പാലാ രൂപത അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ സമാപിച്ചു

പാലാ രൂപത അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ സമാപിച്ചു

പാലാ: ജനപങ്കാളിത്തം കൊണ്ടും ആസൂത്രണമികവുംകൊണ്ടും ശ്രദ്ധേയമായ 36-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്‍റെ വചനപ്രഘോഷണവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും കൃപയുടെ അഭിഷേകം വര്‍ഷിച്ചു.

രാവിലെ നടന്ന വി. കുര്‍ബാനയില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വചനത്തിന്‍റെ ആയുധങ്ങള്‍ ധരിച്ച് തിന്മക്കെതിരെ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. തോമസ് വടക്കേല്‍, ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, ഫാ. ജോസഫ് പുരയിടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

വൈകുന്നേരം നടന്ന വി. കുര്‍ബാനയില്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് വി. ബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. ഫാ. സ്കറിയ വേകത്താനം, ഫാ. ജോസഫ് മുകളേപറമ്പില്‍, ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ. മൈക്കിള്‍ വടക്കേക്കര തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

കണ്‍വന്‍ഷന്‍റെ വിജയത്തിനുവേണ്ടി മികച്ച കളക്ഷന്‍ നടത്തിയ വ്യക്തികളെയും ഇടവകയെയും കണ്‍വന്‍ഷന്‍ വേദിയില്‍വച്ച് ആദരിച്ചു. പാലാ രൂപത സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗത വിഭാഗത്തില്‍ സി. ജയ്സി സി.എം.സി, മുട്ടുചിറ, സി. ബിജി എഫ്.സി.സി. കിഴതടിയൂര്‍ എന്നിവര്‍ സമ്മാനാര്‍ഹരായി. ഇടവക എ വിഭാഗത്തില്‍ സെന്‍റ് തോമസ് അരുണാപുരം, സെന്‍റ് മേരീസ് വലവൂര്‍, ബി വിഭാഗത്തില്‍ സെന്‍റ് ജോര്‍ജ് ളാലം പുതിയത്, സെന്‍റ് ജോസഫ് അന്തീനാട്, സി വിഭാഗത്തില്‍ സെന്‍റ് തോമസ് കത്തീഡ്രല്‍, സെന്‍റ് മേരീസ് ഭരണങ്ങാനം തുടങ്ങിയ ഇടവകകള്‍ സമ്മാനാര്‍ഹരായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org