മഹാമാരിക്കിടയിലും ഓണം പ്രത്യാശ പകരുന്നു : കെസിബിസി

മഹാമാരിക്കിടയിലും ഓണം പ്രത്യാശ പകരുന്നു : കെസിബിസി

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി എല്ലാ മലയാളികള്‍ക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഓണാശംസകള്‍ നേര്‍ന്നു.
കോവിഡ് -19 മഹാവ്യാധി ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയിക്കൊണ്ടിരിക്കുന്നത്. മാരകമായ പ്രതിസന്ധികള്‍ക്കിടയിലും സ്വന്തം ജീവന്‍പോലും അപകടത്തിലാക്കിക്കൊണ്ട് മറ്റുള്ളവരുടെ ജീവനെ രക്ഷിക്കാനും അവരെ ശുശ്രൂഷിക്കാനുമായി ഇറങ്ങിത്തിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാതിര ഏജന്‍സികള്‍, നിയമപാലകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരേയും നമുക്ക് ഓര്‍മ്മിക്കാം.

നല്ലൊരു നാളയെ പ്രതീക്ഷയോടെ കാത്തിരിക്കാം. ഇനിയും വരുംകാലങ്ങളില്‍ ഒത്തൊരുമയോടെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ നമുക്ക് കഴിയട്ടെ. മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്റ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org