|^| Home -> Pangthi -> പാപ്പാ പറയുന്നു... -> കരുണയുടെ വര്‍ഷമാണ് സമാപിച്ചത്: പ്രവൃത്തികള്‍ തുടരണം

കരുണയുടെ വര്‍ഷമാണ് സമാപിച്ചത്: പ്രവൃത്തികള്‍ തുടരണം

sathyadeepam

ഡോ. കൊച്ചുറാണി ജോസഫ്

കരുണയുടെ ജൂ ബിലി വര്‍ഷം പ്രമാണി ച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളം എല്ലാ ബുധനാഴ്ചയും നടത്തിവന്ന തന്‍റെ കരുണയുടെ മതബോധനം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു. എന്നാല്‍ കരുണയുടെ മതബോധനപരമ്പര മാത്രമാണ് അ വസാനിപ്പിക്കുന്നതെന്നും കാരുണ്യപ്രവൃത്തികള്‍ അഭംഗുരം തുടരണമെന്നും പാപ്പ ഉല്‍ബോ ധിപ്പിച്ചു. ഈ വര്‍ഷം മുഴുവന്‍ പഠനത്തിനും വിചിന്തനത്തിനും ആയി തിരഞ്ഞെടുത്തത് പതിന്നാല് കാരുണ്യപ്രവൃത്തികളാ ണ്. ഇത് പതിന്നാലും പ്രയോഗത്തില്‍ തുടരണം. മരിച്ചവരെ സംസ്കരിക്കുക, ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേ ണ്ടി പ്രാര്‍ത്ഥിക്കുക എന്നീ ര ണ്ടു കാരുണ്യപ്രവൃത്തികളാണ് ഈ മതബോധന സീരീസിന്‍റെ അവസാനത്തെ പ്രബോധനവിഷയമായി പാപ്പ നല്‍കിയത്.
മരിച്ചുപോയവര്‍ക്ക് വളരെ അന്തസോടെയുള്ള ശവസംസ്കാരം നല്‍കണം. അത് യു ദ്ധ മുഖത്ത് മരിച്ചുവീണവര്‍ക്കും നല്‍കേണ്ടതാണ്. അരിമത്യാക്കാരന്‍ ജോസഫ് പീലാത്തോസിന്‍റെ അടുക്കല്‍ചെന്ന് കര്‍ ത്താവിന്‍റെ മൃതശരീരം ചോദി ച്ചു മേടിച്ച് സ്വന്തം കല്ലറയില്‍ അടക്കം ചെ യ്തതായി നമ്മള്‍ സു വിശേഷത്തില്‍ വായിക്കുന്നു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് അവര്‍ നല്‍കിയ വിശ്വാസസാക്ഷ്യത്തിനും നമുക്കു വേ ണ്ടി അവര്‍ ചെയ്ത നന്മകള്‍ ക്കും അവരിലൂടെ ലഭ്യമായ സ്നേഹത്തിനും ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിന്‍റെ അടയാളമാണ്. നവംബര്‍ മാസത്തില്‍ സഭ പ്രത്യേകമായി മരിച്ചുപോയവരെ അനുസ്മരിക്കു ന്നു.
പരസ്പരം പ്രാര്‍ത്ഥിക്കാനും അതുവഴി നമ്മുടെ ജീവിതത്തില്‍ കരുണയുടെ പ്രവൃത്തികള്‍ നിറയാനും സാധിക്കണം. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കു മ്പോള്‍ പുണ്യവാന്മാരുടെ ഐ ക്യം എന്ന മനോഹര കൂട്ടായ്മ അനുഭവത്തിലേക്കാണ് നമ്മള്‍ എത്തുന്നത്. നമ്മളെല്ലാവരും, ജീവിച്ചിരിക്കുന്നവരും മരിച്ചവ രും, ഒരേ കുടുംബത്തിലെ അം ഗങ്ങളാണ്. അതുകൊണ്ട് ആ കൂട്ടായ്മയിലും ഐക്യത്തിലും എല്ലാവരെയും കോര്‍ത്തിണ ക്കി പ്രാര്‍ത്ഥിക്കുക. മാതാപിതാക്കള്‍ മക്കളുടെ തലയില്‍ കൈവച്ച് ദിവസവും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. നമ്മുടെ പല ഭവനങ്ങളിലും ഈ പതിവുണ്ട്. അനുഗ്രഹിക്കുന്നതുതന്നെ പ്രാര്‍ത്ഥനയാണ്. സുഹൃത്തു ക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ദൈവത്തോടു നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കുക, രോഗികളെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. ഇങ്ങനെ പ്രാര്‍ ത്ഥനയാല്‍ എല്ലാവരും ഐക്യപ്പെടണം.
തന്‍റെ വസതിയായ കാസ സാന്താ മാര്‍ട്ടായില്‍ തലേ ദിവ സം എത്തിയ ഒരു സന്ദര്‍ശകനി ലൂടെ ഉണ്ടായ ഹൃദ്യമായ ഒരു അനുഭവം പാപ്പ വിവരിച്ചു. സാ മ്പത്തികപാരാധീനത കാരണം തന്‍റെ ബിസിനസ്സ് നിര്‍ത്തിവക്കേണ്ടിവന്ന ഒരു വ്യക്തിക്ക് തന്നെക്കുറിച്ചായിരുന്നില്ല വിഷമം, മറിച്ച് തന്‍റെ സ്ഥാപനത്തില്‍ തൊഴില്‍ എടുത്തിരുന്ന 50 കു ടുംബങ്ങള്‍ തൊഴില്‍രഹിതരായതിനെക്കുറിച്ചായിരുന്നു. വിഷമകരമായ തന്‍റെ ജീവിതസാഹചര്യങ്ങളെ അനായാസം കൈ കാര്യം ചെയ്യാനല്ല അദ്ദേഹം കുര്‍ബാനയ്ക്കു വന്ന് പ്രാര്‍ത്ഥിച്ചത്. ഈ 50 കുടുംബങ്ങള്‍ക്കുവേണ്ടികൂടിയാണ്. അദ്ദേഹം തന്‍റെ തൊഴില്‍ പ്രാര്‍ത്ഥനയാ ക്കി മാറ്റിയ നല്ല ക്രിസ്ത്യാനിയാ യിരുന്നു. എങ്ങനെയാണ് ഹൃദ യം കൊണ്ടും വസ്തുതകള്‍ കൊണ്ടും തന്‍റെ അയല്‍ക്കാരനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതെ ന്ന് ഈ വ്യക്തിക്ക് നന്നായി അ റിയാമായിരുന്നു. നമ്മിലുള്ള പ രിശുദ്ധാത്മാവാണ് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സാധിപ്പിക്കുന്നത്.
പ്രാര്‍ത്ഥനയുടെ ലംബവും തിരശ്ചീനവുമായ തലങ്ങളെ കോര്‍ത്തിണക്കുന്നതാണ് യ ഥാര്‍ത്ഥ ആത്മീയത. ഉന്നതങ്ങ ളിലേക്ക് ഉയരുന്ന കരങ്ങള്‍ ചു റ്റുപാടുകളിലേക്ക് നീളുന്നില്ലാ യെങ്കില്‍ നമ്മള്‍ വെറും പ്രാര്‍ ത്ഥനാതൊഴിലാളികളാവും. ജീ വിതത്തിലുടനീളം പുലര്‍ത്തേ ണ്ട നിയതമായ നിലപാടാണ് കരുണയുടെ ജീവിതം. അതു കൊണ്ട് ഈ ഒരു വര്‍ഷം മുഴുവന്‍ നമ്മള്‍ ധ്യാനിച്ച കരുണയുടെ വഴികള്‍ ജീവിതകാലം മുഴുവന്‍ തുടരാന്‍ പരിശുദ്ധാത്മാവ് ശക്തി പകരട്ടെ.

Leave a Comment

*
*