വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ക്രൈസ്തവ സഭകളുടെ മേലധികാരികളും സംഘടനാ ഭാരവാഹികളുമായി എറണാകുളത്തു നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചത്. നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കൂടുതല്‍ ശക്തീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും പണം വാങ്ങാത്ത പാരമ്പര്യമാണ് ന്യൂനപക്ഷ എയ്ഡഡ് മാനേജുമെന്‍റുകള്‍ക്കുള്ളത്. എന്നാല്‍ സ്വാശ്രയരീതി വന്നപ്പോള്‍ ഈ സേവന കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങാത്തവര്‍ ഇപ്പോഴുമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിനു ശ്രദ്ധയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സമാധാനാന്തരീക്ഷം നിലനിറുത്താനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സമുദായ നേതാക്കള്‍ അഭിനന്ദിച്ചു. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീരദേശ പരിപാലന നിയമം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു നടപടികള്‍ ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org