Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> ഏഴ് എഴുപതു പ്രാവശ്യം!!

ഏഴ് എഴുപതു പ്രാവശ്യം!!

ഫാ. ജിമ്മി പൂച്ചക്കാട്ട്

സഭാമക്കള്‍ കഴിഞ്ഞ ആഴ്ചകളില്‍ ചില പ്രതികര ണങ്ങളിലും പ്രതിഷേധങ്ങളിലും ഏര്‍പ്പെട്ടതാണ് ഈ കുറിപ്പിനാധാരം. പ്രശ്നത്തെ വിശകലനം ചെയ്ത് ആരുടെയും പക്ഷം പിടിക്കാനല്ല, ഒരു വിശ്വാസി എന്ന നിലയില്‍ വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തില്‍ വളരെ ലളിതമായി കാര്യത്തെ ഒന്നു നോക്കിക്കാണാന്‍ ശ്രമിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ആവിഷ്കാരസ്വാതന്ത്ര്യമെന്നോ എന്തുതന്നെ പേരുവിളിച്ചാലും അതു ക്രൈസ്തവന്‍റെ വികാരത്തെ മുറിപ്പെടുത്തി. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഒരു കലാസൃഷ്ടിയാണെങ്കിലും ഇന്നു സഭാമക്കളെല്ലാം നെഞ്ചിലേറ്റുന്ന താണ് ആ ചിത്രം. പള്ളിമേടകളിലും സന്ന്യാസഭവനങ്ങളിലും വീടുകളിലും ഈ ചിത്രമില്ലാത്ത അവസ്ഥ നന്നേ ചുരുക്കമാണ്.
വൈലോപ്പള്ളിയുടെ ‘നര്‍ത്തകി’യും പൗളോകൊയ്ലോയുടെ ‘ഠവല ടു്യ’ എന്ന നോവലും അതിനെ ആധാരമാക്കി സി. ഗോപന്‍റെ ‘മുദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന നാടകാവിഷ്കാരവും അതിനായി ശ്രീ ടോം വട്ടക്കുഴി വര ച്ച ചിത്രവും മാതാ ഹരിയുമെല്ലാം കണക്കിലെടുക്കുന്നു. എന്നാല്‍ ആ ചിത്രം കേരളത്തിലെ ലക്ഷക്കണക്കിനു വരു ന്ന വിശ്വാസസമൂഹത്തിന്‍റെ മതവികാരത്തിനു മേല്‍ ഇടിവാള്‍പോലെ നിന്നു എന്നതാണ് പ്രശ്നത്തെ വൈകാരികമാക്കിയത്.
എന്‍റെ ഈശോയെയോ, ഈശോയുടെ തുടര്‍ച്ചയായ പരിശുദ്ധസഭയെയോ അധിക്ഷേപിച്ചു എന്നു തോന്നിയാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തണം, പ്രതികരിക്കണം, പോരാടണം. ദേവാലയത്തെ കച്ചവടസ്ഥലമാക്കിയവരുടെ നേര്‍ക്ക് ഈശോ ചാട്ടവാറെടുത്തതു ദൈവസങ്ക ല്പത്തെ വൃണപ്പെടുത്തിയതുകൊണ്ടല്ലാതെ മറ്റെന്താണ്? (യോഹ. 2;16). എന്തുകൊണ്ടാണ് എന്നെ അടിച്ചത്; തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക അല്ലെങ്കില്‍ എന്തിന് എന്നെ അടിച്ചു എന്ന ക്രിസ്തുവിന്‍റെ ചോദ്യവും (യോഹ. 18:23) തിന്മയ്ക്കെതിരെയുള്ള അവിടു ത്തെ പ്രതികരണമായിരന്നു. പറയുന്നതു പ്രവര്‍ത്തിക്കാതിരിക്കുകയും, നിയമമുണ്ടാക്കുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഫരിസയേ നിയമജ്ഞമനോഭാവത്തെയും അവിടുന്നു ശക്തമായി നേരിടുന്നുണ്ടല്ലോ (മത്തായി 23).
വിശ്വാസത്തിനെതിരെ, നീതിക്കെതിരെ സന്മാര്‍ഗ തത്ത്വസംഹിതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെ ല്ലാം യേശുവും യേശു അനുയായികളും എന്നും പേടിസ്വപ്നമാവണം. സത്യത്തിലും നീതിയിലും വിശ്വാസത്തിലും എന്നും നിലനില്‍ക്കാനും അതിനെതിരെ വര്‍ത്തിക്കു ന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും കടപ്പെട്ടവരാണു കൃസ്ത്യാനികള്‍. നമ്മുടെ വിഷയത്തിലും വിശ്വാസത്തിനെതിരെ തൂലിക ചലിപ്പിച്ചവര്‍ക്കെതിരെ നാം ശബ്ദമുയര്‍ത്തി.
എന്നാല്‍ മതവികാരത്തെ വ്രണപ്പെടുത്തിയവര്‍ പിന്നീ ടു മറ്റൊരു സുവിശേഷമൂല്യം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കാര്യങ്ങളില്‍ ഏതു വഴി സ്വീകരിക്കണം എന്ന്, ചിന്തിക്കുന്ന വിശ്വാസിസമൂഹം ആശങ്കപ്പെട്ടു എന്നു വേണം കരുതാന്‍. ചിത്രം പ്രസിദ്ധീകരിച്ചവരുടെ പിന്നീടുള്ള പ്രതികരണമാണ് ഉദ്ദേശിച്ചത്. വൈകാരികമായി ഒരു വിഭാഗത്തെ വേദനിപ്പിച്ചു എന്നു മനസ്സിലാക്കി അതു മുഴുവന്‍ പിന്‍വലിക്കാനും, പുറത്തു പോയ കോപ്പികള്‍ തിരികെ വാങ്ങി കത്തിച്ചുകളയാനും, ദിനപത്രത്തില്‍ ഒന്നാം പേജില്‍ ക്ഷമാപണം നടത്താനും അവര്‍ തയ്യാറായി. ഇതെല്ലാം വെറും കച്ചവടതന്ത്രമാണെന്നു പറഞ്ഞേക്കാം.
എന്നാല്‍ വചനം പറയുന്നു, നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്‍റെ സഹോദരന്‍ തെറ്റു ചെയ്താല്‍ അ വനെ ശാസിക്കുക. പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ദിവസത്തില്‍ ഏഴു പ്രാവശ്യം അവന്‍ നിനക്കെതി രായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവ ന്നു ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെ യ്താല്‍ നീ അവനോടു ക്ഷമിക്കണം (ലൂക്കാ 17:4). ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാനുളള ആഹ്വാനവും ക്രി സ്തുവിന്‍റേതാണല്ലോ (മത്താ. 18:21-22). കഴിഞ്ഞ നവംബര്‍ 20-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: കരു ണ ആഘോഷിക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത് (ണല മൃല രമഹഹലറ ീേ രലഹലയൃമലേ ാലൃര്യ: ങകടഋഞക ഇഛഞഉകഅ ഋഠ ങകടഋഞഅ 5).
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഇതു സംബന്ധിച്ചു നടത്തിയ മൂന്നു വിലയിരുത്തലുകളാണു കൃത്യമായുള്ളത് എന്നു തോന്നി.
1. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ ഒരിക്കലും പത്രം ഇതു ചെയ്യരുതായിരുന്നു.
2. വിശ്വാസികളുടെ വികാരം ന്യായമാണ്. അതിനാല്‍ കൃത്യതയോടും ശ്രദ്ധയോടും കൂടി വേണം ഭാവിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
3. ഒരു തെറ്റു പറ്റി എന്നു പറഞ്ഞു ക്ഷമാപണം നടത്തിയതു ക്രിയാത്മകനടപടി ആയതിനാല്‍ ഞാന്‍ ഇനി അതേപ്പറ്റി കൂടുതല്‍ പ്രതികരിക്കേണ്ടതില്ല.
ഈ പ്രശ്നം കടന്നുവന്നപ്പോള്‍ വികാരവായ്പോടെ ഇരുവശത്തുനിന്നും വാദിക്കുന്നവരെ നാം കണ്ടു. എന്താ ണു ചെയ്യേണ്ടത് എന്നറിയാതെ അന്ധാളിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടായിരുന്നു. കൃത്യതയോടെ കാര്യത്തെ വിശകലനം ചെയ്തു നീങ്ങുന്നവരെയും ഇതിനിടയില്‍ കണ്ടുമുട്ടി.
ആവിഷ്കാരസ്വാതന്ത്ര്യം എന്നെല്ലാം പറഞ്ഞ് ആരാദ്ധ്യമായ സംഗതികളെ അഴുക്കാക്കി ചിത്രീകരിക്കുന്നതു ചോദ്യം ചെയ്യപ്പെടണം. എന്നാല്‍ തെറ്റിപ്പോയി, മേലില്‍ ആവര്‍ത്തിക്കില്ല എന്നു പറയുന്നവരോടു കാരുണ്യം കാ ണിക്കാനും മേലില്‍ ആവര്‍ത്തിക്കുമോ എന്നു സൂക്ഷ്മതയോടെ വീക്ഷിക്കാനുമുള്ള വിശാലതയും ക്രാന്തദര്‍ശ നവും നമുക്കുണ്ടാകണം.

Leave a Comment

*
*