നിര്‍ബന്ധിത മതംമാറ്റങ്ങള്‍ അന്വേഷിക്കുമെന്നു പാക് പ്രധാനമന്ത്രി

നിര്‍ബന്ധിത മതംമാറ്റങ്ങള്‍ അന്വേഷിക്കുമെന്നു പാക് പ്രധാനമന്ത്രി

പാക്കിസ്ഥാനില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളില്‍ നിന്നു സ്ത്രീകളെയും കുട്ടികളെയും നിര്‍ബന്ധിത മതംമാറ്റങ്ങള്‍ക്കു വിധേയരാക്കുന്നതിനെ ക്കുറിച്ച് അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു. ഈ തീരുമാനത്തെ ക്രൈസ്തവസംഘടനകള്‍ സ്വാഗതം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിപ്പിലൂടെ വിവാഹങ്ങള്‍ക്കും മതംമാറ്റങ്ങള്‍ക്കും വിധേയരാക്കുന്നതായി ക്രൈസ്തവസംഘടനകള്‍ പരാതിപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും ശരാശരി 1000 ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകള്‍ നിര്‍ബന്ധിതമായ വിവാഹത്തിനും മതംമാറ്റത്തിനും വിധേയരാകുന്നുണ്ടെന്നാണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org