പാഴ്ജലം സംഭരിച്ചു കൃഷി

പാഴ്ജലം സംഭരിച്ചു കൃഷി

Published on

പാലക്കാട്: "പാഴ്ജല സംസ്കരണം ഫലപ്രദമാക്കുക" – 2017-ലെ ലോക ജലദിനത്തിന്‍റെ മുഖ്യവിഷയം ഐക്യരാഷ്ട്രസഭ ഈ വിഷയം ലോക ജലദിനത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്നതിനുമുമ്പു തന്നെ പാഴ്ജലത്തില്‍ നിന്നും പച്ചപ്പ് തീര്‍ത്ത ഒരു ഹരിത ക്യാമ്പസ് ആണു പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ യുവക്ഷേത്ര. 1500-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കോളജില്‍ അനുദിനം ഏകദേശം 40000 ലിറ്റര്‍ മലിനജലമുണ്ട്. സയന്‍റഫിക് ട്രീറ്റ് മെന്‍റ് പ്ലാന്‍റ് വഴി (എസ്ടിപി) ശുദ്ധീകരിച്ച ആറ് ഏക്കറിലധികം വരുന്ന സ്ഥലം ജൈവകൃഷി ചെയ്യുന്നു. പാവല്‍, പയര്‍, വഴുതന, വെണ്ട, തക്കാളി, മുളക്, ചീര, കിഴങ്ങുവര്‍ഗങ്ങള്‍, കാബേജ്, കോളിഫ്ളവര്‍, ക്യാപ്സിക്കം, കാരറ്റ്, ബീറ്റ്റൂട്ട്, വാഴ, മാവ്, പ്ലാവ്, പഴവര്‍ഗങ്ങള്‍ ഇങ്ങനെ നിരവധി പച്ചക്കറികളും ഫലവൃക്ഷങ്ങള്‍കൊണ്ടും സമൃദ്ധമാണു യുവക്ഷേത്ര കാമ്പസ്.
ലോക ജലദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഗ്രീന്‍ ഫാന്‍ ക്ലബ് പ്രസിഡന്‍റ്  വിദ്യാര്‍ത്ഥിനി ശ്രുതി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു നടത്തിയ പോസ്റ്റര്‍ മത്സരവിജയികള്‍ക്കു കോളജ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു.

logo
Sathyadeepam Online
www.sathyadeepam.org