തമിഴ്നാട് ഇനി ശിരസ്സുയര്‍ത്തി നില്‍ക്കട്ടെ

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി പൂര്‍ണമായും ശരി വച്ചിരിക്കുന്നു. ശശികലയ്ക്കിനി ജയില്‍വാസം. തമിഴ്നാട്ടിലെന്നല്ല ഇന്ത്യയൊട്ടാ കെ അഴിമതിക്കെതിരേ ഖഡ്ഗമുയര്‍ന്നു കഴിഞ്ഞു. നീതിയുടെ പതാക ഉയര്‍ന്നു പറക്കാന്‍ ഇടയാക്കിയ വിധിയാണിത്. തമിഴ്നാട് ഇനി ശിരസ്സുയര്‍ത്തി നില്‍ക്കണം. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കരുത്. തന്‍റെ ശരീരം മുഴുവന്‍ മടക്കിയെടുത്ത് ജയലളിതയെ താ ണുവണങ്ങിയിട്ടുള്ള ഒറ്റക്കാരണംകൊണ്ട് അദ്ദേഹം അതിനു യോ ഗ്യനല്ല. ഇതുവരെ നടന്നിട്ടുള്ള സകല കള്ളക്കളികളും അംഗീകരിച്ച് ഓച്ഛാനിച്ചു നിന്നിട്ടുള്ളയാ ളാണദ്ദേഹം. ശശികല പറഞ്ഞപ്പോള്‍ രാജിയെഴുതി കൊടുക്കാനാണോ ജനങ്ങള്‍ ഇങ്ങനെയൊരാളെ ജയിപ്പിച്ചു വിട്ടത്. ഇപ്പോള്‍ രാജി പിന്‍വലിക്കാമെന്നു പറഞ്ഞു നടക്കുന്നതും മറ്റാരെങ്കിലും പറഞ്ഞിട്ടാകാനും മതി. ഇപ്പോള്‍ ജയലളിതയുടെ മരണത്തെക്കുറിച്ച്അന്വേഷിക്കുമെന്നു പറയുന്നയാള്‍ അന്നു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്തേ ചെയ്തില്ല. മൂഖ്യമ ന്ത്രിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു കഴിഞ്ഞതിനാല്‍ വീണ്ടും തുടരാന്‍ അനുവദിക്കുന്നതും നി യമപരമായി ശരിയല്ല. മാത്രമല്ല കൂടെ എം.എല്‍.എ.മാരില്ല. ഇപ്പോള്‍ ഒറ്റയും പെട്ടയുമായി ചിലര്‍ കൂടുന്നുണ്ട്. അതു കുതിരക്കച്ചവടം മാത്രം.
ശശികല സ്വയം പുറത്തു പോ യിരിക്കുന്നു. ശശികല ഒരുക്കിയ ജയിലില്‍ സ്വയം ചങ്ങലയ്ക്കിടുകയും സ്വതന്ത്രമാക്കിയിട്ടും പൊ രുന്നക്കോഴികളെപ്പോലെ വട്ടം കറങ്ങുകയും ചെയ്യുന്ന എം.എല്‍.എ. മാരെ നേതാക്കളായി അംഗീകരിക്കേണ്ടതുണ്ടോ? അവരുടെ പുതി യ നേതാവ് എടപ്പാടി പളനി സ്വാ മിക്കും യോഗ്യതയില്ലെന്നതാണു വസ്തുത. മാത്രമല്ല പളനിസ്വാമിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ അഴിമതിക്കു ശിക്ഷി ക്കപ്പെട്ടയാള്‍ പിന്‍വാതിലിലൂടെ അധികാരം കയ്യാളാന്‍ ഇടവരും. അതിനാല്‍ രാഷ്ട്രപതി ഭരണമേര്‍ പ്പെടുത്തുകയാവും കരണീയമാ യിട്ടുള്ളത്. തുടര്‍ന്ന് പുതിയൊരു പൊതുതിരഞ്ഞെടുപ്പു നടത്തുക യും പുതിയ നേതാക്കളെ തിര ഞ്ഞെടുക്കുകയുമാണു വേണ്ടത്. തമിഴ്നാടിന് ഇനി വേണ്ടതു പുതി യ നേതാക്കളെയാണ്. ഇപ്പോഴ ത്തെ കെയര്‍ടേക്കര്‍ മന്ത്രിസഭയെ പിരിച്ചു വിട്ട് ഗവര്‍ണറുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴില്‍ കൊണ്ടുവരികയും എത്രയും വേഗം പൊ തുതിരഞ്ഞെടുപ്പു നടത്തി പുതിയ സാരഥികളെ കണ്ടെത്തുകയു മാണു തമിഴ്നാടിനു നല്ലത്.
ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവൂ ശശികലയോടു നീതി കാ ണിച്ചില്ല എന്ന് ആക്ഷേപമുണ്ട്. നി യമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതായിരുന്നു. കേന്ദ്ര സര്‍ക്കാ രിന്‍റെയും ബിജെപിയുടെയും താ ളത്തിനൊത്തു തുള്ളുകയായിരുന്നു എന്ന് ഗവര്‍ണര്‍ക്കെതിരേ ആക്ഷേപവുമുണ്ട്. സുപ്രീംകോടതി വിധി ശശികലയ്ക്കെതിരെ ആയതോടെ വച്ചു താമസിപ്പിച്ച തെറ്റ് ഗവര്‍ണറോട് എല്ലാവരും ക്ഷമിച്ച മട്ടാണ്. ഇപ്പോഴത്തെ നിയമസഭാകക്ഷി നേതാവിനെ മന്ത്രിസഭാ രൂപീകരണത്തിനായി ക്ഷ ണിക്കുക എന്ന ബാധ്യത ഇനി യും ഗവര്‍ണര്‍ക്കുണ്ട്. ഇപ്പോഴ ത്തെ കുതിരക്കച്ചവടവും അസ്ഥിരതാ സാധ്യതയും പരിഗണിച്ച് രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്താല്‍ തെറ്റു പറയാനാവില്ല എ ന്നു മാത്രമല്ല തമിഴ്നാടിന്‍റെ ആത്യന്തിക നന്മയ്ക്കുപകരിക്കുകയും ചെയ്യും.
തമിഴ് ജനത ഇപ്പോള്‍ കൈവ ന്ന നീതിപൂര്‍വ്വകമായ വിധിതീര്‍ പ്പിന്‍റെ പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ സദാചാരം രൂപപ്പെടുത്തേണ്ടതാണ്. സ്വയം താഴ്ത്തരു ത്, മറ്റുള്ളവരേയും താഴ്ത്തരുത്. ഓരോരുത്തരും അവരവരുടെ മഹ ത്ത്വം അംഗീകരിക്കാത്തിടത്തോ ളം കാലം മറ്റാരും നമുക്കതു ചാര്‍ ത്തിത്തരാന്‍ എത്തുകയില്ല. ആകയാല്‍ ഭൂമിയില്‍ നാം ദൈവത്തെ മാത്രമേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യാവൂ. യേശു പ റഞ്ഞിട്ടുണ്ട്. നമുക്ക് ഒരു പിതാവേയുള്ളൂ, ഒരു ഗൂരുവേയുള്ളൂ; അതു ദൈവമാണ്. ഇന്ത്യയില്‍ നാം സ്തുതി പ്രിയരാണ്. വീരാരാധന നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒന്നാണെന്നു തോ ന്നുന്നു. ഇവിടെ രാജാവ് ഇതു രാത്രിയാണ് എന്നു പറഞ്ഞാല്‍ പകലാണെങ്കില്‍പ്പോലും വളരെ പെട്ടെന്ന് ചന്ദ്രനെ കണ്ടുണരാന്‍ ആയിരങ്ങള്‍ റെഡിയാണ്. ഇവിടത്തെ രാഷ്ട്രീയ പ്രസംഗങ്ങളി ലെല്ലാം പരസ്പരസഹായ സഹകരണ സംഘംപോലെ സ്തുതി ച്ചും പുകഴ്ത്തിയും സമയം കളയുകയാണ്. ചില നേതാക്കളുടെ കാലില്‍ കെട്ടിവീണു നമസ്കരിക്കുന്ന രാഷ്ട്രീയ രംഗത്തെ കാ ഴ്ച നമ്മെ ലജ്ജിപ്പിക്കുന്നതാണ്. എത്ര പ്രഗത്ഭനാണെങ്കിലും അ യാള്‍ അയാളുടെ ജീവിതം ജീവിക്കുന്നു, നമ്മള്‍ നമ്മുടെ ജീവിതം ജീവിക്കുന്നു. ഇതില്‍ പുകഴ്ത്താ നും സ്തുതിക്കാനും ഒന്നുമില്ല. സ്വന്തം ഉത്തരവാദിത്വം നിറവേറ്റാത്തവരാണ് സ്തുതിപാഠകരായി നടന്ന് ജീവിതം പാഴാക്കുന്നത്. മുതിര്‍ന്നവരും ഗുരുസ്ഥാനീയരും പറയുന്ന നല്ല കാര്യങ്ങള്‍ നമുക്ക് അനുസരിക്കാം, പക്ഷേ അവരെ അനുകരിക്കേണ്ടതില്ല. അവര്‍ക്ക് അവരുടെ ജീവിതം, നമുക്ക് നമ്മു ടെ ജീവിതം. നമ്മള്‍ അവരുടെ ജീവിതം ജീവിക്കേണ്ടതില്ല. ഓരോരുത്തരും വ്യത്യസ്തരാണ്. അവനവനാകാനാണ് നമുക്കു വിളി. മറ്റുള്ളവരെ അനുകരിച്ചു ജീവിക്കാനാണെങ്കില്‍ നമ്മളെ സൃഷ്ടിക്കേണ്ടിയിരുന്നില്ലല്ലോ. ആരെയും ഒന്നിനെയും അനുകരിക്കേണ്ട, ഓരോരുത്തരും അവരവരുടെ ജീവിതം ജീവിക്കാന്‍ സഹായിക്കുക. സ്വ ത്വവിചാരം നല്ലതു തന്നെയാണ്. സ്വത്വവൈവിധ്യം എല്ലാവരും അം ഗീകരിക്കണമെന്നു മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org