ഓഖി ദുരന്തബാധിതര്‍ക്കായി പ്രാര്‍ത്ഥന

കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും ജീവന്‍ നഷ്ടമായവര്‍ക്കു പ്രാര്‍ത്ഥനയും വിചിന്തനവും മെഴുകുതിരികള്‍ തെളിയിച്ച് ആദരാഞ്ജലികളര്‍പ്പിച്ച് ഓഖി ദുരന്ത ബാധിതരോടുള്ള ഐക്യദാര്‍ഢ്യവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കണ്ണൂര്‍ രൂപത സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനിലെ ഗാന്ധിസര്‍ക്കിളില്‍ പ്രാര്‍ത്ഥ നാകൂട്ടായ്മ സംഘടിപ്പിച്ചു.

സങ്കടങ്ങളെ അതിജീവിക്കാനും പുതുജീവിതം സ്വന്തമാക്കാനും ശക്തിപ്പെടുത്തുന്ന ദൈവം തീരവാസികളുടെ ദുഃഖങ്ങളും ഒപ്പിയെടുക്കുമെന്നു കണ്ണൂര്‍ രൂപതാ മെത്രാന്‍ ബിഷപ് അലക്സ് വടക്കുംതല പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ തയ്യാറാകണമെന്നു ബിഷപ് കൂട്ടിച്ചേര്‍ത്തു. കെ എല്‍സിഎ രൂപതാ പ്രസിഡന്‍റ് രതീഷ് ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ രൂപത വികാരി ജനറല്‍മാരായ മോണ്‍. ദേവസി ഈരത്തറ, മോണ്‍. ക്ലാരന്‍സ് പാ ലിയത്ത്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, ഗോഡ് സണ്‍ ഡിക്രൂസ്, ഫ്രാന്‍സിസ് കുരിയപ്പിള്ളി, ജോസഫൈന്‍, സജന റോബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org