ഞാന്‍ എനിക്കു വേണ്ടിയല്ല

ഞാന്‍ എന്നത് ഒരിക്കലും ഒറ്റയല്ല. ഞാന്‍ ഏകനായി ഒറ്റപ്പെടുന്നു എന്നതു വല്ലാത്ത ശ്വാസംമുട്ടലും വേദനയുമാകുന്നതു തന്നെ സൂചിപ്പിക്കുന്നത് എന്താണ്? ഞാന്‍ സം ബന്ധത്തിന്‍റെ സാദ്ധ്യതയുടെ പുറത്തല്ല അകത്താണ് എന്നതുകൊ ണ്ടു പുറത്താണ് എന്നു തോന്നുമ്പോള്‍ ശ്വാസംമുട്ടുന്നു? ഓരോരുത്തരും മറ്റുള്ളവരിലേക്കു ചാഞ്ഞവരാണ്. ചായലിന്‍റെ സുഖങ്ങളും ദുഃഖങ്ങളും നൂലാമാലകളുമാണു ജീവിതത്തില്‍ മുഴുവന്‍. മനുഷ്യന്‍റെ സ്വാതന്ത്ര്യം തനിക്കുതന്നെയാകുന്നതോ തന്നില്‍ നിന്നുതന്നെയാകുന്നതോ അല്ല.
എല്ലാവര്‍ക്കും ഈ സംബന്ധസാദ്ധ്യതയുള്ളതുകൊണ്ട് എല്ലാവരും അതിലേക്കു സര്‍ഗാത്മകമാ യി ഉണര്‍ന്നവരാകണമെന്നില്ല. അ ങ്ങനെ ഉണരുമ്പോഴാണു മനുഷ്യരുടെ വികാസത്തിനു വേണ്ട സംബ ന്ധങ്ങള്‍ ഉണ്ടാകുന്നത്. അപ്പോഴാ ണു മനുഷ്യന്‍റെ ഉന്നത സോപനങ്ങള്‍ക്കും ഔന്നത്യത്തിനുംവേണ്ടി ശ്രമങ്ങള്‍ ഉണ്ടാകുക. ഈ മാനവികതയും സ്വാതന്ത്ര്യത്തിന്‍റെ ഉത്തരവാദിത്വവും പ്രകടമാകുന്നതു രാ ഷ്ട്രീയത്തിലാണ്. രാഷ്ട്രീയത്തി ന്‍റെ ആദിനിര്‍വചനം സ്വാതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജീവിതം എന്നതാണ്.
ഇങ്ങനെയുള്ള സ്വാതന്ത്ര്യം എ പ്പോഴും ഒരു അകലം പാലിക്കുന്നു. വസ്തുക്കളില്‍ നിന്നും സാഹചര്യത്തില്‍ നിന്നും ആരോഗ്യകരമായ അകലം പാലിക്കുക. അതു സ്വാതന്ത്ര്യം കാക്കാനുള്ള അകലമാണ്. സാഹചര്യത്തിന്‍റെയും വസ്തുവിന്‍റെയും അടിമത്തത്തിലാകാതിരിക്കാനുള്ള അകലമാണത്. അത് ആ സാഹചര്യത്തെയും പ്രശ്നത്തെ യും മാനസികമായി റദ്ദാക്കി പരിഗണിക്കാനുള്ള കഴിവാണ്. വിഷയത്തില്‍ നിന്നു വിടുതല്‍ കിട്ടാത്തവനു വിഷയത്തെ വസ്തുനിഷ്ഠമായി വീക്ഷിക്കാനാവില്ല. മനുഷ്യന്‍ യാഥാര്‍ത്ഥ്യത്തെ വൈകാരികാവേശത്തില്‍ സമീപിക്കരുത്. വല്ലാത്ത വൈകാരികാവേശം ഭീകരാധിപത്യ മായി മാറും. അത് ആള്‍ക്കൂട്ടാധിപത്യത്തില്‍ നിന്നുള്ള മോചനമാണ്.
ഈ അതിലംഘനം സൃഷ്ടിക്കുന്നത് അകലമാണ്; അതാണു സ്വാ തന്ത്ര്യം സംരക്ഷിക്കുന്നത്. അനാസക്തമായ നീലാകാശത്തിന്‍റെ വി സ്തൃതിയിലാണു സംബന്ധം സം ശുദ്ധമാകുന്നത്. സ്വന്തം സാഹചര്യത്തില്‍ നിന്ന് അകന്നുനിന്നു കാ ണാന്‍ കഴിയാത്തവന്‍ സ്വതന്ത്രനല്ല. ആ സ്വാതന്ത്ര്യത്തിലാണു മനുഷ്യ നു തനിക്കുവേണ്ടിയല്ലാതെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നത്. ജീവിതത്തിന്‍റെ സാഫ ല്യം തനിക്കുവേണ്ടിയല്ലാതെ ജീവിക്കുന്നതിലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org