സീറോ മലബാർ സഭ പൈതൃക ഗവേഷണ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം നടത്തി

സീറോ മലബാർ സഭ പൈതൃക ഗവേഷണ കേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം നടത്തി

കൊച്ചി: സീറോ മലബാർ സഭയുടെ പൈതൃക ഗവേഷണകേന്ദ്രത്തിന്‍റെ ശിലാസ്ഥാപനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. സഭയുടെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്‍റെയും സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയത്തിന്‍റെയും മേൽനോട്ടത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണു ഗവേഷണകേന്ദ്രം നിർമിക്കുന്നത്.
ബിഷപ്പുമാരായ മാർ ഗ്രിഗറി കരോട്ടമ്പ്രേൽ, മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ഫ്രാൻസിൽ നിന്നുള്ള ഡൊമിനിക് ബ്ലേത്രി, ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്‍റെയും മ്യൂസിയത്തിന്‍റെയും ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ, കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, പ്രൊക്യുറേറ്റർ ഫാ. മാത്യു പുളിമൂട്ടിൽ, ആന്റണി തോമസ്, സന്തോഷ് പോൾ മാൻവെട്ടം എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org