സംവരണം അട്ടിമറിക്കുവാനുള്ള ഉത്തരവ് പിന്‍വലിക്കണം: ഡിസിഎംഎസ്

Published on

കോട്ടയം: ദളിത് ക്രൈസ്തവ സമൂഹം ഉള്‍പ്പെടെയുള്ള സമുദായങ്ങളുടെ OEC പദവി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഈ നിലപാട് ദളിത് ക്രൈസ്തവ സമൂഹം ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് കിട്ടുന്ന നാമമാത്രമായ സംവരണം അട്ടിമറിക്കുവാനുള്ള ശ്രമമാണ്. പട്ടികജാതിക്കാരെപ്പോലെതന്നെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കമാണെന്നും ഇവര്‍ക്കും പട്ടികജാതിസംവരണത്തിന് അര്‍ഹരാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് OEC പദവി ലഭിച്ചിട്ടുള്ളത്. പിന്നോക്ക വിഭാഗ വികസന വകുപ്പിലെ ഡയറക്ടറുടെ ഉത്തരവിലൂടെ ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ നടത്തുന്ന നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഇതു സംബന്ധിച്ച നിവേദനം DCMS സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും സമര്‍പ്പിച്ചു. സംസ്ഥാന കമ്മറ്റിയുടെ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍, ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, DCMS സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, ഖജാന്‍ജി ജോര്‍ജ്ജ് എസ് പള്ളിത്തറ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org