നഴ്സുമാര്‍ ദൈവകരുണയുടെ സാക്ഷ്യമാകണം – മാര്‍ ജേക്കബ് മുരിക്കന്‍

Published on

പാലാ: വിശ്വരോഗീദിനത്തോടനുബന്ധിച്ചുള്ള മാര്‍ പാപ്പയുടെ ലേഖനങ്ങളില്‍ പറയുന്നതുപോലെ ദൈവകരുണയുടെ വിസ്മയമായ സാക്ഷ്യമാകണം ഓരോ നഴ്സുമെന്നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.
മുട്ടുചിറ ഹോളിഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളിലെ 39-ാമത് ബാ ച്ച് ജിഎന്‍എം വിദ്യാര്‍ത്ഥികളുടെ ക്യാപ്പിംഗ് ആന്‍ഡ് ലാമ്പ് ലൈറ്റിംഗ് സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മോണ്‍ എബ്രാഹം കൊല്ലിത്താനത്തുമലയില്‍ അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി. മേരി ദീപം തെളിക്കലും നഴ്സു മാരുടെ പ്രതിജ്ഞയ്ക്കും നേതൃത്വം നല്കി. ഡോ. മാത്യു മഠത്തിക്കുന്നേല്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഫാ. ജോസഫ് ഇടത്തുംപറമ്പില്‍, ഡോ. എബിസണ്‍ ഫിലിപ്പ്, എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സി. ലിസി വടക്കേചിറയത്ത്, നീതു മാത്യു എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഫാ. മാത്യു തെക്കേല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ പൗളിന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org