|^| Home -> Pangthi -> കാലവും കണ്ണാടിയും -> “കുഴപ്പമില്ല”

“കുഴപ്പമില്ല”

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

പാട്ടിന്‍റെ അകമ്പടി കേള്‍ക്കു ന്നില്ലെങ്കില്‍ ചിലര്‍ ചാടുന്നതും മറിയുന്നതും മാത്രമേ കാണൂ. നമുക്ക് കേള്‍ക്കാനാവാത്ത സംഗീ തത്തിനനുസരിച്ച് നൃത്തം ചെ യ്യുന്നവരുണ്ട്. അതുകണ്ട് പരിഭവി ച്ചിട്ടും പടകൂടിയിട്ടും കാര്യമില്ല.

സദ്യകഴിച്ച് കൈകഴുകിക്കൊണ്ടിരുന്ന ഒരാളോടായിരുന്നു ചോദ്യം: എങ്ങനെയുണ്ടായിരുന്നു ഭക്ഷണം? “ഓ, കുഴപ്പമില്ല.” ഈ മറുപടിയേക്കാള്‍ ഉച്ചത്തിലും വേഗതയിലുമാണ് അയാളുടെ നിറവയറില്‍നിന്ന് ഒരു ഏമ്പക്കം പുറത്തേക്കുവന്നത്. പുതിയ മരുമകളെ കിട്ടിയ അമ്മായിയമ്മയോട് സഹ പ്രവര്‍ത്തകരുടെ ചോദ്യം: എങ്ങനെയുണ്ട് മരുമകള്‍? “ങാ, ദോഷമൊന്നും പറയാനില്ല.” നല്ല തങ്കപ്പെട്ട സ്വഭാവമുള്ള മരുമകളെക്കുറിച്ചാണ് അളന്നു തൂക്കിയ ഈ പ്രതികരണം. രണ്ടു മണിക്കൂര്‍ മതി മറന്നിരുന്ന് സിനിമ കണ്ടശേഷം പുറത്തിറങ്ങി, ‘തെറ്റില്ലാത്ത പടം’ എന്നു പറയുന്നവരുണ്ട്. ശരിക്കും ആസ്വദിച്ച കാര്യങ്ങള്‍പോലും നല്ലതാണെന്ന് അംഗീകരിക്കാന്‍ മടിയുള്ള പാതിമാത്രം തുറന്ന മനസ്സു ള്ളവരാണിവര്‍. ഒരു കണക്കിന്,ڔനിതാന്ത അതൃപ്തര്‍. ഇത്തരക്കാരുടെ എണ്ണം കൂടുംതോറും കുടുംബത്തിലും സമൂഹത്തിലും തൃപ്തിയുടെയും സന്തോഷത്തിന്‍റെയും അളവു കുറഞ്ഞുവരും. ഇത്തരക്കാര്‍ സ്വര്‍ഗ്ഗം കണ്ടാല്‍പോലും പറയും, ങാ, ഇത്ര യേയുള്ളല്ലേ… ഞാന്‍ വിചാരിച്ചു….
സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയ ദൈവം താനു ണ്ടാക്കിയ പ്രപഞ്ചത്തെ സ്നേഹപൂര്‍വ്വം നോക്കി. എന്നിട്ട് എല്ലാം വളരെ നല്ലതാണെന്ന് കണ്ടു (ഉത്പ ത്തി 3:1). ദൈവം സ്വയം അഭിനന്ദിക്കുന്നതുപോലെ നമുക്കു തോന്നും. താന്‍ സൃഷ്ടിച്ച ജീവജാലങ്ങളും മനുഷ്യരും തന്‍റെ സൃഷ്ടിവൈഭവത്തിന്‍റെ മഹിമ എടുത്തുപറയാന്‍ സമയം എടുക്കുമെന്ന് അവിടു ത്തേക്കറിയാം. അതുവരെ ദൈവം കാക്കുന്നില്ല. അതിനുമുമ്പുതന്നെ ദൈവം സൃഷ്ടിയിലെ നന്മയെ വാഴ്ത്തുകയാണ്. ദൈവത്തിന്‍റെ സൃഷ്ടി പൂര്‍ത്തിയാകുന്നത് നന്മയുടെ അംഗീകാരമുദ്ര ചാര്‍ത്തുമ്പോ ഴാണ്.
വിമര്‍ശനബുദ്ധി മിടുക്കിന്‍റെ (ാമെൃിലേൈ) അടയാളമുദ്രയായി വാഴ്ത്തപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ആരുടെയാണെങ്കിലും നന്മകള്‍ അംഗീകരിക്കുന്നത് ഒരുതരം പോരാ യ്മയായി കരുതിപ്പോരുന്നവരുമുണ്ട്. ഏത് നല്ല കാര്യത്തിന്‍റെയും കുഴപ്പം കണ്ടുപിടിച്ചു കൊടുക്കു ന്നവനാണ് മിടുക്കന്‍ എന്നുവന്നാല്‍ ഏതു നല്ല കാര്യം കണ്ടാലും കേട്ടാലും ഇത്തരക്കാര്‍ അനങ്ങു കയില്ല. ഇത് കൊള്ളാമല്ലോ എന്ന് തോന്നിയാലും പറയുകയില്ല. മത്സ്യത്തിന്‍റെ അനക്കം കാത്തു വെള്ളക്കെട്ടില്‍ ചലനമറ്റു നില്ക്കുന്ന കൊക്കിനെപ്പോ ലെ ഇവര്‍ മിണ്ടാതിരിക്കും. എന്തെങ്കിലും കുഴപ്പത്തിന്‍റെ നിഴല്‍വെട്ടം കണ്ടാല്‍ അവര്‍ ചാടിവീഴും; വലിയ വായില്‍ പറയുകയും ചെയ്യും. ഇതിന്‍റെ അര്‍ത്ഥം എന്തും അപ്പാടെ വിഴുങ്ങുന്ന ശുദ്ധഗതിക്കാരാ കണം നമ്മള്‍ എന്നല്ല. വിമര്‍ശനബുദ്ധി വേണം. പക്ഷേ തിന്മമാത്രം കാണുന്ന ഒറ്റക്കണ്ണന്മാരാകരുത് നാം എന്നു മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ.
എല്ലാ കാര്യങ്ങളിലും കൗതുകവും ചെറിയ കാര്യങ്ങളില്‍പോലും നന്മയോടുള്ള ആകര്‍ഷണ വും ശിശുക്കളുടെ പ്രത്യേകതയാണ്. പ്രായവും അതി പരിചയങ്ങളും മുതിര്‍ന്നവരില്‍നിന്ന് ഈ ഗുണങ്ങള്‍ എടുത്തുകളയാറുണ്ട്. എല്ലാറ്റിനോടും ഒരുതരം നിര്‍മമതയും നിര്‍വികാരതയും നമ്മെ പിടികൂടാം. ഇതൊക്കെ എന്ത് എന്ന ഭാവം മനുഷ്യരെ ഭരിക്കാം. മനസ്സു ചത്തുപോകുന്ന അവസ്ഥയാണിത്. ഈ മനസ്സില്‍നിന്ന് സന്തോഷം പടിയിറങ്ങിപ്പോകും. പക്ഷേ സങ്കടം കയറിവരുകയില്ല. കൗതുകങ്ങള്‍ എല്ലാം അ സ്തമിക്കും. ഒരു ഭീകരവാര്‍ത്തയും മനസ്സിലുടക്കാത്ത സ്ഥിതി വരും. ഒരു സുന്ദരദൃശ്യവും കണ്ണിനപ്പു റം പോകാതിരിക്കും. ശിശുക്കളാകാന്‍ ഈശോ ആവശ്യപ്പെടൂനത് ഇത്തരം ആന്തരികദുരോഗ്യങ്ങള്‍ തടയാന്‍വേണ്ടിക്കൂടിയാണ്.
ജര്‍മ്മന്‍ ചിന്തകനായ നീത്ഷേയുടെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്. “സംഗീതം കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നൃത്തം ചെയ്യുന്നവരെ കാണുമ്പോള്‍ڔഅവര്‍ ഭ്രാന്തന്മാരാണെന്നേ തോന്നൂ.” പാട്ടിന്‍റെ അകമ്പടി കേള്‍ക്കുന്നില്ലെങ്കില്‍ ചിലര്‍ ചാടുന്നതും മറിയുന്നതും മാത്രമേ കാണൂ. നമുക്ക് കേള്‍ക്കാനാവാത്ത സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുന്നവരുണ്ട്. അതുകണ്ട് പരിഭവിച്ചിട്ടും പടകൂടിയി ട്ടും കാര്യമില്ല.
ആസ്വദിച്ച് അംഗീകരിക്കേണ്ടത് പ്രകൃതിദൃശ്യ ങ്ങളും കലാവിരുതുകളും മനുഷ്യര്‍ കെട്ടിപ്പടുക്കുന്ന നേട്ടങ്ങളും മാത്രമല്ല. വ്യക്തികളും ഈ പരിധിയില്‍ വരണം. എല്ലാ ഞായറാഴ്ച്ചയും മക്കള്‍ പലരുചേര്‍ന്ന് പ്രായമായ അമ്മയെ പള്ളിയിലെത്തിക്കുന്നു; ഒരു കണക്കിനു പറഞ്ഞാല്‍, പള്ളിയിലേക്ക് എടുത്തുവ ക്കുന്നു. കുര്‍ബ്ബാനയ്ക്കുശേഷം ഭദ്രമായിത്തന്നെ തിരിച്ചുകൊണ്ടുപോകുന്നു. അമ്മയും മക്കളും സംതൃപ്തര്‍. ഇതൊരു മിഴിവുറ്റ കാഴ്ചയാണ്. അതിനെ ഇത്തരത്തില്‍ കാണാന്‍പറ്റാത്തവര്‍ പറയും, അവര്‍ക്കൊന്നും വേറെ പണിയില്ലേ. എണീറ്റു നില്ക്കാന്‍ ആവതില്ലാത്ത ആ തള്ളയെ വലിച്ചുതൂക്കിക്കൊണ്ടു നടക്കുന്നു. ആ അമ്മയ്ക്കും മക്കള്‍ക്കും ചുറ്റും വാത്സല്യവും മാതൃഭക്തിയും ശ്രുതിമീട്ടുന്ന സംഗീതം കേള്‍ക്കാന്‍ പറ്റാത്തവര്‍ക്ക് ഇങ്ങനെയേ തോന്നൂ. പക്ഷേ ഇത്തരം സംഗീതത്തിനൊപ്പമാണ് ആ നാട്ടില്‍ ചിത്രശലഭങ്ങള്‍ താളംചവിട്ടുന്നത്. ഇത്തരം സംഗീത മുയരാത്ത നാടുകളില്‍ കാക്കയും കഴുക നും മാത്രമേ കാണൂ.

Leave a Comment

*
*