നൊവേനകള്‍ക്ക് വിശുദ്ധ കുര്‍ബാനയേക്കാള്‍ പ്രാധാന്യം നല്‍കരുത് -മാര്‍ ജേക്കബ് മനത്തോടത്ത്

വിശുദ്ധരുടെ നൊവേനകള്‍ക്ക് വിശുദ്ധ കുര്‍ബാനയേക്കാള്‍ പ്രാധാന്യം നല്‍കരുതെന്നും വിശുദ്ധരുടെ അത്ഭുതശക്തികള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത് ദൈവത്തിന്‍റെ സര്‍വശക്തിയെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്നും പാലക്കാട് രപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉത്ബോധിപ്പിച്ചു. ഭക്താനുഷ്ഠാനങ്ങള്‍ ആരാധനാക്രമത്തിന്‍റെ പ്രാധാന്യത്തെ കുറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഞായറാഴ്ച ആചരണത്തിന്‍റെ പ്രാധാന്യം നഷ്ടപ്പെടുത്താത്ത രീതിയില്‍ വേണം വിശുദ്ധരുടെ തിരുനാളുകള്‍ ആഘോഷിക്കാന്‍. വിശുദ്ധരോടുള്ള യഥാര്‍ത്ഥ ഭക്തി ബാഹ്യാനുഷ്ഠാനങ്ങളല്ല. പിന്നെയോ അവരുടെ മാതൃക അനുകരിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത് — ആഗസ്റ്റ് മാസത്തെ രൂപതാ ബുള്ളറ്റിനിലെ ഇടയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ ബിഷപ് മനത്തോടത്ത് വിശദീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ആധ്യാത്മികതയെ പരിപോഷിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഭക്താനുഷ്ഠാനങ്ങള്‍. പരമ്പരാഗത ആചാരങ്ങളിലൂടെയും ഭക്താനുഷ്ഠാനങ്ങളിലൂടെയുമാണ് വിശ്വാസം ജീവിതത്തിന്‍റെ പ്രായോഗിക തലത്തില്‍ സജീവമാകുന്നത്. ഭക്താനുഷ്ഠാനങ്ങളെ പൊതുവേ ആരാധനാക്രമത്തിനുള്ള ഒരുക്കവും ആരാധനക്രമ ജീവിതത്തിന്‍റെ തുടര്‍ച്ചയും വിശ്വാസ ജീവിത വളര്‍ച്ചയ്ക്കുള്ള മാര്‍ഗ്ഗങ്ങളുമായി നാം കാണണം. ആരാധനാക്രമത്തേക്കാള്‍ പ്രധാനപ്പെട്ടതാണെന്നു തോന്നത്തക്ക വിധത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുകയുമരുത് — ഇടയലേഖനത്തില്‍ മാര്‍ മനത്തോടത്ത് അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org