തെറിക്കുത്തരമായി സഭ മുറിപ്പത്തെലടുക്കരുത്

ലിറ്റി ചാക്കോ

ഏതായാലും പുതു വര്‍ഷത്തിലെ പ്രധാനമന്ത്രിയുടെ ആശംസ നന്നായി രുന്നു. മന്‍മോഹന്‍ സിങ്ങും ചിദംബ രവും തുടങ്ങിയ സാമ്പത്തിക രംഗ ത്തെ ചീറ്റപ്പുലികള്‍ ഏറെയുണ്ടായിട്ടും നാളിതുവരെ ഒരു സര്‍ക്കാരും കാണി ച്ചിട്ടില്ലാത്ത ചങ്കൂറ്റമെന്ന് അന്നു നമ്മ ളെല്ലാവരും പറഞ്ഞതുതന്നെയാണ്. പ്രതിപക്ഷമാവാന്‍ പോലും ഒരുത്തനു മില്ലാതിരിക്കുന്ന ഒരവസ്ഥയില്‍ കേവല ഭൂരിപക്ഷത്തിന്‍റെ പേരില്‍ മോദിക്കിതു ചെയ്യാന്‍ പറ്റി; മോദിക്കേ പറ്റൂ എന്നും നമ്മളൊന്ന് വിലയിരുത്തി. ഒടുവിലി പ്പോള്‍ 50 നാള്‍ കഴിഞ്ഞിട്ടും വിയര്‍ ത്തു നേടിയ ശമ്പളവും പെന്‍ഷനും എന്തിന്, മുണ്ടുമുറുക്കി മകളെ കെട്ടി ക്കാന്‍ ചേര്‍ത്തുവെച്ച തുട്ടുകളും സ്വ പ്നം കണ്ടു വാങ്ങാന്‍ ഒരുങ്ങിയ ഇ ത്തിരി മണ്ണുമൊക്കെ 'സത്യസന്ധരായ ജനതയുടെ ത്യാഗത്തിന്‍റെ' കൂട്ടത്തി ലേക്ക് നീക്കിവച്ച് ജനങ്ങള്‍ നന്ദി പറ ഞ്ഞപ്പോള്‍ ഇന്ത്യക്കാരന്‍ അക്ഷരാര്‍ ത്ഥത്തില്‍ വടി വിഴുങ്ങി. എന്തോ, പഴ യ പോലെ രാജ്യസ്നേഹത്തിന് ഒഴു ക്കു പോര. പിടിച്ചെടുത്ത കള്ളപ്പണ ത്തിന്‍റെ 'ഭാരം' മൂലം കണക്കങ്ങു പൊ ന്തുന്നുമില്ല.
എത്രത്തോളം ഉറക്കെ ഇതൊക്കെ പറയാമോ ആവോ! ആവിഷ്കാരസ്വാ തന്ത്ര്യവും വര്‍ഗീയതയും തമ്മിലുണ്ടാ യിരുന്ന വേലിയാരോ പൊളിച്ചടുക്കി! വിദ്യയേറി വിവരദോഷം വന്ന ഗതികേ ടിലാണിന്നു നാട്. അഭിപ്രായങ്ങള്‍ പ്ര കടിപ്പിക്കുന്നതും അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമൊക്കെ ഏറെ ആ രോഗ്യകരമായി നടന്നിരുന്ന നാടാണി ത് എന്ന് വിസ്മയിക്കാന്‍ പോലും ഒരു പേടി. 'ചിന്താവിഷ്ടയായ സീത'യും 'രണ്ടാമൂഴ'വും ഒക്കെ സുഗമമായി വി ഹരിച്ചിരുന്ന കാലം കഴിഞ്ഞു. 'കാടു പൂക്കും കാല'ത്തില്‍ ഇനിയെന്തെങ്കി ലും കിട്ടുമായിരിക്കും എന്ന് നിണമുണ ങ്ങാത്ത ചിറി നക്കിയിരിപ്പാണ് മാധ്യമ ലോകം. ഒന്നോര്‍ത്താല്‍ ശരിയല്ലേ; ഇവര്‍ ചില വാര്‍ത്തകള്‍ ബഹിഷ്കരി ച്ചാല്‍ തീരുന്നതല്ലേയുള്ളൂ പ്രശ്നങ്ങള്‍! (ഹര്‍ത്താല്‍ വിജയിപ്പിക്കുന്നത് മാധ്യ മങ്ങളാണെന്ന ഒരു മുന്‍നിരീക്ഷണ മോര്‍ക്കുക. ഇവര്‍ ഹര്‍ത്താല്‍ വാര്‍ത്ത കള്‍ ഇടാതിരുന്നാല്‍ നാട്ടില്‍ സ്വസ്ഥത യുണ്ടാവുമെന്ന്!)
എം.ടി.യുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കറന്‍സി പ്രതികരണത്തിനു മറുപടി വന്നതുകണ്ട് ലജ്ജിക്കാന്‍ പ്ര ബുദ്ധ കേരളം ഇനി ബാക്കിയില്ല. എ ല്ലാവരും ഒരു മൂലയിലൊതുങ്ങുന്നത് പേടിച്ചിട്ടു മാത്രമല്ല, കാലു നക്കിക്കി ട്ടുന്ന ലാഭവും കൂടി കണ്ടിട്ടാണ്.
ഏകാധിപതിയുടെ സര്‍വ്വ ലക്ഷണ ങ്ങളോടെയും മോദി വിരാജിക്കുന്നു. തുഗ്ലക്കും ഹിറ്റ്ലറുമൊക്കെ പരാമര്‍ശ ങ്ങളാവുന്നത് അതിനാലാണ്. പശുവും ബീഫും ദേശീയഗാനവുമൊക്കെ നിയ മച്ചരടുകളില്‍ കിടന്നു കളിക്കുമ്പോള്‍ ശ്വാസം മുട്ടുന്ന ഇന്ത്യയെ നമ്മളില്‍ ചിലരെങ്കിലും ഓര്‍മ്മിക്കുന്നു.
ഈ അവസരത്തില്‍ ഇനിയെന്‍റെ സന്ദേഹങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രസക്തിയുണ്ട്. ദൈവം ബലഹീനനാ ണോ? നാം മതില്‍ കെട്ടിത്തിരിച്ച് പൂട്ടി യ ദേവാലയങ്ങളില്ലെങ്കില്‍ നമ്മുടെ ദൈ വങ്ങള്‍ സുരക്ഷിതരല്ലെന്നോ?! മത ത്തെയും ദൈവത്തെയും സംരക്ഷി ക്കാന്‍ വിശ്വാസി ആയുധമെടുത്ത് പ്ര കടനം നടത്തേണ്ടതുണ്ടോ? ഇത്ര പാ വപ്പെട്ട ദൈവത്തോടാണോ "എന്നെ രക്ഷിക്കണേ" എന്ന് നാം അലറി വിളി ച്ചു കേഴുന്നത്?
പറഞ്ഞു വന്നത്, ആവിഷ്കാരസ്വാ തന്ത്ര്യത്തിന്‍റെയും സഹിഷ്ണുതയു ടെയും കാര്യത്തില്‍ കത്തോലിക്കാ സ ഭയുടെ നിലപാടെന്താണെന്ന് ഒരു പു നര്‍ ചിന്ത വേണ്ടേ എന്നു തന്നെയാണ്. പ്രതികരണത്തിന് ഒരു ശൈലിയുണ്ടാ വുന്നത് വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. ചില വ്യക്തിത്വങ്ങളുടെ ശൈലീ പ്ര ശ്നങ്ങള്‍ സഭയുടെ മുഴുവന്‍ പ്രതിച്ഛാ യ തകര്‍ക്കുന്നില്ലേ? വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളുടെ നേരെ, സീസ റിന്‍റെ നികുതി പ്രശ്നത്തില്‍, കണ്ണിനു കണ്ണ് പല്ലിനു പല്ല് നിയമത്തില്‍, ഏഴ ല്ലെഴുപതു വട്ടം എന്ന സിദ്ധാന്തത്തില്‍ കര്‍ത്താവിന്‍റെ നിലപാടെന്തായിരുന്നു? എന്തിന്, കുരിശേറ്റം പോലും കര്‍ത്താ വിനന്നു നടത്താന്‍ ആവുമായിരു ന്നോ?; പകരത്തിനു പകരമായിരുന്നെ ങ്കില്‍!
ദാവിഞ്ചി കോഡ് ഇറങ്ങിയപ്പോഴ ത്തേതിനേക്കാള്‍ രൂക്ഷമാണിന്നു നമ്മു ടെ പ്രതികരണം. കരിങ്കൊടി കാണി ക്കുക എന്നാല്‍ പ്രതിയോഗിയുടെ മര ണമോര്‍മ്മിപ്പിക്കുക എന്നാണര്‍ത്ഥം. (പ്രകടനത്തോടെയാണെങ്കില്‍ നിന്നെ ഞാന്‍ കൊല്ലുമെന്നും. അതല്ലെ, സമര ക്കാരെ വേഗം അറസ്റ്റ് ചെയ്തു നീക്കു ന്നത്?) മനോരമയുടെ പ്രസിദ്ധീകരണ ങ്ങള്‍ കത്തിച്ചു പ്രതിജ്ഞ ചെയ്തു കൊണ്ട് 'വിശ്വാസി'കളും മാതൃസംഘ ടനകള്‍ ഉള്‍പ്പടെയുള്ള 'വാത്സല്യ' സം ഘടനകളും ഭീഷണിയുടെ സ്വരമുയര്‍ ത്തുന്നതു കണ്ടപ്പോള്‍, അന്ന് ഗാഗുല്‍ ത്തായുടെ വഴിയിലെങ്ങാനും ഇവരു ണ്ടായിരുന്നെങ്കില്‍ കര്‍ത്താവിനീ 'ഗതി' (കുരിശുമരണമാണുദ്ദേശിച്ചത്) വരില്ലാ യിരുന്നു എന്നു തോന്നിപ്പോയി. ആത്മീ യതയും സഹനവും സഹിഷ്ണുത യും മറുകരണം കൂടി കാണിക്കട്ടെ എ ന്നു പറയേണ്ട പിതാക്കന്മാരും ഫ്രാന്‍ സിസ് പാപ്പായുടെയും കൊലപാത കത്തിനുദ്യമിച്ചവനോടു പൊറുത്ത ജോണ്‍ പോള്‍ പാപ്പയുടെയെങ്കിലും ആശയങ്ങള്‍ക്കു കീഴിലേക്കു വരണം. തെറിക്കുത്തരം മുറിപ്പത്തലെടുക്കാന്‍ നമ്മുടേത് രാഷ്ട്രീയ സംഘടനയല്ല; അള്‍ത്താരയില്‍ സ്വയം ബലിയായ വന്‍റെ ആത്മാവിഷ്കാരവേദിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org