ന്യൂനപക്ഷധ്വംസനം ഭീകരതയുടെ പുതിയ മുഖം മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ന്യൂനപക്ഷധ്വംസനം ഭീകരതയുടെ പുതിയ മുഖം മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ന്യൂനപക്ഷധ്വംസനം ഭീകരതയുടെ മറ്റൊരു മുഖമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. കേരളത്തിനു പൈ തൃകമായി കിട്ടിയ വിദ്യാഭ്യാസ സംസ്കാരം നിക്ഷി പ്ത താത്പര്യങ്ങളടങ്ങിയ രാഷ്ട്രീയ തീരുമാനങ്ങളിലൂടെ തകര്‍ക്കരുതെന്നു മാര്‍ താഴത്ത് അഭിപ്രായപ്പെട്ടു.
കേരള കാത്തലിക് ടീച്ചേ ഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായു ള്ള അദ്ധ്യാപകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘട ന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളും സംരക്ഷണവും കെഇആര്‍ ഭേദഗതിയിലൂടെ പിടിച്ചെടുക്കാമെന്ന് ഒരു സര്‍ക്കാരും വ്യാമോഹിക്കേണ്ട എന്നു മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യപ്രക്രിയയില്‍ ഭരണഘടന സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കോടതികളുടെ ഇടപെടലുകള്‍ വേണ്ടിവരുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല എന്നു തിരുവനന്തപുരം മലങ്കര കത്തോലിക്കാ രൂപതായുടെ സഹായമെത്രാന്‍ റവ. ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് അഭിപ്രായപ്പെട്ടു.
ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് ജോഷി വടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, ഫാ. ആന്‍റണി ചെമ്പകശ്ശേരി, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹികളായ സാലു പാതാലില്‍, എം.എല്‍. സേവ്യര്‍, ഇ.സി. ജെസ്സി എന്നിവര്‍ സംസാരിച്ചു. ആമോദ് മാത്യു, പി.ഡി. വിന്‍സെന്‍റ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ആരംഭിച്ച അദ്ധ്യാപകറാലിക്കു സി.ജെ. വര്‍ഗീസ്, പോള്‍ ജെയിംസ്, ജെയിംസ് കോശി, പി.സി. ആനിസ്, കെ.എഫ്. ബാബു, ഏ.ഡി. സാജു, ബിജു ആന്‍റണി, ജോഫി മഞ്ഞളി, ഓസ്റ്റിന്‍ പോള്‍, ബാബു ജോസ് തട്ടില്‍, സി.വി. ഡെയ്സി എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org