പ്രവൃത്തിയിലൂടെയുള്ള കരുണ ഏറെ മഹത്തരം – മാര്‍ ജേക്കബ് മുരിക്കന്‍

പ്രവൃത്തിയിലൂടെയുള്ള കരുണ ഏറെ മഹത്തരം – മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: അപരന്‍റെ വേദന അകറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോഴാണു ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്നു പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. സഹതാപത്തേക്കാള്‍ സഹായഹസ്തമാണു മഹത്തരമായിട്ടുള്ളത്.

പാലാ പീറ്റര്‍ ഫൗണ്ടേഷന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നിര്‍ദ്ധന വൃക്ക രോഗികള്‍ക്കായുള്ള ധനസഹായവിതരണവും ഡയാലിസിസിന് ആശുപത്രിയില്‍ പോയി വരുവാനുള്ള യാത്രാസംവിധാനങ്ങളുടെയും രോഗപരിശോധന ക്യാമ്പിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മാതൃകാപരവും പ്രയോജനകരവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 105 പേര്‍ക്കാണു ധനസഹായം നല്കിയത്. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 192 വൃ ക്കരോഗ നിര്‍ണയ ക്യാമ്പുകളിലായി 560 പേര്‍ക്കു രോഗാരംഭം ഉള്ളതായി കണ്ടുപിടിച്ചു. ഇവര്‍ക്കു രോഗപ്രതിരോധ മാര്‍ഗങ്ങള്‍ക്കായുള്ള തുടര്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയും കൗണ്‍സെലിംഗിലൂടെയും രോഗത്തെ ആരംഭഘട്ടത്തിലെ തന്നെ പ്രതിരോധിച്ചു ജീവതത്തിലേക്കു തിരിച്ചുകൊണ്ടുവരുവാന്‍ ഫൗണ്ടേഷനിലൂടെ സാധിച്ചു.

പരിപാടികള്‍ക്കു ഫൗണ്ടേഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ വെട്ടുകല്ലേല്‍ അദ്ധ്യക്ഷത വഹിച്ചു. ടീം പോത്തന്‍ നെടുമ്പുറം, ഡോ. ജോര്‍ജ് ആന്‍റണി ഇലവനാല്‍, ഡോ. മാത്യു തോമസ്, ഡോ. തോമസ് വാവാനിക്കുന്നേല്‍, സി.പി. ചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൃക്കദാതാവായ സെബാസ്റ്റ്യന്‍ ജോസഫ് പുരയടത്തിനും സാമൂഹ്യപ്രവര്‍ത്തകന്‍ ജിജി പറമുണ്ടയിലിനും പുരസ്കാരം നല്കി ആദരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org