കുരങ്ങന്റെ കൈപ്പത്തി – 6

കുരങ്ങന്റെ കൈപ്പത്തി – 6

കഥ ഇതുവരെ
മിസ്റ്റര്‍ വൈറ്റ്, പത്‌നി മിസിസ് വൈറ്റ്, മകന്‍ ഹെര്‍ബര്‍ട്ട് എന്നിവരുടെ വീട്ടിലേക്ക് ഒരു അര്‍ദ്ധരാത്രിയില്‍ അതിഥിയായി, ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തിലെ സെര്‍ജന്റ് ആയി റിട്ടയര്‍ ചെയ്ത മേജര്‍ മോറിസ് എത്തുന്നു. വിശുദ്ധനായ ഒരു ഫക്കീര്‍ മന്ത്രശക്തി നല്‍കിയ ഒരു കുരങ്ങുപാദം തന്റെ കൈവശമുണ്ടെ ന്നും അതുകൊണ്ട് മനുഷ്യന്റെ മൂന്ന് ആഗ്രഹങ്ങള്‍ സാധിക്കു മെന്നും സെര്‍ജന്റ് മോറിസ് അവകാശപ്പെട്ടു.
എന്നാല്‍ അത് ഒരു നല്ല ആഗ്രഹമല്ലെന്ന് തന്റെയും സഹപ്ര വര്‍ത്തകരുടേയും മോശമായ അനുഭവങ്ങള്‍ സാക്ഷിയാണെ ന്നും അദ്ദേഹം വിശദമാക്കി. ദരിദ്രനായ തനിക്കും കുടുംബത്തി നും കുരങ്ങുപാദം വഴിയുണ്ടാകുന്ന മൂന്ന് ആഗ്രഹങ്ങള്‍ വഴി നല്ല കാലം വന്നേക്കാമെന്ന ചര്‍ച്ചയില്‍ കുരങ്ങുപാദം തനിക്കു തരണ മെന്ന് മിസ്റ്റര്‍ വൈറ്റ് മേജര്‍ മോറിസിനോട് ആവശ്യപ്പെ ടുന്നു. എന്നാല്‍ അത് ഒരു നല്ല രീതിയല്ലെന്ന് മേജര്‍ മോറിസ് വീണ്ടും വീണ്ടും മുന്നറിയിപ്പു നല്‍കിയെങ്കിലും അതുകൊണ്ടു ണ്ടാകുന്ന എല്ലാ അനര്‍ത്ഥങ്ങള്‍ക്കും താനും കുടുംബവും മാത്ര മായിരിക്കും ഉത്തരവാദികള്‍ എന്ന് വൈറ്റ് കുടുംബം മോറിസിന് ഉറപ്പു നല്‍കിയതു പ്രകാരം, കൈപ്പത്തി കൊണ്ട് എങ്ങനെയാണ് ആഗ്രഹങ്ങള്‍ ആവശ്യപ്പെടേണ്ടത് എന്ന് മോറിസ് വിശദീകരി ക്കാനൊരുങ്ങുന്നു. മേജര്‍ മോറിസ് അത് വിശദമാക്കിയതു പ്രകാ രം മിസ്റ്റര്‍ വൈറ്റ് കുരങ്ങുപാദം വലതുകൈയ്യില്‍ പിടിച്ച്, തന്റെ കുടുംബത്തിന് 200 പവന്‍ ആവശ്യമുണ്ട് എന്ന് പറയുന്നു. ആഗ്ര ഹം പറഞ്ഞു തീര്‍ന്നതും വലിയ ഒരു അലര്‍ച്ചയോടെ മിസ്റ്റര്‍ വൈറ്റ് ഞെട്ടിത്തരിക്കുന്നു. വിവരമെന്തെന്നറിയാതെ മിസ്സിസ്റ്റ് വൈറ്റും ഹെര്‍ബര്‍ട്ടും പിതാവിനരികിലേക്ക് ഓടിയെത്തുന്നു. താന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ തന്റെ കൈയ്യില്‍ കിടന്ന് കുരങ്ങു പാദം അനങ്ങി ഒരു പാമ്പിനെപ്പോലെ പുളഞ്ഞുവെന്നും തന്നില്‍ അത് വല്ലാത്ത ഭയവും ആധിയുമുണ്ടാക്കിയെന്നും മിസ്റ്റര്‍ വൈറ്റ് ഭാര്യയോടും മകനോടും പറഞ്ഞു. എല്ലാം തോന്നലുകളാണെ ന്നും കളിപ്പീരാണെന്നും മേജര്‍ തങ്ങളെ പരിഹസിച്ചതാണെന്നും അമ്മയും മകനും വൈറ്റിനെ പറഞ്ഞ് സമാധാനിപ്പിക്കുന്നു. വീ ട്ടില്‍ എവിടെ തിരഞ്ഞിട്ടും 200 പവന്‍ പോയിട്ട് അതിശയകര മായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വൈറ്റ് കുടുംബം തിരിച്ചറിയു ന്നു. കൈ നനയാതെ മീന്‍ പിടിക്കുക, നിധി കാക്കുന്ന ഭൂതം തുടങ്ങിയ അതു വരെ പറയാത്ത രീതിയിലുള്ള ചില വര്‍ത്തമാന ങ്ങള്‍ മകനില്‍ നിന്നു കേട്ടപ്പോള്‍ വൃദ്ധന്‍ കൂടുതല്‍ അസ്വസ്ഥ നാവുകയാണ്. മിസ്സിസ് വൈറ്റും ഹെര്‍ബര്‍ട്ടും കുരങ്ങുപാദ ത്തിന്റെ കാര്യം മറന്നെങ്കിലും മിസ്റ്റര്‍ വൈറ്റില്‍ ആധിയും അസ്വ സ്ഥതകളും വരാന്‍ പോകുന്ന അനര്‍ത്ഥങ്ങളുടേയും ദുഷ്ചിന്ത കള്‍ നീറി പുകയുകയായിരുന്നു.
വിയര്‍പ്പിന്റെ മണമുള്ള പണമാണ് എന്നും നമുക്ക് സമാധാ നം തരുന്നതെന്നും കുരങ്ങു കൈപ്പത്തി കൊണ്ടു നേടുമെന്നു പറയുന്ന പണം വെറുതേയാണെന്നും മകന്‍ പറഞ്ഞപ്പോള്‍ വൈ റ്റിന് സമാധാനമാകുന്നു. പിറ്റേന്ന് കാലത്ത് ഹെര്‍ബര്‍ട്ട് താന്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്കും മിസ്സിസ് വൈറ്റ് അടുക്കളയി ലേക്കും മിസ്റ്റര്‍ വൈറ്റ് തൊടിയിലേക്കുമിറങ്ങിയപ്പോള്‍ അപരി ചിതനായ ഒരാള്‍ ഗേറ്റു കടന്നു വരുന്നത് മിസ്റ്റര്‍ വൈറ്റ് കണ്ടു.. ആരാണയാള്‍? എന്തിനായിരിക്കും അയാള്‍ വരുന്നത്?…

ഇനി തുടര്‍ന്നു വായിക്കുക…

ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്‌സിന്റെ 'ദ മങ്കീസ് പോ' എന്ന കൃതിയുടെ പുനരാഖ്യാനം: ഗിഫു മേലാറ്റൂര്‍

തങ്ങളുടെ വീടിനുപുറത്ത് ഒരു അപരിചിതനെ കണ്ട മിസ്സിസ് വൈറ്റ് ഭര്‍ത്താവിനോട് കാര്യം പറഞ്ഞു.
എന്തും വരട്ടെയെന്നു കരുതിയുറപ്പിച്ച് ആഗതന്‍ ഗേറ്റു കടന്ന് വൈറ്റ് ഭവനത്തിലേക്കു വന്ന് വാതിലില്‍ മുട്ടിയപ്പോള്‍ മിസ്റ്റര്‍ വൈറ്റ് വാതില്‍ തുറന്നു കൊടുത്തു.
ആഗതന്‍ ആശങ്കയോടെ അകത്തേക്കു കയറി. സമയേമറെയായിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നിടത്ത് അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നതു കണ്ടപ്പോള്‍ വൈറ്റ് ദമ്പതിമാര്‍ക്ക് ആശങ്കയാണുണ്ടാക്കിയത്. ആഗതന്‍ തങ്ങളുടെ മുഖത്തേക്കുപോലും നോക്കുന്നില്ല. ഇതെന്തു കഥ?
"ഹലോ, ആരാണ് താങ്കള്‍? വീട് മാറി വന്നതാണോ?…"
ക്ഷമ നശിച്ചപ്പോള്‍ മിസ്റ്റര്‍ വൈറ്റ് ചോദിച്ചു.
"ഞാന്‍… മാവ് ആന്റ് മെഗ്ഗിന്‍സ് കമ്പനിയില്‍ നിന്നു വരുന്നു… ഈ വീട്ടിലേക്ക് എന്നെ കമ്പനി പറഞ്ഞയച്ചതാണ്…"
അത് പറയുമ്പോഴും ആഗതന്‍ മുഖമുയര്‍ത്തിയിരുന്നില്ല.
കമ്പനിയുടെ പേരു പറഞ്ഞപ്പോള്‍ മിസ്സിസ് വൈറ്റ് ഒന്നു ഞെട്ടുകതന്നെ ചെയ്തു.
"എന്താ… എന്തുണ്ടായി? ഹെര്‍ബര്‍ട്ടിന് എന്തെങ്കിലും കുഴപ്പം…?"
"അത്… എന്നോടു ക്ഷമിക്കണം…."
"എന്താണെന്നു പറയൂ… ചീത്ത വാര്‍ത്തകള്‍ കൊണ്ടായിരിക്കില്ല താങ്കള്‍ വന്നിട്ടുള്ളത് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു…"
"ഒരിക്കല്‍ കൂടി എന്നോടു ക്ഷമിക്കണം… നിങ്ങളുടെ പുത്രന്‍ ഹെര്‍ബര്‍ട്ടിന് ഒരു അപകടമുണ്ടായി. അയാള്‍ യന്ത്രത്തില്‍ കുടുങ്ങി…"
ആഗതന്‍ വല്ലവിധേനയും പറഞ്ഞു വരുത്തുകയായിരുന്നു.
"ഹെന്റെ ദൈവമേ…!"
മിസ്സിസ് വൈറ്റ് ഭര്‍ത്താവന്റെ ചുമലിലേക്കു വീണു ഏങ്ങലടിച്ചു കൊണ്ടിരുന്നു.
"കമ്പനിയുടെ അഗാധമായ ദുഃഖം അറിയിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയതാണ്. എന്നോടു ക്ഷമിക്കണേ…"
ആഗതന് കണ്ഠമിടറുന്നുണ്ടായിരുന്നു.
"ഞങ്ങളുടെ ഒരേയൊരു മകന്‍… നാല്പതു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ആകെയുണ്ടായ ഒറ്റപുത്രനാണ് ഹെര്‍ബര്‍ട്ട്.. ഇത് കടുത്ത ശിക്ഷയായിപ്പോയല്ലോ, ദൈവമേ…!"
"ഞാന്‍ കേവലമൊരു ശമ്പളക്കാരന്‍ മാത്രമാണ്… കമ്പനിയുത്തരവുകള്‍ എനിക്ക് നിറവേറ്റിയല്ലേ, പറ്റൂ.. കമ്പനിയുടെ ആഗാധമായ ദുഃഖം കുടുംബത്തെ അറിയിക്കണമെന്നതാണ് കമ്പനി നിയമം. ഞാന്‍ ദൂതന്‍ മാത്രം…"
ആഗതന്‍ കണ്ഠശുദ്ധി വരുത്തിക്കൊണ്ടു പറഞ്ഞ് ജനലിനടുത്തേക്കു നീങ്ങി.
വൈറ്റ് ദമ്പതിമാര്‍ അതൊന്നും കേട്ടില്ല. പ്രിയതമയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അയാള്‍ കുഴങ്ങി.
"മറ്റൊരു കാര്യം കൂടി ഞാന്‍ പറയുന്നു, കമ്പനി പറയാന്‍ പറഞ്ഞകാര്യം. ഈ അത്യാഹിതത്തില്‍ കമ്പനിക്ക് ഒരു പങ്കുമില്ലായെന്നതാണ് ഹെര്‍ബര്‍ട്ടി ന്റെ വിധി. അതാണ് സത്യം."
"അവന്റെ അശ്രദ്ധയോ മറ്റോ ആയിരിക്കാം കാരണം. നിങ്ങളുടെ മകന്റെ ഇത്രയും കാലത്തെ സേവനവും സ്വഭാവമഹിമയും കണക്കിെലടുത്ത് കമ്പനി കോമ്പന്‍സേഷന്‍ നല്കാ നും തയ്യാറായിട്ടുണ്ട്."
ഇത്തവണ മിസ്റ്റര്‍ വൈറ്റ് ഭാര്യയുടെ കൈകള്‍ വേര്‍പെടുത്തി ആഗതനെ ശ്രദ്ധിച്ചു.
വിറക്കുന്ന ചുണ്ടുകളില്‍ നിന്നും ഒരു വാക്കുമാത്രം പുറത്തുവന്നു:
"എത്ര…?"
"ഇരുന്നൂറു പവന്‍…!"
കമ്പനിശിപായിയുടെ ഭാവഭേദങ്ങള്‍ ഒന്നും തന്നെയില്ലാത്ത മറുപടി ആദ്യം മിസ്റ്റര്‍ വൈറ്റ് കേട്ടില്ല. ശിപായി വീണ്ടും പറഞ്ഞത് ഒരു ഞെട്ടലോടെയാണ് അദ്ദേഹം കേട്ടത്.
മിസ്സിസ് വൈറ്റ് ഒരു അലര്‍ച്ചയോടെ അകത്തേക്കോടി. നെഞ്ചത്തടിച്ചുള്ള നിലവിളി കേട്ടു നില്‍ക്കാന്‍ വയ്യാത്തതുപോലെ കമ്പനി ശിപായി യാത്രപോലും പറയാതെ വൈറ്റിന്റെ വീട് വിട്ടിറങ്ങി മറഞ്ഞു.
തന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നതുപോലെ മിസ്റ്റര്‍ വൈറ്റിനു തോന്നി. നെഞ്ചില്‍ പെരുമ്പഴ മുഴക്കം. ഭാര്യയുടെ നിലവിളിയൊച്ചയൊന്നും കേള്‍ ക്കാതെ ചുമര്‍ ചാരി നിന്ന അദ്ദേഹം ഊര്‍ന്നു വീണു നിലത്തിരുന്നുപോയി.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org