Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> ആര്‍ഭാടം പ്രശ്നമാണോ?

ആര്‍ഭാടം പ്രശ്നമാണോ?

ഫാ. ജിമ്മി പൂച്ചക്കാട്ട്

നോട്ടിനായി ജനം നെട്ടോട്ടമോടുമ്പോള്‍ നടന്ന ആര്‍ഭാടവിവാഹാഘോഷങ്ങള്‍ ഈ ആഴ്ചയിലെ ചര്‍ച്ചാവിഷയമായി. രണ്ടര ലക്ഷം രൂപ മതി ഒരു വിവാഹത്തിന് എന്നാണു നമ്മു ടെ കേന്ദ്ര സര്‍ക്കാര്‍ പറയാതെ പറഞ്ഞുവച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ വിവാഹാഘോഷത്തിന് അമ്പതിലധികം ചാര്‍ ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ എത്തിയെന്നു മാധ്യമങ്ങള്‍. പതിനായിരത്തിലധികം വിവിഐപികള്‍. നാഗ്പൂരിലേക്ക് ഒരു ഫ്ളൈറ്റ് ടിക്കറ്റ്പോലും കിട്ടാനില്ല. ആ ഘോഷം ഗംഭീരമായി. എല്ലാം കൂടി രണ്ടരലക്ഷം ആയിക്കാണുമോ ആവോ!!
തിരുവനന്തപുരത്തു നടന്ന ആര്‍ഭാടവിവാഹവും ചര്‍ച്ചയാ യി. ബിജു രമേശ് എന്ന ബാര്‍ മുതലാളിക്കപ്പുറം അടൂര്‍ പ്രകാ ശ് എന്ന രാഷ്ട്രീയക്കാരന് ഇതു ഭൂഷണമാണോ എന്നു മാധ്യമങ്ങളില്‍, പ്രത്യേകിച്ചു നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കാശിനാ യി വരിനില്ക്കുന്നവരെയോര്‍ ത്തു മൈക്കിനു മുന്നില്‍ മുതല ക്കണ്ണീര്‍ പൊഴിക്കുന്നവര്‍ കാ ശെറിഞ്ഞുള്ള ഈ സുവര്‍ണ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ ഒരു ചളിപ്പുമില്ലാതെ നില്ക്കുന്ന തും ഒരു കാഴ്ചയായി. അക്ഷര്‍ ധാം ക്ഷേത്രവും മൈസൂര്‍ കൊട്ടാരവും ഒരേസമയം പതിനയ്യാ യിരം പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയവും നൂറിലധികം വിഭവങ്ങളുള്ള സദ്യയും ആറായിരം പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന ഭക്ഷണശാലയും എല്ലാം നാട്ടിലെ സാധാരണക്കാരനെ വിസ്മയം കൊള്ളിക്കുന്ന ഒരു കാഴ്ചയായിരുന്നില്ല, മറിച്ച് ഓക്കാനം വരുന്ന… മനം പുരട്ടുന്ന ഒരു ഓര്‍മയായിരുന്നു എന്നു വേണം വിലയിരുത്താന്‍.
ആര്‍ഭാടം എവിടെയായാ ലും അതു ചോദ്യം ചെയ്യപ്പെടേ ണ്ടതാണ്. സീറോ-മലബാര്‍ സ ഭാ അസംബ്ലിയില്‍ ആര്‍ഭാടത്തിനെതിരെയും ലളിതജീവിതശൈലിക്ക് അനുകൂലമായും ചര്‍ച്ചകളും തീരുമാനങ്ങളുമു ണ്ടായത് എത്ര പ്രാധാന്യത്തോ ടെ മാധ്യമങ്ങളും സമൂഹവും എടുത്തു എന്നത് ഈ അടുത്ത നാളില്‍ കണ്ടതാണ്. ജനം പ്ര തീക്ഷിക്കുന്നതു ലാളിത്യത്തി ന്‍റെ ശൈലിയാണ്.
അടുത്തയിടെ ഒരു യാത്രയ്ക്കിടയില്‍ അപരിചിതമായ ഒരു റോഡിലൂടെ രാവിലെ ആ റു മണി കഴിഞ്ഞ സമയത്തു സുഹൃത്തിനോടൊപ്പം നടന്നുപോകുമ്പോള്‍ റോഡിന്‍റെ രണ്ടു വശങ്ങളില്‍ നിന്നും മനോഹരമായ പ്രാര്‍ത്ഥനകളും ക്രി സ്തീയഗാനങ്ങളും ഒഴുകിയെത്തുന്നു. ഏക്കറുകളുടെ മതില്‍ ക്കെട്ടിനുള്ളില്‍ പണിതുയര്‍ത്തിയിരിക്കുന്ന മോടിയേറിയ ബഹുനിലക്കെട്ടിടത്തിന്‍റെ ഉള്ളില്‍നിന്നാണു പ്രഭാതപ്രാര്‍ത്ഥനയുടെ യോ വിശുദ്ധ കുര്‍ബാനയുടെ യോ ശബ്ദമെത്തുന്നത്. എ ന്നാല്‍, റോഡുവക്കില്‍ മതിലിനുശേഷമുള്ള പുറമ്പോക്കില്‍ കഴിയുന്ന കുടുംബങ്ങള്‍ വലിയ തിരക്കിലാണ്. പുറത്തു തീ കൂ ട്ടി അരി വയ്ക്കുന്നു. അതിനു വിറകുണ്ടാക്കാന്‍ ചിലര്‍ വിറകു കീറുന്നു. കുട്ടികള്‍ സ്കൂളില്‍ പോകാനുള്ള തിരക്കില്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. എന്‍റെ സുഹൃത്തിന്‍റെ സം ശയം ഇതില്‍ ആരാണു യഥാര്‍ ത്ഥത്തില്‍ ദൈവത്തെ സ്തുതിക്കുന്നത് എന്നത്രേ!! ഇന്ന് അ ത്താഴമുണ്ടാകുമോ എന്നു ലവലേശം സംശയമില്ലാതെ, മഴ പെയ്താല്‍ വീടു ചോരുമോ എ ന്ന് ഒരു ആവലാതിയുമില്ലാതെ, പള്ളിയില്‍ കയറി ഒരു തൊഴിലിന്‍റെ ഭാഗമെന്നോണം ഉച്ചത്തില്‍ ചൊല്ലിക്കൂട്ടുന്ന പ്രാര്‍ ത്ഥനകളോ അതോ ദരിദ്രന്‍റെ വിലാപമോ ദൈവം കൂടുതല്‍ സ്വീകരിക്കുക? ആരെങ്കിലുമൊ ക്കെ ആര്‍ഭാടം കാണിച്ചതിനെ കൊഞ്ഞനം കുത്താനോ കുറ്റം പറയാനോ അല്ല ഇതു കുറിക്കുന്നത്.
മുഖത്തു നോക്കി പറയുന്നില്ലെങ്കിലും, ആര്‍ഭാടം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അ തു സാമൂഹ്യതിന്മയാണ്, ദൈ വവും ജനവും വെറുക്കുന്നതാണ്. ദൈവത്തെ പ്രസംഗിക്കുന്ന മതനേതാക്കന്മാരായാലും മൂല്യങ്ങളുടെ പ്രചാരകരെപ്പോലെ ന ടക്കുന്ന സാമൂഹ്യ-രാഷ്ട്രീയ നേതൃത്വമായാലും ആരുടെയും ആര്‍ഭാടം അഭികാമ്യമല്ല.
എല്ലാവര്‍ക്കും ഇതു ബാധകമാണ് എന്ന് ഓര്‍ക്കുന്നതും ന ന്ന്. ജനാര്‍ദ്ദന റെഡ്ഡിയുടെ വി വാഹത്തെ പരിഹസിച്ചവരാണു മേല്പറഞ്ഞ വിവാഹാഘോഷത്തിലെ ഒരു രാഷ്ട്രീയനേതാവായ കഥാനായകന്‍ എന്ന് അ റിയാമല്ലോ. ഈ ആര്‍ഭാടത്തെ അറപ്പോടെ കാണുന്നവര്‍ സ്വ ന്തം വീട്ടില്‍ പുരവാസ്തോലി യും ആദ്യകുര്‍ബാന സ്വീകരണവും മാമ്മോദീസയും കല്യാണവുമൊക്കെ നടത്തുമ്പോഴും ഇതെല്ലാം ഓര്‍ക്കണമേ എന്നൊ രപേക്ഷയോടെ ചുരുക്കുന്നു.

Leave a Comment

*
*