ഓഖി പുനരധിവാസത്തിന് സീറോ മലബാര്‍ സഭയുടെ സഹായം 4.95 കോടി

ഓഖി ദുരന്തത്തിന്‍റെ കെടുതിയനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു സീറോ മലബാര്‍ സഭ 4.95 കോടി രൂപയുടെ സഹായം ലഭ്യമാക്കി. സഭയിലെ വിവിധ രൂപതകളുടെയും സന്യാസ, സമര്‍പ്പിത സമൂഹങ്ങളുടെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെയും സഹകരണത്തോടെയാണു വിഭവ സമാഹരണം നടത്തിയത്.
സഭയിലെ വിവിധ രൂപതകളും സന്യാസ, സമര്‍പ്പിത സമൂഹങ്ങളും ദുരന്ത പ്രദേശങ്ങളില്‍ രണ്ടര കോടി രൂപയുടെ അടിയന്തര സഹായവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നേരിട്ട് എത്തിച്ചു. തുടര്‍ന്നു കെസിബിസിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളും സന്യാസ സമൂഹങ്ങളും 2.45 കോടി രൂപ സമാഹരിച്ചു. ഇതു കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷനു കൈമാറി. ഈ കമ്മീഷന്‍റെ നേതൃത്വത്തിലാണു കേരള സഭയുടെ സമഗ്ര ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ദുരന്ത ബാധിത പ്രദേശങ്ങളില്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org