്കമോഷണ സംഘമാണ ത്രേ തട്ടിക്കൊണ്ടുപോകലിനു പി ന്നില്‍. സ്കൂളിലേയ്ക്കു വരികയായിരുന്ന അന്തോണിയെ കാറിലെത്തിയ ചിലര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എ തിര്‍ക്കാന്‍ ശ്രമിച്ച ഒന്നു രണ്ടു വഴിയാത്രക്കാരെ അക്രമികള്‍ വെട്ടിപരിക്കേല്പിച്ചു. അവരിപ്പോള്‍ ആ ശുപത്രിയിലാണ്. അന്തോണിയു ടെ ദുര്‍വിധിയോര്‍ത്ത് ഏറ്റവും സങ്കടപ്പെട്ടത് അച്ചൂട്ടനായിരുന്നു. കൊണ്ടുപോയ ഉച്ചഭക്ഷണം അവന്‍ കഴിച്ചില്ല. “വലുതാകുമ്പം ഞാന്‍ പോലീസാവും. എന്നിട്ട് മീശേം പിരിച്ച് ഇങ്ങനെ നടക്കും. കള്ളന്മാരെ കൈയില്‍ കിട്ടിയാലുടന്‍ അവരുടെ നടുപ്പുറം നോക്കി ഒരെണ്ണം ഇങ്ങനെ കൊടുക്കും.” – അന്തോണിയുടെ വാക്കും പ്രവൃത്തിയും ഒരുമിച്ചായിരിക്കും. ഏതെങ്കിലും കുട്ടിയില്‍ നിന്ന് ‘അയ്യോ’ എന്നൊരു നിലവിളി അപ്പോളുയരും. എന്നാലും കുട്ടികള്‍ക്ക് അന്തോണിയെ വല്യ ഇഷ്ടമായിരുന്നു. അപ്പന്‍റെ കടയില്‍നിന്നും അവന്‍ കടലമിഠായി അവര്‍ക്ക് കൊടുക്കുമായിരുന്നു.

“ഇവിടെ അന്തോണിയാ ഇരിക്കുന്നത്.” തന്‍റെ അടുത്ത് ഇരിക്കു വാനെത്തിയ ഒരു സഹപാഠിയോട് അച്ചൂട്ടന്‍ പറഞ്ഞു.

“അതിനിപ്പം അവന്‍ ഇവിടില്ലല്ലോ. അവനിനി ചെലപ്പം വരികേമില്ല. പിച്ചക്കാര് അവന്‍റെ കണ്ണുകുത്തിപ്പൊട്ടിച്ച് തെണ്ടാനിരുത്തും. അവന്‍ പിന്നെയെങ്ങനെ വരാനാ.” ക്ലാസ്സിലായിപ്പോയി അല്ലെങ്കില്‍ അവനു നല്ലതു കൊടുത്തേനെ അച്ചൂട്ടന്‍. ക്ഷമയ്ക്കുമില്ലേ ഒരതിര്.

ചിന്തിക്കുന്തോറും അച്ചൂട്ടന് സങ്കടമേറി വന്നു. അംഗഭംഗം നേരിട്ട അന്തോണിയെ ഭീക്ഷക്കാരു ടെ ഇടയില്‍ കണ്ടെത്തിയാല്‍ എങ്ങനെ സഹിക്കാനാവും. വൈകുന്നേരം സ്കൂള്‍ വിട്ടയുടന്‍ അച്ചൂട്ടന്‍ പുസ്തകസഞ്ചിയുമെടുത്ത് പുറത്തേയ്ക്ക് ഒരോട്ടമായിരുന്നു. ചന്തമുക്കും ചുടുകാടും കടന്ന് എ ങ്ങോട്ടെന്നില്ലാതെ അവന്‍ മുന്നോ ട്ടു നടന്നു. ആ വഴി അധികം ആള്‍സഞ്ചാരമില്ല. എത്രനേരം അങ്ങനെ നടന്നുവെന്നറിയില്ല. ഇരുള്‍ വീഴാന്‍ തുടങ്ങി. ഇരുട്ടിനെ അവനു പേടിയാണ്. നായും നരിയും നരിച്ചീറുമൊക്കെ രാത്രിയില്‍ ഇറങ്ങുമെന്ന് അവന്‍ കഥകളില്‍ വായിച്ചിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ അവന്‍ വിഷമിച്ചു നിന്നു. അന്തോണിയെക്കുറിച്ചോര്‍ത്തപ്പോള്‍ ഇറങ്ങിപ്പോരുകയായിരുന്നു. മങ്ങിയ വെട്ടം കാണുന്ന ഒരു ഇടിഞ്ഞു പൊളിഞ്ഞ വീടിന്‍റെ ഉള്ളില്‍ നിന്നും ഒരു ഞരക്കം കേള്‍ക്കുന്നു. ചെവിയോര്‍ക്കവെ അത് തന്‍റെ അന്തോണിയുടെ സ്വരമാണെന്ന് അച്ചൂട്ടന്‍ തിരിച്ചറിഞ്ഞു. ഒച്ചയുണ്ടാക്കാതെ അവന്‍ ശബ്ദം കേട്ടയിടത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. അതാ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ വെറും നിലത്തിരിക്കു ന്നു. വായില്‍ തുണി തിരുകിയിട്ടുമുണ്ട്. “അപ്പോള്‍ എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്തതുപോലെ തന്നെ. രാവിലെ കൃത്യം ഒമ്പതു മണിക്ക് ഞങ്ങളവിടെ എത്തിയിരിക്കും പോലീസ് എല്ലായിടത്തും കാര്യമായി അന്വേഷിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇനിയും ഇവിടെ തങ്ങാനാവില്ല.” – അച്ചൂട്ടന് തലകറങ്ങുന്നതുപോലെ തോന്നി. ഇനി ഒരു നിമിഷം പാഴാക്കാനില്ല.

അതീവശ്രദ്ധയോടെ അവന്‍ തിരിച്ചു നടന്നു. ഓടുന്ന ശബ്ദംകേട്ടാല്‍ ആരെങ്കിലും പിടിച്ചുകൊണ്ടുപോകും. ആ വീട് കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ അവന്‍ സര്‍വ്വശക്തിയുമെടുത്ത് ഓടി. ഇടയ്ക്കു നിന്നു കിതച്ചും ഓടിത്തളര്‍ന്നും ഒടുവില്‍ അവന്‍ ഒരു വലിയ മതില്‍ക്കെട്ടിനു സമീപമെത്തി.

രാത്രി പാറാവുകാരായ പോലീസുകാര്‍ അവനെകണ്ടു ചോദിച്ചു: “കുട്ടീ, നീ ഏതാ എന്താ ഈ അസമയത്ത്.” അതിനു മറുപടി പറയാന്‍ കഴിയുന്നതിനു മുമ്പേ അവന്‍ കുഴഞ്ഞുവീണു.

ബോധം വരുമ്പോള്‍ അവന്‍ പോലീസ് സ്റ്റേഷനിലെ ബഞ്ചില്‍ കിടക്കുകയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ വല്യമ്മാവനും മറ്റു പോലീസുകാരും ചുറ്റും നില്‍ക്കുന്നതു കണ്ട് അച്ചൂട്ടന്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു.

“കുട്ടന്‍ കിടന്നോളൂ. എന്താ നിനക്ക് പറ്റീത്” എന്തിനാ വീട്ടീന് പറയാതെ ഇറങ്ങിത്തിരിച്ചത്?”

വല്യമ്മാവന്‍റെ ചോദ്യത്തിന് അച്ചൂട്ടന്‍ വിക്കിവിക്കിയാണ് മറുപടി നല്കിയത്.

“അന്തോണി… അവിടെ…”

“അതാരാ അന്തോണി?”

“ആന്‍റണി എസ്തപ്പാന്‍.”

“സാറേ ഇന്നു രാവിലെ മിസ്സിംഗ് ആയ കുട്ടിയേക്കുറിച്ചായിരിക്കും ഈ കുഞ്ഞു പറയുന്നത്.”

“മോനെന്തിനാ പേടിക്കണേ. വല്യമ്മാവനില്ലേ ഇവിടെ. പറ അന്തോണിക്കെന്നാ പറ്റിയത്?”

അച്ചൂട്ടന്‍ പറഞ്ഞ വിവരങ്ങള്‍ പോലീസുകാര്‍ കുറിച്ചെടുത്തു. ഒരു രഹസ്യനീക്കത്തിലൂടെ വൈകി ട്ട് ഒന്‍പതു മണിക്കു മുമ്പായി കുട്ടിയെ രക്ഷപ്പെടുത്തി. പ്രതികളെ മുഴുവന്‍ കസ്റ്റഡിയിലെടുത്തു. അന്തോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവന്‍ വല്ലാതെ ഭയന്നുപോയിരുന്നു.

“വല്യമ്മാവാ വീട്ടിലറിയാതെയാ ഞാന്‍ പോയത്. അവരിപ്പോ വിഷമിക്കുന്നുണ്ടാവും.”

“കുട്ടാ ദേ നോക്കിയേ അച്ഛനും അമ്മയും ഇവിടെ എത്തിയിട്ടുണ്ട്. നിനക്കങ്ങനെ കൂട്ടുകാരനെ തെരഞ്ഞുപോകാന്‍ തോന്നിയതും ഇവിടെ എത്തിപ്പെട്ടതും ഒക്കെ ഭാഗ്യാ. അല്ലേല് ആ കുട്ടീടെ ഗതി എന്താകുമായിരുന്നു.

“എന്‍റെ മോന്‍ ചെയ്തതാ അതിന്‍റെ ശരി. നിനക്കു നല്ലതേ വരൂ. വരൂ നമുക്കിറങ്ങാം.” അച്ഛന്‍റേയും അമ്മയുടേയും കൈപിടിച്ചുകൊണ്ട് അവന്‍ പോലീസ് സ്റ്റേഷന്‍റെ പടികളിറങ്ങി.

Leave a Comment

*
*