Latest News
|^| Home -> Novel -> Childrens Novel -> ഉല്ലാസ യാത്ര – അദ്ധ്യായം 20

ഉല്ലാസ യാത്ര – അദ്ധ്യായം 20

Sathyadeepam

വീഡിയോ മുഴുവന്‍ കണ്ടശേഷം ചിന്നയ്യനെ നോക്കി ക്യാപ്റ്റന്‍ മോണിറ്ററില്‍ ചൂണ്ടിക്കാണിച്ചു. “ഇത് അതിരുഭാഗമല്ലേ, കേരളായില്‍ നിന്ന് രണ്ടു കി.മീ. മാത്രം ഉള്ളൂ. പിന്നെയാ കാട്ടുമനുഷ്യര്‍” ചിന്നയ്യന്‍ ചിന്തയിലാണ്ടു “അവര്‍ മലവേടര്‍, പയങ്കര പ്രച്നക്കാരാ.” “അവരുടെ ഊര് ഏവിടാന്നറിയുമോ” ക്യാപ്റ്റന്‍ ചോദിച്ചു. “അതറിയും സാര്‍, അതല്ല പ്രച്നം ആ ബാഗത്തുകൂടിയുള്ള സഞ്ചാരം ബയങ്കര ടെയ്ഞ്ചറാണ്. എല്ലാമരത്തിലും കുരങ്ങ് പോലെ അവരുണ്ടാകും. വെറുതേ ശല്യം ചെയ്യുമെന്നേ, ഒരീച്ചയെപ്പോലും വിടില്ല. അതല്ലേ സാര്‍, ആ ബാഗത്ത് ആരും പോകാത്തത്. ആ കോളനി കടക്കാന്‍ വലിയ പാടായിരിക്കും. വലിയ അമ്പെയ്ത്തുകാരാ അവര്, ഒലിമ്പിക്സിന് പോയാ പസ്റ്റ് ഒറപ്പാ…” ചിന്നയ്യന്‍ ഒരിറക്കു കാപ്പി കുടിച്ചു. “സാറ് കണ്ടില്ലേ, മയക്കപ്പുല്ല്”, “മയക്കപ്പുല്ലോ?” കമ്മീഷണര്‍ ആശ്ചര്യപ്പെട്ടു. “കഞ്ചാവാടോ” ക്യാപ്റ്റന്‍ കമ്മീഷണര്‍ക്ക് പറഞ്ഞുകൊടുത്തു. “ങ്ങാ… കഞ്ചാബ്, അത് നട്ടത് അനിയപ്പനാണ്. അയാള്‍ക്കിവിടെ ഏക്കറ് കണക്കിന് കഞ്ചാബ് കൃഷിയുണ്ട്. അയാളെ ഒന്നും ചെയ്യാന്‍ പറ്റില്ല, അത്രയ്ക്കു വിരുതുശാലിയാണയാള്‍, ക്രൂരനും. എതിര്‍ക്കുന്നവരെയും ശത്രുവിനെയും വെറുതെ കൊന്നുകളയും. അസംഖ്യം ഗു ണ്ടാസംഘങ്ങളും വലിയ വലിയ ആള്‍ക്കാരുടെ തുണയും അയാള്‍ക്കുണ്ട്. ക്യാപ്റ്റന്‍ സഖറിയായെ നോക്കി. സഖറിയാ ചിന്തയിലാണ്ടു. ‘അനിയപ്പന്‍’ അങ്ങനെ ഒരു അധോലോക ഡോണിനെക്കുറിച്ച് കേട്ടിട്ടില്ലല്ലോ, “മറ്റെന്തെങ്കിലും പേരുണ്ടോ?” കമ്മീഷണര്‍ ചിന്നയ്യനെ നോക്കി. “ഉണ്ട് സാര്‍” എ.പി. ക്രൂപ്പ് എന്നോ മറ്റോ ഉണ്ട്.” “എ.പി. ഗ്രൂപ്പോ?” അതിയാളുടെയാണോ? അവനെ ഞാന്‍, ചിന്നയ്യനെ എനിക്കിനിയും വേണ്ടിവരും.” “അവനേ എനിക്ക് പൂട്ടണം” കമ്മീഷണര്‍ പെട്ടെന്ന് ക്ഷുഭിതനായി. “ആമാ സാര്‍, വരാം, എപ്പ വരണമെന്ന് പറഞ്ഞാല്‍ മതി” ചിന്നയ്യന്‍ ദൗത്യം ഏറ്റു. പിന്നെ തുടര്‍ന്നു “സാര്‍ അതിശയം അതല്ല, അവിടുന്ന് ആ പുള്ളാര് രക്ഷപ്പെട്ടത്, അതാണ് ഭാഗ്യം. അല്ലാതെന്ത്?” സര്‍, ഈ മലവേടര്‍ ആണ് അനിയപ്പന്‍റെ അപ്രഖ്യാപിത കാവല്‍ക്കാര്‍. അത് പക്ഷേ മലവേടര്‍ക്കറിയില്ല. അവരെ ഭയന്ന് ആരും ഈ വഴി വരാറില്ല. ചില കാട്ടുകൊള്ളക്കാര്‍ക്കും പിന്നെ ചില സാറുമാര്‍ക്കും മാത്രമേ ഇവരെപ്പറ്റി അറിയൂ. ഇപ്പൊറത്താണെങ്കില്‍ പുഴയല്ലേ.” ചിന്നയ്യന്‍ ഒന്നു നിര്‍ത്തി. “പക്ഷേ, കുട്ടികള്‍ ഒരു ഇരുമ്പുപാലത്തില്‍ കയറി പുഴ കടക്കുന്നുണ്ടല്ലോ?” സ്വാമി ചിന്നയ്യനെ നോക്കിക്കൊണ്ട് കോഫിഗ്ലാസ്സ് മൂപ്പന് തിരികെ നല്കി. മൂപ്പന്‍ കാപ്പി ഗ്ലാസ്സ് കൈയില്‍ പിടിച്ചുകൊണ്ട് അവരെ മാറിമാറി നോക്കി. ഇടയ്ക്ക് മോണിറ്ററിലേക്കും എത്തിനോക്കുന്നുണ്ട്. “സിനിമാപ്പടം” നോക്കി ഒരു തെരച്ചില്‍ മൂപ്പന് അതിശയമായി. കമ്മീഷണര്‍ ആ ഭാഗം മോണിറ്ററില്‍ എടുത്ത് കാണിച്ചു. ചിന്നയ്യന്‍ പറഞ്ഞു “അത് അനിയപ്പന് എന്തോ മറവി പറ്റിയതാണ്. സാദാരണ അക്കരെ യിക്കരെ കടന്നാല്‍ ഉടനെ പാലം വലിച്ച് ഉയര്‍ത്തിവെയ്ക്കലാണ് പതിവ്. പാലം കടക്കാന്‍ മാത്രം താഴ്ത്തി വെയ്ക്കും. ആ മറവിയും പുള്ളാരുടെ ഭാഗ്യം” ചിന്നയ്യന്‍ മോണിറ്ററില്‍ പാലത്തിന്‍റെ ഭാഗം തൊട്ടുകാണിച്ചു. “ഇതു കണ്ടോ വടവും കപ്പിയും” കമ്മീഷണര്‍ക്ക് അതിശയമായി. “മനുഷ്യന്മാരുടെ കാര്യം” അയാള്‍ ആത്മഗതം ചെയ്തു. “അപ്പോള്‍ ഈ പുഴ കടന്ന് നമ്മള്‍ അക്കരെ കടക്കണമല്ലോ?” ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. “അപ്പോള്‍ അനിയപ്പന്‍ നമ്മെ ആക്രമിക്കുകയില്ലേ?” സ്വാമി സംശയിച്ചു. “അത് പ്രച്നമില്ല, അനിയപ്പനറി യാതെ നമ്മള്‍ അപ്പുറത്തെത്തും. ഈ പാലവും അയാളുടെ തോട്ടവും തമ്മില്‍ നല്ല ദൂരവ്യത്യാസം ഉണ്ടെന്നേ.” ചിന്നയ്യന്‍ വ്യക്തമാക്കിക്കൊടുത്തു. “അപ്പോള്‍ എളുപ്പമായി” ക്യാപ്റ്റന്‍ ആശ്വസിച്ചു. നേരം വെളുക്കാന്‍ ആവുന്നതേയുള്ളൂ. കോളനിയില്‍ അവിടവിടെയായി ചെറുതും വലുതുമായ തലകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ക്യാപ്റ്റനെ കണ്ടതോടെ നിറഞ്ഞ ചിരിയുമായി എല്ലാവരും അവിടേയ്ക്ക് വന്നു. ചിന്നയ്യന്‍ ക്യാപ്റ്റനോടു പറഞ്ഞു. “സാര്‍, നമ്മള്‍ പോകുകയല്ലേ, ഇപ്പത്തൊട്ടു തുടങ്ങിയാലേ നേരത്തേ അങ്ങ് എത്താന്‍ പറ്റൂ.” “ശരി, പോകാം” ക്യാപ്റ്റന്‍ കയ്യില്‍ കരുതിയ മിഠായി അവര്‍ക്ക് നല്‍കി. അവര്‍ക്ക് സന്തോഷമായി. “ഞമ്മടെ പോഴ്സ് എപ്പ എത്തും ശാര്‍” കമ്മീഷണര്‍ ചിരിയോടെ ചോദിച്ചു. “കറക്ട്, അസ്സലായി” സ്വാമി പറഞ്ഞു. “അവര്‍ വൈകാതെയെത്തും, മെസേജ് വന്നിട്ടുണ്ട്. കാര്യങ്ങള്‍ എല്ലാം വിശദമായി അവരെ ധരിപ്പിച്ചിട്ടുമുണ്ട്. വേണ്ട ക്രമീകരണങ്ങളുമായി അവരുടനെയെത്തും.” ക്യാപ്റ്റന്‍ ഉഷാറായി. “ചിന്നയ്യനെ കിട്ടിയത് വലിയ കാര്യം തന്നെ.” “സാര്‍, നമുക്ക് നേരേ പുഴക്കരയ്ക്ക് എത്തിയാല്‍ പോരെ, ഷോട്ടുണ്ട്. അനിയപ്പന്‍റെ തോട്ടം കഴിയാതെ പോകാനുമാവില്ല” ചിന്നയ്യന്‍ ക്യാപ്റ്റനെ നോക്കി. “അതുമതി” ക്യാപ്റ്റന്‍ സമ്മതിച്ചു. “ഏറ്റവും എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തണം. ഇതിപ്പം സംഭവം എവിടെ നടന്നുവെന്ന് അറിയില്ലല്ലോ. അതാണ് ഏറ്റവും വലിയ പ്രശ്നവും. ഇത് ശൂന്യതയില്‍ തപ്പുന്നതുപോലെയല്ലേ? പിന്നെ വീഡിയോയുടെ സ്റ്റാര്‍ട്ടിംഗ് പോയിന്‍റ് അവിടേക്ക് വേഗമെത്തണം. എത്രയും വേഗം.” ക്യാപ്റ്റന്‍ പാതി ചിന്നയ്യനോടും പാതി സ്വയമേവവും പറഞ്ഞു. അപ്പോ കമ്മീഷണറുടെ സെല്‍ ശ ബ്ദിച്ചു. “ഹലോ… എന്താ ശേഖര്‍…” “അതെയോ, എങ്കില്‍ എത്രയും വേഗം തന്നെ അവരേയും കൂട്ടി ആശുപത്രിയില്‍ ചെല്ലൂ… നമ്മുടെ റെസ്റ്റ് ഹൗസില്ലേ, അതില്‍ വിശ്രമിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെ യ്യൂ.” “ശരി, ശേഖര്‍…” ഫോണ്‍ കട്ടാക്കി സക്കറിയാ ക്യാപ്റ്റനോടു പറഞ്ഞു. “അലക്സാണ്ടറുടെ ചേട്ടന്മാര്‍ എത്തിയിട്ടുണ്ടെന്ന്” “അവര്‍ കുട്ടികളെ കണ്ടോ? ക്യാപ്റ്റന്‍ സന്തോഷത്തോടെ ചോദിച്ചു” “ഇല്ല, അങ്ങോട്ടു പോയിട്ടുണ്ട്.” കുട്ടികള്‍ക്ക് വലിയ ആശ്വാസമാകും. സ്വാമി സമാശ്വസിച്ചു. കോളനിയില്‍ നിന്നും വണ്ടിയുടെ അടുത്തേയ്ക്കുള്ള യാത്രയിലായിരുന്നു അവര്‍. “നാമിനി നേരേ പുഴക്കരയ്ക്ക്.”ڔക്യാപ്റ്റനും സംഘവും വന്ന് വണ്ടിയില്‍ക്കയറി. ക്യാപ്റ്റന്‍ ഫോണില്‍ എന്തൊക്കെയോ മെസേജു വിട്ടു. ക്യാപ്റ്റനാണ് വണ്ടിയോടിച്ചത്. വണ്ടി കോടമഞ്ഞിലൂടെ മുന്നോട്ടു കുതിച്ചു. മലമുകളിലും താഴ്വരയിലും എല്ലാം കോടമഞ്ഞു നിറഞ്ഞിരുന്നു. വീശുന്ന കാറ്റ് തണുപ്പിന്‍റെ അസ്ഥി തുരക്കു ന്ന സ്പര്‍ശനം നല്കി കടന്നുപോയി. എങ്കിലും അവര്‍ക്കത് പ്രശ്നമില്ലായിരുന്നു. അകത്തുള്ള അന്വേഷണചൂട് എല്ലാ തണുപ്പിനെയും അകറ്റിക്കളഞ്ഞു. വണ്ടി മുന്നോട്ടു കുതിച്ചു പാഞ്ഞു. വാഹനത്തിന്‍റെ വെളിച്ചവും ശബ്ദവും കൊണ്ട് ചെറുമൃഗങ്ങള്‍ നാലുപാടും ഓടുന്നതു കാണാമായിരുന്നു. ഒരു കാട്ടാട് കുഞ്ഞിന് പാലു കൊടുക്കുന്നത് നിര്‍ത്തിയിട്ട് വാഹനത്തിന്‍റെ ഒച്ചപ്പാടു കേട്ടിടത്തേക്കു നോക്കി. ഏതോ വലിയ ജീവി പ്രകാശം നീട്ടിപ്പിടിച്ച് വേഗം വരുന്നതുകൊണ്ട് തന്‍റെ കുഞ്ഞിനേയും കൂട്ടി ഓടിമറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു കാട്ടുപന്നി വണ്ടിയുടെ മുന്നില്‍പ്പെട്ടു. വഴിമാറാതെ നേരേ മുന്നോട്ടുതന്നെ ഓടുകയാണ്. “പൊട്ടപ്പന്നീ, മാറെടാ പട്ടി” ക്യാപ്റ്റന്‍ അലറിക്കൊണ്ട് നീട്ടി ഹോണടിച്ചു. “മറ്റൊരു അവസരമായിരുന്നെങ്കില്‍ പന്നി ഇതാ ഇവിടെയിരുന്നേനെ!” സാമി വണ്ടിയുടെ പ്ലാറ്റുഫോം ചൂണ്ടിക്കാട്ടിപ്പറഞ്ഞു. “പന്നിയുടെ ഭാഗ്യം” സാമി കൂട്ടിച്ചേര്‍ത്തു. ആ ജന്തു അല്പനേരം കൂടിയോടിയിട്ട് കാട്ടിലേക്ക് മറഞ്ഞു. “80-85 കിലോ വരും” ക്യാപ്റ്റന്‍ നിരാശയോടെ പതിയെപ്പറഞ്ഞു. ചിന്നയ്യന്‍ കാണിച്ച വഴിയിലൂടെയും വഴിയില്ലാത്ത ഭൂപ്രദേശത്തു കൂടിയും ഒക്കെ ഓടി വണ്ടി ഒടുവില്‍ പുഴക്കരെയെത്തി. പുഴ സാമാന്യം വലിയൊരു ജലപാത. പുഴക്കരെയെത്തിയപ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു. എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി. ചിന്നയ്യന്‍ ചൂണ്ടിക്കാണിച്ചു “അതു കണ്ടോ?” ആകാശത്തു നോക്കിക്കൊണ്ട് ചിന്നയ്യന്‍ പറഞ്ഞു. ആകാശത്ത് ഒരു ഹെലികോപ്ടര്‍. അത് താണുവന്നു. ആ ഭീമന്‍ യന്ത്രപക്ഷി ചിറകുകള്‍ കറക്കിക്കറക്കി അവരുടെ തലയ്ക്കുമീതേ വട്ടമിട്ടു. അതില്‍ നിന്നും ഒരു കയര്‍ ഗോണി താഴേയ്ക്കു നീണ്ടു വന്നു. അതിലൂടെ എട്ടു പേരടങ്ങുന്ന സംഘം താഴേയ്ക്ക് ഇറങ്ങിവന്നു. എല്ലാവരും നിലത്തിറങ്ങിയപ്പോള്‍ ഗോവണി തിരികെയെടുത്ത് ഹെലികോപ്ടര്‍ തിരികെപ്പോയി. വന്ന ആര്‍മി സംഘം ക്യാപ്റ്റനെ അഭിവാദ്യം ചെയ്തു. ക്യാപ്റ്റന്‍ സംഘത്തെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തു കൊണ്ട് ഒരു സംഘമായി. ഇതുവരെ കാണാത്ത അറിയാത്ത ഒരു കുടുംബത്തിനുവേണ്ടി. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ഒരു സംഘം. അവര്‍ യാത്രയ്ക്ക് തയ്യാറെടുത്തു. “ഒരുമിച്ച്!! ഒരുമനസ്സായി!! ഒരു ലക്ഷ്യത്തിലേയ്ക്ക്!!”
(തുടരും)

Leave a Comment

*
*