ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി സമ്മേളനം

ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി സമ്മേളനം

മനുഷ്യന്‍റെ കുറവുകളേക്കാള്‍ വലുതാണ് ദൈവത്തിന്‍റെ കൃപയുടെ ശക്തിയെന്ന് മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു. ഓറിയന്‍റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഇരുപത്തെട്ടാമത് വാര്‍ഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി അധ്യക്ഷനായിരുന്നു. സഭയ്ക്കുള്ളിലെ വിശ്വാസികളെ നഷ്ടമാകാതെ സൂക്ഷിക്കുന്ന കാവലാളാണ് കാനന്‍ നിയമങ്ങളെന്ന് അദ്ദേഹം സൂചി പ്പിച്ചു.

മോണ്‍. ജോര്‍ജ് പനംതുണ്ട്, റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, റവ. ഡോ. ജോണ്‍സണ്‍ മാനാടന്‍, റവ. ജോയ്സ് മംഗലത്ത്, റവ. ഡോ. ബിജു പെരുമായന്‍, അഡ്വ. നാദിര്‍ഷ ദോണ്ഡി, റവ. ഡോ. റെജി വര്‍ഗീസ്, റവ. ഡോ. കുഴിനാപ്പുറത്ത് തോമസ് എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍, ഡോ. ജെയിംസ് വടക്കുചേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രൂപതാ കോടതികള്‍, സന്യാസ സമൂഹത്തിലെ ഉന്നതാധികാര സമിതികള്‍, വൈദിക – സന്യസ്ത പരിശീലന കേന്ദ്രങ്ങള്‍, ബാംഗ്ലൂര്‍, കോട്ടയം എന്നിവിടങ്ങളിലെ കാനന്‍ നിയമ ഗവേഷണ കേന്ദ്രങ്ങള്‍, അജപാലന സമിതി തുടങ്ങിയവയില്‍ ശുശ്രൂഷകള്‍ ചെയ്യുന്ന നൂറില്‍പരം നിയമപണ്ഡിതര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org