പാലാ ബൈബിള്‍ കണ്‍വന്‍ഷന്‍

പാലാ ബൈബിള്‍ കണ്‍വന്‍ഷന്‍

പാലാ: ദൈവം നമ്മെ ഓര്‍ക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയെന്ന് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനസന്ദേശത്തില്‍ സീറോ-മലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ അഭിപ്രായപ്പെട്ടു. വിവിധ പ്രതിസന്ധികള്‍ സഭയെ തകര്‍ക്കാന്‍ ശ്രമിച്ചാലും പത്രോസിന്‍റെ വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ ഉറപ്പുള്ളതാണെന്നും സാത്താന്‍റെ കോട്ടകള്‍ അതിനെതിരെ പ്രബലപ്പെടുകയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദൈവവചനം നമ്മെ വെട്ടിയൊരുക്കുമ്പോഴാണ് പങ്കുവയ്പിന്‍റെ അനുഭവം യാഥാര്‍ത്ഥ്യമാകുന്നതെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

കണ്‍വന്‍ഷന്‍ ഉദ്ഘാടനവേദിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍, കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത്, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അരുണാപുരം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്‍, ഫാ. കുര്യന്‍ മറ്റം, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, സണ്ണി പള്ളിവാതുക്കല്‍, ജോണ്‍സണ്‍ തടത്തില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, തോമസ് വടക്കേല്‍, ജോണി വേലംകുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികള്‍ക്ക് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതവും ഫാ. വിന്‍സെന്‍റ് മൂങ്ങാമാക്കല്‍ കൃതജ്ഞതയും പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നടന്ന ബൈബിള്‍ പ്രതിഷ്ഠയ്ക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org