Latest News
|^| Home -> International -> പാക്കിസ്ഥാന്‍റെ ‘മദര്‍ തെരേസാ’യ്ക്ക് അന്ത്യാഞ്ജലി

പാക്കിസ്ഥാന്‍റെ ‘മദര്‍ തെരേസാ’യ്ക്ക് അന്ത്യാഞ്ജലി

Sathyadeepam

നിര്യാതയായ സിസ്റ്റര്‍ റൂത്ത് പിഫാവുവിനു പാക് ജനത അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാക്കിസ്ഥാന്‍റെ മദര്‍ തെരേസാ എന്നറിയപ്പെട്ടിരുന്ന സിസ്റ്റര്‍ മെഡിക്കല്‍ ഡോക്ടറായിരുന്നു. പാക്കിസ്ഥാനിലെ കുഷ്ഠരോഗികളുടെ ഇടയില്‍ സേവനം ചെയ്ത അവര്‍ 1960 ല്‍ ജര്‍മ്മനിയില്‍ നിന്നു തന്‍റെ 29-ാം വയസ്സിലാണു പാക്കിസ്ഥാനിലെത്തിയത്. മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു. പാക്കിസ്ഥാനിലെ ദേശീയ ലെപ്രസി നിയന്ത്രണ പരിപാടിയുടെ സ്ഥാപകയാണ്. സിസ്റ്ററിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട കഠിനപ്രയത്നത്തിന്‍റെ ഫലമായാണ് 1996 ല്‍ ലോകാരോഗ്യസംഘടന പാക്കിസ്ഥാനെ ലെപ്രസി നിയന്ത്രിത രാജ്യമായി പ്രഖ്യാപിച്ചത്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഹിലാല്‍ ഇ പാക്കിസ്ഥാന്‍ നല്‍കി പാക്കിസ്ഥാന്‍ അവരെ ആദരിച്ചു. പാക് ജനതയ്ക്ക് അവരോടുള്ള ആദരവ് സോഷ്യല്‍ മീഡിയായില്‍ പ്രവഹിക്കുകയായിരുന്നു, ഇക്കഴിഞ്ഞ ദിവസങ്ങളില്‍. പാക്കി സ്ഥാന്‍ പ്രധാനമന്ത്രി ഷഹീദ് അ ബ്ബാസിയും പ്രസിഡന്‍റ് മാമ്മൂന്‍ ഹൂസൈനും അനുശോചന സ ന്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രോഗീപരിചരണത്തില്‍ അവര്‍ പരിശീലനം നേടിയത് ഇന്ത്യയില്‍ നിന്നാണ്. തുടര്‍ന്ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തി 1961-ല്‍ അവര്‍ സ്ഥാപിച്ച മേരി അഡലേഡ് ലെപ്രസി സെന്‍ററിന് ഇന്നു പാക്കിസ്ഥാനില്‍ 157 ശാഖകളുണ്ട്.

Leave a Comment

*
*